2017, ഒക്‌ടോബർ 24, ചൊവ്വാഴ്ച

മൗനം സമ്മതം

മൗനം സമ്മതം  എന്നാണ് സ്ത്രീ പീഡനക്കാർ പറയുന്നത്. ബലാത്സംഗത്തിന് ഒരു കാരണമായി എന്നും അവർ പറഞ്ഞു നടക്കുന്നതും അത് തന്നെ. അവൾ എതിർത്തില്ല. അത് കൊണ്ട് സംഭവിച്ചു. അതാണവരുടെ വാദം. പോലീസും ഒരു പരിധി വരെ കോടതികളും അത് അംഗീകരിക്കുന്ന 






ഇതിനൊരു തിരിച്ചടി ആണ് ഡൽഹി ഹൈക്കോടതി വിധി. ബലാത്സംഗ കേസിൽ മൗനം സമ്മതമായി  കണക്കാക്കാൻ കഴിയില്ല  എന്ന യുക്തിഭദ്രവും നീതിയുക്തവുമായ വിധിയാണ് ഡൽഹി ഹൈക്കോടതി പുറപ്പെടുവിച്ചത്. ജസ്റ്റീസ് സംഗീത സിൻഗ്ര സെഗാളിന്റെ സുപ്രധാനമായ വിധി   ഇരകൾക്ക് നീതി കിട്ടുവാൻ സഹായകമാവും.  മൗനത്തെ സമ്മതമായി വ്യാഖ്യാനിച്ചു ബലാത്സംഗത്തെ ഉഭയ സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധം ആക്കി പണവും സ്വാധീനവുമുള്ളവർ രക്ഷപ്പെടുന്നത് സമൂഹത്തിൽ സർവ സാധാരണമാണ്.    അതിനൊരു ഉത്തമ ഉദാഹരമാണ് സൂര്യനെല്ലി കേസ്. രാജ്യ സഭാ ഉപാധ്യക്ഷൻ പി ജെ കുര്യന്റെ പേര് വന്ന കേസ്.  മുൻ ഹൈക്കോടതി ജഡ്ജി  ബസന്ത് സൂര്യനെല്ലി കേസിലെ പെൺകുട്ടിയെ കുറിച്ച് 2013 ൽ പറഞ്ഞ തരം താണ അഭിപ്രായം ഓർമ കാണു മല്ലോ.  " ബലാത്സംഗം അല്ല നടന്നത് വ്യഭിചാരമായിരുന്നു -child   prostitution , not rape ". 16  വയസ്സുകാരി  പാവം പെൺകുട്ടി 40 ദിവസം തട്ടിക്കൊണ്ട് പോയി  പീഡിപ്പിക്കപ്പെട്ടതിനെ  മൗനം സമ്മതം എന്നു വ്യാഖ്യാനിച്ചു ജഡ്ജി പറഞ്ഞത്.  35 പ്രതികളെയും ബസന്ത് അടങ്ങുന്ന ഹൈക്കോടതി ബെഞ്ച്  വെറുതെ വിട്ടു. 

സരിതയുടെ ആരോപണങ്ങളെ ഉഭയ സമ്മതം എന്ന വാദം ഉന്നയിച്ചു രക്ഷപ്പെടാം എന്ന് കരുതിയിരിക്കുന്ന ഉമ്മൻ ചാണ്ടി ഉൾപ്പടെയുള്ളവർക്കു ഈ വിധി തിരിച്ചടിയായിരിക്കും.

3 അഭിപ്രായങ്ങൾ:

  1. സരിതയുടെ ആരോപണങ്ങളെ
    ഉഭയ സമ്മതം എന്ന വാദം ഉന്നയിച്ചു
    രക്ഷപ്പെടാം എന്ന് കരുതിയിരിക്കുന്ന ഉമ്മൻ
    ചാണ്ടി ഉൾപ്പടെയുള്ളവർക്കു ഈ ഡൽഹി ഹൈക്കോടതി വിധി തിരിച്ചടിയായിരിക്കും ...

    മറുപടിഇല്ലാതാക്കൂ
  2. ഞാൻ എട്ടിൽ പഠിച്ചോണ്ടിരുന്നപ്പളാ സൂര്യനെല്ലി സംഭവം ഉണ്ടായത്‌...


    സൂര്യനെല്ലി വിധി പറഞ്ഞ ആ ജഡ്ജി ബസന്ത്‌ ആണോ???

    മറുപടിഇല്ലാതാക്കൂ