മറ്റൊരു ഓണം കൂടി വരവായി. തോവാളയിൽ നിന്നും പൂക്കൾ. ആന്ധ്രായിൽ നിന്നും അരി. അങ്ങിനെ അത്തപ്പൂക്കളവും സദ്യയും അന്യ സംസ്ഥാനക്കാരുടെ ഔദാര്യം കൊണ്ട് തയാറാക്കി മലയാളികൾ ഓണം ആഘോഷിയ്ക്കുകയാണ്.
ഇനി അടുക്കളയിൽ സദ്യ വട്ടം ഒരുക്കി മെനക്കെടാൻ വയ്യാത്തവർക്കിതാ ഓണ സദ്യയും ഒരുക്കി കാത്തിരിക്കുന്നു ഹോട്ടലുകാർ.400 രൂപാ മുതൽ ഹോട്ടൽ സ്റ്റാർ അനുസരിച്ച് വില മുകളിലോട്ട്.
മലയാളികളെ കബളിപ്പിയ്ക്കാൻ എല്ലായിടവും ഡിസ്കൌണ്ട് കച്ചവടം. ആവശ്യം ഇല്ലാത്ത സാധനങ്ങൾ വാങ്ങി കൂട്ടി ജനം ഓണം ആഘോഷിയ്ക്കുന്നു.
ഇതൊക്കെയാണ് ഓണം. മാറി വരുന്ന കാലത്ത് ഓണം ഇങ്ങിനെയാണ് എന്ന് അഭിമാനിയ്ക്കുന്ന മലയാളി.
എല്ലാ മലയാളികൾക്കും ഓണാശംസകൾ.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ