പാവപ്പെട്ടവർക്ക് റേഷൻ കട വഴി നൽകിയിരുന്ന അരിയുടെ വിലയിൽ വർധനവും അളവിൽ കുറവും ആണ് ഇനി മുതൽ കേരളത്തിൽ. കേന്ദ്രം കൊണ്ട് വന്ന ഭക്ഷ്യ ഭദ്രത നിയമം കേരളം നടപ്പിലാക്കാത്തതിനാലാണ് ഇവിടത്തെ പാവപ്പെട്ടവർക്ക് ഈ ഗതി വന്നത്.
2013ൽആണ് ഈ നിയമം കേന്ദ്ര കൊണ്ട് വന്നത്. National Food Secuiryt Act 2013. ഭാരതത്തിലെ 125 കോടി ജനനസംഖ്യയുടെ മൂന്നിൽ രണ്ടു ഭാഗത്തിന്, അതായത് 42 കോടി ജനങ്ങൾക്ക് സബ്‌സിഡി നൽകി കുറഞ്ഞ നിരക്കിൽ ഭക്ഷ്യ സാധനങ്ങൾ നൽകുക എന്നതാണ് ഈ നിയമം കൊണ്ട് ഉദ്ദേശിച്ചത്. നിയമം ആയിട്ട് ഈ സെപ്റ്റംബറിൽ മൂന്നു വർഷം കഴിയുന്നു. 3 വർഷം കഴിഞ്ഞിട്ടും ആ നിയമം നടപ്പിലാക്കാൻ കേരളത്തിന് കഴിഞ്ഞിട്ടില്ല എന്നത് ഇവിടത്തെ ഭരണകർത്താക്കൾ പാവപ്പെട്ടവർക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല എന്നതിന്റെ ഒരു ഉദാഹരണം കൂടിയാണ്. കേരള സർക്കാരിന് പണച്ചിലവില്ലാത്തതാണ് ഈ പദ്ധതി. കാരണം ഇതിന്റെ സബ്‌സിഡി മുഴുവൻ കേന്ദ്രം ആണ് നൽകുന്നത്. എന്നിട്ടും പദ്ധതിയ്ക്ക് ആവശ്യമായ കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞ മൂന്നു വർഷമായി കേരളത്തിന് സാധിച്ചില്ല.
നിയമം വന്നിട്ട് രണ്ടര വർഷത്തിലേറെ ഭരിച്ചത് ഉമ്മൻ ചാണ്ടി സർക്കാരാണ്. അവർ പൂർണമായും അനാസ്ഥയാണ് കാണിച്ചത്. പുതുതായി വന്ന പിണറായി സർക്കാരും പഴയ സർക്കാരിന്റെ അതെ പാത പിന്തുടർന്നു. 4 മാസം ഭരിച്ചിട്ടും ഈ പ്രശ്നത്തിന് മുൻഗണന നൽകാൻ പിണറായിക്കും കഴിഞ്ഞില്ല. ഇതിനിടയ്ക്ക്നൂറു കണക്കിന് ബന്ധു നിയമനത്തിന് അവർ സമയം കണ്ടെത്തി. പക്ഷേ വിശക്കുന്നവനു ആഹാരം നൽകാൻ കേന്ദ്രം നൽകുന്ന സഹായം പാവപ്പെട്ടവന് എത്തിക്കാൻ അവർക്കു സമയമില്ലാതെ പോയി.
കേരളത്തിലെ റേഷൻ സംവിധാനത്തിൽ നടക്കുന്ന തട്ടിപ്പും ചൂഷണവും കൊണ്ടാണ് കേന്ദ്ര നിയമം നടപ്പാക്കാത്തത്. കേന്ദ്രം നൽകുന്ന അരി റേഷൻ കടകളിൽ എത്താറില്ല. അത് മറിച്ചു വിൽക്കുന്നു. മില്ലുകളിൽ കുത്താൻ കൊടുക്കുന്ന നെല്ല് അരിയായി വരുമ്പോൾ അത്റേഷൻ കടയിൽ എത്താതെ സ്വകാര്യ കച്ചവടക്കാർക്കാണ് പോകുന്നത്. റേഷൻ കടകളിൽ എത്തുന്നത് പുഴുവരിച്ച അരിയും ഗോതമ്പും. ഇതിനൊക്കെ സർക്കാർ ഉദ്യോഗസ്ഥരും കൂട്ട് നിൽക്കുന്നു. അടുത്തിടെ ഒരു ചാനലിൽ ഒരു റേഷൻ കടയുടമ പറയുകയുണ്ടായി. 'കരിഞ്ചന്ത നടത്തുന്നത് ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകാനാണ്' എന്ന്. ഇതൊക്കെ സർക്കാർ അറിഞ്ഞാണല്ലോ നടക്കുന്നത്. അഴിമതി ഇല്ലാതാക്കും എന്ന് പറഞ്ഞു വന്ന ഇടതു സർക്കാർ അഴിമതിയിൽ മുങ്ങി കുളിച്ചു നിൽക്കുന്നു.
റേഷൻ കടകളിൽ നിന്നും ഭക്ഷ്യ സാധങ്ങൾ സബ്‌സിഡി നിരക്കിൽ കിട്ടുന്നതു കൊണ്ട് മാത്രം ആഹാരം കഴിച്ചു ജീവിക്കുന്ന ഒരു കൂട്ടം ജനം ഇവിടെ ഉണ്ട് എന്ന സത്യം പലപ്പോഴും എല്ലാവരും മറക്കുന്നു. റേഷൻ കടകളിൽ നിന്നും പുഴുത്ത അരിയായാൽ പോലും വാങ്ങുന്ന ഒരു ജന വിഭാഗം. അവരെയാണ് സൗകര്യ പൂർവം സർക്കാരും ജനങ്ങളും മറന്നു പോകുന്നത്.
റേഷൻ കടകളിൽ നിന്നും ഭക്ഷ്യ സാധങ്ങൾ സബ്‌സിഡി നിരക്കിൽ കിട്ടുന്നതു കൊണ്ട് മാത്രം ആഹാരം കഴിച്ചു ജീവിക്കുന്ന ഒരു കൂട്ടം ജനം ഇവിടെ ഉണ്ട് എന്ന സത്യം പലപ്പോഴും എല്ലാവരും മറക്കുന്നു. റേഷൻ കടകളിൽ നിന്നും പുഴുത്ത അരിയായാൽ പോലും വാങ്ങുന്ന ഒരു ജന വിഭാഗം. അവരെയാണ് സൗകര്യ പൂർവം സർക്കാരും ജനങ്ങളും മറന്നു പോകുന്നത്.
മറുപടിഇല്ലാതാക്കൂ