മോദി വന്നു. മുഖ്യ മന്ത്രിയും മറ്റു മന്ത്രിമാരും സ്വീകരിച്ചു. അദ്ദേഹം സേനാ മുഖ്യരുടെ ചടങ്ങിൽ പങ്കെടുത്തു. തിരിച്ചു പോയി. പോകുന്ന വഴിയിൽ നമ്മുടെ മുഖ്യനും കൂട്ടു മന്ത്രിമാരും തിരുവനന്തപുരം വിമാനത്താവളത്തിൽ പോയി കേരളത്തിന്റെ സമഗ്ര വികസനത്തെ ക്കുറിച്ച് പ്രധാന മന്ത്രിയുമായി ചർച്ച നടത്തി. എന്ത് വികസനം? ഒന്നുമില്ല വെറുതെ ഒരു നാടകം ആണ് മുഖ്യൻ നടത്തിയത്. രാജ് ഭവനിൽ പോയി മന്ത്രിമാരുമായും ചർച്ച ചെയ്തു പോകാമായിരുന്നു പ്രധാന മന്ത്രിക്ക്. പക്ഷെ എന്തിന്? മുഖ്യനും മന്ത്രിമാർക്കും പ്രതിപക്ഷത്തിനും എല്ലാവർക്കും പ്രധാന മന്ത്രിയെ ആയിത്തമാണ്. പ്രധാന മന്ത്രിയുടെ സത്യ പ്ര തിജ്ഞ ചടങ്ങിൽ മുഖ്യ മന്ത്രി പങ്കെടുത്തില്ല. ഒരു മന്ത്രി ഗുജറാത്തിൽ പോയി മോദിയെ കണ്ടതിനു അങ്ങേരെ ശാസിച്ചു.അങ്ങിനെയുള്ള നാട്ടിൽ എന്തിന് മോദി ചർച്ച എന്ന പ്രഹസനം നടത്തണം? അത് കൊണ്ടാണ് അന്തസ്സായി അദ്ദേഹം ഒരു മനുഷ്യനെയും കാണാൻ നിൽക്കാതെ തിരിച്ചു പോയത്.
ഏതായാലും ശങ്കർ പ്രതിമയ്ക്ക് മുഖ്യനെ ഒഴിവാക്കിയതു കൊണ്ട് രണ്ടു ഗുണം ഉണ്ടായി. ഒന്ന് ആർ. ശങ്കറിനെ കോണ്‍ഗ്രസ്സുകാർ എല്ലാവരും ഒന്ന് ഓർത്തു. ചാണ്ടിയും സുധീരനും രമേശനും ഒക്കെ തിരുവനന്തപുരത്ത് ശങ്കർ പ്രതിമയ്ക്ക് മുന്നിൽ കൂട്ട പ്രാർത്ഥന ആയിരുന്നു. ശങ്കറിന്റെ ജന്മ ദിനത്തിലും ചരമ ദിനത്തിലും ഒരു പ്രാർത്ഥന നടത്താത്ത ഈ കോണ്‍ഗ്രസ് നേതാക്കൾ അങ്ങിനെയെങ്കിലും ശങ്കർ പ്രതിമയ്ക്ക് മുൻപിൽ പോയത് നന്നായി. അത് പോലെ കെ.എസ്.യു. ക്കാരും റോഡു നീളെ പ്രകടനം നടത്തി. ആർ ശങ്കർ ആരാണെന്ന് പോലും പല കെ.എസ്.യു. ക്കാർക്കും അറിയില്ല. അവരും വെറുതെ മുദ്രാവാക്യം വിളിച്ചു പ്രതിഷേധം നടത്തി. ശങ്കറിന്റെ മകൻ വെല്ലാപ്പള്ളിയ്ക്ക് എതിരെ ഒരു പ്രസ്താവന നടത്തി. സത്യത്തിൽ അങ്ങേരു സന്തോഷിക്കുകയാണ് വേണ്ടത്. ശങ്കറിന് ഇത്രയും പബ്ലിസിറ്റി കിട്ടിയതിന്. ശങ്കറിനെ ഇങ്ങിനെ ചാണ്ടിയും ആന്റണിയും ഒക്കെ പ്രകീര്ത്തിച്ചതിന്. അതിനു വെള്ളാപ്പള്ളി യ്ക്ക് നന്ദി പറയുകയാണ് ശങ്കറിന്റെ മകൻ ചെയ്യേണ്ടത്.
രണ്ടാമത് നടന്ന ഒരു നല്ല കാര്യം ബിന്ദു കൃഷ്ണ സ്വന്തം വായ് മൂടി ക്കെട്ടിയതാണ്. അത് കൊണ്ട് ബിന്ദു കൃഷ്ണയുടെ പ്രസംഗം കേൾക്കാതെ ജനം രക്ഷപ്പെട്ടു.അല്ലെങ്കിൽ എന്തെന്തു വിഡ്ഢിത്തം അവർ എഴുന്നള്ളിച്ചേനെ. ഇനിയെങ്കിലും ഇങ്ങിനെ ഉള്ള ചടങ്ങുകളിൽ ബിന്ദു കൃഷ്ണയുടെ റോൾ ഇങ്ങിനെ വായ് മൂടിക്കെട്ടി പ്രകടനം മാത്രമാക്കണം നേതാക്കൾ. ദയവു ചെയ്തു പ്രസംഗം ഒഴിവാക്കണം.
ബിന്ദുവിനേപ്പോലുള്ളവർ നല്ലതാ...ബിന്ദു പറഞ്ഞാൽ മതേതരം.ശശികലയും ശോഭയും പറഞ്ഞാൽ വർഗ്ഗീയം.
മറുപടിഇല്ലാതാക്കൂമോദിയ്ക്ക്
കേരളത്തോട് യാതൊരു പ്രതിപത്തിയും ഉണ്ടാകേണ്ട ആവശ്യമില്ല.
ശരിയാണ് സുധീ.
ഇല്ലാതാക്കൂനല്ലത് എന്ന്നും നല്ലത് തന്നെ ....!
മറുപടിഇല്ലാതാക്കൂcorrect
ഇല്ലാതാക്കൂ