2013, ജൂലൈ 23, ചൊവ്വാഴ്ച

Plastic Packing

ജയിൽ, കെപ്കോ തുടങ്ങിയ പൊതു മേഖലാസ്ഥാപനങ്ങൾ, സഹകരണ മേഖല എന്നിവിടങ്ങളിൽനിന്നും തയ്യാറാക്കിയ ഭക്ഷണ പ്പൊതികൾ കേരളത്തിലെ പ്രമുഖ നഗരങ്ങളിൽവിൽപ്പന നടത്തുന്നുണ്ട്. കുറഞ്ഞ വിലയിൽ കിട്ടുന്ന ഈ ഭക്ഷണ൦ സാധാരണക്കാരന് വലിയ ആശ്വാസമാണ്. സർക്കാർ ആശുപത്രികളിൽ വരുന്ന രോഗികൾക്കുംകൂട്ടിരിപ്പുകാർക്കും ഇതൊരു   അനുഗ്രമാണ്.  പക്ഷെ ഇവിടെയും ദുരന്തം ഭവിക്കുന്നത് പരിസ്ഥിതിക്കാണ്. പ്ലാസ്റ്റിക് പേപ്പറുകളിലും കൂടുകളിലും പിന്നെ അലൂമിനിയം ഫോയിൽ  പാത്രങ്ങൾ എന്നിവയിലും ആണ് ഇവർഭക്ഷണം പാക്ക്ചെയ്യുന്നത്. ഇത്തരം ആയിരക്കണക്കിന് ഭക്ഷണ പ്പൊതികൾആണ് ദിവസേന വിൽക്കുന്നത്. ആഹാരം കഴിഞ്ഞ് വലിച്ചെറിയുന്ന  ഇത്രയും പ്ലാസ്റ്റിക് ഭൂമിയിൽ കുന്നു കൂടുകയാണ്, ഒരിക്കലും നശിക്കാതെ അവശേഷിക്കുന്നു. ഇതിനൊരു പരിഹാരം കാണേണ്ടത് നമ്മുടെ നാടിന്റെ രക്ഷക്ക് അത്യന്താപേക്ഷിതമാണ്. പണ്ടു കാലം മുതലേ ആഹാരം കഴിക്കാനും പൊതിച്ചോറ് കെട്ടാനും നമ്മൾ ഉപയോഗിച്ചിരുന്ന വാഴയില ഇവിടെയും ഉപയോഗിക്കുക ആണ് ഒരേ ഒരു പോംവഴി. വാഴയില ധാരാളം ഉണ്ട് താനും. 

ഹോട്ടലിൽ നിന്നും ആഹാരം വാങ്ങി വീട്ടിൽ ക്കൊണ്ടു പോകുന്ന ഒരു പരിഷ്കാരത്തിൽ എത്തി നിൽക്കുകയാണ് കേരളീയർ. ഇവിടെയും  വൻതോതിൽ പ്ലാസ്റ്റിക് അലൂമിനിയം സാധനങ്ങൾ  ആഹാരം  പൊതിയാനുപയോഗിക്കുന്നു. അവയും നശിക്കാതെ ഭൂമിയിൽ അവശേഷിക്കുന്നു. പ്ലാസ്റ്റിക്കിന്റെ  ഇത്തരം ഉപയോഗം സർക്കാർ നിരോധിക്കണം.  അപ്പോൾ മറ്റ്മണ്ണിൽ അലിഞ്ഞു ചേരുന്ന സാധനങ്ങൾ ഉപയോഗിക്കാൻ നിർബ്ബന്ധിതർ ആകും. 

കേരളം മുഴുവൻ,പാടത്തും പറമ്പിലും വഴിയരികിലും എല്ലാം പടർന്നു   കിടക്കുന്ന ഒരു ശല്യമാണ് പ്ലാസ്റ്റിക് പാൽക്കവറുകൾ. സൌകര്യത്തിനു വേണ്ടി തുടങ്ങിയ ഈ പ്ലാസ്റ്റിക് കവറുകൾ ലക്ഷക്കണക്കിനാണ് ദിവസവും നമ്മൾ പ്രകൃതിയിലേക്ക് നാം തള്ളുന്നത്. പഴയ രീതിയായ പാൽ   ക്കുപ്പിയിലേക്ക് നമ്മൾ മടങ്ങേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. അങ്ങിനെ  പരിസ്ഥിതിയെയും ഭാവി തലമുറയെയും വലിയ ഒരളവു വരെ നമുക്ക് രക്ഷിക്കാൻ ആകും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ