2014, മേയ് 18, ഞായറാഴ്‌ച

പച്ച ലഡ്ഡു

വിജയം ആഘോഷിക്കുമ്പോഴും ആഹ്ലാദം പങ്കു വയ്ക്കുമ്പോഴും മധുരം വിളമ്പുന്നത് ഭാരതീയ സംസ്കാരത്തിൻറെ ഭാഗമാണ്.മധുരം മധുരമാണെന്ന് ഉള്ളതാണതിന് കാരണം. ദീപാവലി, ഓണം തുടങ്ങിയ ആഘോഷങ്ങൾക്കെല്ലാം മധുരം ആണ് പ്രധാനം.  പായസം,  മുട്ടായി, മധുര പലഹാരങ്ങൾ എന്നിവ വിതരണം ചെയ്യാറുണ്ടെങ്കിലും   സൗകര്യം മുൻ നിർത്തി കൂടുതൽ ആളുകൾ ഉള്ളപ്പോൾ  ലഡ്ഡു  പങ്ക് വയ്ക്കുന്നത് ആണ് സാധാരണം.

മുസ്ലിം ലീഗിൻറെ തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാൻ ലഡ്ഡു വിതരണം ചെയ്യുകയുണ്ടായി. ഈ വിജയം ആഘോഷിക്കണോ എന്നത് മറ്റൊരു കാര്യം. പ്രായാധിക്യം കൊണ്ട് ശയ്യാവലംബിയായ ആളല്ല   ഒരു മയ്യത്ത് പെട്ടിയെ  സ്ഥാനാർഥി ആയി നിർത്തിയാലും വൻ ഭൂരി പക്ഷത്തോട് ജയിക്കുന്ന മലപ്പുറത്ത്‌ കിട്ടിയ 2 ലക്ഷം ഭൂരിപക്ഷം ആഹ്ലാദിക്കാനുള്ളത് ആണോ എന്ന് ആലോചിക്കണം.  ഇനി ലഡ്ഡുവിലേക്ക്. ടെലിവിഷനിലും മറ്റും കണ്ടത്  മുസ്ലിം ലീഗ് വിജയം ആഘോഷിക്കുമ്പോൾ വിതരണം ചെയ്തത് പച്ച ലഡ്ഡു. എന്താണീ പച്ചയുടെ സാംഗത്യം? കഴിഞ്ഞ വർഷം സ്കൂൾ അധ്യാപികമാർ എല്ലാം സെറ്റ് മുണ്ടിനോടൊപ്പം പച്ച ബ്ലൗസ് ധരിക്കണം എന്ന് ഒരു നിർദ്ദേശം നൽകിയിരുന്നു. ഇതിപ്പോൾ അവിടന്നും പോയി ആഹാര സാധനങ്ങൾക്കും നിറം മാറ്റാൻ തുടങ്ങിയിരിക്കുന്നു.

എത്ര വിചിത്രമായ പ്രവൃത്തി ആണിത്.  അങ്ങിനെയെങ്കിൽ നാളെ മുതൽ അവർ ഉണ്ടാക്കുന്നതും കഴിക്കുന്നതും ആയ എല്ലാ സാധനങ്ങൾക്കും പച്ച നിറം കൊടുക്കേണ്ടി വരുമല്ലോ? വെള്ളം ( അത് കുഴപ്പമില്ല പച്ച വെള്ളം എന്നാണല്ലോ പറയുന്നത്, അത് കൊണ്ട് ഓര്  സംതൃപ്തരാകും, കരിങ്ങാലി, പതിമുഖം എന്നിവ ചേർത്ത് നിറം കൊടുക്കാതിരുന്നാൽ മതി. അരിയും കുഴപ്പമില്ല, പച്ചരി ഉണ്ടല്ലോ.). പക്കേങ്കില്  നെയ്ച്ചോറ്,   ബിരിയാണി,  കോഴിയെറച്ചി, മീൻ കറി,പത്തിരി, പൊറോട്ട ഇവയുടെ ഒക്കെ  കാര്യമാണ് പ്രശ്നം. ഇവയൊക്കെ   പച്ച കളർ  ആക്കേണ്ടി വരുമല്ലോ?

പച്ചക്ക് വേണ്ടി പറയുന്ന നേതാക്കൾ എന്താണ് പച്ച മുണ്ടും പച്ച ഷർട്ടും ഇടാത്തത്? അവര് നല്ല ബ്രാൻഡഡ്‌  കുപ്പായം  ഇട്ട് സുഖിക്കുന്നു. പാവം അനുയായികളോ  പച്ച ലഡ്ഡുവും തിന്നു പച്ച തലേക്കെട്ടും കെട്ടി നടക്കുന്നു.  ഇത് വിദ്യാഭ്യാസവും വിവരവും ഇല്ലാത്ത സാധാരണ ജനങ്ങളെ കബളിപ്പിക്കാനും മുതലെടുക്കാനും ഉള്ള നേതാക്കളുടെ കുബുദ്ധി ആണ്. എന്തിനും ഒരു നിറം കൊടുക്കുന്ന ഈ പാഴ് വേല അവസാനിപ്പിക്കാൻ സമയം അതിക്രമിച്ചിരിക്കുന്നു.  വിധ്വംസക ശക്തികളുടെ ദുഷ് പ്രചരണങ്ങൾക്ക് വശംവദരാകാതെ,  സമൂഹത്തിൽ ഒറ്റപ്പെടാതെ,  മുഖ്യ ധാരയിൽ വന്ന് നാടിൻറെ അഭിവൃദ്ധിക്ക് വേണ്ടി പ്രവർത്തിക്കുകയാണ് വേണ്ടത്. 

3 അഭിപ്രായങ്ങൾ:

  1. പച്ചയാണ് അഖില സാരമൂഴിയില്‍ !

    മറുപടിഇല്ലാതാക്കൂ
  2. ആ നിറം നമുക്ക് അൽപ്പം നേർപ്പിച്ചെടുക്കാം, മേനോൻ.

    മറുപടിഇല്ലാതാക്കൂ
  3. അജ്ഞാതന്‍2014, മേയ് 20 9:23 PM

    ലഡ്ഡുവിനു നാം കൽപ്പിച്ചരുളിയ നിറം എന്ന് പറയുന്നത് മഞ്ഞയാണ്. അത് മാറ്റി വേറെ നിറമാക്കുന്നത് ശരിയല്ല, പച്ചയാക്കുന്നത് ഒട്ടും ശരിയല്ല.

    മറുപടിഇല്ലാതാക്കൂ