കാർഡ് ഇടുമ്പോൾ പണത്തിനു പകരം വെള്ളം കിട്ടുന്ന എ.ടി.എം.കൾ ഒരു നല്ല സംരംഭം ആണ്. ഡൽഹിയിൽ കഴിഞ്ഞ നവംബറിൽ ഇവ പ്രവർത്തനം ആരംഭിച്ചു. ഇത്തരത്തിൽ പണം ഇട്ടാൽ പാൽ ചുരത്തുന്ന മെഷീനുകൾ ഏതാണ്ട് 35 വർഷം മുൻപ് തന്നെ ഡൽഹിയിൽ തുടങ്ങിയിരുന്നു.'മദർ ഡയറി' സ്ഥാപിച്ച മെഷീനുകൾ. നല്ല തണുത്ത പാൽ. "മെശീൻ കാ ഠണ്ടാ പാനി" യ്ക്ക് പകരം ഇടയ്ക്കിടെ കുടിയ്ക്കാം. അതിന് ശേഷം അമുൽ കമ്പനിയും തുടങ്ങി. (മിൽമയ്ക്കും ഇത്തരം യന്ത്രങ്ങൾ സ്ഥാപിച്ചാൽ പ്ലാസ്റ്റിക് കൂടുകൾ ഒഴിവാക്കാൻ കഴിയും)ആ മാതൃക പിന്തുടർന്നാണ് ഡൽഹിയിൽ ഇപ്പോൾ വെള്ളം ഇങ്ങിനെ നൽകുന്നത്.
പൈപ്പിൽ ലഭിയ്ക്കുന്ന വെള്ളം ശുദ്ധമല്ലാത്തത് കൊണ്ടാണ് ജനം കുപ്പി വെള്ളത്തെ ആശ്രയിക്കുന്നത്. യാത്രാ വേളകളിൽ ആണ് കുപ്പി വെള്ളം കൂടുതലും ഉപയോഗിയ്ക്കുന്നത്. വെള്ളം ഉപയോഗിച്ച ശേഷം കളയുന്ന ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് കുപ്പികൾ അഴുകാത്ത മാലിന്യമായി മണ്ണിൽ അവശേഷിയ്ക്കുന്നു. പരിസ്ഥിതിയെ അത് നശിപ്പിച്ചു കൊണ്ടിരിയ്ക്കുന്നു. ട്രെയിനിൽ പോകുമ്പോൾ പാളങ്ങൾക്കിരു വശത്തും കാണുന്ന കുപ്പികളുടെ കുന്നുകൾ ഇതെത്ര ഗുരുതരമായ പാരിസ്ഥിതിക പ്രശ്നം ആണെന്ന് നമ്മെ ഓർമിപ്പിയ്ക്കുന്നു. പുനരുൽപ്പാദനം നടത്താം എന്നൊക്കെ പറയുന്നു എങ്കിലും അതത്ര പ്രായോഗികമല്ല.
അങ്ങിനെ വളർന്നു കൊണ്ടിരിയ്ക്കുന്ന കുപ്പിക്കൂമ്പാരങ്ങളി ലേയ്ക്ക് ആണ് തങ്ങളുടെ വക പ്ലാസ്റ്റിക് കുപ്പികൾ കൂടി നിക്ഷേപിയ്ക്കാൻ സർക്കാർ ഒരുങ്ങുന്നത്. നാട് മാലിന്യ വിമുക്തമാക്കാൻ നടപടി എടുക്കേണ്ട സർക്കാർ തന്നെ മാലിന്യം നിർമിയ്ക്കുന്നതു വിചിത്രം തന്നെ.
കേരള വാട്ടർ അതോറിട്ടി കുപ്പി വെള്ള ത്തിനായി അരുവിക്കരയിൽ പ്ലാൻറ് സ്ഥാപിയ്ക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. അഞ്ചോ ആറോ തവണ ടെണ്ടർ വിളിച്ചു കഴിഞ്ഞു. ആരെങ്കിലും വരും എന്ന് പ്രതീക്ഷിച്ചു ഇരിയ്ക്കുകയാണ്.
ഡൽഹിയിൽ ആരഭിച്ച 'ജല മെഷീനുകളുടെ മാതൃകയിൽ കേരള വാട്ടർ അതോറിട്ടിയ്ക്ക് എന്ത് കൊണ്ട് ആരംഭിച്ചു കൂടാ? വെള്ളം കുപ്പിയിൽ നിറച്ചു നൽകുന്നതിനു പകരം ശുദ്ധീകരിച്ച കുടി വെള്ളം ഇത്തരം മെ ഷീനുകളിൽ കൂടി വിൽക്കാൻ കഴിയും.
മുൻപ് പറഞ്ഞത് പോലെ യാത്രയിൽ ആണ് കുപ്പി വെള്ളത്തിന്റെ ഉപയോഗം കൂടുതൽ വരുന്നത്. അത് വാങ്ങുന്നത് റെയിൽവേ സ്റ്റെഷൻ, ബസ് സ്റ്റാന്റ് എന്നിവിടങ്ങളിൽ നിന്നുമാണ്. കേരളത്തിലെ ബസ് ബസ് സ്റ്റാന്റ് കളിലും
റെയിൽവേ സ്റ്റെഷനുകളിലും ഇത്തരത്തിലുള്ള ശുദ്ധീകരിച്ച കുടിവെള്ള മെഷീനുകൾ സ്ഥാപിയ്ക്കണം. അങ്ങിനെയെങ്കിൽ പരിസ്ഥിതി നാശകാരിയായ പ്ലാസ്റ്റിക് കുപ്പികൾ പെരുകുന്നത് ഗണ്യമായി കുറയ്ക്കാൻ കഴിയും. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ സ്വന്തം ചിത്രം പ്രദർശിപ്പിച്ച ഫ്ലെക്സ് ബോർഡ് സ്വയം വലിച്ചു കീറിക്കളഞ്ഞ്, ഫ്ലെക്സ് ബോർഡുകൾ നിരോധിയ്ക്കാൻ നടപടി എടുത്ത മുഖ്യ മന്ത്രിയ്ക്ക് പ്ലാസ്റ്റിക് ഉപഭോഗം വൻ തോതിൽ കുറയ്ക്കാൻ ഇതിലൂടെ കഴിയും.

പൂര്ണമായും യോജിക്കുന്നു അതോടൊപ്പം 44 നദികളും മഴയും ഉള്ള നാട്ടിൽ പണം പോലെ ജലം മാറുന്ന കാഴ്ച, അത് കൊണ്ടെങ്കിലും ജലം പണം പോലെ സൂക്ഷിക്കാനും കൂടി മലയാളി പഠിച്ചിരുന്നെങ്കിൽ
മറുപടിഇല്ലാതാക്കൂഇവിടെ ഒരു മരുഭൂമി ആകുമ്പോൾ ആരെങ്കിലുമൊക്കെ ഇത് പോലെ ചെയ്യുമായിരിയ്ക്കാം ബൈജു.
മറുപടിഇല്ലാതാക്കൂ