സരിതയുടെ മൊഴി ഞെട്ടിക്കുമെന്നു പ്രതീക്ഷിച്ചിരുന്ന ആരെയും നിരാശപ്പെടുത്തിയില്ല. എല്ലാവരെയും സത്യമായും ഞെട്ടിപ്പിച്ചു കൊണ്ട് ആ മൊഴി ഇന്ന് പുറത്തു വന്നു.
ഇങ്ങിനെ ഒരു അന്ത്യം ആണ് സാമാന്യ ബുദ്ധി ഉള്ളവർ പ്രതീക്ഷിച്ചിരുന്നത്. കാരണം മജിസ്ട്രേറ്റിന്റെ മുന്നിൽ മൊഴി കൊടുത്തപ്പോൾ അത് കേട്ട് ഞെട്ടിക്കൊണ്ട് മജിസ്ട്രേറ്റ് 20 മിനിറ്റ് നേരം മൊഴിഎഴുതി എടുത്തു. അത് കഴിഞ്ഞ് ആ മൊഴി സരിതയിൽ നിന്നും എഴുതി വാങ്ങി സമർപ്പിക്കാൻ വക്കീലിനോട് പറഞ്ഞു. സരിതആകട്ടെ 22 പേജ് മൊഴിഎഴുതി വക്കീലിന്റെ കയ്യിൽ കൊടുത്തു. അപ്പോൾ പറയുന്നു മജിസ്ട്രേറ്റ് മൊഴി ജയിൽ അധികൃതർ നേരിട്ട് എഴുതി വാങ്ങിയാൽ മതി എന്ന്.
ജയിൽ ഡിപ്പാർട്ട് മെന്റിലെ തോളത്ത് സ്റ്റാർ ഉള്ള എല്ലാവരും ജയിലിൽ സരിതക്ക് ചുറ്റും കൂടി. ഒരു കെട്ടു പേപ്പറും പേനയും കൊടുത്തു.മൊഴി എഴുതി വാങ്ങി. പുറത്തു വന്നപ്പോൾ ആകെ 4 പേജ്.
ഇതു വരെ പ്രതികരിക്കാതിരുന്ന കേന്ദ്ര മന്ത്രി വേണുഗോപാൽ തൻറെ റോൾ തെളിയിക്കാനുള്ള ശക്തിയായ വെല്ലു വിളിയുമായി രംഗത്തു വന്നു. ഒരു ശുഭ വാർത്ത നാളെ വരും എന്ന് പറഞ്ഞ് മുഖ്യ മന്ത്രി ഡൽഹിക്ക് വിമാനം കയറി.
ഏതായാലും ഉന്നതരെല്ലാം തൽക്കാലം രക്ഷപ്പെട്ടു.
എല്ലാം അറിയുന്ന മഹാനായ ജോർജ് അരിശം കടിച്ചടക്കി ഇവിടെ കഴിയുന്നു.
ഒത്തു തീർപ്പ് വളരെ എളുപ്പം ആണ്. സരിതയ്ക്ക് എതിരെ ചുമത്തിയിരിക്കുന്ന കുറ്റം വഞ്ചന, പണം കളിപ്പിക്കൽ എന്നിവയാണ്. അത്തരത്തിൽ പണം നഷ്ട്ടപ്പെട്ടവർക്കെല്ലാം പണം തിരിച്ചു കിട്ടിയാൽ അവർ കേസ് പിൻവലിക്കും. അതോടെ കേസ് തീർന്നു. അതിനുള്ള പത്തോ ഇരുപത്തഞ്ചോ കോടി രൂപ പുറത്ത് അറേഞ്ച് ചെയ്യുക അത്ര വലിയ കാര്യം അല്ല. ( തട്ടിപ്പ് 10 കോടിയെ ഉള്ളൂ എന്ന് മുഖ്യ മന്ത്രി പറഞ്ഞിട്ടുണ്ടല്ലോ) 10 കോടി ആവശ്യപ്പെട്ടു എന്നും 4 കോടി വരെ സമ്മതിച്ചു എന്നും വാർത്തകൾ വന്നിരുന്നുവല്ലോ.
സരിതയുടെ വീട്ടിൽ നടത്തുന്ന പരിശോധനയിൽ കോടികളുടെ സ്വർണം കണ്ടെടുക്കാം. കോടികളുടെ കറൻസി നോട്ടുകൾ കണ്ടെടുക്കാം.ഗൾഫിൽ എവിടെയെങ്കിലും പണം നിക്ഷേപിച്ചത് കണ്ടെടുക്കാം അത് തിരിച്ചു കൊണ്ടു വരാം. സരിതയുടെ ഏതെങ്കിലും വസ്തു വിറ്റ് പണം ഉണ്ടാക്കാം. അത് പിന്നീട് തിരിച്ചു കൊടുത്താൽ മതിയല്ലോ. അങ്ങിനെ സരിത ആൾക്കാർക്ക് കൊടുക്കാനുള്ള പണം മുഴുവൻ കണ്ടെത്താം. അങ്ങിനെ പല വഴികളും അട്ടിമറിക്കാർക്ക് മുന്നിൽ ഉണ്ട്.
ജനങ്ങൾക്കറിയാം, എത്രയെല്ലാം ഒളിച്ചു വച്ചാലും സത്യം ഇന്നല്ലെങ്കിൽ നാളെ പുറത്തു വരും എന്ന്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ