2017, ഒക്‌ടോബർ 4, ബുധനാഴ്‌ച

പാവം ചാനൽ






 ഇന്നലെ ചാനലുകളുടെ ദുഃഖ ദിവസമായിരുന്നു. ചർച്ചകൾക്കു ഒരു വിഷയം നഷ്ട്ടപ്പെട്ട ദുഃഖം. മൂന്നു മാസമായി ലൈവ് ആയി നില നിർത്തി ചർച്ചകൾ നടത്തിയ ദിലീപ് വിഷയം തീർന്നു കഴിഞ്ഞു. ദിലീപ് ജാമ്യത്തിൽ ഇറങ്ങി. ഇനി വിചാരണ തുടങ്ങുന്നത് വരെ കാത്തിരിക്കണം ചർച്ച തുടങ്ങാൻ. ഇത് ദിലീപിന്റെ വിജയ മായിരുന്നോ എന്ന വിഡ്ഢി ചോദ്യം ആയിരുന്നു  ഇന്നലത്തെ  അന്തിചർച്ചാ വിഷയം! സിനിമാ വിജയിച്ചോ എന്ന് ചോദിക്കുന്ന ലാഘവത്തോടെ!  ചർച്ചയിൽ സ്ഥിരം വേഷങ്ങൾ.റിട്ടയേർഡ് നടന്മാർ, റിട്ടയേർഡ് പോലീസുകാർ, കേസില്ലാ  വക്കീലന്മാർ. ഒരേ പല്ലവി. പക്ഷെ ഒരു കാര്യം കാണാൻ കഴിഞ്ഞു.  ദിലീപിനെ ഇത്രയും നാൾ  അനുകൂലിക്കുന്നവർ കുറേക്കൂടി ഊർജസ്വലരായി. അവരുടെ ആഹ്ലാദം പ്രകടമായിരുന്നു.അത് പോലെ  ശക്തിയുക്തംഎതിർത്തു കൊണ്ടിരുന്നവർ പെട്ടെന്നങ്ങു മയത്തിലായി.  ക്വട്ടേഷൻ പേടിച്ചിട്ടാണോ ആവോ?  

കഴിഞ്ഞ 85 ദിവസമായി ചാനലിൽ  ചർച്ചകൾ നടക്കുന്നു. എല്ലാം ദിലീപ് എന്ന വ്യക്തിക്കെതിരായി. ദിലീപ് പ്രതിനിധാനം ചെയ്യുന്ന സിനിമ ക്കുള്ളിലെ ഗുണ്ടായിസത്തിനെതിരെ, അവിടെ നടമാടുന്ന ലൈംഗിക അരാജകത്വത്തി നെതിരെ ഒരു വാക്കു പറയാനോ അതിലെ മാഫിയകളെ പുറത്തു കൊണ്ടു വരാനോ ഒരൊറ്റ ചാനലും ശ്രമിച്ചില്ല എന്ന സത്യം ജനങ്ങളെ നോക്കി പല്ലിളിക്കുന്നു. സിനിമ ചാനലുകളുടെ കഞ്ഞിയാണ്. അതില്ലെങ്കിൽ ചാനലുകൾ പട്ടിണിയിൽ ആകും. അത് കൊണ്ട്  ഒരു ഒത്തു കളി. ചാനലുകൾക്ക് റേറ്റിങ് അല്ലേ പ്രധാനം. വിനുവും വേണുവും രാമനും സ്‌മൃതിയും ഒക്കെ കിടന്നു ആളായി വിളിക്കുന്നത് അതിനു വേണ്ടിയാണല്ലോ.വിഡ്ഢികളായ   ജനങ്ങൾ

  

6 അഭിപ്രായങ്ങൾ:

  1. അത് കലാകാലങ്ങൾ ആയി ചാനലുകൾ തുടരുന്ന രീതിയാണ്.. റെജീന,സരിത.. അങ്ങനെ ജനങ്ങളെ ഇക്കിളി കൂട്ടുന്ന പുതിയ വിഷയങ്ങളുമായി അവർ ഇനിയും തുടരും സർ

    മറുപടിഇല്ലാതാക്കൂ
  2. മലയാളം ചാനലുകള്‍ ഇല്ലാത്തത് നന്നായിയെന്നു പലപ്പോഴും തോന്നാറുണ്ട്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. തീർന്നെന്ന് വിചാരിക്കണ്ട മുബീ. ഇന്നലെയും ഉണ്ടായിരുന്നു.

      ഇല്ലാതാക്കൂ
  3. തൽക്കാലം ചാനലുകളുടെ കഞ്ഞിയിൽ മണ്ണ് വീണപോലെയായി അല്ലെ ദിലീപിന്റെ ജ്യാമം

    സിനിമ ചാനലുകളുടെ കഞ്ഞിയാണ്. അതില്ലെങ്കിൽ ചാനലുകൾ പട്ടിണിയിൽ ആകും. അത് കൊണ്ട് ഒരു ഒത്തു കളി.
    ചാനലുകൾക്ക് റേറ്റിങ് അല്ലേ പ്രധാനം...!
    വിഡ്ഢികളായ ജനങ്ങൾ ...! !



    മറുപടിഇല്ലാതാക്കൂ
  4. ദിലീപ്‌ ഊരിപ്പോരുമെന്നാ തോന്നുന്നത്‌!!!

    മറുപടിഇല്ലാതാക്കൂ