2017, ഒക്‌ടോബർ 28, ശനിയാഴ്‌ച

ജാഗ്രത ക്കുറവ്

പ്രതിക്രിയാ വാദം, കൊളോണിയലിസം തുടങ്ങിയ  കുറെ വാക്കുകൾ മലയാളത്തിന് സംഭാവന ചെയ്തത് മാർക്കിസ്റ്റുകാരാണ്. (പ്രതിക്രിയ= പകരം വീട്ടൽ) ഏറ്റവും അവസാനം മാർക്കിസ്റ് ബുദ്ധിജീവികളും  പണ്ഡിതന്മാരും കൂടി കണ്ടു  പിടിച്ച  പുതിയ വാക്ക് ആണ്   "ജാഗ്രത ക്കുറവ്".  അഴിമതി, സ്വജന പക്ഷപാതം, അക്രമം,കൊലപാതകം, ഗൂഡാലോചന തുടങ്ങിയുള്ള എല്ലാറ്റിനും കൂടി അവരുടെ നിഘണ്ടുവിൽ ഉള്ള  ഒരൊറ്റ വാക്കാണ്   'ജാഗ്രതക്കുറവ്'. 

മന്ത്രി ജയരാജന്റെ ബന്ധു നിയമന അഴിമതി വന്നപ്പോൾ അത്  പാർട്ടിക്ക് ജാഗ്രതക്കുറവ് ആണ്. കടകംപള്ളിയുടെ ശബരിമല തൊഴൽ, ജയരാജന്റെ കതിരൂർ മനോജ് വധക്കേസിലെ  പങ്ക്,  കാരായിമാരുടെ ഫസൽ വധക്കേസിലെ പങ്ക് ഇതൊക്കെ മാർക്കിസ്റ്റുകാർക്കു ജാഗ്രതക്കുറവ് ആണ്. ഇതാ ഇവിടെ പാർട്ടി സെക്രട്ടറിക്കും ജാഗ്രതക്കുറവ്. അങ്ങിനെ മൊത്തം ജാഗ്രതക്കുറവ് സംഭവിച്ചു കൊണ്ടിരിക്കുന്ന പാർട്ടിക്ക് ഇതാ മറ്റൊരു ജാഗ്രത കുറവ്.

പാർട്ടി നേതാക്കൾ ക്ക് ജാഗ്രത കുറവാണെങ്കിലും അണികൾക്ക് അൽപ്പം ആയിക്കോട്ടെ എന്ന് കരുതി പാർട്ടി   തുടങ്ങിയ യാത്രയാണ്   'ജന ജാഗ്രത' യാത്ര. ജാഥയുടെ ക്യാപ്റ്റൻ ആയ  കോടിയേരിക്ക് ജാഗ്രത ഇല്ലാതായിപ്പോയി. യാത്ര ആഡംബര വാഹനത്തിൽ. 2000 കിലോ സ്വർണ കള്ള ക്കടത്തു കേസിലെ പ്രതി കാരാട്ട് റസാഖിന്റെതാണ്കോ ടിയേരി സഞ്ചരിച്ച  ജാഥാ വാഹനം. റസാക്കിന്റെ താണ് വാഹനം എന്ന് കോടിയേരിക്ക് മനസ്സിലായിക്കാണില്ല. പക്ഷെ BMW കാറ്‌ കണ്ടാൽ മനസ്സി ലാകുമല്ലോ.  കണ്ണൂരെ ഒരു ബീഡി തൊഴിലാളിക്കോ ഒരു സാധാരണ പാർട്ടി ക്കാരനോ അത്തരം ഒരു കാറ് വാങ്ങാൻ കഴിയില്ല എന്ന് മനസ്സിലാകുമല്ലോ. അപ്പോൾ ഈ കാറ് ഏതോ മുതലാളിയുടേത് ആണെ ന്നറിഞ്ഞു കൊണ്ട് തന്നെയാണ് ക്യാപ്റ്റൻ ഉപയോഗിച്ചത്. മാർക്കിസ്റ്റി നെതിരെ ജനങ്ങൾ ജാഗ്രത പുലർത്തണം എന്ന് കോടിയേരിയുടെ യാത്ര അവരെ ഓർമിപ്പിച്ചു. 

3 അഭിപ്രായങ്ങൾ:

  1. പാർട്ടി നേതാക്കൾക്ക് ജാഗ്രത
    കുറവാണെങ്കിലും അണികൾക്ക്
    അൽപ്പം ആയിക്കോട്ടെ എന്ന് കരുതി
    പാർട്ടി തുടങ്ങിയ യാത്രയാണ് 'ജന ജാഗ്രത'
    യാത്ര. ജാഥയുടെ ക്യാപ്റ്റൻ ആയ കോടിയേരിക്ക് ജാഗ്രത ഒട്ടും ഇല്ലാതായിപ്പോയി....!

    മറുപടിഇല്ലാതാക്കൂ
  2. രസമുള്ള ഒരു കാര്യം പറയട്ടെ.!!!


    വ്യാജസർട്ടിഫിക്കറ്റ്‌ കാട്ടി യൂണിവേഴ്സിറ്റി രെജിസ്റ്റ്രാർ ആയി ജോലി നേടിയെന്നാരോപിച്ച്‌ രെജിസ്റ്റ്രാർ ആയിരുന്ന ഉണ്ണിയെ ഒന്നരവർഷത്തോളം സസ്പെൻഡ്‌ ചെയ്ത്‌ നിർത്തിയിരുന്നു.അതിനുത്തരവിട്ട എം ജി യൂണിവേഴ്സിറ്റി വി സിയെ വ്യാജസർട്ടിഫിക്കറ്റ്‌ ഹാജരാക്കിയെന്ന കുറ്റത്തിനു കേരളാ ഗവർണ്ണറായിരുന്ന ഷീലാ ദീക്ഷിത്‌ പുറത്താക്കി.ആ ഗവർണ്ണറെ അഴിമതിക്കേസിൽ രാഷ്ട്രപതിയും പുറത്താക്കി(അന്നത്തെ രെജിസ്റ്റ്രാർ ഇപ്പോഴും അതേ പദവിയിലുണ്ടെന്ന് തോന്നുന്നു.)

    സ്വജനപക്ഷപാതം കാണിച്ചു എന്നാരോപിച്ച്‌ അഞ്ജുബോബി ജോർജ്ജിനെ പുറത്താക്കിയ ഇ.പി.ജയരായൻ കമ്മിയെ അതിലും ഗുരുതരമായ കുറ്റകൃത്യം നടത്തി പുറത്ത്‌ പോയത്‌ കണ്ടില്ലേ??

    മറുപടിഇല്ലാതാക്കൂ