2014, ഒക്‌ടോബർ 26, ഞായറാഴ്‌ച

സ്വച്ഛ അഭിയാൻ

വെളുക്കാൻ തേച്ചത് പാണ്ട് ആയി എന്ന് പറഞ്ഞത് പോലെയായി.  എല്ലാ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരോടും ഒക്ടോബർ രണ്ടാം തീയതി ഓഫീസിൽ വന്ന്   സ്വന്തം ഓഫീസ് വൃത്തിയാക്കാൻ പ്രധാന മന്ത്രി  പറഞ്ഞു. എന്തായാലും തുടക്കം സ്വന്തം കൂടാരത്തിൽ  നിന്നും വേണമല്ലോ. വീട് വൃത്തി യാക്കിയിട്ടാണല്ലോ നാട് വൃത്തിയാക്കാൻ. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർക്ക് അങ്ങിനെ ഗാന്ധി ജയന്തി ദിനത്തിൽ  ആദ്യമായി അവധി ഇല്ലാതായി.

അവധി ദിവസം ഓഫീസിൽ പോകേണ്ടി വന്നു എങ്കിൽ അത് അൽപ്പം ആഘോഷം ആക്കിയാൽ എന്താ?   മോദിജി കാണും എങ്കിൽ കാണട്ടെ.ഇല്ലെങ്കിൽ പറഞ്ഞു കേട്ട് അങ്ങ് ഡൽഹിയിൽ ആരെങ്കിലും ഒക്കെ  അറിയുന്നെങ്കിൽ   അറിയട്ടെ ഇങ്ങു കൊച്ചു കേരളത്തിൽ സ്വച്ഛ അഭിയാൻ ആഘോഷിയ്ക്കുന്നു എന്ന്. ദേശ സ്നേഹവും അനുസരണാ ശീലവും മേലധികാരികൾ കണ്ടിരുന്നാൽ  ഒരു സ്ഥലം മാറ്റം വേണ്ടി വരുമ്പോൾ  പ്രയോജനപ്പെടുകയും ചെയ്യുമല്ലോ.   മാത്രവുമല്ല   കേരൾ നാട്ടുകാരെങ്കിലും അറിയട്ടെ ആത്മാർഥത ഉള്ള  ഉദ്യോഗസ്ഥർ അവർക്ക് സേവനം നൽകാൻ  ഇവിടെ ഉണ്ടെന്ന്.

 'ദർഭേ കുശേ ഞാങ്ങണേ' എന്നാണല്ലോ ഞായം. 

പ്രസിദ്ധിയ്ക്കുള്ള എളുപ്പ വഴി ആണ് റ്റി.വി. ചാനൽ. സരിതയുടെ ഡാൻസും പാട്ടും വരെ ലൈവ് കാണിയ്ക്കുന്നവർ.  പണ്ട് പത്രക്കാർ മതിയായിരുന്നു.  അവര് ഫോട്ടോ എടുത്ത് കഴുകി ഉണക്കി അടുത്ത ദിവസത്തെ പത്രത്തിലേ വരൂ. ഇപ്പോഴിതാ അപ്പപ്പോൾ ലൈവ് ആയി ചാനലുകാർ കാണിയ്ക്കും. അങ്ങിനെ ഒരു വൃത്തിയാക്കൽ മാമാങ്കം നടക്കുന്നത് കാണാൻ ഒരു ചാനലുകാരെ വരുത്തി. അവർ കവറേജും തുടങ്ങി.  വിളിച്ചു വരുത്തിയത് കൊണ്ട്‌ ചാനലുകാർ, നല്ല രീതിയിൽ വിഷ്വൽസ് സഹിതം നല്ല ഒരു ന്യൂസ്‌ കൊടുക്കും എന്ന് പ്രതീക്ഷിയ്ക്കുന്നത്‌ സ്വാഭാവികം. ചാനൽ ധർമവും അത് തന്നെ. (ഇപ്പോഴെന്തു ധർമവും നീതിയും?). പക്ഷേ ചാനലിൽ സംഭവം വന്നപ്പോഴല്ലേ കാര്യം ................








വെളുക്കാൻ തേച്ചത് പാണ്ടായി എന്ന് പറയുന്നതിൽ വല്ല തെറ്റും ഉണ്ടോ?

അതോ വേലിയിൽ കിടന്ന പാമ്പിനെ എടുത്ത് ------  ഉടുത്തു എന്ന് പറയുന്നതാണോ കൂടുതൽ ഉചിതം ?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ