2017, സെപ്റ്റംബർ 21, വ്യാഴാഴ്‌ച

ശിക്ഷ





നട്ടെല്ലുള്ള IAS  ഉദ്യോഗസ്ഥർ  കുറെ എങ്കിലും ഉണ്ടെന്നുളളത് ജനങ്ങൾക്ക് ആശ്വാസകരമാണ്. മൂന്നാർ കൈയേറ്റക്കാർക്കെതിരെ പട പൊരുതിയ  ശ്രീറാം വെങ്കട്ടരാമൻ, ഭക്ഷ്യ വസ്തുക്കളിൽ വിഷം കലർത്തുന്ന നിർമാതാക്കൾ ക്കെതിരെ  പൊരുതിയ  അനുപമ, ജയിലിലെ അഴിമതിക്കെതിരെ പൊരുതിയ  രൂപ IPS  എന്നുള്ള ചുരുക്കം ചിലരെ പ്പോലെ. ഈ കുറ്റവാളികൾക്കെതിരെ മാത്രം പൊരുതിയാൽ പോരാ ഈ ഉദ്യോഗസ്ഥർക്ക്. ഈ കുറ്റവാളികളെ സഹായിക്കുന്ന സർക്കാരിനെതിരെ കൂടി ഇവർക്ക് യുദ്ധം ചെയ്യേണ്ടി ഇരിക്കുന്നു.

ഇവിടത്തെ മിടുക്കൻ കേശവേന്ദ്ര കുമാർ IAS ആണ്. ഹൈസ്‌കൂൾ വിദ്യാഭ്യാസം കഴിഞ്ഞു റെയിൽവേയിൽ ജോലിക്കു കയറി, BA കറസ്പോണ്ടൻസ് ആയി പഠിച്ചു 22 ആം വയസ്സിൽ IAS കിട്ടിയ ആളാണ് കേശവന്ദ്ര കുമാർ. 

2012 ൽ KSU ഉന്നത വിദ്യാഭ്യാസ ഡയറക്ടർ ആയ അദ്ദേഹത്തിന്റെ ഓഫീസിൽ കയറി കരി ഓയിൽ ഒഴിച്ചു. 8 പേരുടെആം പേരിൽ കേസ് എടുത്തു. നാശ നഷ്ട്ടമായ 5.5 ലക്ഷം രൂപ കെട്ടി വച്ച് അവർ ജാമ്യം എടുത്തു. .2015 ൽ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി ഇവർക്കെതിരെ ഉള്ള കേസ് പിൻവലിക്കാൻ ഒരു കള്ളക്കളി നടത്തി. അവർക്കു  വേണ്ടിയാണല്ലോ പാവം പിള്ളാര് കോമാളി വേഷം കെട്ടുന്നത്. കേശവേന്ദ്ര കുമാറും IAS അസോസിയേഷനും വഴങ്ങിയില്ല. പിള്ളാര്   സമൂഹ സേവനം നടത്താൻ പറഞ്ഞു കേശവേന്ദ്ര കുമാർ. അങ്ങിനെ മാനസികാരോഗ്യ കേന്ദ്രത്തിലും ആശുപത്രീകളിലും അവർ സേവനം നടത്തി  സൗജന്യ ഭക്ഷണം വിതരണം ചെയ്തു. ഇതൊക്കെ ചെയ്തതായി ഡോക്ടർമാർ സാക്ഷ്യ പത്രം നൽകി. അങ്ങിനെ യാണ് കേസ് പിൻവലിക്കാൻ കേശവേന്ദ്ര  കുമാർ അനുമതി നൽകിയത്. മാതൃകാപരമായ ശിക്ഷ. 

ഈ വിദ്യാർത്ഥികളൊക്കെ സ്വയം ഇറങ്ങിത്തിരിക്കുന്നതല്ല. രാഷ്ട്രീയ നേതാക്കൾ ഇതിനൊക്കെ ഇവരെ പ്രേരിപ്പിക്കുന്നതാണ്.കുട്ടിക്കുരങ്ങന്മാരെ കൊണ്ട് ചുടു ചോറ് വാരിക്കുന്ന  രാഷ്ട്രീയ നേതാക്കൾക്കും ഇത്തരം ശിക്ഷ നൽകണം.




2 അഭിപ്രായങ്ങൾ:

  1. ഈ വിദ്യാർത്ഥികളൊക്കെ സ്വയം
    ഇറങ്ങിത്തിരിക്കുന്നതല്ല. രാഷ്ട്രീയ നേതാക്കൾ
    ഇതിനൊക്കെ ഇവരെ പ്രേരിപ്പിക്കുന്നതാണ്.കുട്ടിക്കുരങ്ങന്മാരെ കൊണ്ട് ചുടു ചോറ് വാരിക്കുന്ന രാഷ്ട്രീയ നേതാക്കൾക്കും ഇത്തരം ശിക്ഷ നൽകണം.

    മറുപടിഇല്ലാതാക്കൂ