Yatra Naryastu Pujyante, Ramante Thatra Devata,
Yatraitaastu Na Pujyante Sarvaastatrafalaah kriyaa.
यत्र नार्यस्तु पूज्यन्ते रमन्ते तत्र देवता: ।
यत्रैतास्तु न पूज्यन्ते सर्वास्तत्राफला: क्रिया: ।।
-മനു സ്മൃതി
"എവിടെ സ്തീയെ ബഹുമാനിക്കുന്നുവോ അവിടെ ദിവ്യത്വം ശോഭ വിടർത്തും. എവിടെ സ്ത്രീയെ അപമാനിക്കുന്നുവോ അവിടെ എത്ര മഹത്തരമായ പ്രവൃത്തികളും നിഷ്ഫലം."
ഇന്ന് അന്താരാഷ്‌ട്ര വനിതാ ദിനം. ഏതൊരു വനിതാ ദിനം പോലെ ഇതും കടന്നു പോകും. ലോകമെമ്പാടും അനേകം സ്തീകൾ ആക്രമിക്കപ്പെടും. അനേകം സ്ത്രീകൾ പീഡിക്കപ്പെടും, അനേകം സ്ത്രീകൾ ലൈംഗികാതിക്രമങ്ങൾക്ക് ഇരയാകും. പ്രസംഗങ്ങളും പ്രസ്താവനകളും കൊണ്ട് ഭരണാധികാരികളും ഈ ദിനം അവസാനിപ്പിക്കും. സ്ത്രീ സംഘടനകളുടെ സ്ഥിതിയും മറ്റൊന്നല്ല. വലിയ വായിൽ നടത്തുന്ന കുറെ പ്രഖ്യാപനങ്ങൾ അവർ നടത്തും. "സ്ത്രീ ശാക്തീകരണം" എന്ന ഓക്കാനം വരുന്ന "ക്ലീഷെ" വീണ്ടും വീണ്ടും ഉപയോഗിച്ച് അവർ ആത്മ നിർവൃതി അടയും.
ഭരണത്തിൽ എത്താത്തതാണ് ഈ ദുസ്ഥിതിയ്ക്ക് കാരണം എന്ന് സ്ത്രീകൾ പറയുന്നു.എത്തിയ സ്ഥലത്തെ കാര്യങ്ങൾ നോക്കാം. കേരളത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ വനിതകൾക്ക് സംവരണം ഉണ്ട്. അവരവിടെ എന്തെങ്കിലും ചെയ്യുന്നുണ്ടോ? അവരുടെ ഭർത്താക്കന്മാർ,അഥവാ പുരുഷന്മാർ ആണ് അവിടെ 'പിൻ സീറ്റ് ഭരണം' നടത്തുന്നത്. ഒരു വനിതാ കമ്മീഷൻ ഉണ്ട്. അവരെന്തു ചെയ്യുന്നു എന്ന് അവർക്ക് തന്നെ അറിയില്ല. ശമ്പളവും മറ്റു ആനുകൂല്യങ്ങളും വാങ്ങി സുഖിച്ചു കഴിയുന്നു. ഒരു ബലാൽ സംഗമൊ, സ്ത്രീ പീഡനമോ നടന്നാൽ ഇവർ എന്ത് ചെയ്യും? ആദ്യം നോക്കുന്നത് കുറ്റക്കാരൻ സാമ്പത്തികമായി എത്ര ഉന്നത സ്ഥിതിയിൽ ആണെന്നാണ്. അത് പോലെ എത്ര രാഷ്ട്രീയ, ഉന്നത പിടിപാട് ഉണ്ടെന്നാണ്. അതനുസരിച്ച് ഇരകളെ വലിച്ചെറിഞ്ഞ് പ്രതികളെ രക്ഷിക്കാനുള്ള തിരക്കിലാണവർ.ഇപ്പോൾ കൊലപാതകം നടത്തി.ഇത്തവണത്തെ വനിതാ ദിനം പ്രമാണിച്ച് വനിതാ കമ്മീഷൻ ഒരു സെമിനാർ വച്ചിട്ടുണ്ട്. വിഷയം സ്ത്രീ ശാക്തീകരണം. സുഖമായി നടക്കുന്ന നിഷാം എന്ന രാഷ്ട്രീയ,പോലീസ് കാരുടെ ഓമന കുറെ മുൻപ് ഒരു വനിതാ പോലീസിനെ കാറിനുള്ളിൽ പൂട്ടിയിട്ടു. എന്നിട്ട് ഇവിടെ എന്ത് സംഭവിച്ചു? എത്ര വനിതാ സംഘടനകൾ ഇതിൽ പ്രതികരിച്ചു? ആരുമില്ല.
രാഷ്ട്രീയപാർട്ടികളും വനിതകളെ സൌകര്യമായി തഴയുന്നു. സ്ഥിരം ഭരണത്തിൽ വരുന്ന കോണ്‍ഗ്രസ്സ്,അവരുടെ കെ.പി.സി.സി.യുടെ പ്രസിഡന്റ് ആയി ഏതെങ്കിലും വനിതകൾ വന്നിട്ടുണ്ടോ? അതുപോലെ മാർക്സിസ്റ്റ് പാർട്ടി. കഴിവുള്ള വനിതകളെ ആണുങ്ങൾ ഒതുക്കുന്നു. പേരിന് ഏതെങ്കിലും ഒരു പദവി കൊടുക്കുന്നു. അത്ര മാത്രം. കോണ്‍ഗ്രസ്സ് കേന്ദ്ര പ്രസിഡന്റ് സോണിയ ഗാന്ധി.അവരെ മുന്നിൽ നിർത്തി അധികാരം അനുഭവിക്കുകയാണ് ആണുങ്ങൾ.
സ്ത്രീകളുടെ മനോഭാവം ആണ് ഇത്തരം ഒരു തലത്തിൽ വനിതകൾ എത്തി നിൽക്കുന്നതിന്റെ കാരണം. അബലകളായി അവർ സ്വയം അവരോധിക്കുന്നു. എല്ലാറ്റിനും പുരുഷൻറെ ചിറകിൽ നിൽക്കാൻ വെമ്പൽ കൊള്ളുന്നു. ഉത്തരവാദിത്വത്തിൽ നിന്നും ഒളിച്ചോടാൻ ഉള്ള എളുപ്പ വഴി ആണ് ഇത്. അതാണ് എന്നും പുരുഷൻറെ കീഴെ അവരെ ആക്കുന്നതും. സ്ത്രീ ശക്തി ആണെന്ന് ഭാരതീയ പുരാണങ്ങളിൽ പറയുന്നത്. പക്ഷേ പാശ്ചാത്യ സംസ്കാരത്തിൽ ആകൃഷ്ട്ടരായി ഭാരത സ്ത്രീകൾ ആ ശക്തി കളഞ്ഞു കുളിക്കുകയാണ്.
മൂന്നു തവണ ഒരു വാക്ക് ഉച്ചരിച്ചാൽ നിയമപരമായി കെട്ടിയ പെണ്ണിനേയും ഇട്ടെറിഞ്ഞു പുരുഷനു പോകാം.പറയാൻ പാടില്ല കാരണം മതം.ശിരോ വസ്ത്രം അണിഞ്ഞപ്പോൾ കണ്ണ് പുറത്തു കാണിച്ചു എന്നതിന് സ്ത്രീയെ കൊല്ലുക. കൂടുതൽ പറഞ്ഞാൽ മത നിന്ദ ആകും.എല്ലാ മത മേലാവികളും ഇങ്ങിനെ സ്ത്രീകൾക്ക് എതിരെ മാത്രം ഇത്തരം നീചമായ നിയമങ്ങൾ എന്തു കൊണ്ട് നടപ്പാക്കുന്നു? പുരുഷൻ ചെയ്യുന്ന അതെ ജോലി സ്ത്രീ ചെയ്യുന്നു പക്ഷെ സ്ത്രീകൾക്ക് ശമ്പളം കുറവ്. ഇതിനെതിരെ ഒന്നും പ്രതികരിക്കാൻ സ്ത്രീകൾ തയ്യാറാകുന്നില്ല.
ഏതാണ്ട് പതിനായിരം വർഷങ്ങൾക്ക് മുൻപ് മനുസ്മൃതിയിൽ പറഞ്ഞതാണ് മുകളിൽ ഉദ്ധരിച്ചത്. ഒരു ആണ്‍ സുഹൃത്ത് എസ്.എം.എസ്.അയച്ചത്. അതാണ് ഇത്രയും ചിന്തിക്കാൻ പ്രചോദനമായത്.
ഇനിയെങ്കിലും സ്ത്രീകൾ ശരിയായി ചിന്തിക്കൂ. പ്രവർത്തിക്കൂ
സ്ത്രീ എന്തെന്നും ആരാണെന്നും അവള്‍ക്കു സ്വയം ബോധ്യമാകാത്ത കാലത്തോളം ഒരാള്‍ കനിഞ്ഞു നല്‍കുന്ന അധികാരമോ അവകാശമോ കൊണ്ട് ഫലമുണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല ...!വനിതാ ദിനത്തില്‍ സമൂഹ മാദ്ധ്യമങ്ങളില്‍ കോടി കെട്ടിയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പോലും പുരുഷന്മാര്‍ക്ക് നേരെ കുരച്ചു ചാടുന്നതിലാണ് ശ്രദ്ധിച്ചത് .ഇത് വേറിട്ടൊരു ചിന്ത ... നന്നായി ബിപിന്‍ ജി ..!
മറുപടിഇല്ലാതാക്കൂശരിയാണ് സലിം നമ്മൾ മാറി ചിന്തിക്കേണ്ടി ഇരിക്കുന്നു.
ഇല്ലാതാക്കൂ'കൊടി കെട്ടിയ ' എന്ന് തിരുത്തി വായിക്കാന്‍ അപേക്ഷ .
മറുപടിഇല്ലാതാക്കൂവനിതാദിനം വാട്സ് ആപിലും എഫ് ബിയിലും മാത്രമായി ഒതുങ്ങുന്നു ,, എല്ലാ ദിനവും പോലെ ഇതും കടന്നു പോയി ,,, നല്ല ചിന്തകള്‍ .
മറുപടിഇല്ലാതാക്കൂവനിതകൾ ഇനി എന്നുണരും ഫൈസൽ?
ഇല്ലാതാക്കൂസ്ത്രീക്ക് അന്നും ഇന്നും എന്നും ഒരു മതമേ ഉള്ളൂ മാതൃത്വത്തിന്റെ മതം കുടുംബം എന്ന പാർട്ടി
മറുപടിഇല്ലാതാക്കൂ"എവിടെ സ്തീയെ ബഹുമാനിക്കുന്നുവോ അവിടെ ദിവ്യത്വം ശോഭ വിടർത്തും. എവിടെ സ്ത്രീയെ അപമാനിക്കുന്നുവോ അവിടെ എത്ര മഹത്തരമായ പ്രവൃത്തികളും നിഷ്ഫലം."
മറുപടിഇല്ലാതാക്കൂമുത്തശ്ശി പാർട്ടി തെരഞ്ഞെടുപ്പിന് വനിതാ പ്രാതിനിദ്ധ്യം ഉറപ്പിക്കുന്നതു കണ്ടിട്ടില്ലേ? വീയെസ്സിനോ.പി.കരുണാകരനോ എതിരേ നിർത്തും. അല്ലെങ്കിൽ സംഘടനയിലേക്ക് സ്ഥലം മാറ്റും. വിപ്ലവപാർട്ടികളും ഏതാണ്ട് അതേ പാതയിലാണ് ! സംവരണമല്ല, വേണ്ടത് തിരിച്ചറിവാണ് !!
മറുപടിഇല്ലാതാക്കൂ