2014, സെപ്റ്റംബർ 29, തിങ്കളാഴ്‌ച

WORLD HEART DAY

ഇന്ന്  ഹൃദയ ദിനം. നെഞ്ചിൽ കൈ വച്ചു നോക്കൂ. ഒരു തുടിപ്പ് 
അനുഭവപ്പെടുന്നുണ്ടോ?  ഹൃദയം അവിടത്തന്നെ ഉണ്ടല്ലോ. ഹൃദയം കൈമോശം വന്ന ധാരാളം ആൾക്കാർ ഉള്ളത്കൊണ്ടാണ് സംശയം . ഇനി അൽപ്പം ഒന്നമർത്തി നോക്കൂ. കട്ടിയുള്ളതാണോ അതോ  മൃദുല ഹൃദയമാണോ? അതിന്റെ മിടിപ്പിൽ മറ്റെന്തെങ്കിലും കേൾക്കുന്നുണ്ടോ?ഈ ഹൃദയത്തിൻറെ ഭാഷ? അതറിയില്ല ? ഹൃദയത്തിൽ ആരൊക്കെയുണ്ട് എന്ന് നോക്കാം. "ഞാൻ" മാത്രമാണോ? ആദ്യ സ്ഥാനം അതിനു തന്നെ. കുടുംബം കൂടി കാണാം ചിലപ്പോൾ. ഭാര്യ അല്ലെങ്കിൽ ഭർത്താവ്, പിന്നെ മക്കൾ . അച്ഛൻ, അമ്മ ? കാണില്ല. അവരൊക്കെ ആ ചെറിയ സ്ഥലത്ത് നിന്ന് എന്നേ നിഷ്ക്കാസിതരായി. അയൽക്കാർ? എവിടെ സ്ഥലം? നാട്ടുകാരുടെയും മാലോകരുടെയും കാര്യം ഒട്ടും പറയേണ്ടല്ലോ. അന്യരുടെ ദുഃഖവും വേദനയും ദൈന്യതയും മറ്റും  കാണുമ്പോൾ ഹൃദയത്തിൽ നിന്നും ചില അനുകമ്പ കലർന്ന ചില സ്വരങ്ങൾ കേൾക്കാറുണ്ടോ?  ഇല്ല. ആ അതി ലോല സ്വരങ്ങൾ  നമ്മുടെ കർണപുടങ്ങളിൽ എത്താറില്ല.

ഒരു ഹൃദയം ഉണ്ടെന്ന് അറിഞ്ഞു. ഇനി അതിൻറെ ഭാഷ കേൾക്കാനും ശ്രദ്ധിയ്ക്കാനും ശ്രമിക്കാം. 








4 അഭിപ്രായങ്ങൾ:

  1. കനിവും അലിവും നിറഞ്ഞ ഒരു ഹൃദയത്തിന്റെ ഉടമകളാകാൻ നമുക്കോരോരുത്തർക്കും ശ്രമിക്കാം.

    മറുപടിഇല്ലാതാക്കൂ
  2. എല്ലാം അടിച്ചുമാറ്റുന്ന കാലമാണ്..സ്വന്തം ഹൃദയമെങ്കിലും കൈമോശം വരാതെ സൂക്ഷിക്കണം..[ അത്തി മരത്തിലെ പൊത്തില്‍ പണ്ടൊരു കുരങ്ങച്ചാരെ പോലെ സൂക്ഷിച്ചാലും വേണ്ടൂല്ലാ..]

    മറുപടിഇല്ലാതാക്കൂ
  3. mayflowers : ശ്രമിച്ചാൽ അത് നടക്കും. തീർച്ച.

    മറുപടിഇല്ലാതാക്കൂ
  4. അനശ്വര, നമുക്ക് ഒളിച്ചു വയ്ക്കാം. ആരും കാണൂല. സമയത്ത് എടുക്കാൻ ഓർമിച്ചാൽ മതി.

    മറുപടിഇല്ലാതാക്കൂ