2013, ജൂലൈ 16, ചൊവ്വാഴ്ച

CRIMINALS IN POWER

1448 ക്രിമിനലുകൾ ഉൾപ്പെട്ട ഒരു സംഘം ആണ് ഇന്ന് ലോകത്തിലെ ഏറ്റവും മഹത്തായ ജനാധിപത്യo എന്ന് അറിയപ്പെടുന്ന  ഇൻഡ്യാ  മഹാരാജ്യം ഭരിക്കുന്നത്‌.!! !!. പാർലമെന്റ്,സംസ്ഥാന/യുണിയൻ ടെറിട്ടറി നിയമ സഭകൾ  എന്നിവിടങ്ങളിലേക്ക്  ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട 48 0 7 സാമാജികരിൽ 30 ശതമാനം വരും ഈ ക്രിമിനലുകൾ.കൊലപാതകം, ബലാൽസംഗം എന്നിങ്ങിനെ ഗുരുതരമായ കുറ്റങ്ങൾ നേരിടുന്നവർ 64 1 പേർ.

സംശുദ്ധമായ ചരിത്രമുള്ളവർ മാത്രം ഭരണത്തിൽ വരണം എന്നാണ് ഭാരതം എന്ന സോവറിൻ,സോഷ്യലിസ്റ്റിക്, ഡമോക്രാറ്റിക് റിപ്പബ്ലിക് നിലവിൽ  വന്ന കാലം മുതൽ  ഓരോ പൗരനും ആഗ്രഹിക്കുന്നത്. പക്ഷെ അധികാരത്തിന്റെ സിരാ കേന്ദ്രങ്ങളിൽ ഇരുന്ന് അഴിമതിയിലൂടെ ആവോളം കോടികൾ തട്ടിയെടുക്കുന്ന രാഷ്ട്രീയ പാർട്ടികൾക്ക്  കൊല്ലും കൊലയും നടത്തുന്ന ഇത്തരം ക്രിമിനലുകളുടെ ആത്മാർഥമായ പിന്തുണയും ആശീർവാദവും അനിവാര്യം ആണെന്നുള്ളത്‌ കൊണ്ടാണ് ഈ വ്യവസ്ഥക്ക് ഒരു മാറ്റം വരുത്താൻ പാർട്ടികൾ തയ്യാറാകാത്തത്. ഈ ദുസ്ഥിതിക്ക് ഒരു അറുതി വരുത്താൻ അവസാനം ന്യായ  പീഠങ്ങൾ തന്നെ വേണ്ടി വന്നു. ഇന്ത്യയുടെ പരമോന്നത കോടതിയുടെ 2013 ജൂലായ്‌ 10 ന് പുറപ്പെടുവിച്ച സുപ്രധാന  വിധി ഒരു നാഴികക്കല്ലാണ്. കുറ്റക്കാരെന്നു വിധിക്കപ്പെട്ട സാമാജികർ അപ്പീൽ നൽകുകയോ, അപ്പീലുകൾ തീർ പ്പ്‌  കൽപ്പിക്കാതെ മേൽ  ക്കോടതികളിൽ കിടക്കുകയോ ആണെങ്കിൽ അവർ അയോഗ്യരാകില്ല എന്ന ജന പ്രാധിനിത്യ നിയമം 1 9 5 1 ലെ 8 (4) വകുപ്പ് ഭരണ ഘടനാ വിരുദ്ധം ആണെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചു. അതോടെ ശിക്ഷിക്കപ്പെട്ടവർ ഇനി ഭരണത്തിൽ  വരില്ല എന്നുറപ്പായി. അടുത്ത ദിവസം മറ്റൊരു കേസിലെ  വിധിയിലൂടെ ജയിലിലും കസ്റ്റഡിയിലും കഴിയുന്നവർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല എന്നും  ഇതേ ബെഞ്ച്   പ്രഖ്യാപിച്ചു. 

എല്ലാവരും ഈ വിധിയെ സ്വാഗതം ചെയ്യുകയുണ്ടായി. ഈ വിധിയെ ദുരുപയോഗം ചെയ്യാൻ സാധ്യധ ഉള്ളതായാണ് ഒരു വിഭാഗം പറയുന്നത്. ഇത് അർത്ഥമില്ലാത്ത ഒരു വാദം ആണ്. അങ്ങിനെ ദുരുപയോഗം ചെയ്യുന്നെങ്കിൽ അത് ചെയ്യുന്നത് മറ്റാരുമല്ല രാഷ്ട്രീയക്കാർ ആണ്. ഭരണത്തിൽ ഇരിക്കുന്നവർ കൂടുതലായും.വ്യാജ അറസ്റ്റും കസ്റ്റഡിയും ഉണ്ടാകുമെന്നാണ് അവർ പറയുന്നത്. പ്രതി യോഗികളെ ഒതുക്കാനും തങ്ങളുടെ കാര്യ സാധ്യത്തിനും കേസും അറസ്റ്റും എല്ലാം നടത്തുന്നത് ഭരണാധികാരികൾ ആണ്. നിയമ പാലകരെ നിഷ്പക്ഷമായി നീതി നടപ്പിലാക്കാൻ അനുവദിക്കാത്തതും  ഇവർ  തന്നെ.കേസന്വെഷണത്തിൽ  അധികാരികളുടെ ഇടപെടൽ ഉണ്ടായി  എന്നാണല്ലോ  സി.ബി.ഐ.സുപ്രീം കോടതിയിൽ കുറ്റ  സമ്മതം നടത്തിയത് കൽക്കരിപ്പാടം അഴിമതി ക്കേസിൽ പ്രധാന മന്ത്രിയെ ഒഴിവാക്കാൻ സമ്മർദം ഉണ്ടായി  എന്ന്. സോളാർ തട്ടിപ്പ് കേസിൽ അന്വേഷണം മുഖ്യ മന്ത്രിയിൽ എത്താതെ നിൽ ക്കു ന്നതും ഇതിനുദാഹരണം ആണല്ലോ.ജോസ് തെറ്റയിൽ എം.എൽ .എ.ക്കെതിരെ ബലാത്സംഗ ക്കുറ്റം ചുമത്തിയ പൊലീസിനെതിരെ ഉള്ള കേരള ഹൈ ക്കോടതി യുടെ പരാമർശവും ഇത് തന്നെ തെളിയിക്കുന്നു. നിഷ്പക്ഷ മായ ഭരണം നടത്തിയാൽ പാദ സേവ ചെയ്യുന്ന അവസര വാദികളായ പോലീസുകാരും സർക്കാർ വക്കീൽമാർ  ഉൾപ്പടെ എല്ലാവരും   
നീതിയുടെ ഭാഗത്ത്‌ നില്ക്കുകയും കള്ള ക്കേസുകൾ ഇല്ലാതാവുകയും ചെയ്യും. 

കീഴ്ക്കോടതികളുടെ ശിക്ഷയെ പ്പറ്റിയാണ്‌ മറ്റൊരു ആക്ഷേപം. ഇവിടെ നീതി യുക്തമായ തീരുമാനങ്ങൾ വരുന്നില്ല എന്നാണ്.തട്ടിക്കൂട്ട് കേസുകളും കള്ള സാക്ഷികളും ആണിതിന് പ്രധാന കാരണം. അഥവാ വിധിയിൽ മനപ്പൂർവമായ ഇടപെടലുകൾ ഉണ്ടെന്ന് മേൽക്കൊടതിയിൽ തെളിഞ്ഞാൽ ന്യായാധിപനെതിരെ ഒരു "സ്റ്റ്രിക്ചർ" എന്ന നടപടിയിൽ ഒതുക്കാതെ ഗൌരവമുള്ള  നടപടികൾ എടുക്കാനുള്ള നിയമം കൊണ്ടുവരാവുന്നതാണ്. കൂടാതെ നിലവാരമുള്ളതും, സത്യ സന്ധരും ആയവരെ ന്യായാധിപന്മാർ ആക്കുന്നതും ആലോചിക്കാവുന്നതാണ്. 

ഇവിടെ ക്രിമിനലുകളെ ഉൾക്കൊള്ളിക്കുന്നതിനു കക്ഷി രാഷ്ട്രീയ ഭേദം ഇല്ല എന്നതാണ് രസകരം. ക്രിമിനൽ സാമാജികരുടെ കക്ഷി നില നോക്കാം.എം.പി. മാരും  എം.എൽ .എ. മാരും സമർപ്പിച്ച  സത്യ വാങ്ങ് മൂലം അനുസരിച്ചാണിത്. 

ഝാർ ഖണ്ഡ്  മുക്തി മോർച്ച ....                         82% 
ആർ.ജെ.ഡി.( ലാലുവിന്റെ)   ....                        64%
എസ്‌.. പി. (മുലയാo സിംഗ് യാദവിന്റെ)      48 %
ബി ജെ പി      ....                                                         31 %
കോണ്‍ ഗ്രസ് .....                                                         21 %

ക്രിമിനലുകളുടെ ഭരണം സുപ്രീം കോടതി വിധിയോടെ അവസാനിച്ചു എന്ന് കരുതാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ