യേശുദാസ് ശ്രീ പദ്മനാഭനെ തൊഴാൻ പോകുന്നു. അതിനായി ശ്രീ പദ്മനാഭ ക്ഷേത്ര അധികാരികൾക്ക് അപേക്ഷ നൽകി. ആരും അറിയാതെ എത്ര അഹിന്ദുക്കൾ ആണ് അമ്പലങ്ങളിൽ ദിവസവും കയറുന്നത്? മുസ്ലിങ്ങൾ, ക്രിസ്ത്യാനികൾ അങ്ങിനെ പലരും. കുറേപ്പേർ വിശ്വാസം ഉണ്ടായിട്ടും കുറെ അല്ലാതെയും. അറിയാത്തതു കൊണ്ട് അവിടം അശുദ്ധമാകാറില്ല.അവിടെ പുണ്യാഹം തളിക്കാറില്ല, ശുദ്ധി കലശം ഇല്ല.പക്ഷെ ദൈവം അവിടങ്ങളിൽ ഒക്കെ പരിശുദ്ധനായി നിൽക്കുന്നു.
നമ്മുടെ ഗാന ഗന്ധർവ്വൻ ഇതാ ശ്രീ പദ്മനാഭ ക്ഷേത്രത്തിൽ കയറാൻ അപേക്ഷ കൊടുത്തു കാത്തു നിൽക്കുന്നു. ''അപരിചിതരായ അഹിന്ദുക്കൾക്കു ആണ് ഇത്തരത്തിൽ ഒരു അപേക്ഷ വേണ്ടത്" എന്ന് ക്ഷേത്രം അധികാരികൾ പറയുന്നു. അപരിചിതർ ഹിന്ദുക്കൾ അല്ല എന്ന് എങ്ങിനെ തിരിച്ചറിയും? അത് കൊണ്ട് അവർ അങ്ങ് കയറും. ആരും അറിയില്ല. യേശുദാസ് ആണെങ്കിൽ എല്ലാവർക്കും സുപരിചിതൻ. അത് കൊണ്ട് എന്താ അദ്ദേഹത്തിന് അപേക്ഷ കൊടുക്കേണ്ടി വന്നു.ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കാനായി എത്ര തവണ അദ്ദേഹം ശ്രമിച്ചു. അദ്ദേഹത്തിന് ഇതേ വരെ ലഭിച്ചിട്ടില്ല. അഹിന്ദുക്കൾക്കു പറ്റില്ല അത്രേ.
കമ്മ്യുണിസ്റ്റ് ആയ കടകം പള്ളിയ്ക്ക് വരെ ഗുരുവായൂരിൽ തൊഴാം.പക്ഷെ വിശ്വാസി ആയ യേശുദാസിനു പറ്റില്ല. പക്ഷെ മറ്റു ഹിന്ദു ദൈവങ്ങൾ അദ്ദേഹത്തിന് അനുവാദവും ആശീർവാദവും നൽകിയിട്ടുണ്ട്.ശബരിമല അയ്യപ്പനും മൂകാംബിക ദേവിയും യേശുദാസിനെ ധാരാളം അനുഗ്രഹം നൽകിയിട്ടുണ്ട്. ഗുരുവായൂരപ്പനും നേരിട്ട് കാണാതെ തന്നെ അനുഗ്രഹം നൽകിയിട്ടുണ്ടാകാം. കാരണം ദൈവങ്ങൾ എല്ലാം അറിയുന്നവരാണ്. ആർക്കാണ് അനുഗ്രഹം വേണ്ടത് ഏന് അവർക്കറിയാം. അത് കൊടുക്കുകയും ചെയ്യും. ഏതായാലും യേശുദാസ് ശ്രീ പദ്മനാഭനെ കണ്ടു വണങ്ങുന്നുണ്ട്. വിജയ ദശമി നാളിൽ. അന്ന് അദ്ദേഹത്തിന്റെ വക ഒരു കീർത്തനാലാപവും ഉണ്ട്. ഇനിയും ഏറെ നാൾ അദ്ദേഹത്തിന്റെ കണ്ഠത്തിൽ നിന്നും ഗാന ധാര ഒഴുകട്ടെ.

കുറേ നായ നക്കിയ അനാചാരങ്ങൾ.
മറുപടിഇല്ലാതാക്കൂശബരിമല അയ്യപ്പനും മൂകാംബിക
മറുപടിഇല്ലാതാക്കൂദേവിയും യേശുദാസിനെ ധാരാളം അനുഗ്രഹം
നൽകിയിട്ടുണ്ട്. ഗുരുവായൂരപ്പനും നേരിട്ട് കാണാതെ
തന്നെ അനുഗ്രഹം നൽകിയിട്ടുണ്ടാകാം. കാരണം ദൈവങ്ങൾ എല്ലാം അറിയുന്നവരാണ്. ആർക്കാണ് അനുഗ്രഹം വേണ്ടത് ഏന് അവർക്കറിയാം. അത് കൊടുക്കുകയും ചെയ്യും...!