ഓണം ഇപ്പോൾ നാട്ടുകാരറിയുന്നത് ഇന്ന് ഹോട്ടലുകാരുടെ ഓണ സദ്യ പരസ്യം കൊണ്ടാണ്. റേഡിയോയിലും. പത്രങ്ങളിലും ഒക്കെ പരസ്യം. അത്തം മുതൽ സദ്യ തുടങ്ങി കഴിഞ്ഞു. ഒരാൾക്ക് 250 രൂപ മുതൽ 500 അങ്ങിനെ മുകളിലോട്ട്.
പണ്ടൊക്കെ ഓണത്തിന് അന്യ സ്ഥലങ്ങളിലെ ലോഡ്ജ് നിവാസികളുടെ കാര്യം കഷ്ടമായിരുന്നു. ഹോട്ടലുകൾ എല്ലാം അടയ്ക്കും. ഭക്ഷണം കിട്ടാൻ വഴിയില്ല. ഇന്നിതാ ലോഡ്ജ് കാർ മാത്രമല്ല വീട്ടുകാർ കൂടി ഹോട്ടലിൽ സദ്യ. ഉള്ളവനും ഇല്ലാത്തവനും ഓണ ദിവസം സ്വന്തം വീട്ടിൽ സദ്യ ഒരുക്കുന്ന കാലത്തിൽ നിന്നും ഓണത്തിന് സ്വന്തം വീട്ടിൽ അടുപ്പു കത്തിക്കാതെ ഹോട്ടലിൽ ഓണം ആഘോഷിക്കുന്ന കാലം. പട്ടണങ്ങളിൽ മാത്രമല്ല നാട്ടിൻ പുറങ്ങളിലും "ഹോട്ടൽ ഓണം" ആയിക്കഴിഞ്ഞു. ഒരു സ്റ്റാർ ഹോട്ടൽ മുതലാളി സുഹൃത്തിനെ കണ്ടു. പുള്ളിയുടെ ഹോട്ടലുകളിൽ എല്ലാം ഓണ സദ്യ ഉണ്ട്. അദ്ദേഹത്തിന്റെ ഓണ സദ്യ സ്വന്തം വീട്ടിൽ!
കൂട്ടായ്മയുടെ ആഘോഷം ആയിരുന്ന ഓണം ഹോട്ടലുകാരുടെ ഉത്സവം ആയി മാറി. പണ്ട് ഉത്രാടം തിരക്കിൻറെ ദിവസമാണ്. വൈകുന്നേരം മുതൽ അടുക്കള സജീവമാകുന്നു. പെണ്ണുങ്ങൾ എല്ലാം അടുക്കളയിൽ ആണ്. ഏത്തയ്ക്കാ മുറിച്ചു ആദ്യം ഉപ്പേരി ശർക്കര വരട്ടി എന്നിവ ഉണ്ടാക്കുന്നു. രാതിയിൽ തന്നെ സാമ്പാർ വയ്ക്കുന്നു. ഇഞ്ചി, നാരങ്ങാ, മാങ്ങ ഇവയും ഉത്രാടത്തിനു തന്നെ വയ്ക്കുന്നു. പിന്നെ സദ്യയുടെ പച്ചക്കറി അരിഞ്ഞു വയ്ക്കുന്നു. രാവിലെ പായസമുൾപ്പടെ എല്ലാം ഉണ്ടാക്കുന്നു. എല്ലാവരും ഒന്നിച്ചിരുന്നു സദ്യ കഴിക്കുന്നു.
ഈ കൂട്ടായ്മയുടെ ആഹ്ലാദം ഒരു ഹോട്ടൽ സദ്യയിൽ കിട്ടുന്നുണ്ടോ? വീട്ടിൽ എല്ലാവരും കൂടി ഉണ്ടാക്കി ഒന്നിച്ചിരുന്നു കഴിക്കുന്ന സംതൃപ്തി ഹോട്ടൽ സദ്യയിൽ കിട്ടുന്നുണ്ടോ? തലപ്പാവ് കെട്ടിയ ഹോട്ടൽ പരിചാരകർ വിളമ്പുന്ന സദ്യയ്ക്ക് അമ്മ വിളമ്പി തരുന്ന സദ്യയുടെ രുചിയുണ്ടോ? നമുക്കൊരു മാറ്റാമാവാം. സ്വന്തം വീട്ടിൽ എല്ലാവരും കൂട്ടുചേർന്ന് ഉണ്ടാക്കി എല്ലാവരും കൂടി വിളമ്പി എല്ലാവരും ഒന്നിച്ചിരുന്ന് കഴിക്കുന്ന ഒരു ഓണ സദ്യ. കുടുംബ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്ന ഒരു ഓണം. മകനും മകളും ഒന്നും ബ്ലൂ വെയിൽ കളിക്കാതെ കായ വറുക്കുന്ന ഒരു ഓണം. താമസിച്ചിട്ടില്ല. ഇന്ന് ഉത്രാടം.നാളത്തേയ്ക്കുള്ള ഓണ സദ്യ നമുക്ക് വീട്ടിലുണ്ടാക്കാം. ഓണാശംസകൾ.
കൂട്ടായ്മയുടെ ആഘോഷം
മറുപടിഇല്ലാതാക്കൂആയിരുന്ന ഓണം ഹോട്ടലുകാരുടെ
ഉത്സവം ആയി മാറി. പണ്ട് ഉത്രാടം
തിരക്കിൻറെ ദിവസമാണ്. വൈകുന്നേരം
മുതൽ അടുക്കള സജീവമാകുന്നു. പെണ്ണുങ്ങൾ
എല്ലാം അടുക്കളയിൽ ആണ്. ഏത്തയ്ക്കാ മുറിച്ചു
ആദ്യം ഉപ്പേരി ശർക്കര വരട്ടി എന്നിവ ഉണ്ടാക്കുന്നു. രാതിയിൽ തന്നെ സാമ്പാർ വയ്ക്കുന്നു. ഇഞ്ചി, നാരങ്ങാ, മാങ്ങ ഇവയും ഉത്രാടത്തിനു തന്നെ വയ്ക്കുന്നു. പിന്നെ സദ്യയുടെ പച്ചക്കറി അരിഞ്ഞു വയ്ക്കുന്നു. രാവിലെ പായസമുൾപ്പടെ എല്ലാം ഉണ്ടാക്കുന്നു. എല്ലാവരും ഒന്നിച്ചിരുന്നു സദ്യ കഴിക്കുന്നു.
ഈ കൂട്ടായ്മയുടെ ആഹ്ലാദം
ഒരു ഹോട്ടൽ സദ്യയിൽ കിട്ടുന്നുണ്ടോ?
വീട്ടിൽ എല്ലാവരും കൂടി ഉണ്ടാക്കി ഒന്നിച്ചിരുന്നു കഴിക്കുന്ന സംതൃപ്തി ഹോട്ടൽ സദ്യയിൽ കിട്ടുന്നുണ്ടോ?