2017, ഒക്‌ടോബർ 2, തിങ്കളാഴ്‌ച

മദ്യ നയം

മദ്യ നയത്തിൽ ജനഹിതം തേടുക. സുധീരന്റെ സുധീരമായ പ്രസ്താവന ആണിത്.  ഇടതു സർക്കാർ കൊണ്ട് വന്ന മദ്യ നയത്തെ എതിർക്കാനാകാതെ നാണം കെട്ടു   നിൽക്കുന്ന  കോൺഗ്രസ്സിന്റെ കള്ളക്കളി ആണ് ഈ വാക്കുകൾ. തെരെഞ്ഞെടുപ്പ് സമയത്തു മദ്യ നിരോധനം അല്ല മദ്യ വർജ്ജനമാണ് തങ്ങളുടെ നയം എന്ന് പതിയെ പറഞ്ഞു നയം വ്യക്തമാക്കാത്ത  ഒരു നയം ആയിരുന്നു എൽ.ഡി. എഫി ന്റെത്. അന്നേ  സാമാന്യ വിവരം ഉള്ളവർക്ക് അറിയാമായിരുന്നു  ഇടതു വന്നാൽ ബാറുകൾ എല്ലാം തുറക്കുമെന്ന്. അത് തന്നെ സംഭവിച്ചു. ഇപ്പോഴാണ് ജനം പ്രതീക്ഷിച്ച അവരുടെ നയം വ്യക്‌തമായത്. യു.ഡി.എഫ്. പൂട്ടിച്ച ബാറുകൾ എല്ലാം തുറപ്പിച്ചു. യു,ഡി,എഫ്  മനസ്സിൽ സന്തോഷിക്കുന്നുണ്ടാകാം ബാറുകൾ തുറന്നതിനു. ദുഖവും ഉണ്ടാകും. കിട്ടാനുള്ള കോഴക്കാശു പോയതിൽ.അത് കൊണ്ടാണ് അതിനെതിരെ കോൺഗ്രസ്സ് പ്രതിരോധം  ദുർബ്ബലമായിപ്പോയത്‌. 

ജനഹിതം -റഫറണ്ടം- വേണമെന്നാണ് ഇപ്പോൾ സുധീരൻ പറയുന്നത്.  സുധീരൻ മാഷേ യുഡിഫ്  കൊണ്ട് വന്ന മദ്യ നയം ജനഹിതത്തിലൂടെ ആയിരുന്നോ? ബാർ അടയ്ക്കണമെന്ന് നിങ്ങൾ പറഞ്ഞു. പറ്റില്ല എന്ന് ചാണ്ടിയും ബാബുവും മാണിയും കൂട്ടരും. എല്ലാവരും പറഞ്ഞു. നിങ്ങൾ കടും പിടിത്തം പിടിച്ചു. ചാണ്ടിയല്ലേ ആള്.  എന്നാ ഒരുത്തനും മിടുക്കാനാവണ്ട എന്ന് പറഞ്ഞു ചാണ്ടി എല്ലാ ബാറും പൂട്ടിച്ചു. അതല്ലേ ഉണ്ടായത്. എന്നിട്ടിപ്പം ജനഹിതം പറഞ്ഞു വന്നിരിക്കുന്നു. നിങ്ങളുടെ ശബ്ദത്തിനു വിലയില്ലാ തായിരിക്കുന്നു. എ ഗ്രൂപ്പും ഐ. ഗ്രൂപ്പും ഒത്തു തീർപ്പിൽ എല്ലാം പങ്കിട്ടെടുക്കുന്നു. സുധീരൻ നിങ്ങൾ  മിണ്ടാതിരിക്കുക എന്നതാണ് ബുദ്ധി.

   

2 അഭിപ്രായങ്ങൾ:

  1. എന്നിട്ടിപ്പം ജനഹിതം
    പറഞ്ഞു വന്നിരിക്കുന്നു.
    സുധീരന്റെ സുധീരമായ ശബ്ദത്തിനു
    വിലയില്ലാതായിരിക്കുന്നു. എ ഗ്രൂപ്പും ഐ.
    ഗ്രൂപ്പും ഒത്തു തീർപ്പിൽ എല്ലാം പങ്കിട്ടെടുക്കുന്നു. സുധീരൻ നിങ്ങൾ മിണ്ടാതിരിക്കുക എന്നതാണ് ബുദ്ധി.

    മറുപടിഇല്ലാതാക്കൂ
  2. ജനത്തിനെന്നാ ഹിതം.???വലതുകാലിലെ മന്തിനെ ഇടതുകാലിലേയ്ക്ക്‌ മാറ്റി വെക്കാനല്ലേ നമ്മളെന്ന പൊതുജനത്തിനു കഴിയൂൂൂ?!?!?!!

    മറുപടിഇല്ലാതാക്കൂ