2013, ജൂലൈ 2, ചൊവ്വാഴ്ച

Air India, Air Asia, Air Kerala

എയർ ഇൻഡ്യ എക്സ്പ്രസ്സിന്റെ ആസ്ഥാനം മുംബൈയിൽ നിന്നും കൊച്ചിയിലേക്ക് കൊണ്ടു വരുമെന്ന് കേന്ദ്ര വ്യോമയാന സഹ മന്ത്രി കെ.സി.വേണുഗോപാൽ പ്രഖ്യാപിക്കുകയുണ്ടായി. ആ പ്രഖ്യാപനം വെറും പാഴ് വാക്കായി തീർ ന്നി രിക്കുകയാണ്. മാസം ആറ് കഴിഞ്ഞിട്ടും ആസ്ഥാനം മുംബൈയിൽ ഭദ്രമായി തുടരുകയാണ്. 

കൊച്ചിയിൽ അനുയോജ്യമായ ഓഫീസ് സ്ഥല സൗകര്യം ലഭ്യമല്ലാത്തതിനാൽ ആണ് മാറ്റം സാധ്യമാകാത്തതെന്നാണ് അധികാരികളുടെ മുടന്തൻ ന്യായം. കൊച്ചിയിൽ ഒരു ഓഫീസ് കിട്ടാൻ ഇത്ര പ്രയാസമോ? സത്യം അതാണെന്ന് തോന്നുന്നില്ല. ശക്തമായ മുംബൈ ലോബിയെ മറി കടക്കാൻ നമ്മുടെ സഹ മന്ത്രിക്കു കഴിയുന്നില്ല. കേരളത്തിൽ ഇടയ്ക്കിടെ വന്നു തിണ്ണ  മിടുക്ക് കാണിക്കാനേ മന്ത്രിക്കു കഴിയൂ. ഡൽഹിയിൽ ചെല്ലുമ്പോൾ കവാത്ത് മറക്കും. തട്ടിപ്പ് റാണി സോളാർ സരിതയുടെ പേരിനൊപ്പം  മന്ത്രിയുടെ പേര് വന്നതിനു ശേഷം മന്ത്രിയെ കേരളത്തിൽ കാണാനും  ഇല്ല. 

മലേഷ്യൻ എയർലൈൻസ്‌ ആയ എയർ ഏഷ്യ തങ്ങളുടെ ഓപറേഷൻ ആസ്ഥാനം ചെന്നൈയിൽ നിന്നും കൊച്ചിയിലേക്ക് കൊണ്ടു വരാൻ പോകുന്നു.മുഖ്യ മന്ത്രിയെയും ഗതാഗത മന്ത്രിയെയും എയർ ഏഷ്യക്കാർ ഇന്നലെ കൊച്ചിയിൽ വച്ച് കാണുകയുണ്ടായി.എറണാകുളം എം.എൽ.എ. ഹൈബി ഈഡനും ഈ സംഘത്തിനു ഒപ്പം ഉണ്ടായിരുന്നു. കേരള പ്പിറവി ദിനം കൊച്ചിയിൽ നിന്നും തുടങ്ങും എന്നാണ് അവർ പറയുന്നത്. 

എയർ ഏഷ്യയിൽ കാണിക്കുന്ന ഈ താൽപ്പര്യംഎയർ ഇൻഡ്യ എക്സ്പ്രസ്  ആസ്ഥാനം കൊച്ചിയിൽ കൊണ്ടു വരാൻ  നമ്മുടെ ജന പ്രധിനിധികൾ കാണിക്കാത്തത് എന്ത് കൊണ്ടാണ്? എയർ  ഏഷ്യ സ്വകാര്യ സംരംഭവും എയർ  ഇൻഡ്യ പൊതു മേഖലാ സ്ഥാപനവും ആയതു കൊണ്ടായിരിക്കും. മുഖ്യ മന്ത്രിക്കാണെങ്കിൽ കേരളയീരോട് മറ്റൊരു കടപ്പാട് കൂടിയുണ്ട്. എയർ കേരള എന്ന അദ്ദേഹത്തിന്റെ വിഷു സമ്മാന വാഗ്ദാനം. ആ വാഗ്ദാന ലംഖനതിന്റെ  പഛാത്താപം  ആയിട്ടെങ്കിലും  മലയാളികൾക്ക് വളരെ പ്രയോജന കരമായ  ബട്ജറ്റ് എയർ ലൈൻസ് ആയ  എയർ ഇൻഡ്യ എക്സ്പ്രസ്സ്‌.. ന്റെ ആസ്ഥാനം കൊച്ചിയിൽ കൊണ്ടു വരുമോ?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ