കോണ്‍ഗ്രസ്സിന്റെ മുഖ പത്രം ആണ് വീക്ഷണം. സത്യം പറഞ്ഞാൽ ഒരൊറ്റ കോണ്‍ഗ്രസ്സുകാർ പോലും അത് വായിയ്ക്കാറില്ല. കോണ്‍ഗ്രസ്സിന്റെ അധ്യക്ഷൻ പോലും. എല്ലാ നേതാക്കളുടെയും കുറെ പാവപ്പെട്ട പ്രവർത്തകരുടേയും വീട്ടിൽ ഇത് കാണാം. വീക്ഷണം വരിക്കാരുടെ എല്ലാവരുടെ വീട്ടിലും വാർത്ത അറിയാൻ, വായിയ്ക്കാൻ വേറെ പത്രം ഉണ്ട്.വീക്ഷണം തുറന്നു നോക്കാതെ തൂക്കി വിൽക്കാൻ എടുത്തു മാറ്റി വയ്ക്കും..
ദിന പത്രം ആണെങ്കിലും വാർത്തകൾ പ്രസിദ്ധീകരിയ്ക്കുക അല്ല അതിൻറെ ഉദ്ദേശവും ലക്ഷ്യവും. എതിരാളികളെ ഭൽസിയ്ക്കാനും അപ കീർത്തി പ്പെടുത്താനും മുഖ പ്രസംഗം എഴുതാനുള്ള കോണ്‍ഗ്രസ്സിന്റെ ഒരു ഉപാധി മാത്രമാണ് വീക്ഷണം. കൂടുതലും കോണ്‍ഗ്രസ്സിലെ എതിർ ഗ്രൂപ്പിലെ ആളുകളെ അധിക്ഷേപിയ്ക്കാൻ ആണ് ഉപയോഗിയ്ക്കുന്നത്. ഇടയ്ക്കിടെ മുന്നണിയിലെ ഘടക കക്ഷി നേതാക്കളെ ആക്ഷേപിയ്ക്കാനും ഉപയോഗിയ്ക്കും. നേരിട്ടുള്ള ഭാഷ ഒന്നുമല്ല ഉപയോഗിയ്ക്കുന്നത്. വളരെ ആലങ്കാരിക ഭാഷ. പരോക്ഷമായ വിമർശനം. വീക്ഷണത്തിൽ ജോലി ചെയ്യുന്ന ഭാഷാ പണ്ഡിതരെ സമ്മതിച്ചു കൊടുക്കണം.
പിന്നെ ഒരു കാര്യം കൂടി. സംഗതി ചൂട് പിടിയ്ക്കുമ്പോൾ നേതാക്കൾ ഒരു ചമ്മലും ഇല്ലാതെ ഈ മുഖ പ്രസംഗങ്ങളെ തള്ളിപ്പറയും.അത് കോണ്‍ഗ്രസ്സിന്റെ ഔദ്യോഗിക നിലപാട് ആല്ല എന്ന നാണക്കേട് പരസ്യമായി പറയും. എന്തൊരു പത്രം? പിതൃത്വം ഏറ്റെടുക്കാൻ തയ്യാറാവാത്ത മാനേജ്മെന്റ്. താന്തോന്നികളായ പത്ര പ്രവർത്തകർ. അപ്പോൾ ഈ മുഖ പ്രസംഗങ്ങൾ ജാര സന്ധതികൾ ആണോ?
അടുത്തിടെ വീക്ഷണം മുഖ പ്രസംഗത്തിലൂടെ മുസ്ലിം ലീഗിനെ ഒന്ന് തോണ്ടി. അവരും അത്തരത്തിൽ അവരുടെ വീക്ഷണം ( പേര് ചന്ദ്രിക) മുഖ പ്രസംഗത്തിലൂടെ തിരിച്ചു കൊടുത്തു. അതിനു ശേഷം ശശി തരൂരിന് ഒരു പണി കൊടുത്തു. അത് പിതൃ ശൂന്യം അല്ലായിരുന്നു. ബിജുവും ഹസ്സനും സുധീരനും എല്ലാവരും പിതൃത്വം ഏറ്റെടുത്തു. അതിനു ശേഷം മറ്റൊരു മുഖ പ്രസംഗത്തിലൂടെ കെ.എം. മാണിയ്ക്കിട്ടു നാല് തെറി പറഞ്ഞു. ഉടൻ എന്ത് പ്രതീക്ഷിയ്ക്കാം? സ്ഥിരം പരിപാടി പോലെ കേരള കോണ്‍ഗ്രസ്സ് അവരുടെ വീക്ഷണം (പേര് പ്രതിച്ഛായ) മുഖ പ്രസംഗത്തിലൂടെ കോണ്‍ഗ്രസ്സിന് തിരിച്ച് നാല് പറഞ്ഞു. ഇനി അടുത്ത പടി എന്താണെന്ന് അറിയാമല്ലോ? കോണ്‍ഗ്രസ്സിന്റെ പൂർണമായും നിഷേധിയ്ക്കൽ, തള്ളി പ്പറയൽ, ഔദ്യോഗിക അഭിപ്രായം അല്ല എന്ന് തുടങ്ങിയുള്ള കലാ പരിപാടികൾ. മാണി ഇക്കാര്യം വളരെ ഗൌരവത്തിൽ എടുത്തത് കൊണ്ട് പേടിച്ച് ഉമ്മൻ ചാണ്ടിയും സുധീരനും വക്താക്കളെ ഒഴിവാക്കി നേരിട്ട് തന്നെ വന്നു ചാനൽ ക്യാമറയ്ക്ക് മുന്നിലും പത്ര പ്രതിനിധികൾക്ക് മുന്നിലും നിഷേധിയ്ക്കൽ നാടകം നടത്തി. എങ്ങിനെയുണ്ട് വീക്ഷണം മുഖ പ്രസംഗങ്ങൾ?
നേരിട്ട് പറയാൻ ഇവർക്കാർക്കും ധൈര്യമില്ല. അതാണ് കാര്യം.വക്ര ബുദ്ധി. കേൾക്കെണ്ടവൻ കേൾക്കും. കാര്യം ചൂടാകുമ്പോൾ അത് നിഷേധിച്ചാൽ മതിയല്ലോ? എങ്ങിനെ ഉണ്ട് ബുദ്ധി?
പിതൃ ശൂന്യമായ പ്രസ്താവനകൾക്ക് ഇനി 'വീക്ഷണം മുഖ പ്രസംഗം' എന്ന് വിളിച്ചാലോ?

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ