2016, ഒക്‌ടോബർ 16, ഞായറാഴ്‌ച

പത്ര ധർമം





അഭിഭാഷകർ മാധ്യമ പ്രവർത്തകരെ കോടതിയിൽ കയറാൻ അനുവദിക്കാത്തതും അവരെ ആക്രമിക്കുന്നതും ശുദ്ധ ഗുണ്ടായിസം  ആണ്. എങ്കിലും രണ്ട് അടി  മാധ്യമങ്ങൾ -പ്രവർത്തകർ - അർഹിക്കുന്നു എന്ന് ജനങ്ങൾക്ക് പലപ്പോഴും തോന്നും. അവര് കാണിക്കുന്ന തോന്നിവാസത്തിനാണത്. സ്വർണം കള്ളക്കടത്തിന് ഒരു ജ്യുവലറിയെ പിടിച്ചു എങ്കിൽ ഈ ചാനലുകാരും പത്രങ്ങളും ഒക്കെ എഴുതുന്നത് എന്താണ്?   " ഒരു പ്രമുഖ ജ്യുവലറിയെ സ്വർണ കള്ളക്കടത്തിന് പിടിച്ചു".  ഇൻകം ടാക്സ് കേസ് പിടിച്ചാൽ പറയും "ഒരു പ്രമുഖ വ്യവസായി" യെ പിടിച്ചു. എന്താ ഇവന്മാർക്ക് പേര് പറഞ്ഞാൽ? കാരണം ഇവിടങ്ങളിൽ നിന്നും കിട്ടുന്ന പരസ്യം കൊണ്ടാണ് ഇവർ ജീവിക്കുന്നത്. അങ്ങിനെ നക്കാപ്പിച്ച കൊടുക്കുന്നവർ എന്ത് കാണിച്ചാലും പത്രത്തിലും ചാനലിലും കൊടുക്കില്ല. എല്ലാം "പ്രമുഖ " എന്ന സർവ നാമത്തിൽ ഒളിപ്പിക്കും. കുറെ വർഷം മുൻപ് ഇത് പോലെ കള്ളക്കടത്തു സ്വർണം പിടിച്ചു. പതിവ് പോലെ "തിരുവനന്തപുരത്തെ പ്രമുഖ ജ്യുവലറി" പിടിക്കപ്പെട്ടു എന്ന സ്ഥിരം പല്ലവി പാത്രത്തിൽ വന്നു.  അത് ഭീമ ജ്യുവലറി ആയിരുന്നു. 

 കാശും പുത്തനും ഉള്ള ആരെയെങ്കിലും കേസിൽ പിടിച്ചാലോ. അവരെ ഒളിപ്പിക്കാൻ മാക്സിമം നോക്കും ഈ പത്രക്കാർ. അവരുടെ പടം എങ്ങും വരാതിരിക്കാൻ. സാധാരണ ജനങ്ങൾ ആണെങ്കിലോ? അവൻ തിരിഞ്ഞും മറിഞ്ഞും നിൽക്കുന്ന ഫോട്ടോകൾ വിഷ്വലുകൾ, മുഴുനീള വീഡിയോകൾ ഒക്കെ കൊടുക്കും. 

ഭക്ഷണത്തിൽ മായം ചേർക്കുന്നതിനും ചീഞ്ഞ ഭക്ഷണം കൊടുക്കുന്നതിനും ഒക്കെ പിടിച്ചാലും ഈ ഗതി തന്നെ. പേര് പറയില്ല ഇവർ. അത് ശരിയാണോ? ജനങ്ങളെ സത്യം അറിയിക്കേണ്ട ബാധ്യത  മാധ്യമങ്ങൾക്കില്ലേ?  ചീഞ്ഞ ഭക്ഷണം വിൽക്കുന്ന കടയുടെ പേരറിഞ്ഞാൽ ജനത്തിന് അത് ഒഴിവാക്കാമല്ലോ. അതാണ് പത്രങ്ങൾക്കും പേടി. പേര് പറയാതിരുന്നാൽ വല്ലപ്പോഴും ആ ഹോട്ടലുകളിൽ പോയി ചിക്കനും മട്ടണും (മദ്യമുണ്ടെങ്കിൽ അതും)  ഓസിന് അടിക്കാമല്ലോ എന്നായിരിക്കും ഇവരുടെ മനസ്സിലിരുപ്പ്.   അഭിഭാഷകരുടെ അടി കിട്ടുമ്പോഴൊക്കെ  ''മാധ്യമ ധർമം'' എന്ന് വിളിച്ചു കൂവുന്ന ഇവർക്ക് ഹോട്ടലുകളിലെ ഈ കുറ്റ കൃത്യങ്ങൾ ജനങ്ങളെ അറിയിക്കാനുള്ള ഉത്തരവാദിത്വം ഇല്ലേ? വിഷ ഭക്ഷണം കഴിച്ചു ആളുകൾ മരിക്കുന്നതു ഒഴിവാക്കാനുള്ള  ബാധ്യത ഇല്ലേ? സത്യം അറിയിക്കേണ്ട ധർമം ഇല്ലേ? 

 ഉന്നതങ്ങളിൽ ഇരിക്കുന്നവരെ,വ്യവസായികളെ വെറുതെ അധിക്ഷേപിക്കണം എന്ന് പറയുന്നില്ല. ഊഹാ പോഹങ്ങൾ പ്രചരിപ്പിപ്പിക്കുകയും അരുത്. പക്ഷെ ആളുകൾ ആരാണെന്നു അറിഞ്ഞാൽ, അവരുടെ പേരിൽ കേസ് എടുത്താൽ ആ സ്ഥാപനം,ആള് ആരാണെന്നു ഒളിച്ചു വയ്‌ക്കേണ്ട ആവശ്യം എന്താണ്? അതാണ് പത്രക്കാരുടെ  കള്ളക്കളി.  

ഇന്നലെ തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ ഫുഡ് സേഫ്റ്റി വിങ് പരിശോധന നടത്തുകയും വൃത്തിഹീനമായ ഹോട്ടലിനു 50,0000 രൂപ പിഴയിടുകയും, കാര്യങ്ങൾ നേരെയാക്കാൻ നോട്ടീസ് കൊടുക്കുകയും ചെയ്തു. വാർത്ത വന്നു. പതിവ് പോലെ. "നഗരത്തിലെ മുന്തിയ ഹോട്ടലിൽ റെയിഡ്"  പത്രം മനോരമ തന്നെ.  

പുഴു നുരയ്ക്കുന്ന പഴം. (പുഴുവിന്റെ ഫോട്ടോ സഹിതം ആയിരുന്നു പരാതി). സാദാ ഹോട്ടൽ അല്ല. 4 സ്റ്റാർ ലക്ഷുറി ബിസിനസ്സ് ഹോട്ടൽ . HOTEL SP GRAND DAYS. ഇവിടത്തെ ഭക്ഷണത്തിന്റെ റേറ്റ് അപാരമായിരിക്കുമല്ലോ. അത്രയും കൂടുതൽ പണം മുടക്കി കഴിക്കുന്ന ആൾക്കാരെയാണ് പഴകിയ ഭക്ഷണം വൃത്തിഹീനമായ ചുറ്റുപാടിൽ ഉണ്ടാക്കി നൽകി   ഈ  ഫോർ സ്റ്റാർ ഹോട്ടൽ ചതിക്കുന്നത്. 



5 അഭിപ്രായങ്ങൾ:

  1. ഈ മാധ്യമപ്പരിഷകൾക്ക്‌ ഇപ്പോ സംഭവിയ്ക്കുന്ന ദുരവസ്ഥയിൽ സഹതപിക്കുന്ന ആരും കാണില്ല.അനുഭവിക്കട്ടെ.നേരു നുണയാക്കാനും ,നുണ നേരാക്കാനും ഇവർക്ക്‌ കഴിയും.കമ്യൂണിസ്റ്റ്‌ മാധ്യമക്കാർക്ക്‌ കോടതിൽ പോകാൻ കഴിയുന്നുണ്ടെന്ന് കേൾക്കുന്നല്ലോ.നേരാണോ?????!?!!?!?!?!!

    മറുപടിഇല്ലാതാക്കൂ
  2. രണ്ടു കൂട്ടരും ഗുണ്ടകളായതുകൊണ്ട് തമ്മിലടിക്കുന്നത് കാണുമ്പോൾ ഒരു വിഷമമില്ല. ഇവർ തമ്മിൽ തെറ്റി നിൽക്കുന്നതാണ് പൊതുജനത്തിനു സ്വൈര്യം. വക്കീലന്മാർ കോടതിയിൽ വാദിക്കുന്ന കള്ളക്കഥകൾ അത്രയും കുറച്ച് മാധ്യമങ്ങളിൽ വായിച്ചാൽ മതിയല്ലോ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പക്ഷെ ഒരു കുഴപ്പം. കോടതികളിൽ നടക്കുന്ന കള്ളക്കളികൾ നമ്മളെ നേരിട്ട് ബാധിക്കുന്നവയാണ്. ഇവരില്ലെങ്കിൽ മൊത്തം കള്ളക്കളി ആയിരിക്കും. മാണിയും ബാബുവുമെല്ലാം ഈസിആയി ഊരിപ്പോരും/

      ഇല്ലാതാക്കൂ
  3. കാശും പുത്തനും ഉള്ള ആരെയെങ്കിലും
    കേസിൽ പിടിച്ചാലോ. അവരെ ഒളിപ്പിക്കാൻ
    മാക്സിമം നോക്കും ഈ പത്രക്കാർ. അവരുടെ പടം
    എങ്ങും വരാതിരിക്കാൻ. സാധാരണ ജനങ്ങൾ ആണെങ്കിലോ?
    അവൻ തിരിഞ്ഞും മറിഞ്ഞും നിൽക്കുന്ന ഫോട്ടോകൾ വിഷ്വലുകൾ, മുഴുനീള വീഡിയോകൾ ഒക്കെ കൊടുക്കും.
    ഇതാണ് ഇന്ന് കാലത്തുള്ള പത്രധർമ്മം ...!

    മറുപടിഇല്ലാതാക്കൂ