ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് നമ്മുടെ സിനിമാ താരങ്ങൾ ഒട്ടും പിന്നിലല്ല. മോഹൻലാൽ അവയവ ദാനം വാഗ്ദാനം ചെയ്തു.. മമ്മൂട്ടി 250 രോഗികൾക്ക് ചികിത്സാ ചെലവ് വഹിയ്ക്കാം എന്ന് പ്രഖ്യാപിച്ചു. അങ്ങിനെ പല പല കാര്യങ്ങളും. സുരേഷ് ഗോപിയും ദിലീപും അത് പോലെ മറ്റെല്ലാ സിനിമാ താരങ്ങളും എന്തെങ്കിലും ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ട് എന്ന് തോന്നുന്നു. പലതും അറിയുന്നത് ഈ താരങ്ങൾ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങൾ പത്രങ്ങളിൽ കാണുമ്പോഴാണ്. ഇന്നലെ 'സുകൃതം' എന്ന കേരള സർക്കാരിന്റെ ക്യാൻസർ ചികിത്സാ പദ്ധതി ജനങ്ങൾക്ക് സമർപ്പിച്ചത് മമ്മൂട്ടി ആണ്. അത് ടിവി യിലും കാണിച്ചിരുന്നു. അങ്ങിനെ നമ്മുടെ താരങ്ങൾ എല്ലാം കാരുണ്യവാന്മാർ ആണ്.
സിനിമയിൽ മറ്റു മേഖലകളിൽ, അതായത് നിർമാണ, സംവിധാന, സാങ്കേതിക മേഖലകളിൽ, പ്രവർത്തിയ്ക്കുന്നവരും ഇത് പോലെ കാരുണ്യം കാണിയ്ക്കുന്നുണ്ടാകാം.
ജനങ്ങൾക്ക് ഇങ്ങിനെ കാരുണ്യം വാരിക്കോരി കൊടുക്കുമ്പോഴും സ്വന്തം സഹ പ്രവർത്തകരോട് ഈ താരങ്ങൾക്കും മറ്റു സിനിമാക്കാർക്കും അത്ര കാരുണ്യമുണ്ടോ എന്ന് സംശയിക്കേണ്ടി ഇരിയ്ക്കുന്നു.
" ആറു മണിയ്ക്കൂർ നീണ്ട ശസ്ത്രക്രിയ..സംസാരിയ്ക്കാൻ ശബ്ദം പൊങ്ങാതെ കുറെ നാളുകൾ.എന്റെ പതിഞ്ഞ ശബ്ദത്തിൽ ഞാൻ ഭാര്യയോട് സിനിമാ രംഗത്തെ പലരെയും വിളിച്ചു വിവരം പറയാൻ പറഞ്ഞു.....കാശിനു വേണ്ടിയായിരുന്നില്ല. മെഡിക്കൽ കോളേജ് ആയിരുന്നതിനാൽ ചികിത്സ വലിയ ബാധ്യതയൊന്നു മായിരുന്നില്ല......പൈസ കയ്യിലുണ്ടായിരുന്നു...... ആദ്യം ചിലർ ഫോണെടുത്തു.അസുഖ വിവരമറിഞ്ഞതിൽ പിന്നെ മിണ്ടാട്ടമില്ല......ഒരു ഫോണ്‍ കാൾ, ഒരു സുഖ വിവരം തിരക്കൽ. ഒന്നുമുണ്ടായില്ല." (മാതൃഭൂമി)
'ശരത്ചന്ദ്രൻ വയനാട്' പറഞ്ഞ കാര്യങ്ങൾ ആണ് മുകളിൽ പറഞ്ഞത്.
ഭരതനോടൊപ്പം 15 ചിത്രങ്ങൾ ഉൾപ്പടെ 40 ഓളം ചിത്രങ്ങളിൽ സംവിധാന സഹായി, "അന്നൊരിയ്ക്കൽ" " നന്മ" എന്നീ ചിത്രങ്ങൾ തിരക്കഥ എഴുതി സംവിധാനം നിർവഹിച്ച ആൾ. ശരത്ചന്ദ്രൻ വയനാട്.
എങ്ങിനെയെയുണ്ട് നമ്മുടെ സിനിമാക്കാരുടെ ജീവ കാരുണ്യം? എക്കാലവും പണത്തിന്റെയും, ആഡംബരത്തിന്റെയും, പ്രശസ്തിയുടെയും നടുവിൽ ജീവിയ്ക്കാം എന്നായിരിയ്ക്കും ഇവരുടെ വിശ്വാസം.
അദ്ദേഹം വേഗം ആരോഗ്യവനാകട്ടെ എന്നും പുതിയ ചിതവുമായി (കുയിൽ)വരട്ടെ എന്നും ആശംസിയ്ക്കാം.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ