2015, ഓഗസ്റ്റ് 18, ചൊവ്വാഴ്ച

ഇന്ത്യയും ഗൾഫും

നരേന്ദ്ര മോദി ഗൾഫ് പര്യടനത്തിൽ ആണ്. 34 വർഷങ്ങൾക്കു ശേഷമാണ് ഒരു ഇന്ത്യൻ പ്രധാന മന്ത്രി ഗൾഫ് സന്ദർശിക്കുന്നത്. അബുദാബിയും അത് കഴിഞ്ഞ് ദുബായും സന്ദർശിച്ചു. അബുദാബിയിലെ കിരീടാവകാശി തൻറെ 5 സഹോദരങ്ങളോടൊപ്പം ആണ് മോദിയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയത്. അത് തന്നെ ഇന്ത്യയുമായി ഒരു നല്ല ബന്ധം അവർ എത്ര കണ്ടു ആഗ്രഹിക്കുന്നു എന്നതിന് തെളിവാണ്. അവിടെ ഒരു ക്ഷേത്രം പണിയാനുള്ള അനുവാദം കൂടി   കൊടുത്തു.

ഗൾഫ് ഇന്ത്യയ്ക്ക് വളരെ വേണ്ടപ്പെട്ട ഒരു  പ്രദേശമാണ്. അവിടെ നിന്നും നമ്മുടെ നാട്ടുകാർ വിയർപ്പൊഴുക്കി ( 40 ഉം 50 ഉം ഡിഗ്രിയിൽ വിയർപ്പാണോ ഒഴുകുന്നത്?) അയയ്ക്കുന്ന പണം ആണ് ഭാരതത്തിൻറെ സാമ്പത്തിക മേഖലയിലെ ഒരു പ്രധാന താങ്ങ്. അവരുടെ  കാര്യങ്ങൾ ശ്രദ്ധിക്കാനോ അവരുടെ  പ്രശ്നങ്ങൾ എന്താണെന്ന് അറിയാനോ മുൻ  സർക്കാരുകൾ  ശ്രമിച്ചില്ല എന്നത് ദുഖകരമാണ്. മാത്രമല്ല അവരുടെ പണം മാത്രമാണ് നമുക്ക് വേണ്ടത് എന്ന നമ്മുടെ ചിന്താഗതി വെളിവാക്കുകയും ചെയ്യുന്നു.

അവിടത്തെ ജീവിതം നല്ലൊരു വിഭാഗം പ്രവാസികളെ സംബന്ധിച്ചിടത്തോളം വളരെ കഷ്ട്ടപ്പാടുകൾ നിറഞ്ഞതാണ്‌. ലേബർ ക്യാമ്പ് സന്ദർശിക്കുക  വഴി മോദി അവരുടെ ജീവിതം അറിയാനാണ് ശ്രമിച്ചത്.  അതിനു മറ്റൊരു വശം കൂടിയുണ്ട്. അധികാരികളുടെ ശ്രദ്ധ അങ്ങോട്ട്‌ കൊണ്ട് വരാനും അത് വഴി അത്തരം ക്യാമ്പുകളിലെ ജീവിത സാഹചര്യം മെച്ചപ്പെടുത്താനും കഴിയും.

പ്രവാസികളുടെ വോട്ടവകാശം, ഇടയ്ക്കിടെ കൂട്ടുന്ന വിമാന നിരക്കുകൾ തുടങ്ങി പല കാര്യങ്ങളും ഇനിയും ചെയ്തു തീർക്കേണ്ടാതായുണ്ട്. ഇപ്പോഴത്തെ മോദി സന്ദർശനത്തിന്റെ തുടർച്ച ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം.

നമ്മുടെ കേരള മന്ത്രിമാർ എത്ര തവണയാണ് ഗൾഫിൽ പോയത്?  ബന്ധുക്കളെയും   കണ്ട് ആസ്വദിച്ചു തിരിച്ചു വരും അത്ര തന്നെ.ഒരു തവണ പോലും അവിടത്തെ പ്രവാസികളുടെ പ്രശ്നങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?

11 അഭിപ്രായങ്ങൾ:

  1. മോഡിയുടെ സന്ദർശനം പ്രവസികൾക്ക് പ്രത്യേകിച്ചും സാധാരണക്കാർക്ക് പ്രയോജനം ആകുമോ എന്ന് കാത്തിരുന്നു തന്നെ അറിയണം

    മറുപടിഇല്ലാതാക്കൂ
  2. അർബാബ് ഉടൻ ശമ്പളം കൂട്ടിതരുമെന്നൊ വീട്ടു വാടക കുറക്കുമെന്നോ കരുതണ്ട. ചോദിക്കാൻ ആരെങ്കിലും ഉണ്ടെന്നു ഒരു തോന്നൽ ഉണ്ടാകും. പിന്നെ ഭീകര വാദികൾ. ദാവൂദ്‌ ഇപ്പോഴും ദുബായിൽ വിലസുന്നു.

    മറുപടിഇല്ലാതാക്കൂ
  3. നമ്മുടെ കേരള മന്ത്രിമാർ എത്ര തവണയാണ് ഗൾഫിൽ പോയത്? ബന്ധുക്കളെയും കണ്ട് ആസ്വദിച്ചു തിരിച്ചു വരും അത്ര തന്നെ.ഒരു തവണ പോലും അവിടത്തെ പ്രവാസികളുടെ പ്രശ്നങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?

    അതാണ് മോദിയും നമ്മുടെ മന്ത്രിമാരും തമ്മിലുള്ള വത്യാസം...!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അത് അഴിമതി കാശ് ബാങ്കിൽ ഇടാനും സുഖിയ്ക്കാനും ആണ് പോകുന്നത്. 265 തവണയാണ് കേരള മന്ത്രിമാർ ഗൾഫിൽ പോയത്.

      ഇല്ലാതാക്കൂ
  4. ഗള്‍ഫു പണംകൊണ്ടല്ലേ കേരളം പച്ചപിടിച്ചു തുടങ്ങിയത്!!!
    വന്ന വഴി മറക്കാന്‍ പാടില്ല.....
    PM ലേബര്‍ക്യാമ്പ് സന്ദര്‍ശിച്ചത് വലിയ കാര്യം തന്നെ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പ്രവാസികളുടെ ജീവിതത്തോട് അനുഭാവം പ്രകടിപ്പിക്കാം. അതിലപ്പുറം ഔൗനും ചെയ്യാൻ കഴിയില്ല. ഓരോ രാജ്യത്തും അവരുടെ നിയമങ്ങൾ ഉണ്ട്.സജീവ്‌.

      ഇല്ലാതാക്കൂ
  5. ലേബർ ക്യാമ്പ് സന്ദര്‍ശിക്കാനുള്ള മനസ്സ് അഭിനന്ദനങ്ങൾ അര്‍ഹിക്കുന്നു..... അത് പ്രഹസനമാക്കി മാറ്റിയത് തെണ്ടിത്തമായി.....അതുമാത്രമല്ല..... ഏറ്റവു നല്ല ക്യാമ്പുകളാണ് അബുദാബിയില്‍ എന്നാല്‍ വളരെ മോശം ക്യാമ്പുകള്‍ ഉള്ള ഉമല്‍ഖ്വായിന്‍ തുടങ്ങിയ സ്ഥലം സന്ദര്‍ശിക്കണമായിരുന്നു..... എല്ലാം ....കൊള്ളാം തരികിട......കണ്ണില്‍ പൊടിയിടല്‍.....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. 27 ബില്ല്യൻ ഡോളർ ചിലവാക്കി സാദിയത്ത് ദ്വീപ്‌ പണിയുന്ന അവിടെ തന്നെയാണ് ലോകത്തിലെ ഏറ്റവും വലിയ ലേബർ ക്യാമ്പ്, ക്രിക്കറ്റ് സ്റ്റെഡിയവും സിനിമാ പ്പുരകളും എല്ലാം ഉള്ള സാദിയത്ത് കണ്‍സ്ട്രക്ഷൻ വില്ലേജ്. അവിടെ നിന്നും വെറും 20 കിലോമീറ്റർ അകലെ മഫ്രാഖ് ഇന്ടസ്ട്രിയൽ ഏരിയയുടെ അറ്റത്ത്‌ അൽ ജാബർ കണ്‍സ്ട്രക്ഷൻ കാരുടെ വർക്കർ സിറ്റി ന.1. സ്വീവേജ് റ്റ്രീറ്റ്മെന്റ് പ്ലാന്റിന്റെ തൊട്ടടുത്ത്‌.ഷെഡിലും കുടുസ്സ് മുറികളിലും ജോലിക്കാർ തിങ്ങി പാർക്കുന്നു. കഷ്ട്ടപ്പെട്ട ജിവിതം. അങ്ങിനെ എത്രയെത്ര ക്യാമ്പുകൾ. നമുക്ക് എന്ത് ചെയ്യാൻ കഴിയും വിനോദ് ?

      ഇല്ലാതാക്കൂ
  6. ആരൊക്കേയോ അന്വേഷിക്കാനുണ്ടന്ന തോന്നല്‍‌ നല്ലതാണ്.പണ്ടൊക്കെ അതും ഉണ്ടായിരുന്നില്ല!
    ആശംസകള്‍ ബിപിന്‍ സാര്‍

    മറുപടിഇല്ലാതാക്കൂ