2015, ഡിസംബർ 23, ബുധനാഴ്‌ച

കൂട്ട് കച്ചവടം

ഒന്ന് നോക്കിയാൽ ഈ രാഷ്ട്രീയക്കാര് തമ്മിലുള്ള അടി നല്ലതാണ്. അങ്ങോട്ടും ഇങ്ങോട്ടും വിളിച്ചു പറഞ്ഞു രണ്ടു പേരുടെയും അഴിമതി പുറത്തു വരും.അരവിന്ദ് കേജിരിവാളിന്റെ അഴിമതി കണ്ടു പിടിക്കാൻ സി.ബി.ഐ. പോയി. കേജി രിവാൾ പറയുന്നത് ഇത് മോദിയും കൂട്ടരും കളിച്ച കളി ആണെന്നാണ്‌. അതിനു പരകരമായി അങ്ങേര് ജെയിറ്റ്ലിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചു. അതിപ്പോൾ മാന നഷ്ട്ട ക്കേസിൽ മജിസ്ട്രേറ്റ് കോടതിയിലും ഹൈക്കോടതിയിലും ആയി കിടക്കുകയാണ്.എന്തെങ്കിലും ഒക്കെ പുറത്തു വരും. വരട്ടെ. നമ്മുടെ പണം കൊണ്ടാണല്ലോ ഇവന്മാരൊക്കെ കളിക്കുന്നത്.അത് കൊണ്ട് സത്യം ജനങ്ങൾ അറിയട്ടെ.

ഇങ്ങിനെ ഒക്കെ ആണെങ്കിലും ഇതിൽ പരമ കള്ളന്മാർ ഉണ്ട്. എന്തൊക്കെ തങ്ങളിൽ വഴക്ക് കൂടിയാലും പരസ്യമായി തങ്ങളിൽ ചീത്ത വിളിച്ചാലും ഇവന്മാര് യോജിച്ചു ചെയ്ത കള്ളത്തരങ്ങൾ ഒരിക്കലും പുറത്തു പറയാത്തവർ. അത്തരം ഒരു കേസ് അറിയാം.

ഒരു എം.എൽ.എ. ഒരു എം.പി. രണ്ടു പേരും ഏകദേശം ഒരേ കക്ഷിക്കാർ. വേണമെങ്കിൽ ഭരണം പങ്കു വയ്ക്കുന്നവർ എന്ന് പറയാം.ഇവര് രണ്ടു പേരും കൂടി തമിഴ് നാട്ടിൽ വർഷങ്ങൾക്കു മുൻപേ തോട്ടം വാങ്ങി. വാങ്ങാൻ പണവും ആയി പോയത് അവരുടെ എതിർ കക്ഷിയിലെ ഒരു ജില്ലാ നേതാവ്. തോട്ടം ഏക്കര് കണക്കിന് വാങ്ങി. എത്രയാണെന്ന് ജില്ല നേതാവ് വെളിപ്പെടുത്തിയില്ല. അതൊരു ചിരിയിൽ ഒതുക്കി.  അയാളും കുറച്ചു വസ്തു വാങ്ങിക്കാണും.

കുറേക്കഴിഞ്ഞ് ഈ വാങ്ങിയ രണ്ടു നേതാക്കളും തമ്മിൽ പിണങ്ങി. പരസ്യമായി തെറി വിളി, തന്തയ്ക്കു വിളി വരെ എത്തി. എത്രയൊക്കെ തെറി പറഞ്ഞിട്ടും മറ്റെക്കാര്യം, തോട്ടം വാങ്ങിയത്, മാത്രം പുറത്തു വന്നില്ല.എതിർ കക്ഷിക്കാരനും ഒരക്ഷരം പുറത്തു പറഞ്ഞില്ല.

ഇതാണ് കൂട്ട് കച്ചവടം. എന്തൊക്കെ പറഞ്ഞാലും അഴിമതിയ്ക്കും അത് മൂടി വയ്ക്കാനും ഇവരെല്ലാം ഒന്നിച്ചു നിൽക്കും. ഇവർക്ക് വേണ്ടിയാണ് നമ്മൾ തൊണ്ട പൊട്ടുമാറു  ജയ്‌ വിളിക്കുന്നത്‌.

4 അഭിപ്രായങ്ങൾ:

  1. ജെയ്റ്റ്‌ ലി അത്ര നല്ലവനാകാൻ സാധ്യതയില്ല.

    ഏറ്റവും കൗതുകം അമ്മച്ചിയും മകനും കണ്ണിലെ സ്വന്തം കണ്ണിലെ തടി കാണാതെയാ ഈ കോലാഹലമൊക്കെ ഉണ്ടാക്കുന്നതെന്നാ!!!!

    രാജ്യം ഭരിയ്ക്കാൻ ചാൻസ്‌ കിട്ടിയ പാടേ മോദി ദില്ലി ഇലക്ഷൻ നടത്ത്വാരുന്നെങ്കിൽ കെജ്ജു അണ്ണൻ ഓർമ്മയിൽ തന്നെ നിന്നേനേ.

    മറുപടിഇല്ലാതാക്കൂ
  2. ‘കുറേക്കഴിഞ്ഞ് ഈ വാങ്ങിയ രണ്ടു നേതാക്കളും തമ്മിൽ പിണങ്ങി. പരസ്യമായി തെറി വിളി, തന്തയ്ക്കു വിളി വരെ എത്തി. എത്രയൊക്കെ തെറി പറഞ്ഞിട്ടും മറ്റെക്കാര്യം, തോട്ടം വാങ്ങിയത്, മാത്രം പുറത്തു വന്നില്ല.എതിർ കക്ഷിക്കാരനും ഒരക്ഷരം പുറത്തു പറഞ്ഞില്ല.‘

    ഇതനിതിലെ സുലാൻ...!

    മറുപടിഇല്ലാതാക്കൂ