പാർട്ടിക്ക് മേലെ പരുന്തും പറക്കില്ല എന്ന് പറഞ്ഞ പാർട്ടി ഗ്രാമത്തിൽ അതിലും മേലെ ഇതാ 'വയൽക്കിളികൾ' പറന്നു. പാർട്ടി ഗ്രാമം എന്ന് പറഞ്ഞാൽ പാർട്ടിയുടെ തീട്ടൂരങ്ങൾ ആണ് നടപ്പാക്കുന്നത്. പാർട്ടിയുടെ ഉത്തരവുകൾ അലംഘനീയം. ആരും ചോദ്യം ചെയ്യാൻ പാടില്ല. അനുസരിക്കുക അത്ര മാത്രം. അങ്ങിനെയുള്ള ഒരു പാർട്ടി ഗ്രാമത്തിൽ, ശക്തി കേന്ദ്രമായ കണ്ണൂരിലെ പാർട്ടി ഗ്രാമത്തിൽ മാർക്സിസ്റ്റു നേതൃത്വത്തിനെതിരായി അണികൾ കലാപം നടത്തുന്നു. ഞെട്ടിത്തെറിച്ച നേതൃത്വം. ജില്ലാ അധ്യക്ഷൻ ജയരാജൻ സമര സഖാക്കളെ കണ്ടു, ഭീഷണി,അനുനയം ഒക്കെ നടത്തി. ഒരു ഫലവുമില്ല. സമരവുമായി സഖാക്കൾ മുന്നോട്ട്.
തളിപ്പറമ്പിലെ നെൽവയലുകളും തെങ്ങും വ്യക്ഷങ്ങളും നിറഞ്ഞ കീഴാറ്റൂർ ഗ്രാമത്തിലെ 250 ഏക്കറോളം പരന്നു കിടക്കുന്ന നെൽവയൽ സംരക്ഷിക്കാനാണ് ജനത ഉയിർത്തെഴുനേറ്റത്.'' വയൽക്കളികൾ'' എന്ന സംഘടന രൂപീകരിച്ചു രാപകൽ സമരം നടത്തുകയാണ്. കുറ്റിക്കോൽ മുതൽ കുപ്പം വരെയുള്ള പാത വഴി തിരിച്ചു വിടുന്നത്വ ഇവരുടെ വയലിൻ നടുവിലൂടെ. വയൽ മുഴുവൻ അവർക്കു നഷ്ട്ടമാകും. എന്തിന്നാണ് വഴി മാറ്റി വയലിലൂടെ പോകുന്നത് എന്നാണ് അവരുടെ ചോദ്യം. 9 മീറ്റർ ഉയരത്തിൽ 45 മീറ്റർ വീതിയിൽ നാലര കിലോമീറ്റർ ദൂരം.
ഇത്രയും മണ്ണിട്ടു നികത്താൻ ഇടിക്കേണ്ട കുന്നുകൾ പാർട്ടി നേതാക്കൾക്കു സ്വന്തം. വിമത ശബ്ദം, പോകട്ടെ ഒരു ശബ്ദം പോലും ഉയരാൻ അനുവദിക്കാതെ കാത്തു സൂഷിക്കുന്ന സ്ഥലങ്ങളാണ് പാർട്ടി ഗ്രാമങ്ങൾ. അടിമത്തത്തിൽ കഴിയുന്ന ജനത. അടിച്ചമർത്തപ്പെട്ട ജനത. അവിടെ നിന്നാണ് വിപ്ലവം പൊട്ടിപ്പുറപ്പെട്ടത്. തളിപ്പറമ്പ തമ്പ്രാക്കൾക്കു എതിരെ. ഇതൊരു തുടക്കം. കേരളത്തിൽ ആഞ്ഞടിക്കാൻ പോകുന്ന സമരങ്ങളുടെ നാന്ദി.
കമ്മിക്കൂട്ടങ്ങൾക്ക് ബോധം വെച്ചുതുടങ്ങി.
മറുപടിഇല്ലാതാക്കൂyes
മറുപടിഇല്ലാതാക്കൂഇത്രയും മണ്ണിട്ടു നികത്താൻ
മറുപടിഇല്ലാതാക്കൂഇടിക്കേണ്ട കുന്നുകൾ പാർട്ടി നേതാക്കൾക്കു
സ്വന്തം. വിമത ശബ്ദം, പോകട്ടെ ഒരു ശബ്ദം
പോലും ഉയരാൻ അനുവദിക്കാതെ കാത്തു സൂഷിക്കുന്ന
സ്ഥലങ്ങളാണ് പാർട്ടി ഗ്രാമങ്ങൾ. അടിമത്തത്തിൽ കഴിയുന്ന ജനത. അടിച്ചമർത്തപ്പെട്ട ജനത. അവിടെ നിന്നാണ് വിപ്ലവം പൊട്ടിപ്പുറപ്പെട്ടത്...!