2016, ഒക്‌ടോബർ 13, വ്യാഴാഴ്‌ച

തീവ്രവാദം

കൊച്ചിയിലെ പീസ്  സ്‌കൂളിൽ മത പരിവർത്തന ക്ളാസുകളും തീവ്രവാദ ക്ളാസുകളും എന്തിന് IS ലേക്കുള്ള റിക്രൂട്മെന്റ് നടന്നു എന്നതിന് തെളിവുകൾ  ഓരോന്നായി പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. കൊച്ചു കുട്ടികളിൽ വരെ വർഗീയ വിഷം കുത്തി വയ്ക്കുന്നു എന്നതിന്റെ ഞെട്ടിപ്പിക്കുന്ന തെളിവാണ് രണ്ടാം ക്ലാസിലെ പാഠ പുസ്തകം. 




മുസ്ലിം മതത്തിലേക്ക് പരിവർത്തനം നടത്തേണ്ടതിന്റെ ആവശ്യകത യെ ക്കുറിച്ചാണ് രണ്ടാം  ക്ലാസിലെ ഈ പാഠ പുസ്തകത്തിൽ പഠിപ്പിക്കുന്നത്.  രണ്ടാം ക്ലാസ് എന്ന് പറയുമ്പോൾ കുട്ടികൾക്ക് 6 വയസ്സ്. ആ പ്രായത്തിലാണ് ഈ വിഷം കുത്തിവയ്ക്കുന്നത്. IS ൽ ചേർന്ന് സിറിയയിലേക്ക് പോയ 21  പേരിൽ 6 പേർ ഈ സ്‌കൂളിൽ ജോലി ചെയ്തിരുന്നവരാണ്.

ഈ സ്‌കൂളിലെ മത തീവ്ര വാദ പ്രവർത്തനങ്ങൾ തുടങ്ങുന്നത് ഇന്നോ ഇന്നലെയോ അല്ല. വളരെ വർഷങ്ങളായി സ്‌കൂളിന്റെ മറവിൽ ഇറ്റ് ഭീകര പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. സമൂഹത്തിലെ മാന്യന്മാർ എൻ മുഖം മൂടി ധരിച്ച  പല പണക്കാരും വ്യവസായികളും ഇതിന്റെ പിന്നിൽ ഉണ്ട് എന്നാണു NIA അന്വേഷണത്തിൽ തെളിഞ്ഞത്.സ്‌കൂളിന് അംഗീകാരവുംമ ഇല്ല.  ഇത്രയും വർഷങ്ങളായി ഇത്തരത്തിൽ തീവ്ര വാദം നടത്തുന്ന സ്‌കൂൾ ഉണ്ടായിട്ട് കേരളത്തിലെ പോലീസ് അറിഞ്ഞില്ലെന്നാണോ നമ്മൾ കരുതേണ്ടത്? വളരെ ശക്തമായ ഇന്റലിജൻസ് സംവിധാനം പൊലീസിന് ഉണ്ട്. അത് പ്രകാരം ഈ വിവരം മേലധികാരികളെ അറിയിച്ചു കാണും.  അത് ഭരണത്തിലിരിക്കുന്ന ഉന്നതരുടെ അറിവിൽ എത്തിയിട്ടും ഉണ്ടാകും. ഇവിടെ കഴിഞ്ഞ 10 വർഷമായി ദേശ വിരുദ്ധ തീവ്ര വാദ പ്രവർത്തനങ്ങൾ നടക്കുന്നു എന്ന് പൊലീസിന് അറിയാം എന്ന് അത് അന്വേഷിച്ച ടി.പി. സെൻ കുമാർ ഡി.ജി.പി. രണ്ടു ദിവസം മുൻപ് പറയുകയുണ്ടായി. വിശദമായ  റിപ്പോർട്ട് നൽകി എന്നും പറയുന്നു. അതിനർത്ഥം 2006 -11 ഭരിച്ച കമ്മ്യുണിസ്റ് കാർക്കും 2011 -16  ഭരിച്ച കോൺഗ്രസ്സ് കാർക്കും ഈ വിവരം  അറിയാമായിരുന്നു എന്നല്ലേ? എന്നിട്ടും ആരും ഇതിനെതിരെ ഒരു നടപടിയും എടുത്തില്ല. 

എന്ത് കൊണ്ട് ഭീകര പ്രവർത്തനം തടയാൻ വേണ്ടി കേരളം ഭരിച്ച സർക്കാരുകൾ  ഒരു നടപടിയും എടുത്തില്ല എന്നൊരു പ്രസക്തമായ ചോദ്യം ഇവിടെ ഉദിക്കുന്നു. ഇത് ഒളിച്ചു വയ്ക്കാൻ അവർക്കെന്തായിരുന്നു താൽപ്പര്യം? ഇത് നമ്മൾ അന്വേഷിക്കണ്ടേ? 

വിദേശത്തു നിന്നും കോടികളാണ് ഈ സ്‌കൂളിലേക്കും ഇതിന്റെ ഡയറക്ടർ മാരായ വ്യവസായ പ്രമുഖരിലേയ്ക്കും എത്തിയത് എന്നാണു NIA യുടെ നിഗമനം. അങ്ങിനെയെങ്കിൽ ഭരണക്കാരുടെ വായ് അടപ്പിക്കാൻ വേണ്ടി, ഈ സ്‌കൂളിന്റെ മറവിൽ ദേശദ്രോഹ-ഭീകരവാദ പ്രവർത്തനങ്ങൾ നടത്തുന്ന ആളുകളെ രക്ഷിക്കാനും അവരുടെ നടപടികൾ ഒളിച്ചു വയ്ക്കാനും വേണ്ടി  അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവർക്ക് പണം നൽകിക്കാണും എന്നൊരു സാധ്യത ഇല്ലേ? അത് കൂടി NIA അന്വേഷിക്കേണ്ടി ഇരിക്കുന്നു.

7 അഭിപ്രായങ്ങൾ:

  1. every body needs power and money ...so attain it by hook or by crook.for that there is no difference in ideology and principle.All are same for getting votes.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ശരി. പക്ഷെ ജയരാജ്, നശിക്കുന്നത് നാമും നമ്മുടെ നാടും അല്ലെ.

      ഇല്ലാതാക്കൂ
  2. മറുപടികൾ
    1. ഇതിൽ നിന്നും നമുക്ക് രക്ഷപ്പെടേണ്ടെ മുബീ

      ഇല്ലാതാക്കൂ
  3. ഒരു സ്‌കൂൾ തുടങ്ങുക, അവിടെ കുട്ടികളെ പഠിപ്പിക്കാനുള്ള പുസ്തകങ്ങളും വിഷയങ്ങളും തീരുമാനിക്കുക ഇതൊക്കെ നമ്മുടെ നാട്ടിലെ ഓരോ വ്യക്തിക്കും അവരവരുടെ മനസ്സിൽ തോന്നുന്ന വിധം നടപ്പിലാക്കാൻ അനുവദിക്കുന്ന നിയമമേതാണ് നമ്മുടെ നാട്ടിൽ? 'ഇൻറ്ർ നാഷണൽ' എന്ന വാൽ ചേർത്താൽ പിന്നെ രാജ്യത്തിൻറെ പൊതുവായ നിയമം ബാധകമല്ല എന്നാണോ? ഇന്റർനാഷണൽ സ്‌കൂളുകളാവട്ടെ കൂണ് പോലെ മുളച്ച് പൊങ്ങുകയും ചെയ്യുന്നു. ഇതിനൊന്നും വ്യക്തമായ ഒരു മാനദണ്ഡവുമില്ലേ? സി ബി എസ് ഇ യുടെയോ തത്തുല്യ ബോർഡിന്റെയോ ഒന്നും അംഗീകാരമില്ലാതെ ഒരു സ്‌കൂൾ ഇത്രയും കാലം ഇവിടെ പ്രവർത്തിച്ചതിന് ആരാണ് ഉത്തരവാദികൾ? ഇത്രയും കാലം കൊണ്ട് ഇവർ എത്ര കുട്ടികളുടെ മനസ്സിൽ വിഷം നിറച്ചിരിക്കും? എങ്ങോട്ടാണ് നമ്മുടെ നാടിൻറെ പോക്ക് എന്നോർത്ത് ഭയം തോന്നുന്നു. ഒരു രണ്ടുമൂന്ന് തലമുറയ്ക്കപ്പുറം തലയ്ക്കു മുകളിൽ ഏതു നിമിഷവും വന്നു വീഴാവുന്ന മിസൈലുകളെ പേടിച്ച് സ്വന്തമെന്നു പറയാൻ നാടില്ലാതെ അഭയാർത്ഥികളായി മറ്റു രാജ്യങ്ങളുടെ കരുണ തേടി അങ്ങുമിങ്ങും പലായനം ചെയ്യുന്നവരായി നമ്മുടെ പിന്മുറക്കാർ അലയുന്ന ഒരു രംഗം മനസ്സിൽ വല്ലാത്ത അസ്വസ്ഥത നിറയ്ക്കുന്നുണ്ട്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഈ സ്‌കൂളിനെ ആവശ്യമില്ലാതെ ശല്യം ചെയ്യുന്നു എന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞല്ലോ. ഇനി ഇതിനു പിന്നിലെ ശക്തികൾ ആരാണെന്നു പ്രത്യേകം പറയണ്ടല്ലോ.

      അതെ ഗിരിജ അഭയാർത്ഥികൾ ആകും എന്ന് പറയുന്നത് സ്‌ട്രെച് ഓഫ് ഇമേജിനേഷൻ ആണ് എങ്കിലും അതും പ്രതീക്ഷിക്കാം.

      ഇല്ലാതാക്കൂ
  4. എന്ത് കൊണ്ട് ഭീകര പ്രവർത്തനം
    തടയാൻ വേണ്ടി കേരളം ഭരിച്ച സർക്കാരുകൾ
    ഒരു നടപടിയും എടുത്തില്ല എന്നൊരു പ്രസക്തമായ
    ചോദ്യം ഇവിടെ ഉദിക്കുന്നു. ഇത് ഒളിച്ചു വയ്ക്കാൻ
    അവർക്കെന്തായിരുന്നു താൽപ്പര്യം? ഇത് നമ്മൾ അന്വേഷിക്കണ്ടേ?

    മറുപടിഇല്ലാതാക്കൂ