കേരളത്തിലെ റോഡുകൾ ആകെ കുളമായി കിടക്കുകയാണ്. അതിലെയുള്ള യാത്ര ദുരിതം പിടിച്ചതും. വണ്ടിയുടെ സ്പ്രിങ്ങും യാത്രക്കാരന്റെ നട്ടെല്ലും ഒടിയാതെ ഒരു കിലോ മീറ്റർ പോലും യാത്ര ചെയ്യാൻ പറ്റില്ല എന്ന ദുസ്ഥിതി ആണ് കേരളത്തിലെ എല്ലാ റോഡുകളിലും.
പൊതു മരാമത്ത് വകുപ്പിന് ഒരു മന്ത്രി ഉണ്ടോ എന്ന് മഷി ഇട്ടു നോക്കേണ്ടി ഇരിക്കുന്നു. അല്ലെങ്കിലും എങ്ങിനെയോ അവിടെ വന്നു പെട്ട ഒരു പാവം മനുഷ്യനാണ് മന്ത്രി. വീതം വയ്ക്കലിൽ ഭാഗ്യക്കുറി അടിച്ച ഒരു പാവം.
ഏറണാകുളത്തെ കുളം പോലുള്ള റോഡുകൾ ഒന്നു നേരെ ആക്കാമെന്ന് സിനിമാ നടൻ ജയ സൂര്യ വിചാരിച്ചു. കൂട്ടുകാരുമൊപ്പം കുറെ മെറ്റലും ആയി രാത്രി വന്നു റോഡിലെ കുറെ കുഴികൾ അടച്ചു. ചാനലുകാരും പത്രക്കാരും ഇത് വലിയ വാർത്ത യാക്കി.
അപ്പോഴാണ് ഇത്രയും നാൾ ഉറങ്ങിക്കിടന്ന ഏറണാകുള൦ മേയർ ചമ്മിണി ഉണർന്നത്. "ആരവിടെ, സർക്കാർ റോഡിൽ കുഴി അടയ്ക്കാൻ തുടങ്ങിയവൻ ആര്? അവൻ രാജ്യ ദ്രോഹി ആണ് .അവനെ പിടിച്ചു കെട്ടി കൊണ്ടു വരൂ".
ഉറങ്ങി ക്കിടന്ന ഒരു സിംഹം കൂടി സട കുടഞ്ഞെഴുന്നേറ്റു. മന്ത്രി ( പേര് പോലും മറന്നു പോയി . പിന്നെ PWD യുടെ സൈറ്റ് ൽ കയറിയാണ് സംഘടിപ്പിച്ചത്.) ഇബ്രാഹിം എന്ന കുഞ്ഞ്. ആ കുഞ്ഞും അലറി. " ഇവിടെ നിയമവും വ്യവസ്ഥയും എല്ലാം ഉണ്ട് റോഡ് നന്നാക്കാനും മറ്റും. അത് ലംഘിക്കാൻ ആരെയും അനുവദിക്കില്ല. കേസ് ബുക്ക് ചെയ്യൂ. അവനെ ചാട്ട വാറിനു അടിക്കൂ. ഇതൊരു മാതൃകയാകട്ടെ ഇനി ആരും റോഡ് കയ്യേറരുത്."
ലുലുമാളും, യൂസഫ് അലിയും, ലുലു കണ്‍വെൻഷൻ സെന്ററും കയ്യേറിയത് പോട്ടെ. അത് കാശിട്ടൂള്ള കളിയാണ്. കോടികൾ.ഒരു ലോറി ചല്ലിയും കുറെ പിള്ളാരും ഉള്ള തറപ്പരിപാടി അല്ല. "ദീപസ്ഥ൦ഭം മഹാശ്ചര്യം..........."
മമ്മൂട്ടി ആയിരുന്നെങ്കിൽ ഇവർഇങ്ങിനെ പറയുമായിരുന്നോ? കയ്യടിച്ചു പ്രോത്സാഹിപ്പിച്ചേനെ.
ഇതിനിടെ അവിടത്തെ റോഡുകൾ എല്ലാം നന്നാക്കാൻ ഹൈക്കോടതി ഉത്തരവ്ഇട്ടിട്ടുണ്ട്. അതും വ്യവസ്ഥകൾക്ക് എതിരാകുമെന്ന് ഇവർ പറയുമോ ആവോ?

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ