ചെന്നൈ നഗരം മഴയിൽ മുങ്ങി.
എന്ത് കൊണ്ടാണ് വെള്ളപ്പൊക്കം ഉണ്ടാകുന്നത്? അതിനു ഉത്തരം പറയാൻ വലിയ, വലിയ എന്നല്ല ചെറിയ പോലും ശാസ്ത്രീയ ജ്ഞാനം ഒന്നും വേണ്ട. വെള്ളം ഒഴുകിപ്പോകാൻ പറ്റാത്തത് കൊണ്ട് വെള്ളപ്പൊക്കം ഉണ്ടാകുന്നു എന്ന് എല്ലാവർക്കും അറിയാം. പക്ഷേ ഇതറിയാത്ത പല മോഡേണ്‍ ഭരണാധികാരികളും നമുക്കുണ്ട്. തിരുവനന്തപുരം തമ്പാനൂർ പരിസരത്തും കിഴക്കെക്കോട്ടയിലും വെള്ളപ്പൊക്കം ഉണ്ടാകുന്നതിന്റെ കാരണം കണ്ടു പിടിക്കാൻ പല ഉദ്യോഗസ്ഥ സംഘങ്ങൾ പല തവണ വിദേശ രാജ്യങ്ങളിലേയ്ക്ക് യാത്രകൾ നടത്തിയിട്ടുണ്ട്. വെള്ളപ്പോക്കത്തിനു കാരണം ഒഴുകി പ്പോകാൻ സ്ഥലമില്ലാത്തത് കൊണ്ടാണെന്ന് സാമാന്യ ബുദ്ധി യുള്ള ആർക്കും അറിയാം. വിദേശ രാജ്യക്കാർ ഈ പൊട്ടന്മാരുടെ വരവ് കണ്ടു ചിരിച്ചു കാണും. ഈ പൊട്ടന്മാർ നാട്ടിലെ വയലിലും പറമ്പിലും കൃഷിയിടങ്ങളിലും ഒന്ന് പോയി നോക്കണം. അപ്പോൾ മനസ്സിലാകും എങ്ങിനെയാണ് വെള്ളത്തെ നിയന്ത്രിക്കുന്നത് എന്ന്. കൂടുതൽ വെള്ളം വരുന്നിടത്ത് ചാലുകൾ എടുത്ത് അടുത്ത തോടുകളിലേയ്ക്ക് ഒഴുക്കും. തോട്ടിൽ നിന്ന് അത് ആറ്റിൽ എത്തിച്ചേരും. വലിയ തോതിൽ വെള്ളം വരുമ്പോൾ പുഴ കര കവിഞ്ഞു ഒഴുകാറുണ്ട്. എന്നാലും വെള്ളക്കെട്ടില്ലാതെ അത് കായലിലും കടലിലും തടാകങ്ങളിലും ഒക്കെ ചെന്ന് ചേരും.
വയലും കായലും ഈ എല്ലാം നികത്തുന്ന ഭരണാധികാരികൾ ഈ കാഴ്ചകൾ ഒക്കെ എങ്ങിനെ കാണാനാണ്? അത് കൊണ്ട് വിദേശ രാജ്യങ്ങളിൽ പോകും ഈ ഊളന്മാർ.
മഴ മാനത്ത് കണ്ടാൽ വെള്ളപ്പൊക്കം ഉണ്ടാകും തിരുവനന്തപുരം നഗരത്തിൽ. കുറെ വർഷങ്ങൾക്ക് മുൻപ് ഏറ്റവും വൃത്തിയുള്ള നഗരം ആയിരുന്നു അത്. മഴ തോർന്ന് കഴിയുമ്പോഴേക്കും മഴ വെള്ളം ഒഴുകി പ്പോയിരിക്കും. അന്ന് അതിനു സൗകര്യം ഉണ്ടായിരുന്നു. ഓടകൾ ഉണ്ടായിരുന്നു. മഹാരാജാക്കന്മാരെ പ്പോലെ ദീർഘ വീക്ഷണം ഉള്ള ഭരണാധികാരികൾ ഉണ്ടായിരുന്നു. ദുര മൂത്ത രാഷ്ട്രീയക്കാർ ഭരണത്തിൽ വന്നത് മുതൽ ഇതെല്ലാം താറു മാറായി. യാതൊരു മാനദണ്ഡവും ഇല്ലാതെ എവിടെയും വീടും കെട്ടിടങ്ങളും വയ്ക്കാൻ അനുമതി നൽകി. പഴയ ഓടകൾ എല്ലാം നികത്തി കെട്ടിടം പണിതു. തോടുകളും ആറുകളും കയ്യേറി. വയലുകൾ മുഴുവൻ നികത്തി.അങ്ങിനെ വെള്ളം ഒഴുകിപ്പോകാൻ മർഗമില്ലാതാക്കി. ഇതിനെല്ലാം അനുമതി നൽകിയത് കൈക്കൂലി വാങ്ങി ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ആണ്. ജനങ്ങളും ഇതിൽ ഉത്തരവാദി ആണ്. പണം കൊടുത്താൽ എന്തും നടത്താം എന്ന് വച്ച് കെട്ടിടങ്ങൾ നിർമിച്ചു കൂട്ടി.
ചെന്നൈ പോലൊരു ദുരന്തം നമുക്കും പ്രതീക്ഷിക്കാം. കൊച്ചി ആയിരിക്കും അങ്ങിനെനെയെങ്കിൽ ആദ്യത്തെ ഇര. അവിടെ കെട്ടിടങ്ങൾ കെട്ടി പ്പൊക്കുകയല്ലെ. ചതുപ്പും നിലവും എല്ലാം നികത്തി. വെള്ളം ഒഴുകിപ്പോകാൻ ഉള്ള വഴികൾ എല്ലാം അടച്ചു. അനുഭവിക്കുക. അത്ര തന്നെ.
നഗരങ്ങളിൽ ആദ്യം. പിന്നെ ഇത് ഗ്രാമങ്ങളിലെയ്ക്കും വ്യാപിക്കും.വയലും തോടും നികത്തി വിമാനത്താവളങ്ങൾ ഉണ്ടാക്കുകയല്ലേ നമ്മൾ. പക്ഷെ നമ്മൾ പഠിക്കില്ല. കൊച്ചിയിൽ വന്നാലും വിചാരിക്കും ഓ ഇത് ഇങ്ങോട്ട് വരില്ല. സ്വയം പ്രളയത്തിൽ മുങ്ങുന്നത് വരെ ഓരോരുത്തരും ശുഭാപ്തി വിശ്വാസത്തിൽ കഴിയും. അതാണല്ലോ മനുഷ്യ സ്വഭാവം.

വരുന്നിടത്ത് വെച്ച് അനുഭവിക്കട്ടെ.
മറുപടിഇല്ലാതാക്കൂഅതു മാത്രമേ ഇനി ഗതിയുള്ളൂ സുധീ.
ഇല്ലാതാക്കൂചെന്നൈ പോലൊരു
ഇല്ലാതാക്കൂദുരന്തം നമുക്കും പ്രതീക്ഷിക്കാം.
കൊച്ചി ആയിരിക്കും അങ്ങിനെനെയെങ്കിൽ
ആദ്യത്തെ ഇര. അവിടെ കെട്ടിടങ്ങൾ കെട്ടിപ്പൊക്കുകയല്ലെ. ചതുപ്പും നിലവും എല്ലാം നികത്തി.
വെള്ളം ഒഴുകിപ്പോകാൻ ഉള്ള വഴികൾ എല്ലാം അടച്ചു.
അനുഭവിക്കുക. അത്ര തന്നെ.
ആസൂത്രണ മില്ലാതെ ആർത്തി മൂത്ത നമ്മുടെ സഹോദരങ്ങൾ ചെയ്യുന്ന പ്രവർത്തിയുടെ ഫലം. മുരളീ
ഇല്ലാതാക്കൂ