ഹൈദരാബാദ് ആസ്ഥാനമായുള്ള Nephro Plus Dialysis Centre എന്ന ഒരു സ്വകാര്യ ഡയാലിസിസ് ചെയിൻ സ്ഥാപനം ആലപ്പുഴയിൽ ഒരു സ്വകാര്യ ആശുപത്രിയിൽ അവരുടെ ഒരു സെൻറർ തുടങ്ങുന്നു.
ഉദ്ഘാടനം ആരെന്നോ? നമ്മുടെ ആരാധ്യനായ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി തന്നെ. കൂടെ ആരോഗ്യ മന്ത്രി ശിവ കുമാറും.
കാരുണ്യ എന്ന പേരിൽ ലോട്ടറി നടത്തുന്നത് പാവപ്പെട്ട രോഗികൾക്ക് സൗജന്യ ചികിത്സ നൽകാൻ എന്നാണ് മന്ത്രി മാണി പറയുന്നത്. കോടിക്കണക്കിനു പണം ലോട്ടറിയിലൂടെ പിരിച്ചെടുക്കുകയും ചെയ്തു. അതിൽ ഭൂരി ഭാഗവും സ്വകാര്യ ആശുപത്രികൾക്ക് നൽകുകയും ചെയ്തു. ഇപ്പോൾ കുറെ സർക്കാർ ആശുപത്രികളിൽ കാരുണ്യ ഡയാലിസിസ് സെന്ററുകൾ തുടങ്ങാൻ പോകുന്നു എന്ന് പറയുന്നു.
അപ്പോൾ സർക്കാർ സംരംഭത്തിന് അല്ലേ പ്രാമുഖ്യം കൊടുക്കേണ്ടത്? അതിനു പകരം ഒരു സ്വകാര്യ ഡയാലിസിസ് ചെയിൻ സ്ഥാപനം ഒരു സ്വകാര്യ ആശുപത്രിയിൽ അവരുടെ സെന്റർ തുടങ്ങുന്നതിനെ പ്രോത്സാഹിപ്പിക്കുകയല്ലേ മുഖ്യ മന്ത്രിയും ആരോഗ്യ മന്ത്രിയും ചെയ്യുന്നത് ?

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ