തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിലെയ്ക്കുള്ള വെള്ളം കണക്ഷൻ കേരള വാട്ടർ അതോറിറ്റി വിഛേദിച്ചിരിയ്ക്കുകയാണ്. 1.88 കോടി രൂപയുടെ കരം കുടിശ്ശിക അടയ്ക്കാത്തതു കൊണ്ടാണ് ഇങ്ങിനെയൊരു നടപടി എടുത്തത്. തുക അത്രയും ഇല്ലെന്നു ടൂറിസം വകുപ്പ് പറയുന്നു. കണക്കിൽ
ഉള്ള തർക്കം എന്തെങ്കിലും ആയിക്കൊള്ളട്ടെ.രണ്ടും സർക്കാർ വകുപ്പുകൾ ആയതു കൊണ്ട് പ്രശ്നം പറഞ്ഞു തീർത്ത് കണക്ഷൻ വീണ്ടും നൽകും.
പക്ഷെ ഇത് വളരെ ഗുരുതരമായ ഒരു കാര്യത്തിലെയ്ക്ക് വിരൽ ചൂണ്ടുന്നു. കനകക്കുന്നിലെ വളരെ വിശാലമായ പുൽത്തകിടിയും പൂന്തോട്ടവും നനയ്ക്കാൻ ദിവസവും ആയിരക്കണക്കിന് ലിറ്റർ വെള്ളം ആണ് വേണ്ടത്. അത് മുഴുവൻ ഇപ്പോൾ ജല അതോറിറ്റി നൽകുന്ന ശുദ്ധ ജലം ആണുപയോഗിയ്ക്കുന്നത്. ഏക്കർ കണക്കിന് സ്ഥലം ആണ് കനകക്കുന്നിൽ ഉള്ളത്. വെള്ള സംഭരണത്തിന് അനുയോജ്യമായ സ്ഥലം ആണിത്. അവിടെ സംഭരിയ്ക്കുന്ന മഴ വെള്ളം കൊണ്ട് വർഷം മുഴുവൻ ജലസേചനം നടത്താനും മറ്റാവശ്യങ്ങൾക്കു ഉപയോഗിയ്ക്കാനും കഴിയും. പുൽത്തകിടിയ്ക്ക് അടിയിൽ നിർമിയ്ക്കുന്ന സംഭരണികളിൽ മഴവെള്ളം ശേഖരിച്ചു വയ്ക്കാൻ
കഴിയും.
അത് പോലെ മഴ വെള്ള സംഭരണം ചെയ്യാവുന്ന മറ്റൊരു സ്ഥലം ആണ് സെക്രട്ടറിയെറ്റ്. അവിടെയും പുൽത്തകിടിയ്ക്ക് അടിയിൽ സംഭരണികളിൽ ജലം ശേഖരിച്ചു വച്ച് പൂന്തോട്ടം നനയ്ക്കാൻ കഴിയും. മുഖ്യ മന്ത്രി അടുത്തിടെ ഉത്ഘാടനം ചെയ്ത ജല ധാരയ്ക്കുള്ള വെള്ളമെങ്കിലും മഴയിൽ നിന്ന് കിട്ടുമല്ലോ.പാഴായി പ്പോകുന്ന മഴവെള്ളം ഉപയോഗിയ്ക്കാം എന്നതിനോടൊപ്പം ഇപ്പോൾ പൂന്തോട്ടം നനയ്ക്കാൻ ഉപയോഗിയ്ക്കുന്ന അത്രയും ജലം കൂടി കുടി വെള്ള ക്ഷാമം അനുഭവിയ്ക്കുന്ന തിരുവനന്തപുരം നഗര നിവാസികൾക്ക് ലഭ്യമാക്കാൻ വാട്ടർ അതോറിട്ടിയ്ക്ക്
കഴിയുകയും ചെയ്യും.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ