2017, ഓഗസ്റ്റ് 29, ചൊവ്വാഴ്ച

ചേലാ കർമം കേരളത്തിൽ

"ഇങ്ങിനെയൊരു ഭാഗം എന്റെ ശരീരത്തിലുണ്ടോ? ...ഞാൻ എന്റെശരീരം പരിശോധിച്ചു. ഇല്ല, എന്റെ ശരീരത്തിൽ അങ്ങിനെ ഒരവയമില്ല."

ഷാനി എന്നൊരു ഗവേഷക വിദ്യാർത്ഥിനി യുടെ തുറന്നു പറച്ചിലാണ് ഇത്. ഒരു പത്രത്തിൽ വന്നത്. രഹസ്യവും പരസ്യവും ആയി ചേലാ കർമം (female genital mutilation) വ്യാപകമായി നമ്മുടെ രാജ്യത്തു  നടത്തുന്നു എന്ന വാർത്ത വന്നതിനെ തുടർന്നാണ് ഈ യുവതി ഇത്തരത്തിൽ പ്രതികരിച്ചത്‌. കേരളത്തിലും ഈ കർമം വ്യാപകമാണെന്ന് തെളിവ് സഹിതം വാർത്തകൾ വന്നു. 
" ഞാനും ചേലാ കർമത്തിന് വിധേയയാക്കപ്പെട്ടു എന്ന തിരിച്ചറിവ് എന്നെ വിഷമിപ്പിച്ചു" ഷാനി പറയുന്നു. 

" വാപ്പയുടെ ഉമ്മയുടെ മറുപടി -സുന്നത്തു കല്യാണം നടത്താത്ത സ്ത്രീകൾ മുസ്ലിങ്ങളല്ല. മുസ്ലിങ്ങൾ ആവണമെങ്കിൽ സുന്നത്ത് കല്യാണം നടത്തണം.

"എന്തിനാണിത് ചെയ്യുന്നത് എന്ന് ചോദിച്ചപ്പോൾ ഉമ്മ പറഞ്ഞതിങ്ങനെയാണ് -പണ്ടുള്ള വിവരമുള്ള ആൾക്കാർ ചെയ്യുന്നത് പോലെ നമ്മളും ചെയ്യുന്നു."

ഓഡിയോ -വീഡിയോ തെളിവുകൾ സഹിതം  കോഴിക്കോട് Dr. സിദീഖ് ഹസ്സൻ ദാറുൽ ഷിഫാ സുന്നത്ത് സെന്റർ  നടത്തുന്നു എന്നും വെളിപ്പെടുത്തിയിരുന്നു. അതിനു ശേഷം ആണ് ധൈര്യ പൂർവം ആ സഹോദരി  അനുഭവ സാക്ഷ്യം പ്രസിദ്ധീകരിച്ചത്.

മനസ്സിനെയും ശരീരത്തെയും ബാധിക്കുന്ന മറ്റൊരു അനാചാരം കൂടി. തുറന്നു പറയാൻ അനുവദിക്കാതെ മതത്തിന്റെ ഇരുമ്പ് കൈകൾ ഉപയോഗിച്ച് അടിച്ചമർത്തുന്നത് കൊണ്ടാണ് സത്യം പുറത്തു വരാത്തത്. പേടിച്ചാണ് ആരും പറയാത്തതും. 

" ഈ കുറിപ്പ് ഞാൻ ജനിച്ചു വളർന്ന എന്റെ മതത്തെ അവഹേളിക്കാനോ എന്റെ കുടുംബത്തെ താഴ്ത്തിക്കെട്ടാനോ ഉപയോഗിക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു" എന്ന് കൂടി അവസാനം ഷാനി പറയുന്നു. 



മനസ്സിനെയും ശരീരത്തെയും ബാധിക്കുന്ന മറ്റൊരു പ്രാകൃതമായ അനാചാരം. തുറന്നു പറയാൻ അനുവദിക്കാതെ മതത്തിന്റെ ഇരുമ്പ് കൈകൾ ഉപയോഗിച്ച് അടിച്ചമർത്തുന്നത് കൊണ്ടാണ് സത്യം പുറത്തു വരാത്തത്. പേടിച്ചാണ് ആരും പറയാത്തതും. തനിക്കെതിരെ മതം ഖഡ്ഗം എടുക്കുമോ എന്നുള്ള ഭയം. ഫത്‍വ വരുമോ എന്നുള്ള പേടി . ഇല്ല സഹോദരീ. ഞങ്ങൾ അവഹേളിക്കില്ല. ഇത് കളിയാക്കാനുള്ള ഒരു വിഷയമല്ല. അഭിനന്ദിക്കുന്നു. ഇത് പോലെ സ്ത്രീകൾ ധൈര്യം കാണിച്ചാൽ മാത്രമേ സ്ത്രീകൾക്ക് നേരെയുള്ള ക്രൂരതകൾ അവസാനിക്കൂ.
  

1 അഭിപ്രായം:

  1. മനസ്സിനെയും ശരീരത്തെയും ബാധിക്കുന്ന
    മറ്റൊരു അനാചാരം കൂടി. തുറന്നു പറയാൻ
    അനുവദിക്കാതെ മതത്തിന്റെ ഇരുമ്പ് കൈകൾ
    ഉപയോഗിച്ച് അടിച്ചമർത്തുന്നത് കൊണ്ടാണ് സത്യം
    പുറത്തു വരാത്തത്. പേടിച്ചാണ് ആരും പറയാത്തതും...


    2003 മുതൽ ബ്രിട്ടനിൽ ഈ കർമ്മം
    ചെയ്യൽ നിരോധിച്ചിരിക്കുകയാണ്
    ഇത് ചെയ്യുന്നവർ നിയമം ലംഘിക്കുനന്നു

    .http://www.legislation.gov.uk/ukpga/2003/31/contents

    മറുപടിഇല്ലാതാക്കൂ