കൊലപാതകം ഒന്നിനും ഒരു പരിഹാരമല്ല. എതിർ ശബ്ദം അടിച്ചമർത്താനുള്ള മാർഗവുമല്ല.അത് തെറ്റാണ്, അപലപനീയവുമാണ്. അത് വ്യക്തമായി അറിയാവുന്നവരാണ് ആർഷ ഭാരത സംസ്കാരത്തിന്റെ പിന്തുടർച്ചക്കാർ.
ഗൗരി ലങ്കേഷിനെ അജ്ഞാതർ കൊലപ്പെടുത്തി. സംഭവം നടന്ന് അര മണിക്കൂറി നുള്ളിൽ മതേതരക്കാർ കുറ്റക്കാരെ കണ്ടു പിടിച്ചു കഴിയും. സംഘ പരിവാർ.
കൽബുർഗി കൊല്ലപ്പെട്ടപ്പോഴും ഇവർ പ്രസ്താവനകളുമായി വന്നിരുന്നു. 2 വർഷം കഴിഞ്ഞിട്ടും കൊലപാതകികളെ കണ്ടു പിടിക്കാൻ ഇതേ വരെ അവിടത്തെ കോൺഗ്രസ്സ് സർക്കാരിന് കഴിഞ്ഞില്ല. അന്നും ആരോപണം ഉന്നയിച്ചവർ കപട മതേതര വാദികൾ, ഇടതു പക്ഷം കൽബുർഗിയെ കുറിച്ച് ഇന്ന് മൗനമാണ്. ഇത് ആസൂത്രിതമാണ്.
വിമർശിക്കാനുള്ള സ്വാതന്ത്ര്യം ഇവിടെ ഉണ്ട്. കുൽബുർഗിയും ഗൗരി ലങ്കേഷും.എഴുത്തു തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ലല്ലോ. ഇങ്ങിനെ വിരുദ്ധ ആശയം ഉള്ളവരെ മുഴുവൻ കൊന്നൊടുക്കാൻ കഴിയുമോ?
ഇവരൊക്കെ ജീവിച്ചിരുന്ന കാലത്തല്ലേ ബി.ജെ.പി. വലിയ ഭൂരിപക്ഷത്തോടെ കേന്ദ്രത്തിൽ അധികാരത്തിൽ വന്നത്? സംസ്ഥാനങ്ങളിലും അധികാരത്തിൽ വരുന്നത്. ഇതൊക്കെ എഴുത്തുകാരെ കൊന്നൊടുക്കിയാണോ?
കേരളത്തിൽ വിമത ശബ്ദമായ ടി..പി ചന്ദ്ര ശേഖരനെ കൊന്നു. ആ വിമത ശബ്ദം ഇന്നും നില നിൽക്കുന്നു. പക്ഷെ കുറ്റക്കാരെ കണ്ടു പിടിക്കാനും ശിക്ഷിക്കാനും ഭരണ കൂടങ്ങൾ തയ്യാറാകാത്തതാണ് ഇത്തരം കൊലപാതകങ്ങൾ ആവർത്തിക്കുന്നത്. അതിനർത്ഥം ഇവർക്ക് സത്യം കണ്ടു പിടിക്കുന്നതിന് താൽപ്പര്യമില്ല. ഇത്തരം കൊലപാതകങ്ങൾ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുക എന്നത് മാത്രമാണ് അധികാര സ്ഥാനങ്ങളുടെ താൽപ്പര്യം. അതിനു കോടിയുടെ നിറം നോക്കി ജനങ്ങൾ കൂട്ട് നിൽക്കുന്നതാണ് ഏറ്റവും അപകടം.
ഇത്തരം കൊലയാളികളെ കണ്ടു പിടിക്കാനും ശിക്ഷിക്കാനും
മറുപടിഇല്ലാതാക്കൂഭരണ കൂടങ്ങൾ തയ്യാറാകാത്തതാണ് ഇത്തരം കൊലപാതകങ്ങൾ
ആവർത്തിക്കുന്നത്. അതിനർത്ഥം ഇവർക്ക് സത്യം കണ്ടു പിടിക്കുന്നതിന്
താൽപ്പര്യമില്ല. ഇത്തരം കൊലപാതകങ്ങൾ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുക
എന്നത് മാത്രമാണ് അധികാര സ്ഥാനങ്ങളുടെ താൽപ്പര്യം. അതിനു കോടിയുടെ നിറം നോക്കി
ജനങ്ങൾ കൂട്ട് നിൽക്കുന്നതാണ് ഏറ്റവും അപകടം...!
yes
മറുപടിഇല്ലാതാക്കൂ