10 വയസ്സുള്ള ഒരു പെൺകുട്ടി പ്രസവിച്ചു. അങ്ങ് ദൂരെയൊന്നുമല്ല. നമ്മുടെ ഭാരതത്തിൽ. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. 10 വയസ്സുള്ള ആ കൊച്ചു കുട്ടിയെ 'അമ്മ' എന്ന് പറയുന്നത് മഹാ ക്രൂരതയാണ്. അറിയാം.
7 തവണ യാണ് ആ കുട്ടി ബലാത്സംഗത്തിന് ഇരയായത്. മറ്റാരുമല്ല. സ്വന്തം വീട്ടിൽ.സ്വന്തം അമ്മാവൻ ആണ് ആ പൈശാചിക പ്രവർത്തി ചെയ്തത്. എട്ടും പൊട്ടും തിരിയാത്ത ആ കുഞ്ഞു ഗർഭിണിയായി. ഗർഭം എന്തെന്നറിയാത്ത ആ 10 വയസ്സുകാരിയെ ധരിപ്പിച്ചിരിക്കുന്നത് അവളുടെ വയറ്റിൽ ഒരു ' കല്ല്' ആയിരുന്നു വെന്നാണ്. 32 ആഴ്ച്ച കഴിഞ്ഞാണ് ഗർഭിണി ആയതെന്നറിഞ്ഞത് കൊണ്ട് അലസിപ്പിക്കാൻ സുപ്രീം കോടതി അനുമതി നൽകിയില്ല. അത് 10 വയസ്സുകാരിയുടെ ജീവനെ ബാധിക്കും. പ്രസവത്തിനു, കല്ല് പുറത്തെടുത്തുഎന്നാണു ആ കുട്ടിയ പറഞ്ഞു മനസ്സിലാക്കിയത്.
കണ്ണ് നനയാതെ ആ വാർത്ത വായിച്ചു പോകാൻ കഴിയില്ല. മൂന്നാം ക്ളാസിലോ നാലാം ക്ളാസിലോ പഠിക്കേണ്ട, കൂട്ടുകാരുമൊത്തു പാറി കളിച്ചു നടക്കേണ്ട കൊച്ചു കുഞ്ഞാണ് ഇന്ന് അമ്മയായി ഒരു കൊച്ചു കുഞ്ഞിനേയും കൊണ്ട് നടക്കേണ്ടത്.നമ്മുടെ സമൂഹം എത്ര അധഃപതിച്ചു എന്നതിന് മറ്റൊരു ഉദാഹരണം കൂടി. കുടുംബ ബന്ധങ്ങൾക്ക് സംഭവിച്ച അപചയം ആണ് ഇതിന് പ്രധാന കാരണം. നമ്മുടെ സംസ്കാരം കാലഹരണപ്പെട്ട താണെന്നുള്ള വാദവും പാശ്ചാത്യ സംസ്കാരം സ്വീകരിക്കലും.
കഴിഞ്ഞ ദിവസം സണ്ണി ലിയോൺ കൊച്ചിയിൽ വന്നപ്പോൾ ആ പോൺ നടിയെ കാണാൻ പതിനായിരങ്ങൾ ആണ് തടിച്ചു കൂടിയത്. പോലീസ് ലാത്തി ചാർജ് വരെ ഉണ്ടായി. ഇതാണ് ഇപ്പോൾ നമ്മുടെ സമൂഹത്തിന്റെ മാനസിക നില.
10 വയസ്സുകാരിയുടെ വാർത്ത വായിക്കുമ്പോൾ നമ്മുടെ പെൺ മക്കളുടെ മുഖം മനസ്സിലേയ്ക്ക് വരുന്നുണ്ടോ?
കണ്ണ് നനയാതെ ആ വാർത്ത വായിച്ചു പോകാൻ കഴിയില്ല. മൂന്നാം ക്ളാസിലോ നാലാം ക്ളാസിലോ പഠിക്കേണ്ട, കൂട്ടുകാരുമൊത്തു പാറി കളിച്ചു നടക്കേണ്ട കൊച്ചു കുഞ്ഞാണ് ഇന്ന് അമ്മയായി ഒരു കൊച്ചു കുഞ്ഞിനേയും കൊണ്ട് നടക്കേണ്ടത്.നമ്മുടെ സമൂഹം എത്ര അധഃപതിച്ചു എന്നതിന് മറ്റൊരു ഉദാഹരണം കൂടി. കുടുംബ ബന്ധങ്ങൾക്ക് സംഭവിച്ച അപചയം ആണ് ഇതിന് പ്രധാന കാരണം. നമ്മുടെ സംസ്കാരം കാലഹരണപ്പെട്ട താണെന്നുള്ള വാദവും പാശ്ചാത്യ സംസ്കാരം സ്വീകരിക്കലും.
മറുപടിഇല്ലാതാക്കൂ