ഇതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തു വിട്ടവരെയാണ് ആദ്യം അഭിനന്ദിക്കേണ്ടത്. ഇപ്പോൾ സ്റ്റുഡിയോ ചിത്രങ്ങൾ മാത്രമല്ല. കല്യാണത്തിന് ചെല്ലുന്നവരും പടമെടുക്കും. മൊബൈലിൽ എല്ലാവരും പടവും വീഡിയോയും എടുക്കും. കല്യാണം മുതൽ അടി വരെ ആദ്യാന്തം എടുത്തു ഉടൻ വാട്സാപ്പിൽ പ്രചരിപ്പിച്ചു. കല്യാണത്തിന് പങ്കെടുത്തവർ ആയിരിക്കുമല്ലോ ഇത് ചെയ്തത്. അവർ ഹാപ്പി.സ്വന്തം പെങ്ങൾക്കാണ് ഈ സ്ഥിതി വന്നതെങ്കിൽ ഇത് ചെയ്യുമോ? ഭ്രാന്ത് ആരാന്റെ അമ്മയ്ക്കല്ലേ! കാണാൻ നല്ല രസമല്ലേ.
കല്യാണം പിരിഞ്ഞതിന് ശേഷം ചെറുക്കനും കൂട്ടുകാരും കേക്ക് മുറിച്ചാഘോഷി ക്കുന്നതിന്റെ ഫോട്ടോയും വാട്സാപ്പിൽ കണ്ടു.
എന്നിരിക്കിലും ഇതിന്റെ പടങ്ങളും വീഡിയോകളും ഇട്ടു വാർത്തയും കമന്റുകളും ഇട്ടു ആഘോഷിച്ചത് ഒട്ടും സാധൂകരിക്കാൻ സാധിക്കില്ല. അവരായി അവരുടെ കാര്യമായി നമ്മളെന്തിന് ഫോട്ടോ ഇട്ടു എല്ലാവരെയും അധിക്ഷേപിക്കണം? നമുക്ക് രസം. ആരാന്റെ അമ്മയല്ലേ. നമുക്ക് ചിരിക്കാം.
ജോസൂട്ടിയുടെ അപ്പന്റെ വാക്കിൽ പറയുകയാണെങ്കിൽ ( ലൈഫ് ഓഫ് ജോസൂട്ടി ) ,ഒരു നിമിഷം അവരുടെ ഭാഗത്ത് നിന്ന് ചിന്തിച്ചു നോക്കുകയാണെങ്കിൽ തീരാവുന്ന പ്രശ്നങ്ങളെ ഉള്ളൂ.
മറുപടിഇല്ലാതാക്കൂഅതാണല്ലോ ഷാഹിദ് നമ്മൾ ചെയ്യാത്തത്. അന്യനെ വേദനിപ്പിക്കുന്നതല്ലെ സുഖം.
മറുപടിഇല്ലാതാക്കൂപടങ്ങളും വീഡിയോകളും ഇട്ടു
മറുപടിഇല്ലാതാക്കൂവാർത്തയും കമന്റുകളും ഇട്ടു ആഘോഷിച്ചത്
ഒട്ടും സാധൂകരിക്കാൻ സാധിക്കില്ല. അവരായി
അവരുടെ കാര്യമായി നമ്മളെന്തിന് ഫോട്ടോ
ഇട്ടു എല്ലാവരെയും അധിക്ഷേപിക്കണം? നമുക്ക്
രസം. ആരാന്റെ അമ്മയല്ലേ. നമുക്ക് ചിരിക്കാം...