ആദ്യമായി ഭാരതത്തിൽ ജനങ്ങളുടെ സർക്കാർ രൂപീക്രിതമായിരിക്കുന്നു.കേജ് രിവാളിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ ഇന്ന് സത്യ പ്രതിജ്ഞ ചെയ്തു അധികാരത്തിൽ വന്ന സർക്കാർ. ഇത്രയും നാൾ ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ സർക്കാർ ആയിരുന്നു ഭാരതത്തിൽ, കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും, ഭരണം നടത്തിയിരുന്നത്. ഇന്നത് മാറി അഴിമതി തുടച്ചു നീക്കാനായി, സദ് ഭരണത്തിനായി സമരം ചെയ്ത ജനങ്ങൾ അധികാരത്തിൽ വന്നിരിക്കുന്നു. രാഷ്ട്രീയ പാർട്ടികൾ അധികാരത്തിൽ വരുന്നത് ജന നന്മക്ക് വേണ്ടിയുള്ള ഭരണത്തിനല്ല. അധികാരം ആണവരുടെ ലക്ഷ്യം. അധികാരം എന്തിനാണ്? ഭൌതിക സുഖങ്ങൾ ആസ്വദിക്കാനും, പണം ഉണ്ടാക്കാനും. പണം സുഖിക്കാനും അവരുടെ മക്കൾക്കും അടുത്ത തലമുറയ്ക്കും സുഖിക്കാനായി സമ്പാദിച്ചു വയ്ക്കാനും. പിന്നെ അടുത്ത തെരഞ്ഞെടുപ്പിൽ ജയിക്കാൻ വേണ്ടി ചെലവാക്കാൻ.
ഈ പണം എവിടന്നു വരുന്നു? അഴിമതിയിലൂടെ ഉണ്ടാകുന്നത്. അഴിമതിയെ നമ്മൾ നിസ്സാരവൽക്കരിക്കരുത്. അത് നമ്മളുടെ പണമാണ്. അതായത് നമ്മൾ നികുതി ദായകരുടെ പണം. കൽക്കരി പ്പാടം അഴിമതിയിൽ സംഭവിച്ചത് നോക്കാം. കുറഞ്ഞ വിലയ്ക്ക് കൽക്കരിപ്പാടങ്ങൾ കമ്പനികൾക്ക് വിറ്റു. അത് മൂലം ഒരു 1,86000 കോടി രൂപയാണ് സർക്കാരിന് നഷ്ട്ടമായത്. അതായത് കമ്പനികൾക്ക് 1,86000 കോടി രൂപ ലാഭം കിട്ടി. ഇതിൻറെ വിഹിതം കൈക്കൂലി ആയി ഇത് ചെയ്തു കൊടുത്തവർക്ക് കിട്ടി. പ്രധാന മന്ത്രി മൻ മോഹന സിങ്ങ് ആയിരുന്നു കൽക്കരി മന്ത്രാലയത്തിന്റെ ചാർജ്. അങ്ങേര് വാങ്ങിയിട്ടില്ലാ എന്ന് പറയുകയാണെങ്കിൽ അത് കോണ്‍ഗ്രസ് പാർട്ടി വാങ്ങിയിട്ടുണ്ട്. മറ്റു പല മന്ത്രിമാരും ഉന്നതരും അഴിമതിപ്പണം വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. 1,86000 കോടി രൂപയാണ് ജനങ്ങൾക്ക് നഷ്ട്ടമായത്. അപ്പോൾ എന്ത് അഴിമതി നടന്നാലും അവിടെ നഷ്ട്ടം സാധാരണ ജനങ്ങൾക്ക് ആണ്.
അഴിമതി വൻതോതിൽ നടക്കുന്ന ഒരു സ്ഥലമാണ് പ്രധിരോധ മന്ത്രാലയം. അവിടെ എന്ത് ആയുധം വാങ്ങിയാലും കമ്മീഷൻ ഉണ്ട്. കാരണം ഒരു ആയുധത്തിന്റെ വിലയും മറ്റൊന്നിനോട് താരതമ്യം ചെയ്യാൻ പറ്റില്ലല്ലോ. വില കൂടിയെന്ന് പറഞ്ഞാൽ അതിനകത്ത് കൂടുതൽ മേന്മയുള്ള സാധനങ്ങൾ ഉണ്ടെന്ന് പറയും. അതായത് വില കൂട്ടിക്കാണിച്ചു ആ മാർജിൻ മന്ത്രിക്കും മറ്റുള്ളവർക്കും വീതം വയ്ക്കും. നമ്മുടെ ഇപ്പോഴത്തെ മന്ത്രി ആദർശ ധീരൻ ആണെങ്കിൽ പാർട്ടി വാങ്ങിക്കൊള്ളും കോഴ.
അഴിമതി ഇല്ലാതെ ഭരണം നടക്കില്ല എന്ന് പറയുന്നത് തെറ്റാണ്. വെള്ളത്തിന്റെ കരം നോക്കാം. കെടു കാര്യസ്ഥതയും അഴിമതിയും കൊണ്ടാണ് വില കൂടുന്നത്. പൈപ്പ് കുഴിച്ചിടാൻ ടെണ്ടർ വിളിക്കുമ്പോൾ തുടങ്ങുന്ന അഴിമതിയും കൈക്കൂലിയുമാണ്. ആ പണം മുഴുവൻ വെള്ളത്തിന്റെ കരം ആയി പാവപ്പെട്ടവർ അടക്കേണ്ടി വരുന്നു. വൈദ്യുതിയും അത് പോലെ തന്നെ. അതിനാൽ അഴിമതി അവസാനിപ്പിച്ചാൽ കുറഞ്ഞ നിരക്കിൽ ജനങ്ങൾക്ക് സേവനം കിട്ടും.അഴിമതിക്കാര്യത്തിൽ എല്ലാ പാർട്ടികളും ഒത്തൊരുമയോടെയാണ്. ഡൽഹിയെ പ്പോലെ കേരളവും മറ്റു സംസ്ഥാനങ്ങളും പ്രതികരിക്കാൻ തുടങ്ങിയിരിക്കുന്നു. നമുക്ക് പ്രതീക്ഷിക്കാം.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ