2015, സെപ്റ്റംബർ 22, ചൊവ്വാഴ്ച

എം.എൽ.എ. മാർ കേസ്




സ്ത്രീകളെ അപമാനിച്ചതിനു 4 എം.എൽ.എ. മാർക്ക് എതിരെ 
 തിരുവനന്തപുരം  ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി കേസ് എടുത്തിരിക്കുന്നു. കഴിഞ്ഞ മാർച്ച് 13 നു ധന മന്ത്രി കെ.എം. മാണിയുടെ ചരിത്ര പ്രസിദ്ധ മായ ബഡ്ജറ്റ് അവതരണ ദിവസം നടന്ന സ്ത്രീകളെ കയ്യേറ്റം ചെയ്തതിനും അപമാനിച്ചതിനും ആണ്  കേസ് എടുത്തത്‌. ശിവദാസൻ നായർ, ജോർജ്, വാഹീദ്, ഡോമിനിക് പ്രസന്റെഷൻ എന്നിവർ ആണ് അപമാനിച്ചവർ. 

ജമീല  പ്രകാശം ലതിക എന്നിവർ ആണ് കേസ് കൊടുത്തത്. ആദ്യം ഇവർ സ്പീക്കർക്ക് പരാതി നൽകി. സ്പീക്കർ അത് പതിയെ ഒതുക്കി. അങ്ങിനെ സഹി കേട്ട് അവർ കോടതിയിൽ പരാതി നൽകി. അതാണ്‌ ഇപ്പോൾ കേസ് എടുത്ത നിലയിൽ വന്നത്. ഇവരുടെ പരാതിയിൽ സ്പീക്കർ നടപടി എടുത്തില്ല എങ്കിലും നിയമസഭയിലെ കസേരയും മേശയും തകർത്തതിന് നടപടി എടുത്തു. അത് പോലീസിൽ കൊടുത്തു കേസ് ആക്കി. പക്ഷെ സ്ത്രീകളെ അപമാനിച്ചതിന് എതിരെ ക മാ എന്നൊരക്ഷരം മിണ്ടിയില്ല.

മാതൃ ഭൂമി  പത്രം പറയുന്നത് ഈ കേസ് എടുത്തത്‌ നിയമസഭയും ജുഡിഷ്യറി യും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തിനു വഴിയൊരുക്കും എന്നാണ്.   അത് സ്വന്തം ലേഖകന് വിവരം ഇല്ലാഞ്ഞാണ്. സമ്മേളനത്തിനിടെ നടന്ന കാര്യത്തിൽ "കോടതിയ്ക്ക്  ഇടപെടാൻ  അധികാരം ഇല്ല എന്ന വിലയിരുത്തലിൽ ആണ് സ്പീക്കർ എൻ.ശക്തൻ" എന്ന് കൂടി പത്രം പറയുന്നു. "സഭാ നടപടികൾക്ക് ഭരണ ഘടനയുടെ 212  അനുച്ചേദ പ്രകാരം സംരക്ഷണം ഉണ്ട്. കോടതിയുടെ ഉത്സരവ് ഇതിനു എതിരാണെന്നാണ് സ്പീക്കറുടെ നിഗമനം."

ഇതൊക്കെ സ്പീക്കർ പറഞ്ഞതാണോ അതോ സ്പീക്കറുടെ വായിൽ പത്രം കുത്തി ത്തിരുകിയാതാണോ എന്നാണു സംശയം. ഒരു സ്പീക്കർ അങ്ങിനെ പറയുമോ? വല്ലപ്പോഴുമെങ്കിലും ഭരണ ഘടന വായിച്ചു കാണില്ലേ?എന്തായാലും ഇങ്ങിനെ പറയുന്നത് ശുദ്ധ വിഡ്ഢിത്തരവും അറിവില്ലായ്മയുമാണ്. ഇവരാരും പുസ്തകം ( ഭരണ ഘടന) വായിച്ചിട്ടില്ല എന്ന് തന്നെ ഇത് തെളിയിക്കുന്നു.

" 212. സഭാ നടപടികളിൽ കോടതി  ഇടപെടാൻ പാടില്ല. 

(1)നിയമ സഭയിൽ   നടക്കുന്ന നടപടിക്രമങ്ങൾ ക്രമ വിരുദ്ധം   എന്ന ആരോപണത്തിൽ കോടതി ചോദ്യം ചെയ്യാൻ പാടില്ല.

(2) നിയമ സഭയുടെ നടപടി കൾ  നടത്തിക്കാൻ  ഭരണ ഘടന പ്രകാരം ചുമതലപ്പെട്ട ആൾ അതിനു വേണ്ടി സഭയിൽ ചെയ്യുന്ന കാര്യങ്ങൾ കോടതിയുടെ പരിഗണനയിൽ വരില്ല."

പെണ്ണുങ്ങളെ പിടിക്കുന്നതും അപമാനിക്കുന്നതും ഇതിൽ ഏതു വകുപ്പിൽ വരും?  സ്പീക്കർ ശക്തൻ കൈയാംഗ്യം കാണിച്ച് ബട്ജറ്റ്‌ അവതരണത്തിന് അനുവാദം കൊടുത്തതും  കസേരയിൽ  പോലീസ് അദ്ദേഹത്തെ പൊക്കിയെടുത്തു കൊണ്ട് വന്നു പ്രതിഷ്ട്ടിച്ചതും ഒക്കെ വേണമെങ്കിൽ  ക്രമ വിരുദ്ധമായ നടപടികൾ കോടതിയ്ക്ക് ചോദ്യം ചെയ്യാൻ പാടില്ല എന്ന വകുപ്പിൽ ഒഴിവാക്കാം. "നടപടിക്രമങ്ങൾ ക്രമ വിരുദ്ധം" ആണെന്നു പറഞ്ഞു കോടതിയ്ക്ക് ഇടപെടാൻ കഴിയില്ല. പെണ്ണുങ്ങളെ കയറി പിടിയ്ക്കുന്നത് സഭയുടെ സാധാരണ നടപടി  ആണോ?   

സഭയിൽ ഒരു കൊലപാതകം നടക്കുന്നു എന്ന് സങ്കൽപ്പിക്കുക. ( ഇന്നത്തെ കാലത്ത് അങ്ങിനെ സങ്കൽപ്പിക്കാൻ വലിയ വിഷമമില്ലല്ലൊ. മാർച്ച് 13 ലെ കേരള നിയമസഭയിലെ അടിപിടിയും കയ്യാങ്കളിയും സ്ത്രീ പീഡനവും  ഒക്കെ കണ്ടപ്പോൾ ഒരു കൊലപതകവും അവിടെ നടന്നു കൂടായ്കയില്ല.) സഭയിൽ നടന്നു എന്ന് കരുതി, അത് കൊലപാതകം ആല്ലാതായി തീരുമോ? അതിനു സംരക്ഷണം ഉണ്ടോ? സ്പീക്കർ പറഞ്ഞാൽ കൊലപാതകി രക്ഷ പെടുമോ?

ചാണ്ടിയെ താങ്ങണം എന്ന് കരുതി ഇത്രയും വിഡ്ഢി ത്തരവും വിവര ദോഷവും  മാതൃഭൂമി  പത്രം എഴുതി പ്പിടിപ്പിക്കാമോ? ശക്തനും ഇത് വായിച്ചു കാണുമല്ലോ? പുള്ളി പറയുന്നു എന്നാണു പത്രം പറഞ്ഞിരിക്കുന്നത്. ആത് നിഷേധിച്ചിട്ടും ഇല്ല. അതിനർത്ഥം സ്പീക്കറും ഈ നിലപാടിൽ എന്ന് തന്നെയല്ലേ? 





5 അഭിപ്രായങ്ങൾ:

  1. ഭയങ്കര പ്രശ്നമാണ് ബിപിൻ ചേട്ടായി
    പ്രതിപക്ഷ നേതാവിന് സ്വന്തം പാർട്ടിയുടെ പിന്തുണ ഇല്ല
    അതെ സമയം
    മുഖ്യമന്ത്രിയെ പിന്തുണയ്ക്കാൻ
    എല്ലാവരും ഒറ്റക്കെട്ട കട്ടുമുടിക്കാൻ
    കണ്‍സ്യൂമർ ഫെഡ് അഴിമതി
    പ്രോസിക്ക്യൂട്ടർ ജനറൽ ഓഫീസി പ്രശ്നം
    ജേക്കബ്തോമസ്‌ പ്രശ്നം
    അനുപമ IAS ഒതുക്കൽ
    സോഷ്യൽ മീഡിയ പൊതു ജനങ്ങൾ അല്ലാതെ ആരെങ്കിലും കമാന് മിണ്ടുന്നുണ്ടോ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എന്തെങ്കിലും നക്കാപ്പിച്ച കിട്ടുന്നവൻ കൂടെ നിൽക്കുന്നത് മനസ്സിലാക്കാം. ഒന്നുമില്ലാത്ത നമ്മൾ എന്തിനു ഇവനെയൊക്കെ ന്യായീകരിക്കാൻ നടക്കുന്നു ബൈജൂ

      ഇല്ലാതാക്കൂ
  2. പെണ്ണുങ്ങളെ പിടിക്കുന്നതും അപമാനിക്കുന്നതും ഇതിൽ ഏതു വകുപ്പിൽ വരും? സ്പീക്കർ ശക്തൻ കൈയാംഗ്യം കാണിച്ച് ബട്ജറ്റ്‌ അവതരണത്തിന് അനുവാദം കൊടുത്തതും കസേരയിൽ പോലീസ് അദ്ദേഹത്തെ പൊക്കിയെടുത്തു കൊണ്ട് വന്നു പ്രതിഷ്ട്ടിച്ചതും ഒക്കെ വേണമെങ്കിൽ ക്രമ വിരുദ്ധമായ നടപടികൾ കോടതിയ്ക്ക് ചോദ്യം ചെയ്യാൻ പാടില്ല എന്ന വകുപ്പിൽ ഒഴിവാക്കാം. "നടപടിക്രമങ്ങൾ ക്രമ വിരുദ്ധം" ആണെന്നു പറഞ്ഞു കോടതിയ്ക്ക് ഇടപെടാൻ കഴിയില്ല. പെണ്ണുങ്ങളെ കയറി പിടിയ്ക്കുന്നത് സഭയുടെ സാധാരണ നടപടി ആണോ?

    മറുപടിഇല്ലാതാക്കൂ
  3. ഈ പന്നന്‍ അശക്തന്‍ മാമ പണി ചെയ്യുന്നതാണ് ഇതിലും അന്തസ്സ്.....ത്ഫൂ.....

    മറുപടിഇല്ലാതാക്കൂ