ഹർത്താൽ വേണ്ട എന്ന് പറഞ്ഞ ആളാണ് എം.എം ഹസൻ. അത് ഏതോ നിമിഷത്തിൽ കയ്യടി കിട്ടാൻ. എ ഗ്രൂപ്പിനാകാമെങ്കിൽ എന്ത് കൊണ്ട് ഐ ക്കു ആയിക്കൂടാ? ഹർത്താൽ നിരോധിക്കാൻ ഒരു ബില്ല് തന്നെ കൊണ്ട് വന്നു ചെന്നിത്തല രമേശ്. ഒന്ന് കെപിസിസി പ്രസിഡന്റ് മറ്റേതു പ്രതിപക്ഷ നേതാവ്. ഇവര് രണ്ടും കൂടിയാണ് പുതിയ ഹർത്താൽ നടത്തുന്നത്. ബ്ലോക്ക്-പഞ്ചായത്ത്-ജില്ലാ ലെവൽ ആയിരുന്നു ഇത്രയും നാൾ. രാവിലെ എണീക്കുമ്പോൾ കേൾക്കാം ഇന്ന് പഞ്ചായത്തിൽ ഹർത്താൽ. അതൊക്കെ കഴിഞ്ഞു വീണ്ടും സംസ്ഥാന ലെവൽ. 13 ന് നിശ്ചയിച്ചു. അപ്പോഴാണ് ഫുട്ബാൾ കളി. അതിനെന്താ? മാറ്റി 16ന് ആക്കി മാറ്റി.
ഹർത്താൽ അസൗകര്യം ആണെന്ന് ചെന്നിത്തലക്ക് അറിയാം. അസൗകര്യം ആയ ഹർത്താൽ എന്തിനു അടിച്ചേൽപ്പിക്കുന്നു?നടത്തുന്നു? രാവിലെ 10 മണിക്ക് കുളിച്ചു കുട്ടപ്പനായി എ.സി.കാറിൽ എത്തും നേതാക്കൾ സെക്രട്ടേറിയറ്റ് നടയിൽ. വെയില് കൊണ്ട് തളർന്ന അണികളെ പ്രകോപ്പിക്കും. എന്നിട്ടു സ്ഥലം വിടും ആ മണ്ടന്മാർ പാവം പോലീസിനെ കല്ലെറിഞ്ഞു അടി കൊണ്ട് തലയും പൊട്ടി ആശുപത്രിയിൽ. ഒരു ഹർത്താലിന്റെ വിജയം അങ്ങിനെ. ഇതാണ് ക്രിയാത്മക പ്രതിപക്ഷം.
കൊച്ചി ക്കാർക്കു അസൗകര്യം ആകുമത്രേ. അതെന്താ ഞങ്ങള് കോഴിക്കോട് കാർക്കും കാസർഗോഡുകാർക്കും തിരുവനന്തപുരത്തു കാർക്കും അസൗകര്യം ഒന്നും ഇല്ലേ? കൊച്ചിക്കാരുടെ അസൗകര്യം മാത്രം നോക്കിയാൽ മതിയോ? ഒക്ടോബർ 16 ഞങ്ങൾക്ക് അസൗകര്യം ആണ്. പല പ്രശ്നങ്ങൾ. കല്യാണം, പരീക്ഷ, ചോറൂണ് അങ്ങിനെ പലതും. അത് കൊണ്ട് മിസ്റ്റർ ചെന്നിത്തലേ ഹർത്താൽ 16 ൽ നിന്നും മാറ്റൂ. സൗകര്യമായ ഡേറ്റ് ഞങ്ങൾ അറിയിക്കാം.

ഹർത്താലുകൾ എന്നും നേതാക്കന്മാരുടെ സൗക്യര്യപ്രദമായാണല്ലോ നടത്തി വരാറുള്ളത് ..!
മറുപടിഇല്ലാതാക്കൂസാർ എന്ന് ' ഹോശ് മേ ആയേഗാ?"
മറുപടിഇല്ലാതാക്കൂഐസാ നഹിം ലെഗ്താ ഹെ രഞ്ജി
മറുപടിഇല്ലാതാക്കൂഹാ ഹാ ഹാാ.
മറുപടിഇല്ലാതാക്കൂ