2015, മാർച്ച് 26, വ്യാഴാഴ്‌ച

പൊട്ടൻ സ്പീക്കർ

ഹൈക്കോടതി ജഡ്‌ജിയെ ശുംഭൻ എന്നു വിളിച്ചതിനു  കോടതി ശിക്ഷിച്ച് കുറെ ദിവസം അകത്തു കിടന്ന ആളാ 'മൂന്നിൽ ഒരു ജയരാജൻ'. വലിയ ധൈര്യം ഒന്നും ഇല്ല. ഹൈക്കോടതി വിരട്ടിയപ്പോൾ ശുംഭൻ എന്നാൽ 'ശുംഭൻ' അല്ലെന്നും  "ശോഭ  ഉള്ളവൻ"  ആണെന്നും ( അത് സംസ്കൃതം -)പറഞ്ഞു.  ഇ.എം.എസ്. കഴിഞ്ഞാൽ സംസ്കൃതം പഠിച്ച ആരാ ഈ മാർക്സിസ്റ്റ് പാർട്ടിയിൽ ഉള്ളത് ? സംസ്കൃതം പോട്ടെ അക്ഷരം പഠിച്ചിട്ടുള്ള ആരാ പാർട്ടിയിൽ ഉള്ളത് ? എന്തായാലും സുപ്രീം കോടതി ശിക്ഷ കുറച്ച് ഒരു മാസം ആക്കി കുറച്ചപ്പോൾ ജയരാജൻ ധൈര്യശാലി ആയി. താൻ പറഞ്ഞത് ശരി എന്ന് പറഞ്ഞു നടന്നു.ജെയിലിൽ നിന്നും പുറത്തു വന്നപ്പോൾ നടപ്പ് ഒരു ഹീറോ യെപ്പോലെ ആക്കി.

ആ ജയരാജൻ ഇപ്പോൾ നിയമ സഭ സ്പീക്കറെ "പൊട്ടൻ" എന്ന് വിളിച്ചിരിക്കുന്നു.  ഹൈക്കോടതിയെ പ്പോലെ അതിന് സ്പീക്കർക്ക്‌ വലിയ പ്രശ്നം ഒന്നും ഇല്ലെന്ന് തോന്നുന്നു. 

കാര്യ കാരണ സഹിതം ആണ് പൊട്ടൻ എന്ന് പറഞ്ഞത്. പൊട്ടൻ സ്പീക്കറെ ഓർത്ത് കേരള സമൂഹം ലജ്ജിക്കണം എന്നാണു ജയരാജൻ പറയുന്നത്. സഭയിൽ ലഡ്ഡു വിതരണം ചെയ്തതും മാണിയെ ഉമ്മ വച്ചതും ഒന്നും കാണാത്ത സ്പീക്കർ കണ്ണ് പൊട്ടൻ ആണെന്ന്. കണ്ണ് പൊട്ടന് എന്തിനാണ് കമ്പ്യുട്ടർ എന്നും ചോദിച്ചു. 

ഇനി ആംഗ്യം കൊണ്ട് മാണിക്ക് ബഡ്ജറ്റിനു അനുമതി കൊടുത്തതും പൊട്ടന്റെ ആംഗ്യം ആയിട്ട് കരുതുമോ എന്തോ.  

4 അഭിപ്രായങ്ങൾ:

  1. എങ്ങനെയാണ് ഒരു പാർട്ടിയിൽ മൂന്നു ജയരാജന്മാരും കൂടി വന്നുപെട്ടെന്നത് എന്നെ വല്ലാതെ വലയ്ക്കുന്ന സമസ്യയാണ്, ബിപിൻ.പാർട്ടി പ്രകാശിക്കുന്നവരുടേത് മാത്രമായിത്തീരുകയാണല്ലോ ??

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പ്രകാശ മില്ലാത്ത കുറെ അണികൾ ഉണ്ട് ശശികുമാർ . അവർ കൂടി മാറിയാൽ സംഭവം ശരിയായി.

      ഇല്ലാതാക്കൂ
  2. താങ്കൾ നല്ലോരു ജനകീയ ബ്ലോഗറാണ് കേട്ടൊ ഭായ്

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ചുറ്റും കാണുന്ന വിചിത്രമായ കാര്യങ്ങൾ എഴുതുന്നു. എന്തായാലും നന്ദി മുരളീ

      ഇല്ലാതാക്കൂ