2017, ഓഗസ്റ്റ് 25, വെള്ളിയാഴ്‌ച

വിശ്വാസങ്ങൾ






Dr. ഷിംന അസീസ്.  
മലപ്പുറത്തുള്ള ഷിംന അസീസ് എന്ന പെൺ ഡോക്ടർ.ഒരു അനാചാര ത്തിനെതിരെ  ഫേസ് ബുക്കിൽ എഴുതുകയുണ്ടായി. നല്ല മനസ്സിന് നന്ദി. 

മലപ്പുറത്തു ഒരു മുസ്ലിം യുവതി മത വിശ്വാസത്തിന് എതിരാണ് എന്ന് പറഞ്ഞു   ആശുപത്രിയിൽ പോകാൻ വിസമ്മതിക്കുകയും വീട്ടിൽ വച്ച്  പ്രസവത്തിൽ അമിത രക്ത സ്രാവം മൂലം മരിക്കുകയും ചെയ്തു. ആ യുവതിയുടെ വിവരക്കേടിനെ  കുറിച്ചാണ്  ഷിംന അസീസ്  ഫേസ് ബുക്കിൽ എഴുതിയത്. ആ എഴുത്തിന്റെ ചില ഭാഗങ്ങൾ. 

"ഇരുട്ടറയിൽ പിടഞ്ഞ്‌ തീരാനുള്ളതായിരുന്നില്ല പെണ്ണേ നിന്റെ ജീവൻ. .... ഞാനും നീയും വിശ്വസിക്കുന്ന ഇസ്‌ലാമും പടച്ചോനും മനപൂർവ്വം ചികിത്സ നിഷേധിച്ച്‌ ആ കുഞ്ഞിന്‌ തള്ളയില്ലാതാക്കിയതിന്‌ നിന്നെയും വീട്ടുകാരെയും തോളിൽ തട്ടി പ്രശംസിച്ച്‌ ജന്നാത്തുൽ ഫിർദൗസിലേക്ക്‌ എൻട്രി തരുമെന്ന്‌ വിശ്വസിക്കാനാവുന്നില്ല"…...മുലപ്പാലിന്‌ തൊള്ളകീറിക്കരയുന്ന പൈതലിനെ ഓർത്തിട്ട്‌ നെഞ്ച്‌ പിടയുന്നു. അത്‌ ഒരു വലിയ വിവരക്കേട്‌ കൊണ്ടാണെന്ന്‌ ഓർക്കുമ്പോൾ."

വളരെ നല്ലതു ഡോക്ടർ. സ്വന്തം സമുദായത്തിലെ അനാചാരങ്ങൾക്കെതിരെ, അന്ധവിശ്വാസങ്ങൾക്കെതിരെ  തൂലിക പടവാളാക്കി  അവരെ നേർ വഴി നയിക്കണം.
ഡോക്ടർ തുടരുന്നു .........

"ഞാനൊരു മലപ്പുറത്തുകാരി മുസ്‌ലിം സ്‌ത്രീയാണ്‌. അസീസിനും ആയിഷക്കും ജനിച്ചതിലുമപ്പുറം കാരണങ്ങളാൽ ഇസ്‌ലാമെന്ന എന്റെ വിശ്വാസത്തെ മുറുകെ പിടിക്കാൻ ഇഷ്‌ടപ്പെടുന്നവൾ"

പിടിച്ചോളൂ ഡോക്ടർ മുറുകെ പിടിച്ചോളൂ. അത് തന്നെയാണ് ആ യുവതിയും ചെയ്തത്. ഡോക്ടർ ഷിംന അസീസ് തന്റെ വിശ്വാസം മുറുകെ പിടിക്കുന്നത് പോലെ ആ യുവതിയും തന്റെ വിശ്വാസം മുറുകെ പിടിച്ചു. ഹത ഭാഗ്യ മരിച്ചു. ഉപദേശിക്കുന്ന ഡോക്ടർ ഷിംനയും ആ യുവതിയും തമ്മിൽ എന്ത് വ്യത്യാസം?

ഡോക്ടർ അവസാനിപ്പിക്കുന്നു........

"NB: കിട്ടിയ തക്കത്തിന്‌ ഇസ്‌ലാമിനെ എതിർക്കാനും പുച്‌ഛിക്കാനും അവഹേളിക്കാനും ഈ പോസ്‌റ്റ്‌ ഉപയോഗിക്കുന്നവരെ കണ്ണും പൂട്ടി ബ്ലോക്ക്‌ ചെയ്യുന്നതായിരിക്കും"

ഇതാണ് പ്രശ്നം. ഇസ്‌ലാം അല്ലാതെ ആരും ഈ അന്ധ വിശാസത്തിനും അനാചാരത്തിനും എതിരെ അഭിപ്രായം പറയാൻ പാടില്ല. സമൂഹ ജീവി എന്ന നിലയിൽ പറഞ്ഞാൽ അത് ഫാസിസം. അല്ലെങ്കിൽ ഫത്വാ പുറപ്പടുവിക്കും. എന്നാൽ  അവിടെയുള്ളവർ പറഞ്ഞു നന്നാക്കുമോ അതുമില്ല. അഭിപ്രായങ്ങൾ ബ്ലോക്ക് ചെയ്തോളൂ ഡോക്ടർ ഷിംന അസീസ്, അങ്ങനെ വിമർശനങ്ങളെ പുറത്തു നിർത്തൂ. പ്രകാശം ബ്ലോക്ക് ചെയ്യൂ. അന്ധകാരത്തിൽ അഭിരമിയ്ക്കൂ.

1 അഭിപ്രായം:

  1. ഇതാണ് പ്രശ്നം. ഇസ്‌ലാം
    അല്ലാതെ ആരും ഈ അന്ധ
    വിശാസത്തിനും അനാചാരത്തിനും
    എതിരെ അഭിപ്രായം പറയാൻ പാടില്ല.

    സമൂഹ ജീവി എന്ന നിലയിൽ പറഞ്ഞാൽ
    അത് ഫാസിസം. അല്ലെങ്കിൽ ഫത്വാ പുറപ്പടുവിക്കും. എന്നാൽ അവിടെയുള്ളവർ പറഞ്ഞു നന്നാക്കുമോ അതുമില്ല. അഭിപ്രായങ്ങൾ ബ്ലോക്ക് ചെയ്തോളൂ ഡോക്ടർ ഷിംന അസീസ്, അങ്ങനെ വിമർശനങ്ങളെ പുറത്തു നിർത്തൂ. പ്രകാശം ബ്ലോക്ക് ചെയ്യൂ. അന്ധകാരത്തിൽ അഭിരമിയ്ക്കൂ.

    മറുപടിഇല്ലാതാക്കൂ