2014 ലോക സഭ തെരെഞ്ഞെടുപ്പോടു കൂടി കോണ്‍ഗ്രസ്സ് ഇന്ത്യൻ രാഷ്ട്രീയത്തിൽ അപ്രസക്തമായിരിക്കുകയാണ്. ആകെയുള്ള 543 സീറ്റിൽ വെറും 46 സീറ്റ് മാത്രം ജയിച്ച് ഒരു പ്രാദേശിക പാർട്ടിയുടെ തലത്തിലേക്ക് അത് മാറിക്കഴിഞ്ഞു. തൃണമൂൽ കോണ്‍ഗ്രസ്സിനെ പോലെയോ അണ്ണാ ഡി.എം.കെ. യെ പോലെയോ ഉള്ള ഒരു പാർട്ടി. 19 സംസ്ഥാനങ്ങളിൽ അവർക്ക് ഒരു സീറ്റ് പോലും ഇല്ല എന്നത് ജനങ്ങൾ അവരെ പൂർണമായും പുറന്തള്ളി എന്നതിന് തെളിവാണ്. കഴിഞ്ഞ 10 വർഷത്തെ ദുർഭരണത്തിന് ജനങ്ങൾ നൽകിയ അടി ആണിത്. തെരഞ്ഞെടുത്തയച്ച ജനങ്ങൾക്ക് വേണ്ടി ഒന്നും പ്രധാന മന്ത്രിയെയും മറ്റും സംരക്ഷിക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രം 5 വർഷം നടപ്പിലാക്കിയ ജെ.പി.സി. ചെയർമാൻ പി.സി. ചാക്കോയുടെ ഗതി നോക്കൂ.പൊട്ടി പൊളിഞ്ഞില്ലേ? അത് പോലെ വാചകവും ഗുണ്ടായിസവും കൊണ്ട് നടന്ന സുധാകരൻറെ ഗതി കണ്ടില്ലേ? മൂന്നാം മുന്നണി എന്ന് വലിയ വായിൽ പ്രസംഗിച്ചു നടന്ന പ്രകാശ് കാരാട്ടിന്റെ മാർക്സിസ്റ്റ് പാർട്ടിയുടെ ഗതി എന്ത്? ആകെ മൊത്തം 9 സീറ്റ്. കേരളത്തിൽ നിന്നും 5 സീറ്റ് കിട്ടിയത് കൊണ്ട് അത്രയെങ്കിലും ആയി. മൂന്നാം മുന്നണി നേതാക്കൾ ആയ മാർക്സിസ്റ്റ് പാർട്ടിയുടെ ദേശീയ പാർട്ടി എന്ന അംഗീകാരം അങ്ങിനെ റദ്ദാകാൻ പോവുകയാണ്. ബംഗാൾ പണ്ടേ പോയി. ഇനി കേരളത്തിൽ മാത്രം കണ്ടു വരുന്ന ഒരു അപൂർവ സാധനം ആയി മാറാൻ പോവുകയാണ് അവർ. വലിയ നേതാവായ എം.എ. ബേബിയുടെ ദയനീയ പരാജയം ഇവിടെയും അവരുടെ നില പരുങ്ങലിൽ ആണെന്നുള്ളതിന്റെ സൂചന ആണ്.
ജനങ്ങൾ കോണ്‍ഗ്രസ്സിനെയും മാർക്സസ്റ്റിനെയും മടുത്തു എന്നുള്ളതിന് തെളിവാണ് നിഷേധ വോട്ടുകൾ. ഇരിക്കാനും നടക്കാനും വയ്യാത്ത ഒരു മനുഷ്യനെ , സ്വന്തം പാർട്ടിയിൽ നിന്ന് പോലും വന്ന എതിർപ്പിനെ അവഗണിച്ചു നിറുത്തിയ മലപ്പുറത്താണ് ഏറ്റവും കൂടുതൽ നിഷേധ വോട്ടുകൾ വന്നത്. 21829 വോട്ട്.
കേരളത്തിലെ തെരഞ്ഞെടുപ്പു ഫലം തൻറെ ഭരണത്തിൻറെ പ്രതിഫലനം ആണെന്നും അതിൻറെ പൂർണ ഉത്തരവാദിത്വം തനിക്കാണെന്നും മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി ആവർത്തിച്ചു പറയുകയുണ്ടായി.ആകെ 8 സീറ്റ് ആണ് കോണ്‍ഗ്രസ്സിന് കിട്ടിയത്. കഴിഞ്ഞ തവണ 13 സീറ്റുകൾ ആണ് കോണ്‍ഗ്രസ്സിന് ഉണ്ടായിരുന്നത്. അങ്ങിനെ കയ്യിലുള്ള 4 സീറ്റ് ആണ് നഷ്ട്ടപ്പെട്ടത്.സുധാകരൻ, ധനപാലൻ,ചാക്കോ തുടങ്ങി പ്രമുഖർ തോൽക്കുകയും ചെയ്തു. എന്തേ വാക്ക് പാലിക്കാൻ ഉമ്മൻ ചാണ്ടി തയ്യാറാകാത്തത്? ഈ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഉമ്മൻ ചാണ്ടി ഉടൻ രാജി വയ്ക്കുകയാണ് വേണ്ടത്. അസ്സാം മുഖ്യ മന്ത്രി അരുണ്‍ ഗോഗോയ് ഫലം വന്ന ഉടൻ രാജി വച്ചത് കണ്ടില്ലേ? അത് പോലെ അന്തസായി ഇറങ്ങിപ്പോകൂ മുഖ്യ മന്ത്രീ.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ