2017, ഒക്‌ടോബർ 23, തിങ്കളാഴ്‌ച

ക്യാമ്പസ് രാഷ്ട്രീയം





വിദ്യാലയങ്ങൾ പഠിക്കാനുള്ളതാണ് സമരത്തിനല്ല എന്ന്  കേരള  ഹൈക്കോടതി   പറഞ്ഞപ്പോൾ കുറെ  രാഷ്ട്രീയ  കോമരങ്ങൾ ഉറഞ്ഞു തള്ളിയിരുന്നു.  ജനാധിപത്യത്തിന് നേരെയുള്ള കടന്നാക്രമണം ആണെന്നും ഒക്കെ രാഷ്ട്രീയ നേതാക്കൾ പറഞ്ഞു. സ്പീക്കർ ശിവരാമകുഷ്ണൻ ആണ് വളരെ ശക്തിയായി കോടതിയെ ആക്രമിച്ചത്.

 കോടതി വിധി വന്നു രണ്ടു ദിവസത്തിനകം സംഭവിച്ചത് എന്തെന്ന് നോക്കൂ. കണ്ണൂർ പാലയാട്  ക്യാമ്പസ് KSU-SFI അക്രമം. അക്രമത്തിൽ   10 വിദ്യാർഥികൾ പരുക്കേറ്റ് ആശുപത്രിയിൽ. അതിൽ ഒരു വിദ്യാർത്ഥി   ഗുരുതരമായി ICU വിൽ. മൊത്തം 10 വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസ് എടുത്തു. ആർക്കാണ് നഷ്ട്ടം? ആ കുട്ടികൾക്കും അവരുടെ മാതാ പിതാക്കൾക്കും. അടിയും വെട്ടും കൊണ്ടവർക്കു ശാരീരിക പ്രയാസങ്ങൾ. കേസിൽ പെട്ടവർക്ക് അതിനു പുറകെ നടക്കാനേ സമയം കാണുകയുള്ളൂ.

വിദ്യാർത്ഥി രാഷ്ട്രീയം   അനുവദിക്കാൻ നിയമ നിർമാണം വേണമെന്ന്  വരെ പറഞ്ഞ ആന്റണി.  അരാജകത്വം വരുമെന്നു  പറഞ്ഞ കോടിയേരി.എല്ലാ രാഷ്ട്രീയ നേതാക്കളും കാമ്പസ് രാഷ്ട്രീയം വേണമെന്ന് അലറി വിളിച്ചു. അവർക്കെന്താ? സുരക്ഷിതമായ സ്ഥലത്തിരുന്നു ആഹ്വാനം ചെയ്‌താൽ പോരെ? പാവപ്പെട്ട മണ്ടന്മാർ അത് കേട്ട് തമ്മിൽ  തല്ലി തല കീറി ജീവിതം പാഴാക്കി കൊള്ളും. കൂടാതെ ജീവിതാവസാനം വരെ കേസും. കഷ്ടം നേതാക്കളെ മഹാ കഷ്ട്ടം. നിങ്ങൾക്ക് സുഖിക്കാൻ വേണ്ടി  എന്തിനീ പാവം വിദ്യാർത്ഥികളെ കുരുതി കൊടുക്കുന്നു? 

3 അഭിപ്രായങ്ങൾ:

  1. വിദ്യാർത്ഥി രാഷ്ട്രീയം
    അനുവദിക്കാൻ നിയമ നിർമാണം
    വേണമെന്ന് വരെ പറഞ്ഞ ആന്റണി.
    അരാജകത്വം വരുമെന്നു പറഞ്ഞ കോടിയേരി.
    എല്ലാ രാഷ്ട്രീയ നേതാക്കളും കാമ്പസ് രാഷ്ട്രീയം വേണമെന്ന് അലറി വിളിച്ചു. അവർക്കെന്താ? സുരക്ഷിതമായ സ്ഥലത്തിരുന്നു ആഹ്വാനം ചെയ്‌താൽ പോരെ?
    പാവപ്പെട്ട മണ്ടന്മാർ അത് കേട്ട് തമ്മിൽ തല്ലി തല കീറി ജീവിതം പാഴാക്കി കൊള്ളും. കൂടാതെ ജീവിതാവസാനം വരെ കേസും....
    കഷ്ടം ...!

    മറുപടിഇല്ലാതാക്കൂ
  2. അവരൊക്കെ നേതാക്കളായി. അടി കൊണ്ട പാവങ്ങൾ പേരു വഴിയിലും

    മറുപടിഇല്ലാതാക്കൂ
  3. ഇവറ്റകളുടെ കുട്ടികൾ കേരളത്തിൽ പഠിക്കുന്നില്ലല്ലോ!!!

    മറുപടിഇല്ലാതാക്കൂ