സ്ത്രീകൾ ജീൻസ് ഇട്ട് മറ്റുള്ളവരെ വിഷമിപ്പിയ്ക്കരുത്" യേശുദാസ് ആണ് പറഞ്ഞത്.
വയസ്സ് 74 ആയി. ഇപ്പോഴും ഇങ്ങേർക്ക് ഈ ചിന്ത മാറിയില്ലേ? ജീൻസ് ധരിച്ചാൽ അപ്പുറത്ത് എന്താണെന്ന് നോക്കാൻ ആളുകള് താല്പര്യപ്പെടുമത്രേ. ഇതെന്താ ജീൻസിനകത്ത് എന്താണെന്ന് ആൾക്കാർക്ക് അറിഞ്ഞു കൂടെ?
ഇത് ഒരു തരം രോഗമാണ്. സ്വാതി തിരുനാൾ സംഗീത കോളേജിലെ ചടങ്ങ്. കേരളീയ സാരി ധരിച്ച തരുണീ മണികളാണ് താലപ്പൊലിയേന്തി സ്വീകരിച്ചതും പുഷ്പ വൃഷ്ടി നടത്തിയതും. സദസ്സിലെ സ്ത്രീകളിലും അധികവും. സാരി വേഷം ധരിച്ചവർ. ജീൻസ്ധാരികളെ ആരെയും കണ്ടില്ല. യേശുദാസിന് ഒരു അപകർഷതാ ബോധം തോന്നിക്കാണും. താടിയും മുടിയും കറുപ്പിച്ചാലും പ്രായം കുറയില്ലല്ലോ. അപ്പോഴാണ് എന്നാൽ പെണ്‍ മണികളെ അൽപ്പം ഉപദേശിച്ചു കളയാം എന്ന് തോന്നിയത്.
യേശുദാസിന് പുള്ളിയ്ക്ക് തോന്നിയ അഭിപ്രായം പറയാം. അതങ്ങേരുടെ അഭിപ്രായ സ്വാതന്ത്ര്യം.
ധരിയ്ക്കുന്നവർക്കു അത് ധരിയ്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്.
ആരാണീ യേശുദാസ്? നല്ലൊരു പാട്ടുകാരൻ. നല്ല കവികൾ രചിച്ച മനോഹരമായ ഗാനങ്ങൾ നല്ലൊരു സംഗീത സവിധായകനിലൂടെ ഭാവ സുന്ദരമായ രാഗവും താളവും നേടി യേശുദാസിൽ എത്തിയപ്പോൾ അത് മധുരമായി ആലപിച്ച് മലയാളികളെ കേൾപ്പിച്ചു. ഒരു സാമൂഹിക പ്രവർത്തകനൊ ഒന്നും അല്ല. പണ്ട് 1971 ലെ ഭാരത-പാക് യുദ്ധ സമയത്ത് ഒരു വണ്ടിയിൽ വിദ്യാലയങ്ങളും കലാലയങ്ങളും സന്ദർശിച്ച് പാടി ദേശീയ നിധിയിലേയ്ക്ക് സംഭാവന പിരിച്ചതാണ് ആകെ അറിയപ്പെടുന്ന ഒരു സാമൂഹ്യ പ്രവർത്തനം. ബാക്കി സമയമൊക്കെ സ്വന്തം കാര്യം നോക്കി കഴിഞ്ഞ ഒരുബിസിനസ്കാരൻ.
ഏതായാലും ചാനലുകാർക്ക് ചർച്ചയ്ക്ക് ഒരു വിഷയം വീണു കിട്ടി. മാറിയും തിരിഞ്ഞും രണ്ടു ദിവസം കുറെ മണ്ടന്മാരുടെ (ഇവിടെ മണ്ടികൾ) അഭിപ്രായങ്ങൾ കേട്ടിരിക്കണം.
അത് പോലെ മഹിളാ സംഘടനകൾ എല്ലാം ചാടി വീഴും. പ്രസ്താവനകളും ഭീഷണികളും ആയി. ഒരു കൊറിയൻ ടൂറിസ്റ്റ് നോട് കൊറിയ എവിടാ ആഫ്രിക്കയിലാണോ എന്ന് ചോദിച്ച, കൊറിയയിലും മഹിളാ കോണ്‍ഗ്രസ് ഉണ്ടോ എന്ന് ചോദിച്ച ഒരു മഹിളാ നേതാവ് അതിനിടെ പ്രസ്താവന ഇറക്കി കഴിഞ്ഞു. യേശുദാസിന്റെ പറച്ചിൽ കാരണം സ്ത്രീകൾക്ക് "മുറിവ് പറ്റി" എന്ന്. എവിടെയാണ്?
I was shocked by the remarks of Yesudas. He should just stick to songs. And, of course worry about what he is wearing. But why worry about what others are wearing.
മറുപടിഇല്ലാതാക്കൂI don't know why people (esp celebrities on public platforms) comment about the personal habits and preferences of other people, especially the younger generation.
Pradeep Nair:What else he could say at a function for cleanliness?
മറുപടിഇല്ലാതാക്കൂSo he tried to provoke the poor women assembled there for receiving him.
He could have talked about the personal hygiene instead of jeans. Or else he could have talked about the shortage of toilets. Or so.
But he waned to impress ohers.