''കാട്ടിലെ തേക്ക് നാട്ടിലെ ക്ഷേത്രം വെട്ടെടാ വെട്ട്.''
ബന്ധു നിയമനത്തിന്റെ കുറ്റ സമ്മതത്തിന്റെ ( സ.കോടിയേരി ആണ് പറഞ്ഞത് കുറ്റം സമ്മതിച്ചു എന്ന്) പേരിൽ രാജി വച്ചൊഴിയേണ്ടി വന്ന സ.ജയരാജൻ സൗജന്യമായി തേക്കിൻ തടി നൽകാൻ വനം വകുപ്പിന് ഒരു കത്ത് ഫോർവേഡ് ചെയ്തതിന്റെ പേരിൽ വിവാദത്തിൽ.
ജയരാജന്റെ നാട്ടിലെ ഒരു ക്ഷേത്രത്തിനു വേണ്ടി അതിന്റെ ഭരണ സമിതിക്കാർ സൗജന്യമായി 1200 കുബിക്ക് മീറ്റർ തേക്ക് ലഭ്യമാക്കുന്നതിന് വേണ്ടി ഒരു കത്ത് മന്ത്രി ജയരാജന് അയക്കുന്നു. ജയരാജൻ അത് തന്റെ ലെറ്റർ ഹെഡിൽ വനം വകുപ്പിന് ഫോർവേഡ് ചെയ്തു. ഇതിലെന്താണ് തെറ്റ് എന്നാണ് ചോദിക്കുന്നത്. തെറ്റുണ്ട്. അഴിമതി ഉണ്ട്.
ജയരാജൻ മന്ത്രിയായ വ്യവസായ വകുപ്പല്ല മറ്റൊരു മന്ത്രിയുടെ വനം വകുപ്പാണ് ഇതിൽ തീരുമാനം എടുക്കേണ്ടത്. അപ്പോൾ വനം വകുപ്പിന് നൽകാതെ (നൽകി എന്നിരുന്നാലും) എന്തിനാണ് ക്ഷേത്രം അധികാരികൾ ഈ കത്ത് ജയരാജന് നൽകിയത്? അതിനു പിന്നിൽ ഒരു ഗൂഢോദ്ദേശ്യം ഉണ്ട്. മന്ത്രി ജയരാജന്റെ സ്വാധീനം ഇക്കാര്യത്തിൽ ഉണ്ടാകണം എന്ന ഗൂഢോദ്ദേശ്യം. ഇനി ജയരാജൻ സ്വന്തം ലെറ്റർ ഹെഡിൽ വനം വകുപ്പിൽ ആ കത്ത് അയച്ചു കൊടുത്തത് എന്തിനാണ്? തനിക്കതിൽ താൽപ്പര്യം ഉണ്ടെന്ന് വനം വകുപ്പ് മന്ത്രിയെ ബോധ്യപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടു കൂടിതന്നെയാണ്. അല്ലായിരുന്നുവെങ്കിൽ തന്റെ വകുപ്പല്ല ഇത് ചെയ്യുന്നത് എന്ന് പറഞ്ഞു ക്ഷേത്രക്കാർക്ക് മറുപടി അയക്കുക അല്ലേ വേണ്ടിയിരുന്നത്? അപ്പോൾ സൗജന്യമായി ക്ഷേത്രത്തിന് തടി കിട്ടുക എന്നത് തന്നെ ആയിരുന്നു മന്ത്രിയുടെ ഉദ്ദേശം. അവിടെയാണ് അഴിമതി ഉണ്ടാകുന്നത്. ജയരാജന് പരിചയമില്ലാത്ത ഒരു വ്യക്തി അല്ലെങ്കിൽ ഒരു സ്ഥാപനം ആണ് ഇത് പോലെ 1 കോടി രൂപയുടെ തേക്കിൻ തടി സൗജന്യമായി വേണം എന്ന് പറഞ്ഞു ഒരു കത്ത് കൊടുത്തിരുന്നുവെങ്കിൽ അദ്ദേഹം അത് വനം മന്ത്രിയ്ക്ക് ഫോർവേഡ് ചെയ്യുമായിരുന്നോ?
മന്ത്രി അല്ലെങ്കിൽ എം.എൽ.എ. മാർക്ക് കിട്ടുന്ന ഇത്തരം കത്തുകൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് അയച്ചു കൊടുക്കുകയാണ് പതിവ് എന്നാണു ജയരാജൻ പറയുന്നത്.മുൻ എം.എൽ.എ. ആയ ഡൊമിനിക് പ്രസന്റേഷനും ഇതേ അഭിപ്രായം ഏതോ ഒരു ചാനലിൽ പറയുന്നത് കേട്ടു. നിയമ പരമായ കാര്യങ്ങൾ ചെയ്തു കിട്ടാൻ ഇവർക്ക് എന്തിനാണ് കത്ത് കൊടുക്കുന്നത്? അപ്പോൾ തെറ്റായ, നിയമ വിരുദ്ധമായ കാര്യങ്ങൾ ചെയ്തു കിട്ടാൻ വേണ്ടിയാണ് ഇത്തരം കത്തുകൾ നൽകുന്നതും അത് അവർ ഫോർവേഡ് ചെയ്യുന്നതും.
ഇനി വനം മന്ത്രിയുടെ കാര്യം നോക്കാം. ക്ഷേത്രത്തിന്റെ കത്ത് ജയരാജൻ ഫോർവേഡ് ചെയ്തതു കിട്ടികഴിഞ്ഞാൽ അവരുടെ ആവശ്യത്തിന്റെ നിയമ സാധുത അല്ലെ ആദ്യം നോക്കേണ്ടത്? നിയമ വിധേയം അല്ലെങ്കിൽ അത്തരം ഒരു മറുപടി കൊടുക്കുക. അതിനു പകരം ഇവിടെ വനം മന്ത്രി 1200 കുബിക്ക് മീറ്റർ തേക്ക് ലഭ്യമാണോ എന്നൊക്കെയാണ് അന്വേഷണം നടത്തിയത്. എന്തായിരുന്നു അതിന്റെ ആവശ്യം. സൗജന്യമായി തടി വനം വകുപ്പ് നൽകില്ല എന്നാണു നിയമമെന്ന് മന്ത്രിയ്ക്ക് അറിയില്ല എങ്കിൽ പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ ഓഫ് ഫോറസ്റ്റിന്റെ കൂടെ ചോദിക്കുക. ആ ഓഫീസിലെ ഏതെങ്കിലും ഒരു ക്ളർക് നിയമ പുസ്തകം നോക്കി 5 മിനിറ്റിനകം മറുപടി ഫയലിൽ എഴുതുമായിരുന്നവല്ലോ. അതിനു വേണ്ടി കണ്ണവം ഫോറസ്ററ് ഡിവിഷനിലോ റെയിഞ്ച് ഓഫിസിലോ പോകേണ്ട കാര്യമില്ലായിരുന്നവല്ലോ. അതിന്റെ അർത്ഥം നിയമ വിരുദ്ധമായി പ്രവർത്തിക്കാൻ വനം മന്ത്രിയും സന്നദ്ധമായിരുന്നു എന്ന് തന്നെയാണ്.

ഇത് ഇ.എം.എസ്സിന്റെ കാലമല്ല.ഇരട്ടച്ചങ്കന്റെ കാലമാ.
മറുപടിഇല്ലാതാക്കൂഇതൊക്കെ തന്നെ നടക്കും
മറുപടിഇല്ലാതാക്കൂതെറ്റായ, നിയമ വിരുദ്ധമായ
മറുപടിഇല്ലാതാക്കൂകാര്യങ്ങൾ ചെയ്തു കിട്ടാൻ വേണ്ടിയാണ്
ഇത്തരം കത്തുകൾ നൽകുന്നതും അത് അവർ
ഫോർവേഡ് ചെയ്യുന്നത്.
അവരുടെ ഉള്ളിരിപ്പ് അപ്പോൾ മനസ്സിലായല്ലോ
ഇല്ലാതാക്കൂ
മറുപടിഇല്ലാതാക്കൂhttps://m.facebook.com/Malayalam-Bloggers-NEST-1834559920110100/?ref=bookmarks
Like& Share your blog..
i will come
ഇല്ലാതാക്കൂ