2015, മാർച്ച് 11, ബുധനാഴ്‌ച

പാശ്ചാത്യർ

സിഡ്നിയിൽ ഇന്ത്യൻ യുവതി അതി ദാരുണമായി കൊലചെയ്യപ്പെട്ടു. പ്രഭ അരുണ്‍ കുമാർ എന്ന  IT  പ്രഫഷണൽ ആണ് വൈകുന്നേരം താമസ സ്ഥലത്തേക്ക് മടങ്ങുമ്പോൾ  ആക്രമിക്കപ്പെട്ടതും കൊല ചെയ്യപ്പെട്ടതും. കഴിഞ്ഞ ശനിയാഴ്ച ആയിരുന്നു  സിഡ്നിയുടെ പ്രാന്ത പ്രദേശമായ വെസ്റ്റ് മെഡിൽ വച്ച് ഈ കൊലപാതകം നടന്നത്.

ഇതൊരു വംശീയ കൊലപാതകമാണോ എന്നൊന്നും ഇത് വരെ സ്ഥിരീകരിച്ചിട്ടില്ല. ന്യൂ സൌത്ത് വെയിൽസ് പ്രധാന മന്ത്രി മൈക്ക് ബെയാട് ഇത് വളരെ ഗൌരവമായി എടുത്തിട്ടുണ്ടെന്നും ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും പറയുന്നു. നമ്മുടെ ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നി തലയുടെയും പോലീസ് SIT അല്ല ഇത് എന്ന് നമുക്ക് കരുതാം. 

ആസ്ട്രേലിയൻ ഇന്ത്യാക്കാർ  സോഷ്യൽ മീഡിയയിൽ ഒന്നും പ്രതികരിച്ചു കണ്ടില്ല. അല്ലെങ്കിലുംപരസ്യമായി പ്രതികരിച്ച്  അവരുടെ നിലനിൽപ്പ്‌ അപകടത്തിൽ ആക്കണ്ട എന്നുള്ള ചിന്ത ആയിരിക്കും.എല്ലാവരും അങ്ങിനെ ആണല്ലോ. നമുക്ക് വരുന്നത് വരെ അതിനെ പറ്റി ചിന്തിക്കാറില്ല. 

പക്ഷെ പാശ്ചാത്യ സമൂഹം അങ്ങിനെ അല്ല. ജർമനി യിലെ  ഒരു പ്രോഫസ്സർ ഒരു ഇന്ത്യൻ വിദ്യാർത്ഥി യ്ക്ക് internship ന്‌ അവസരം നിഷേധിച്ചിരിക്കുന്നു.  അന്നെറ്റ് ജി. ബക്ക് സിക്കിന്ജർ  എന്ന ലൈപ്സിഗ് യുണി യുടെ പ്രോഫസ്സർ ആണ് പറയുന്നത് ഇന്ത്യയിൽ ബലാൽസംഗം  പ്രശ്നമുള്ളതു കൊണ്ട് ഇൻഡ്യൻ വിദ്യാർത്ഥി കൾക്ക് പ്രവേശനം നൽകില്ലത്രെ. കൂടെ പഠിക്കാൻ പെണ്‍ കുട്ടികളുമുണ്ട്. അതിനാൽ പറ്റില്ല എന്ന്.

4 അഭിപ്രായങ്ങൾ:

  1. മൊത്തം അജണ്ടകളാണ്
    വംശീയ വിരോധം അവിടെ കൂടുതലാണ്
    പക്ഷെ അത്ര തന്നെ ഉണ്ട് നമ്മുടെ രാജ്യത്തും രാജ്യത്തിനോട് കൂറ് കുറവുള്ളവർ
    അങ്ങ് കശ്മീർ മുതൽ ഇങ്ങു കേരളം വരെ

    മറുപടിഇല്ലാതാക്കൂ
  2. വംശീയ വർഗ്ഗീയ കൂട്ടായ്മകൾ എല്ലാരാജ്യങ്ങളിലും ഇപ്പോൾ ഞാഞ്ഞൂളുകൾ കണക്കെ പെറ്റ് പെരുകികൊണ്ടിരിക്കുകയാണ് ഭായ്

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതിൽ നിന്നുമുള്ള ലാഭം കൊയ്യാൻ എളുപ്പമുള്ള തു കൊണ്ടായിരിക്കും അല്ലേ മുരളി മുകുന്ദൻ

      ഇല്ലാതാക്കൂ