2017, ഓഗസ്റ്റ് 24, വ്യാഴാഴ്‌ച

തലാഖ് തലാഖ് തലാഖ്

" -practice of ‘talaq-e-biddat’ – triple talaq is set aside."  - സുപ്രീം കോടതിയുടെ  ചരിത്ര പ്രധാനമായ വിധി. 

തലാഖ് തലാഖ് തലാഖ്, കെട്ടിയപുറത്ത്. പോസ്റ്റിലൂടെയോ,ഫോണിലൂടെയോ, വാട്ട്സാപ്പിലൂടെയോ, ഫേസ് ബുക്കിലൂടെയോ എങ്ങിനെയെങ്കിലും  തലാഖ്എന്ന് മൂന്ന് തവണ പറഞ്ഞു  മൊഴി ചൊല്ലുന്ന മുത്തലാഖ് രീതി സുപ്രീം കോടതിയുടെ സുപ്രധാന വിധിയിലൂടെ 2017 ആഗസ്റ്റ് 22 ന് അവസാനിച്ചു.


5 പേരടങ്ങുന്ന സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ  ആണ് ഭൂരിപക്ഷ തീരുമാനത്തിലൂടെ സുപ്രധാന വിധി. ചീഫ് ജസ്റ്റീസ് കേഹർ, ജസ്റ്റീസ് നസീർ എന്നിവർ, മുത്തലാഖ് ഒഴിവാക്കപ്പെടേണ്ടതാണ് എങ്കിലും വ്യക്തി നിയമത്തിൽ കോടതി ഇടപെടരുത് എന്നത് കൊണ്ട് പാർലമെന്റിൽ ഒരു നിയമ നിർമാണം ആണ് വേണ്ടത് എന്ന് വിധിയിൽ പറഞ്ഞു. ജസ്റ്റീസുമാരായ  കുര്യൻ ജോസഫ്, ആർ.എഫ്.നരിമാൻ, യു.യു.ലളിത് എന്നിവർ മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന് പറഞ്ഞു അത് നിർത്തലാക്കി.  കേസ് കൊടുത്ത ഷൈരാ ബാനോ ഉൾപ്പടെ മുസ്ലിം സ്ത്രീ സമൂഹം  ഈ വിധിയെ സ്വാഗതം ചെയ്തു. അവരാണല്ലോ ഇതിന്റെ ഫലം അനുഭവിക്കേണ്ടത്. 



Image may contain: 4 people, text


1. കേസ് കൊടുത്തവരിൽ മുന്നിൽ ഷയാരാ ബാനോ ആണ്. 35 വയസ്സുള്ള ഉത്തരക്കണ്ട് സംസ്ഥാനക്കാരി വീട്ടമ്മ. ബിരുദാനന്തര ബിരുദം ധാരിണി. രണ്ടു കുട്ടികളുടെ അമ്മ. കഴിഞ്ഞ 10 വർഷമായി ശാരീരികവും മാനസികവുമായ പീഢനം സഹിക്കുന്നു. 6 തവണ ഭർത്താവ്  ഗർഭഛിദ്രം നടത്തിച്ചു. എന്നിട്ടു മുതലാക്കും.

2. റഹ്‌മാൻ. 25 വയസ്സ്. രാജസ്ഥാൻ  കാരി. 2014 ൽ വിവാഹം കഴിച്ചു രണ്ടു മൂന്ന് മാസത്തിന്‌ ശേഷം സ്ത്രീധനത്തിന് വേണ്ടി ഭർതൃ വീട്ടുകാർ പീഡനം നടത്തി. ഇറക്കി വിട്ടതിനു ശേഷം ഭർത്താവ് മുത്തലാഖ് കത്ത് അയച്ചു.

3. ഇഷ്‌റത് ജഹാൻ 30 വയസ്സ് പശ്ചിമ ബംഗാൾ സ്വദേശി. 15 വർഷമായി വിവാഹം. ഭർത്താവ് ദുബൈയിൽ നിന്നും ഫോൺ വിളിച്ചു 3 തവണ തലാഖ് പറഞ്ഞു ഫോണും കട്ട് ചെയ്തു. ഭർത്താവ് പിടിച്ചു കൊണ്ട് പോയ തന്റെ 3 പെൺമക്കളെയും മകനെയും തിരിച്ചു തരണമെന്നും കോടതിയിൽ. 

4. ഗുൽഷൻ പർവീൺ. ഉത്തർപ്രദേശ്   രണ്ടു വയസ്സുള്ള കുട്ടിയുടെ അമ്മ. സ്ത്രീധനത്തിന് വേണ്ടി രണ്ടു  വർഷത്തിലേറെയായി ഭർത്താവ് പീഡിപ്പിക്കുന്നു.10 രൂപ സ്റ്റാമ്പ് പേപ്പറിൽ മുത്തലാഖ് എഴുതി അയച്ചു കൊടുത്തു.
5. അതിയ സാബ്രി - ഉത്തർപ്രദേശ്  അവരുടെ സഹോദരന്റെ ഓഫീസിലേയ്ക്ക് അയച്ച ഒരു കത്തിൽ ആണ് തലാഖ് ചൊല്ലിയിരിക്കുന്നത്. രണ്ടു കുട്ടികൾ.  


Image may contain: 3 people

ഇത്തരത്തിൽ അനീതിയ്ക്കു വിധേയരാക്കപ്പെട്ട അനേകായിരങ്ങൾ കാണും അറിയപ്പെടാതെ.അവർക്കു ആശ്വാസം പകരും ഈ വിധി.  അത് പോലെ മുതാലാഖ് എന്ന ഖഡ്ഗം തലക്കു മുകളിൽ തൂങ്ങുന്ന ലക്ഷങ്ങൾ. അവർക്കു ആശ്വാസം. ഭാവിയിൽ ഇത് വരും എന്ന് പേടിക്കുന്ന വിവാഹം കഴിയാത്ത പെൺകുട്ടികൾ. എല്ലാവർക്കും ആശ്വാസവും സന്തോഷവും നൽകുന്ന വിധി. 

3 അഭിപ്രായങ്ങൾ:

  1. ബിപിനേ ട്ടാ... മേൽ പറഞ്ഞ മുത്തലാഖ് യഥാർത്ഥ ഇസ് ലാമിന് എതിരാണ്.അത് നിരോധിച്ചതിനെ സ്വാഗതം ചെയ്യുന്നു.

    മറുപടിഇല്ലാതാക്കൂ
  2. അങ്ങിനെ അനാചാരങ്ങൾ മാറട്ടെ. എല്ലാവരും സന്തോഷത്തോടെ കഴിയട്ടെ അരീക്കോടൻ

    മറുപടിഇല്ലാതാക്കൂ
  3. ഇത്തരത്തിൽ അനീതിയ്ക്കു വിധേയരാക്കപ്പെട്ട അനേകായിരങ്ങൾ കാണും അറിയപ്പെടാതെ.അവർക്കു ആശ്വാസം പകരും ഈ വിധി. അത് പോലെ മുതാലാഖ് എന്ന ഖഡ്ഗം തലക്കു മുകളിൽ തൂങ്ങുന്ന ലക്ഷങ്ങൾ. അവർക്കു ആശ്വാസം. ഭാവിയിൽ ഇത് വരും എന്ന് പേടിക്കുന്ന വിവാഹം കഴിയാത്ത പെൺകുട്ടികൾ. എല്ലാവർക്കും ആശ്വാസവും സന്തോഷവും നൽകുന്ന വിധി.

    മറുപടിഇല്ലാതാക്കൂ