ചാനലുകളായ ചാനലുകളും പത്രങ്ങളായ പത്രങ്ങളും എല്ലാം പറഞ്ഞു ഉമ്മൻ ചാണ്ടി യുടെ സർക്കാർ ആണ് 2012ൽ ആറന്മുള വിമാനത്താവള ഭൂമിക്ക് പോക്ക് വരവ് ചെയ്യാൻ അനുമതി നൽകിയത് എന്ന്. വെറുതെ പറഞ്ഞതല്ല. തെളിവുകൾ സഹിതം. തെളിവുകൾ എന്നാൽ സർക്കാർ രേഖകൾ. വിവരാകാശ നിയമം വഴി സർക്കാരിൽ നിന്നും ലഭിച്ച ഒറിജിനൽ രേഖകൾ. പക്ഷെ ഉമ്മൻ ചാണ്ടി സമ്മതിക്കുന്നില്ല. ഉമ്മൻ ചാണ്ടി ഇപ്പോഴും തീർത്തു പറയുകയാണ് തങ്ങളല്ല നൽകിയത് എന്ന്.
കേരള സർക്കാർ കുറെ കാര്യങ്ങൾ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൽ നിന്നും മറച്ചു വച്ചു എന്നൊരു ആരോപണം വന്നിരുന്നു. ആറന്മുള വിമാനത്താവളത്തിനു വേണ്ടി വയൽ നികത്തിയ വിവരം മനപൂർവം മറച്ചു വച്ചു എന്നാണ്. ഇതും വെറുതെ അല്ല തെളിവുകൾ സഹിതം ആണ് പത്ര പ്രവർത്തകർ പുറത്തു വിട്ടത്. ആധികാരികമായ രേഖകൾ. അതും മുഖ്യ മന്ത്രി സമ്മതിക്കുന്നില്ല.
ഉമ്മൻ ചാണ്ടിയെ എന്നും കണ്ണടച്ച് പിന്താങ്ങിയിരുന്ന മനോരമയും കുറച്ചൊക്കെ ആഭിമുഖ്യം കാണിച്ചിരുന്ന മാതൃഭൂമിയും വരെ ഇപ്പോൾ തെളിവുകളുമായി വരുന്നു. അത്രയ്ക്കാണ് ചാണ്ടിക്കെതിരെയുള്ള തെളിവുകൾ.
തെളിവുകൾ നിരത്തിയാലും അത് ശരിയല്ല എന്ന് പറയുന്ന ഒരവസ്ഥ വന്നു ചേർന്നിരിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ