2015, ജനുവരി 31, ശനിയാഴ്‌ച

ജീരക കോഴി.

"വൈറ്റ് ലഗോണ്‍,ബ്ലാക്ക് മിനോർക്ക,  റോഡ്‌ ഐലന്ഡ് റെഡ് തുടങ്ങിയ ഇനം കോഴികളെയാണ് വീട്ടിൽ വളർത്തുന്നത്" എന്ന്  സ്കൂളിൽ പഠിച്ചത് ഓർമ വന്നു. അതിലൊന്നും ഈ ജീരക കോഴി ഇല്ല. ഇനി വെച്ചൂർ പശു പോലെ കേരളത്തിൻറെ  തനതായ ഇനം വല്ലതുമാണോ? 

വാരികയിലെ പാചക പംക്തി യിൽ  ജീരക കോഴി  എന്നെഴുതിയതിന്റെ  ബാക്കി വായിച്ചു നോക്കി.സംഭവം അതൊന്നുമല്ല. ഇത് പാകം ചെയ്ത കോഴിക്കറി യുടെ പേരാണ്. ഇപ്പോൾ എല്ലാ പ്രസിദ്ധീകരണങ്ങളിലും ഈ പാചക പംക്തി ഉണ്ട്.  ഇത് തുടങ്ങി വച്ചത്  മിസ്സിസ് കെ.എം. മാത്യു ആണ്. മനോരമയിൽ.നിറുത്തില്ലാതെ നിരന്തരം അവർ എഴുതി. ആർക്കെങ്കിലും ആവലാതി വല്ലതും പറയാൻ പറ്റുമോ? സ്വന്തം പത്രം,വാരിക. ഇഷ്ട്ടം പോലെ എഴുതും. അത്ര തന്നെ. അതു കണ്ട് മറ്റു വാരികകളും തുടങ്ങി. പെണ്‍ വാരികകൾ തുടങ്ങിയതോടെയാണ് ഈ പാചക പംക്തി അങ്ങ് വിശാലമാകുന്നത്.  വിവിധ തരം വിവഭവങ്ങൾ. അവയുടെ കൊതി പിടിപ്പിയ്ക്കുന്ന കളർ ഫോട്ടോകൾ .അങ്ങിനെ ഇതൊരു വലിയ പ്രസ്ഥാനമായി മാറി. വായനക്കാരുടെ റെസീപ്പി പ്രസിദ്ധീകരിയ്ക്കുന്ന ഒരു തന്ത്രം കൂടി ഈ പ്രസിദ്ധീകരണങ്ങൾക്കുണ്ട്. പാവം വീട്ടമ്മമാർ  കഷ്ട്ടപ്പെട്ട് ഓരോന്ന് എഴുതി ഉണ്ടാക്കി അയച്ചു കൊടുക്കും.  പേര് വരുമല്ലോ.  

അപ്പോഴാണ്‌ ചാനലുകാർ ഇതിൻറെ മറ്റൊരു സാധ്യത കാണുന്നതും അത് പ്രയോജനപ്പെടുത്തുന്നതും. പാചകം ചെയ്യുന്നത് നേരിട്ട് പ്രേക്ഷകനെ കാണിയ്ക്കുക എന്ന സാധ്യത. എല്ലാ ചാനലിലും ഈ പരിപാടി അനുസ്യുതം തുടരുന്നു. അത് കൂടുതൽ പോപ്പുലർ ആക്കിയത് ലക്ഷ്മി നായർ ആണ്. ഇപ്പോൾ ഒരു പടി കൂടി കടന്ന് സ്റ്റുഡിയോ ഫ്ലോർ വിട്ട് ഹോട്ടലുകളുടെ അടുക്കളകളിൽ നിന്നും ആണ്  എല്ലാ ചാനലുകളും പാചകം ചെയ്യുന്നത്. കള്ള് ഷാപ്പുകൾ പോലും വിട്ടിട്ടില്ല.

അപ്പോൾ മറ്റൊരു സാധ്യത കൂടി  മിടുക്കന്മാർ  കണ്ടു പിടിച്ചു. ഓണ്‍ ലൈൻ കുക്കിംഗ്. കുക്ക് ചെയ്യുന്ന വിധം അപ് ലോഡ് ചെയ്യുക. ടെലിഫോണിൽ ഡൌണ്‍ ലോഡ് ചെയ്ത് ലൈവ് കേട്ട്,  കണ്ടു കൊണ്ട് അടുക്കളയിൽ നിന്ന് ചെയ്യാം.

"സവാള വഴറ്റുക. ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ് ചേർക്കുക..പച്ച മുളക് കീറിയത് ഇടുക.  മഞ്ഞൾ,മല്ലി,മുളക് പൊടികൾ ഇടുക. ഗരം മസാല അല്ലെങ്കിൽ കറി  മസാല ചേർക്കുക.  കോഴി/ ആട് / കാള/ പോത്ത്/ പന്നി ഏതെങ്കിലും ഇടുക. ആവശ്യത്തിന് ഉപ്പ്. വെള്ളം. മല്ലിയില ചേർക്കുക.  വേവിയ്ക്കുക. രുചികരമായ ....... റെഡി. "

ഏത്  റെസിപ്പി നോക്കിയാലും സംഭവം ഈ ഐറ്റംസ് തന്നെ. ഇതല്ലാതെ മറ്റൊന്നും ഇല്ല താനും. പിന്നെ ആകെയുള്ളത് അവസാനത്തെ,  അൽപ്പം പാഴ്സിലി ലീവ്സ്‌ ആഡ് ചെയ്യൂ,  അൽപ്പം  സ്പ്രിങ്ങ് അണിയൻ ആഡ് ചെയ്യൂ, ബേസിൽ ആഡ് ചെയ്യൂ ,ബേ  ലീഫ് ആഡ് ചെയ്യൂ, ടാർടാർ സോസ്  ആഡ് ചെയ്യൂ, മേഹ്യാവാ  സോസ് ആഡ് ചെയ്യൂ, ക്രീം  ആഡ് ചെയ്യൂ  എന്നൊക്കെയുള്ള  ഡയറക്ഷൻ.  അതാണ്‌ കളി. 

ഇനി പേരി ടൽ ചടങ്ങ്  മാത്രം. മനോധർമവും ഭാവനയും അനുസരിച്ചുള്ള ഒരു പേര് അങ്ങ് ചാർത്തുക.സംഭവം റെഡി. 

പിന്നെ അലങ്കാരമാണ്. എന്ത്?  അഹങ്കാരമോ? സോറി.  ഗാർണിഷിങ്ങ്. ഭക്ഷണത്തിന്റെ അപ്പിയറൻസ് കൂടുതൽ മനോഹരവും ആസ്വാദ്യകരവും ആക്കുകയാണ് ഈ ഗാർണിഷിങ്ങ് കൊണ്ട് ഉദ്ദേശിയ്ക്കുന്നത്. പക്ഷേ  കേരളത്തിലെ എല്ലാ ഷെഫ് മാരും അഞ്ചും ഏഴും സ്റ്റാർ ഹോട്ടലുകാർ ഉൾപ്പടെ ഉള്ളവർ, അതിൻറെ ഭംഗി നശിപ്പിയ്ക്കുകയാണ് ചെയ്യുന്നത്. പ്ലേറ്റിൽ കുറെ തക്കാളിയോ ഉള്ളിയോ അരിഞ്ഞു ചുറ്റും വയ്ക്കുന്ന ഒരു കൂട്ടർ. പിന്നെ യുള്ളത്  മല്ലിയില വാരി നിറയ്ക്കുക എന്ന പരിപാടി ആണ്. ഇതെല്ലാം കഴിയുമ്പോൾ ഉണ്ടാക്കിയ സാധനം കാണാൻ ഇല്ലാതെ ഇലയും ഉള്ളിയും മറ്റും മാത്രമാകും കാണാൻ കഴിയുക. 

ചുക്ക് ചേരാത്ത കഷായം ഉണ്ടോ എന്ന ചൊല്ല് പോലെ ആണ് ഇന്ന് മല്ലിയിലയുടെ സ്ഥിതി . എല്ലാം മല്ലിയില മയം. ബംഗാളികൾ നമ്മുടെ ഹോട്ടൽ അടുക്കളൾ കൈവശപ്പെടുത്തിയത് കൊണ്ടാണോ ഇത് എന്ന് അറിയില്ല. എല്ലാറ്റിലും ഇടും. സാമ്പാർ, രസം,പച്ചടി തുടങ്ങി  ഇനി പായസത്തിൽ കൂടി മല്ലിയില  ഇടുന്ന കാലം  വരും. 

ഇതൊക്കെ കണ്ടും കേട്ടും പാവങ്ങളായ നമ്മുടെ വീട്ടമ്മമാർ ഈ പാഴ്സിലി ലീവ്സും മേഹ്യാവാ  സോസും വാങ്ങി കുറെ പണം കളയും.ഒന്നും ശരിയാവാതെ അവസാനം ഏതെങ്കിലും വലിയ ഹോട്ടലിൽ പോയി പാവം ഗൃഹ നാഥന്റെ പോക്കറ്റ് കാലിയാക്കും.  ഹോട്ടലുകാർ ചേർക്കുന്ന അജിന മോട്ടോയും കൃത്രിമ നിറങ്ങളും വിഷങ്ങളും കഴിച്ച് സന്തോഷത്തോടെ കഴിയുന്നു.





2015, ജനുവരി 30, വെള്ളിയാഴ്‌ച

കിസ്സ്‌

ക്വിസ്സ്. ( വലിയ ഇംഗ്ലീഷ് കാരെ പ്പോലെ  അങ്ങിനെ 'ക്വിസ്സ്' എന്നൊന്നും പറയാൻ നമുക്കറിയില്ല. ഞങ്ങള് അതിനെ കിസ്സ്‌ എന്നാണ് പറയുന്നത്.)  ഒരു കാലത്ത്  ടി.വി. ചാനലുകാരുടെ ഇഷ്ട്ട വിഷയം ആയിരുന്നു ഈ കിസ്സ്‌.  പൊതു ക്വിസ്സ് , ശാസ്ത്രീയ ക്വിസ് അങ്ങിനെ പല പല വിഷയങ്ങളിൽ പലതും വന്നു . റിയാലിറ്റി ഷോ എന്ന സാധനം കണ്ടു പിടിച്ചതോടെ  റ്റി വി ക്കാർ ക്വിസ്സിനെ കൈ വിട്ടു. പിന്നെ എല്ലാം റിയാലിറ്റി ഷോ ആയി.  കവിതയ്ക്ക്,  പാട്ടിന് ,ഡാൻസിന്, നാടകത്തിന്, മിമിക്രിയ്ക്ക്, പിള്ളേര് കളിയ്ക്ക്, പിള്ളേരുടെ അമ്മമാരുടെ കളിയ്ക്ക്, അമ്മൂമ്മമാരുടെ കളിയ്ക്ക്, റ്റിവി, ചാനൽ അഭിനേതാക്കളുടെയും അവതാരകരുടെയും  കളിയ്ക്ക്. അങ്ങിനെ തുടങ്ങി   എല്ലാറ്റിനും റിയാലിറ്റി ഷോ ആയി. സരിത വരെ വന്നു. സീസണ്‍ ഒന്ന് രണ്ട് മൂന്ന് തുടങ്ങി വർഷങ്ങളോളം ആയി ഈ ഷോകൾ  ഇപ്പോഴും വിജയശ്രീ ലാളിതമായി ഓടിക്കൊണ്ടിരിയ്ക്കുന്നു.

ആകെ ഒരേ ഒരു സാധനത്തിനു മാത്രം റിയാലിറ്റി ഷോ വന്നിട്ടില്ല. കിസ്സിനും           ( മറ്റേ KISS)  അനുബന്ധ കാര്യങ്ങൾക്കും. ഈ ചുംബന സമരം വന്നപ്പോൾ ചുംബനത്തിന് എങ്കിലും ഒരു റിയാലിറ്റി ഷോ പ്രതീക്ഷിച്ചു. ഫലം നിരാശ. ചുംബന സമരക്കാരുമായി ഉള്ള ഇന്റർവ്യു യിൽ ചാനലുകാർ കാര്യങ്ങൾ  അവസാനിപ്പിച്ചു. കശ്മലന്മാർ.  അത്തരം ഒരു സാധ്യത  പൂർണമായും    തള്ളിക്കളയേണ്ട. ഏതെങ്കിലും സംവിധായകന്റെ തലയിൽ അത് പൂർണത പ്രാപിയ്ക്കുന്നുണ്ടാകാം.

എക്കാലവും പിൻപേ പറക്കുന്ന പക്ഷി ആയ ദൂരദർശൻ  മാത്രം ഇപ്പോഴും ക്വിസ്സ് അവതരിപ്പിയ്ക്കുന്നുണ്ട്. അവർക്കും ചില റിയാലിറ്റി ഷോകൾ ഉണ്ട്. അവരുടെ പാട്ടിന്റെ ( അതോ ഡാൻസിന്റെയോ? അറിയില്ല)  ഒരു റിയാലിറ്റി ഷോ കണ്ടു. ഇത്രയും മോശപ്പെട്ട ഒരു സെറ്റ് ജീവിതത്തിൽ കണ്ടിട്ടില്ല. യാതൊരു കലാ ബോധവും ഇല്ലാത്ത ആരൊക്കെയോ ചേർന്ന് കുറെ നിറങ്ങൾ കോരി ഒഴിച്ച് വൃത്തി കേടാക്കിയ ഒരു സെറ്റ്. മത്സരാർത്ഥി കളെ തിരിച്ചറിയാൻ പോലും പറ്റാത്ത നിറ വിന്യാസ മാണ് സെറ്റിന്. തറയിലും പെയിന്റ് അടിച്ചിട്ടുണ്ട് എന്ന് തോന്നുന്നു. പിന്നെ കുറെ കളർ ലൈറ്റുകൾ. ഇതിനിടയിൽ നിന്നാൽ കുട്ടികൾക്ക് പാട്ട് വരില്ല.  ഛർദ്ദി  ആണ് വരുന്നത്.  ഈ ദൂരദർശൻ ഇനി എന്ന് നന്നാകുമോ എന്തോ.

ദൂരദർശനിൽ  ഇപ്പോൾ നടത്തുന്നത്  സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ക്വിസ്സ് ആണ്. Q -20 എന്നോ മറ്റോ പേര്. ഇപ്പോൾ എന്ത് നടത്തിയാലും ഒരു ക്രിക്കറ്റ് റ്റച്ച് പേരിടുന്നതാണല്ലോ ഫാഷൻ. ഒരു ക്വിസ് മാസ്റർ. ശ്രീ ദത്ത് എസ് പിള്ള. പിന്നെ മറ്റൊരാൾ കൂടി വരും. ആ ആൾ  ഇപ്പോഴും സീരിയലിൽ അഭിനയിക്കുകയും ചില പ്രോഗ്രാമുകൾ അവതരിപ്പിയ്ക്കുകയും ചെയ്യുന്ന ആൾ. ഇവർ മാറി മാറി വരും. ഇങ്ങിനെ തനിച്ചു ഓരോ മാസ്റ്ററും വരുമ്പോൾ വലിയ കുഴപ്പമില്ല.

പൊതുവേ ഈ ക്വിസ്സ് മാസ്റർമാർക്ക് എല്ലാം ഒരു അഹങ്കാര മുഖ ഭാവം ആണ്. എല്ലാം അറിയാമെന്ന ഭാവം. ഒരു പുച്ഛ ഭാവം. തൻറെ മുന്നിൽ ഇരിയ്ക്കുന്ന പരീക്ഷാർത്ഥികൾ എല്ലാം മണ്ടന്മാർ ആണെന്നും തനിയ്ക്ക് എല്ലാം അറിയാമെന്നും ഉള്ള ഭാവം. അമിതാഭ് ബച്ചൻ തുടങ്ങി  'ദേ പോയി ദാ വന്ന'  സുരേഷ് ഗോപി വരെ ഇതേ മുഖ ഭാവക്കാർ. ഈ ചോദ്യങ്ങളുടെ  ഒരു ശതമാനത്തിൻറെ പോലും ഉത്തരങ്ങൾ ഈ മണ്ടന്മാർക്ക് അറിയില്ല എന്നതാണ് സത്യം. ചോദ്യങ്ങൾ തയ്യാറാക്കിയവർ എഴുതി ക്കൊടുത്ത ഉത്തരങ്ങളും  കയ്യിൽ വച്ചാണ് ഈ ക്വിസ്സ് മാസ്റർമാർ മിടുക്ക് കാണിയ്ക്കുന്നത്.

ഇനി ദൂരദർശന്റെ ക്വിസ്സ് നോക്കാം. മത്സരങ്ങൾ,സെമി ഫൈനൽ ഒക്കെ കടന്ന് ഫൈനൽ. 29.1.2015.  ഫൈനലിൽ ഈ രണ്ടു മാസ്റ്റർ മാരും ഒന്നിച്ചു വന്നു.  രണ്ടു കുട്ടികൾ വീതം രണ്ട് ടീമുകൾ. എട്ടിലോ -ഒൻപതിലോ ഒക്കെ പഠിയ്ക്കുന്ന കൊച്ചു കുട്ടികൾ. രണ്ടു മാസ്റ്റർ മാർ ഒന്നിച്ചു വന്നപ്പോൾ ഇവരുടെ നിറം മാറി. കുട്ടികളെ ചെറുതായി കളിയാക്കാനൊക്കെ തുടങ്ങി. ഏത്  മത്സരത്തിൽ പങ്കെടുക്കുംപോഴും മത്സരാർത്ഥികൾക്ക് മാനസിക പിരി മുറുക്കം ഉണ്ടാകും. അത് കൂട്ടുവാനല്ല  മാസ്റ്റെർസ് ശ്രമിയ്ക്കേണ്ടത്. ഇവിടെ അവരെ ആകെ ചിന്താക്കുഴപ്പത്തിൽ ആക്കുകയാണ് മാസ്റ്റർമാർ ചെയ്തത്. ആകെ ഒരു കളി മായം ആക്കി അതിൻറെ ഗൌരവം കളഞ്ഞത് മറ്റൊരു കാര്യം. എല്ലായ്പ്പോഴും കളി തമാശ പറഞ്ഞു കൊണ്ടിരുന്നാൽ കുട്ടികൾ എങ്ങിനെ പഠിച്ചത് ഓർമിച്ചെടുക്കും?  എങ്ങിനെ ഉത്തരം ആലോചിയ്ക്കും? 

ഏറ്റവും വലിയ ദുരന്തം ഫൈനൽ മത്സരത്തിൽ  ക്വിസ്സ് മുഴുവൻ നടത്തിയില്ല എന്നതാണ്. കാരണം പറഞ്ഞത് എന്താണെന്നോ?  മറ്റേ ടീമിന് ഇത്ര മാർക്കുണ്ട്. ഇനി ആകെ 5 ചോദ്യം ഉണ്ട്.അത് മുഴുവൻ ശരിയായി പറഞ്ഞാലും നിങ്ങൾക്ക് അത്രയും മാർക്ക് കിട്ടില്ല. പിന്നെ എന്തിനു ചോദിയ്ക്കണം? അതു കൊണ്ട്   ബാക്കി ചോദ്യം ചോദിയ്ക്കുന്നില്ല.നിങ്ങൾക്ക് പോകാം.ആദ്യത്തെ ടീം ജയിച്ചു.

എങ്ങിനെയുണ്ട് ദൂരദർശൻ  ക്വിസ്സ്?

2015, ജനുവരി 29, വ്യാഴാഴ്‌ച

NSS

" മാണി കോഴ വാങ്ങിയതിന് തെളിവില്ല. മാണി രാജി വയ്ക്കേണ്ട." പറയുന്നത് നായർ സർവീസ് സൊസൈറ്റി യുടെ ജനറൽ  സെക്രട്ടറി.ആളിൻറെ പേര് പറയുന്നില്ല. അത് ഉച്ചരിച്ചാൽ പോലും  വായ്‌ ചീത്തയാകും.

ഈ നായന്മാർക്കൊന്നും അഭിമാനം എന്നൊന്നില്ലേ? ഇങ്ങിനെ ഒരു മനുഷ്യനെ നേതാവായി ചുമന്നു കൊണ്ടു നടക്കാൻ? ഇത്രയും മഹത്തായ ഒരു സംഘടന യുടെ തലപ്പത്ത് ഇങ്ങിനെ ഒരു മനുഷ്യനെ അവരോധിയ്ക്കാൻ?

 25 ഡയറക്ടർ ബോർഡ് അംഗങ്ങൾ, 58 താലൂക്ക് യൂണിയനിലെ    പ്രസിഡന്റ്മാർ.  4000 ത്തിൽ ഏറെ കരയോഗങ്ങൾ,അതിന്റെ പ്രസിഡന്റ്,സെക്രട്ടറി മാർ.ഇത്രയും പേരാണ് ഈ സംഘടനയുടെ ശക്തി. പിന്നെ കരയോഗം സാദാ മെമ്പർ മാർ.ഇവരൊക്കെ കൂടിയാണ് ഈ ശുംഭനെ തെരഞ്ഞെടുത്തത്. (സുപ്രീം കോടതി ജയരാജന്റെ കാര്യത്തിൽ പറയുന്നത് വരെ അങ്ങിനെ ഇരിയ്ക്കട്ടെ. അത് കഴിഞ്ഞാൽ അത് തുല്യം ചാർത്തി കൊടുക്കാം). 

കരയോഗം അംഗങ്ങൾ ആണ് കരയോഗം സെക്രട്ടറിയെയും പ്രസിഡന്റ്നെയും തെരഞ്ഞെടുക്കുന്നത്.ഒരു താലൂക്ക്‌ യൂണിയൻ പ്രതിനിധി യെയും. ഈ കരയോഗം  അംഗങ്ങൾ എന്ന് പറയുന്ന ആർക്കും ഇതിലൊന്നും ഒരു താൽപ്പര്യവും ഇല്ല. അൽപ്പം നായർ സ്പിരിറ്റ്‌ ഉള്ള ചില സെക്രട്ടറിമാരോ പ്രസിഡന്റ് മാരോ ചെന്ന് നിർബ്ബന്ധിയ്ക്കുമ്പോൾ സാധാരണക്കാർ അങ്ങ് സമ്മതിയ്ക്കും. വരി സംഖ്യ കൊടുത്ത് അംഗം ആകും.പിന്നെ അങ്ങോട്ട്‌ തിരിഞ്ഞു നോക്കില്ല. അടുത്ത വർഷവും ആരെങ്കിലും വരുമ്പോൾ വരി സംഖ്യ കൊടുത്തു അംഗത്വം പുതുക്കും അത്ര തന്നെ. കരയോഗം സെക്രട്ടറിയോ  പ്രസിഡന്റോ  ആകാൻ വലിയ തള്ള് ഒന്നും ഇല്ല. പക്ഷെ താലൂക്ക് യൂണിയൻ അൽപ്പം റ്റൈറ്റ്  ആണ്. അവിടത്തെ സ്ഥാനം അൽപ്പം ഗ്ലാമർ ഉള്ളതാണ്.  അവിടെ  ഇൻഫ്ലുവൻസ് ഉള്ളവരെ കയറൂ.  അങ്ങിനെ അവിടെ പ്രസിഡന്റ്, സെക്രട്ടറി എന്നിവർ തെരഞ്ഞെടുക്കപ്പെടുന്നു. അങ്ങ് പെരുന്നയിൽ തിരു സന്നിധിയിലേയ്ക്ക്‌ പ്രതിനിധി സഭ അംഗത്തെയും തെരഞ്ഞെടുക്കുന്നു. ഇവരെല്ലാം കൂടിയാണ് ഇപ്പറയുന്ന ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നത്.

ഈ തെരഞ്ഞെടുപ്പു എന്നൊക്കെ ഭംഗി വാക്ക് പറയാമെങ്കിലും അങ്ങിനെ കാര്യമായി ഒന്നും അവിടെ നടക്കുന്നില്ല. തെരഞ്ഞെടുപ്പു ദിവസം സൌകര്യമുള്ള കുറേ പ്രതിനിധികൾ ചങ്ങനാശ്ശേരിയിൽ  പോയി പങ്കെടുക്കുന്നു.  അവർക്കറിയാം ആരൊക്കെ  ഡയറക്ടർ ബോർഡ് അംഗങ്ങൾ ആകുമെന്നും ആര്  ജനറൽ  സെക്രട്ടറി ആകുമെന്നും. അതിൽ എങ്ങിനെയെങ്കിലും  കടന്നു കൂടാൻ കുറെ പ്പേർ ശ്രമിയ്ക്കും എന്ന് മാത്രം.എല്ലാം സമവായം. എല്ലാം നേരത്തെ തീരുമാനിച്ചുറപ്പിച്ചത്. നിലവിലുള്ള ജനറൽ  സെക്രട്ടറി  കാര്യങ്ങൾ തീരുമാനിയ്ക്കുന്നു.  ഡയറക്ടർ ബോർഡ് അംഗങ്ങൾ തല കുലുക്കി അംഗീകരിയ്ക്കുന്നു.

ഇനി ഇതിൽ എത്തപ്പെട്ടാൽ ഉള്ള ഗുണങ്ങൾ നോക്കാം. ഭരണം മുഴുവൻ ജനറൽ സെക്രട്ടറി യുടെ കൈകളിൽ ആണ്. എൻ.എസ് .എസ് ന് വിദ്യഭ്യാസ സ്ഥാപനങ്ങൾ, 10 കോളേജുകൾ കുറെ സ്കൂളുകൾ, ആയും ആശുപത്രികൾ ആയും ഭൂമി  ആയും  ധാരാളം സ്വത്ത് ഉണ്ട്.അതിൽ നിന്നുള്ള വരുമാനം എല്ലാം ഈ ജനറൽ സെക്രട്ടറി യുടെ കൈകളിൽ ആണ് എത്തുന്നത്. പിന്നെ കോളേജിലെയും സ്കൂളിലെയും ഒക്കെ അധ്യാപക നിയമനത്തിന് കിട്ടുന്ന ലക്ഷങ്ങൾ. അങ്ങിനെ നല്ല കാശ്. ഈ താലൂക്ക് യൂണിയനും അധ്യാപക നിയമനത്തിന് ഒരു ഷെയർ കിട്ടും. ഇതൊക്കെയാണ് ഇവരുടെ വരുമാനം. ഇതൊക്കെ കൊണ്ടാണ് ഇവർ കടിച്ചു തൂങ്ങി കിടക്കുന്നത്.മാണിയെ പോലെ ഒരു ബഡ്ജറ്റ് ഒക്കെ പരസ്യമായി അവതരിപ്പിയ്ക്കും എങ്കിലും മൊത്തം അടിച്ചു മാറ്റും.

ഈ താലൂക്ക് യൂണിയനുകളും പ്രധിനിധി സഭ അംഗങ്ങളും കൂടിയാണ് ഈ മനുഷ്യനെ ചുമന്നു കൊണ്ട് നടക്കുന്നത്. പഴഞ്ചൊല്ല് അനുസരിച്ച് ഇങ്ങിനെ ഉള്ളവരെ പേറിയാൽ അവരും നാറും. അൽപ്പ സ്വൽപ്പം കാശ് കിട്ടുന്നത് കൊണ്ടാണ് അവരും നാറാൻ തയ്യാറാകുന്നത്. അധികാരത്തിൽ ഇരിയ്ക്കുന്നത് കൊണ്ട് ചെറിയ അപ്പക്കഷണങ്ങൾ എറിഞ്ഞ് സെക്രട്ടറി എല്ലാവരെയും  തന്റെ കൂടെ നിറുത്തുന്നു.

ഈ  എൻ.എസ് .എസ് നു ബദൽ ആയി ഒരു സംഘം വന്നു. സമസ്ത നായർ സമാജം.അവിടെയും പ്രശ്നം.അധികാര ക്കൊതിയും, അധികാര വടം വലിയും കൊണ്ട് അതങ്ങിനെ പോകുന്നു. ഇടയ്ക്കിടെ പത്ര സമ്മേളനങ്ങൾ മാത്രം നടക്കുന്നു.

ബാർ കോഴയിൽ 20 കോടി യുടെ കണക്ക് പുറത്തു വന്നു. പിന്നെ ക്വാറി കളിൽ നിന്നും, നെല്ല് കുത്ത് മില്ലുകൾ തുടങ്ങിയവയിൽ നിന്നും മറ്റും മറ്റും പല പല കോടികൾ മാണിയ്ക്ക് കിട്ടി എന്ന് പറയുന്നു.അതിൽ രണ്ടോ മൂന്നോ പെരുന്ന യ്ക്ക് എത്തിക്കാണും.അതല്ലേ അയാൾക്ക്‌ പെട്ടെന്നൊരു മാണി സ്നേഹം വന്നത്. 

പുതിയ സംഘം ഉണ്ടാക്കുകയല്ല പകരം അകത്തു കയറി ഈ മനുഷ്യനെ പുറത്താക്കുകയാണ് വേണ്ടത്. മന്നം, എൻ.എസ് .എസ് എന്ന് കേൾക്കുമ്പോൾ അഭിമാനത്തോടെ തല ഉയർത്തി നടന്നിരുന്ന നായർ ഇന്ന് ജനറൽ സെക്രട്ടറിയുടെ പേര് കേൾക്കുമ്പോൾ നാണം കൊണ്ട് തല കുനിയ്ക്കുന്നു.

2015, ജനുവരി 24, ശനിയാഴ്‌ച

ദിവ്യ ഗർഭം

റോസാന റോഡ്രിഗുസ്

First Pictures of Nun Who Delivered A Baby Without Knowing She Was Pregnant. Names Baby After Pope





കന്യാസ്ത്രീ    പ്രസവിച്ചു. 
ആണ്‍ കുട്ടി. അമ്മയും കുഞ്ഞും സുഖമായി ഇരിയ്ക്കുന്നു. 

പോപ്പിൻറെ നാട്ടിൽ, ഇറ്റലിയിൽ ആണ് സംഭവം. ഭയങ്കര വയറു വേദന എന്ന് പറഞ്ഞ കന്യാസ്ത്രീയെ  കൂടെയുള്ള കന്യാസ്ത്രീമാർ  ആശുപത്രിയിൽ കൊണ്ട് പോയി. വയറ്റു വേദനയ്ക്ക് കാരണം കണ്ടു പിടിച്ചു. സ്കാൻ ചെയ്തു നോക്കിയപ്പോൾ ഗർഭം. കുറച്ചു സമയത്തിനകം പ്രസവിയ്ക്കുകയും ചെയ്തു.

ഏറ്റവും രസകരമായത് പ്രസവിച്ച കന്യാ സ്ത്രീ പറഞ്ഞതാണ്. അവർക്ക്  അറിഞ്ഞു കൂടായിരുന്നു  താൻ ഗർഭിണി ആയിരുന്നുവെന്ന്. എങ്ങിനെയുണ്ട്? ശാന്തം. പാവം.

ദിവ്യ ഗർഭം. ആരും അറിയാതെ ഉണ്ടായ അതിനെ അങ്ങിനെ വിളിയ്ക്കാം. ചരിത്രവും വിശ്വാസവും അതിനെ സാധൂകരിയ്ക്കുന്നുമുണ്ടല്ലോ.  

 സൌത്ത് അമേരിക്ക ക്കാരിയാണ്  പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത   ഈ  സിസ്റ്റർ (ഇനി സിസ്റ്റർ എന്ന്  പറയാമോ. മദർ എന്നല്ലേ പറയേണ്ടത്).

ഇത് ഈ വർഷം രണ്ടാമത്തെ ഗർഭവും പ്രസവവും ആണ്. ഇതേ ഇറ്റലിയിൽ റോസാന റോഡ്രിഗുസ് എന്ന 33 വയസ്സുള്ള എൽ സാൽവഡോർ ക്കാരി കന്യാ സ്ത്രീ ഇത് പോലെ അറിയാതെ ഗർഭിണി ആവുകയും പ്രസവിയ്ക്കുകയും ചെയ്തു.  ആ സിസ്റ്ററും  പറഞ്ഞത് തനിയ്ക്ക് വയറു വേദന എന്നായിരുന്നു.  ഇത് ദൈവത്തിൻറെ സമ്മാനം ആണ് താൻ വളർത്തും എന്നാണ് ആ സിസ്റ്റർ -മദർ പറഞ്ഞത്.പോരാത്തതിന് ആ കുഞ്ഞിന് ഫ്രാൻസിസ്കോ എന്ന് പോപ്പിൻറെ പേരും ഇട്ടു.

2011 ൽ  ഒരു കത്തനാര് ബലാൽസംഗം ചെയ്ത ഒരു കന്യാ സ്ത്രീ പ്രസവിച്ചിരുന്നു.   

പള്ളീലച്ചന്മാർ കൊച്ചു പിള്ളാരെ ലൈംഗിക പീഡനം നടത്തിയതിന് പോപ്പ് മാപ്പ് ചോദിച്ചത്  കഥ അത്ര പഴയ കാര്യമല്ല. പോപ്പ് ബെനഡിക്റ്റ് XVI മാപ്പ് ചോദിച്ചിരുന്നു 2010 ൽ. ഇപ്പോഴത്തെ പോപ്പും മാപ്പ് ചോദിയ്ക്കേണ്ട ഗതികേടിൽ ആയി.   UN Human Rights Committe ബാല പീഡനത്തിന് വത്തിക്കാനെ   അതി നിശിതമായി വിമർശിച്ചിരുന്നു. അങ്ങിനെയാണ്  കഴിഞ്ഞ വർഷം 2014  ഏപ്രിലിൽ പോപ്പ് ഫ്രാൻസിസ് പരസ്യമായി മാപ്പ് ചോദിയ്ക്കേണ്ടി വന്നത്.

മറിയ ക്കുട്ടി കൊലക്കേസും അഭയ കൊലക്കേസും കേരളത്തിൽ  കാണിച്ചു തന്നതും അച്ചന്മാരുടെയും കന്യാ സ്ത്രീകളുടെയും ലൈംഗിക വേഴ്ചകൾ തന്നെ.  

ഇതെല്ലാം കാണിയ്ക്കുന്നത് മനുഷ്യ സഹജമായ ഈ ലൈംഗിക ആഗ്രഹം അടക്കാൻ കഴിയില്ല എന്നും അടിച്ചമർത്തുന്ന അതെ ശക്തിയിൽ ബാല പീഡനം ആയും രഹസ്യ വേഴ്ച ആയും ഗർഭമായും പ്രസവമായും  പുറത്തു വരുന്നു എന്നതുമാണ്.  അത് കൊണ്ട് യാഥാർത്ഥ്യം സഭകൾ മനസ്സിലാക്കി അവർക്കും ജീവ ശാസ്ത്ര പരമായ ആവശ്യങ്ങൾ അനുവദിച്ചു കൊടുക്കണം. 

ഇല്ലെങ്കിൽ   വയറു വേദനയുള്ള  കന്യാ സ്ത്രീമാരുടെ എണ്ണം ലോകത്ത്  കൂടിക്കൊണ്ടിരിയ്ക്കും.  ഇറ്റലി മുഴുവൻ അച്ഛൻ ഏതെന്നറിയാത്ത  കൊച്ചു പോപ്പുമാരെ കൊണ്ട് നിറയുകയും ചെയ്യും.



File photo: Pope Francis touches his forehead after delivering his message during the general audience in St. Peter's Square, at the Vatican, 9 April  2014


Pope Francis apolgising. ."moral damage carried out by men of the Church",compelled to "personally ask for forgiveness for the damage [some priests] have done for having sexually abused children",


2015, ജനുവരി 23, വെള്ളിയാഴ്‌ച

കവിത -കഥ Part II.

കവിത-കഥ രണ്ടാം ഭാഗം.

കവിതയും കഥയും വായിച്ചല്ലോ. എങ്ങിനെയുണ്ട്? ഒരു നിലവാരം ഒക്കെയുണ്ടോ? നമ്മുടെ ബ്ലോഗിൽ വരുന്നതിൻറെ അടുത്തൊക്കെ വയ്ക്കാമോ?
ഇത് രണ്ട് കൊച്ചു കൂട്ടുകാർ എഴുതിയതാണ്.

കവിത- പരിഹാരം  എഴുതിയത്-  അനാമിക ഹസിത .
പ്ലസ് ഒണ്‍,  ജി.എച്ച്.എസ്, എസ്.  കൊടുങ്ങല്ലൂർ. 

കഥ- മുത്തം.  എഴുതിയത് - ജെയ്മോൻ നെല്ലോളി
8 ക്ലാസ്,വ്യാസ വിദ്യാ നികേതൻ,അരിയല്ലൂർ, മലപ്പുറം.  

പ്രസിദ്ധീകരിച്ചത് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ.ബാല പംക്തിയിലും കോളേജ് മാഗസിനിലും. കുട്ടികൾക്കായുള്ള ബാല പംക്തി മാതൃ ഭൂമി  ആഴ്ചപ്പതിപ്പ് തുടങ്ങിയ കാലം (1932) മുതൽ ഉണ്ടെന്നു തോന്നുന്നു. കുട്ടേട്ടൻ ഉണ്ടായിരുന്ന കാലം ഒക്കെ ഓർമയുണ്ട്. അടുത്ത കാലത്തായി കോളേജ് കുട്ടികൾക്ക് വേണ്ടി അവർ കോളേജ് മാഗസിനും തുടങ്ങി.

കുട്ടികളുടെ എഴുത്ത് പ്രോത്സാഹിപ്പിയ്ക്കാനും   വളർന്നു വരുന്ന എഴുത്തുകാരെ കണ്ടെത്തുവാനും ആണ്  ഈ പംക്തി തുടങ്ങിയത്.

മറ്റു അച്ചടി മാധ്യമങ്ങളിൽ എന്ന പോലെ ഈ പംക്തികളിലും തെരഞ്ഞെടുത്ത രചനകൾ ആണ് വരുന്നത്. 

കുട്ടികൾക്കും എഴുതിയത്എല്ലാം  പ്രസിദ്ധീകരിയ്ക്കാൻ കൂടുതൽ സൌകര്യമായ ഒരിടം കണ്ടെത്തണ്ടേ? ഈ സൈബർ ലോകത്ത് അത് എളുപ്പവും ആണല്ലോ. ബ്ലോഗ്‌ ആണ് അതിന് ഏറ്റവും അനുയോജ്യമായ വേദി. മുതിർന്ന പല ബ്ലോഗർ മാരുടെയും കുട്ടികൾ എഴുത്ത് കാർ ആയിരിയ്ക്കും. അവർക്ക് അവരുടെ രചനകൾ പ്രസിദ്ധീകരിയ്ക്കാൻ ഒരു ഇടം. അതിനു വേണ്ടി ഒരു കുട്ടി ബ്ലോഗ്‌  മാഗസിൻ തുടങ്ങിയാൽ അതു വളർന്നു വരുന്ന കുരുന്നു പ്രതിഭകൾക്ക് വളരെ പ്രയോജന പ്രദം ആയിരിയ്ക്കും. ഇത്തരം ബ്ലോഗ്‌ മാഗസിൻ  നടത്തുന്ന അനുഭവ പരിജ്ഞാനം ഉള്ളവർ ആരെങ്കിലും അതിനു മുൻ കൈ എടുത്താൽ നന്നായി.

പുതിയ തലമുറ എഴുത്തിനോടും വായനയോടും പൊതുവെ ഒരു നിസംഗത പുലർത്തുന്നവർ ആണ്.  പ്രത്യേകിച്ചും മാതൃ ഭാഷ അവഗണിയ്ക്കേണ്ട ഒന്നാണെന്ന തെറ്റിദ്ധാരണയും. കുട്ടി ബ്ലോഗ്‌ അതിനൊരു പരിഹാരം ആകും.
കവിത







കഥ 





2015, ജനുവരി 22, വ്യാഴാഴ്‌ച

ക്രിക്കറ്റ്

സുപ്രീം കോടതി ശ്രീനിവാസനെ ബി.സി.സി.ഐ. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക്  മത്സരിയ്ക്കാൻ അനുവദിച്ചില്ല. അതൊരു ശരിയായ തീരുമാനം തന്നെ. കുറെ നാള് കൊണ്ട് കോടതി ശ്രീനിവാസനെ ഇട്ട് കറക്കുന്നു.എന്നാലും നാണവും മാനവും ഇല്ലാതെ മത്സരിയ്ക്കാൻ അനുവാദം ചോദിച്ച് വീണ്ടും വീണ്ടും കോടതിയുടെ പടിവാതിലിൽ മുട്ടുകയാണ് ശ്രീനിവാസൻ. ആ ശ്രീനിവാസന്റെ ശവ പെട്ടിയിൽ അടിച്ച അവസാനത്തെ ആണിയാണ് സുപ്രീം കോടതിയുടെ  ഈ വിധി. 

ഐ.പി.എൽ.ടീം ഉടമസ്ഥർക്ക് ഭരണ സ്ഥാനങ്ങളിലേയ്ക്ക് മത്സരിയ്ക്കാൻ പാടില്ല എന്ന് സുപ്രീം കോടതി അസന്നിഗ്ദ്ധമായി പറയുകയും ചെയ്തു. അത്തരത്തിൽ തനിയ്ക്ക്  മത്സരിയ്ക്കാൻ വേണ്ടി   പണ്ട്  ശ്രീനിവാസൻ   ബി.സി.സി.ഐ യിൽ ഉണ്ടാക്കി വച്ച നിയമവും സുപ്രീം കോടതി റദ്ദാക്കി. 

ശ്രീനിവാസൻറെ മരുമകൻ മെയ്യപ്പനും  രാജസ്ഥാൻ റോയൽ ഉടമ കുന്ദ്രയ്ക്കും എന്ത് ശിക്ഷ കൊടുക്കണമെന്ന് തീരുമാനിയ്ക്കും.

  
ബി.സി.സി.ഐ. യുടെ തോന്നിവാസങ്ങൾക്ക് എതിരെ ഒന്നും ചെയ്യാത്ത സർക്കാരിനെയും കോടതി വിമർശിച്ചു. 

ശരദ് പവാർ തുടങ്ങി വലിയ വലിയ രാഷ്ട്രീയക്കാർ ആണ് എന്നും ബി.സി.സി.ഐ.   നിയന്ത്രിച്ചു  വന്നത്. പണവും പദവിയും ആണ് അവർക്ക് ഇതിൽ നിന്നും കിട്ടിയിരുന്നത്. അതിനാലാണ് ഇതിൽ നടക്കുന്ന അഴിമതിയും മറ്റും അവർ കയ്യും കെട്ടി നോക്കി നിന്നത്. ബി.സി.സി.ഐ യുടെ നിയമാവലി മാറ്റാൻ മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റീസും രണ്ടു മുൻ ജഡ്ജി മാരും ഉൾപ്പെട്ട സമിതിയെയും നിയോഗിച്ചു കഴിഞ്ഞു.

എല്ലാ കാര്യങ്ങളിലും സുപ്രീം കോടതിയും ഹൈക്കോടതികളും ഇട പെടേണ്ടി വരുന്ന രീതിയിൽ ആണ് ഇന്ന് സർക്കാരുകൾ ഭരിയ്ക്കുന്നത്.കോടതികൾ എങ്കിലും ഉണ്ടല്ലോ എന്ന് നമുക്ക് ആശ്വസിയ്ക്കാം.

2015, ജനുവരി 21, ബുധനാഴ്‌ച

മത്സരം

ഏഷ്യയിലെ ഏറ്റവും വലിയ കലാ മാമാങ്കം  എന്നു വിശേഷിപ്പിയ്ക്കപ്പെടുന്ന കേരള സ്കൂൾ കലോത്സവത്തിനു തിരശ്ശീല വീണു. മത്സരാർത്ഥി കളും  അവരുടെ ബന്ധു മിത്രാദി കളും , സ്കൂൾ മാഷന്മാരും,സ്കൂൾ അധികൃതരും  ഒരു ജീവന്മരണ പോരാട്ടം പോലെ നടത്തിയ ഈ മത്സരത്തിൽ അവർ കാണിച്ച വീറും ആവേശവും മാത്സര്യ ബുദ്ധിയും   അതെ അളവിൽ ജനങ്ങളിലും എത്തിയ്ക്കാൻ  വലിയ പങ്ക് വഹിച്ചത് കേരളത്തിലെ ടി.വി. ചാനലുകാർ  ആണ് . മത്സര വേദികളിൽ കണ്ട ജന സഞ്ചയവും മാധ്യമങ്ങളുടെ സംഭാവന ആണ്. സാധാരണ ഗതിയിൽ താൽപ്പര്യ മുള്ളവർ  മാത്രം സന്ദർശിയ്ക്കുന്ന മത്സര വേദി ടി.വി.യുടെ വരവോടെ കാണികളുടെ ഉത്സവമായി മാറി. കലോത്സവത്തിലെ മത്സരങ്ങളെക്കാൾ  ആവേശകരം ആയിരുന്നു സംപ്രേക്ഷണം ചെയ്യാൻ ചാനലുകൾ തമ്മിലുള്ള മത്സരം. അവരുടെ  അവതരണം ആകട്ടെ അതിലും ഭയങ്കരം. പാലക്കാടും കോഴിക്കോടും ഇഞ്ചോടിഞ്ച് പോരാട്ടം എന്നൊക്കെ  ടി.വി. ക്കാർ പറഞ്ഞത് കേട്ടപ്പോൾ  വള്ളം കളി മത്സരം ആണ് ഓർമ വന്നത്. ചമ്പക്കുളം ചുണ്ടനും, കാരിച്ചാൽ ചുണ്ടനും ഇഞ്ചോടിഞ്ച് പോരാടുന്നു.ഒരു തുഴപ്പാട് പിന്നിൽ ജവഹർ തായങ്കരിയും വലിയ ദിവാൻജിയും. 

ഇത്തവണത്തെ  കിരീടത്തിനു തുല്യ പോയിന്റ് ലഭിച്ച പാലക്കാടും കോഴിക്കോടും ഒന്നിച്ച് അർഹരായി. രണ്ടു പേർക്കും കൊടുക്കാനുള്ള  തീരുമാനം നന്നായി. രണ്ടു പേരും അർഹരാണ്. നറുക്കിട്ട് എടുത്ത് അതിൻറെ ഭംഗി കളയാതെ രണ്ടു പേർക്കും കൊടുത്തു.

ഇത്രയും വലിയ മാമാങ്കം നടന്നിട്ട് വിദ്യാർത്ഥികൾക്ക് പ്രയോജനം വല്ലതും ലഭിച്ചോ എന്ന് നോക്കേണ്ടി ഇരിയ്ക്കുന്നു. ഗ്രേസ് മാർക്ക് അല്ലാതെ കലാ പരമായ പ്രയോജനം.  മിയ്ക്കവാറും എല്ലാ ഐറ്റങ്ങളിലും  നിലവാരം വളരെ മോശം ആയിരുന്നു എന്ന് കേൾക്കുന്നു. സബ് ജില്ല ജയിച്ച്,ജില്ല ജയിച്ച്  വന്നവരാണ് സംസ്ഥാന  ലെവലിൽ എത്തുന്നത്.അപ്പോൾ തുടക്കം മുതലേ പിഴച്ചിരിയ്ക്കുന്നു.   അതിനാൽ  മത്സരാർത്ഥികളുടെ നിലവാരത്തിനൊപ്പം വിധി കർത്താക്കളുടെ നിലവാരവും തകർന്നിരുന്നു. കഴിഞ്ഞ അഞ്ചോ ആറോ വർഷങ്ങളായി ഒരേ വിധി കർത്താക്കൾ തന്നെ ആയിരുന്നു പല   ഐറ്റങ്ങൾക്കും  എന്നും പരാതി ഉണ്ടായിരുന്നു. 

1500 ലേറെ അപ്പീലുകളാണ് ഈ വർഷത്തെ മത്സരത്തിൽ വന്നത്. ഇത് മൂന്ന്  പ്രധാന കാര്യങ്ങളി ലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്. വിധി കർത്താക്കളുടെ നിലവാര തകർച്ച  ആണ് ഒന്ന്. നിഷ്പക്ഷരും വിവരവും കഴിവും ഉള്ളവരായ നിലവാരമുള്ള വിധി കർത്താക്കളെ നിയോഗിയ്ക്കാതതാണ് ഇതിനു കാരണം.രണ്ടാമത്തേത് കൈക്കൂലിക്കാരും  അഴിമതിക്കാരും ആയ വിധി കർത്താക്കൾ ഉള്ളതാണ്. തങ്ങളുടെ മക്കൾക്ക്‌ ഒരു സമ്മാനം കിട്ടാൻ വേണ്ടി ഈ ജഡ്ജ്മാരെ സ്വാധീനിക്കാൻ മാതാ പിതാക്കൾക്ക് കഴിയുന്നു. പണം കൊടുത്താണ് ഇത് സാധിയ്ക്കുന്നത്. ഈ ജഡ്ജ് മാരെ സ്വാധീനിയ്ക്കാൻ സ്വകാര്യ  നൃത്ത സംഗീത സ്കൂളുകളും  സഹായിയ്ക്കുന്നുണ്ട്.  മൂന്നാമത്തെത്  വിദ്യാഭ്യാസ മന്ത്രിയുടെയും വകുപ്പിന്റെയും കഴിവ് കേടാണ്. ഓരോ ഉത്സവം    കഴിയുമ്പോഴും അടുത്ത വർഷത്തെ വേദി പ്രഖ്യാപിയ്ക്കുന്നു. അടുത്ത ഉത്സവം നടത്താൻ ഒരു വർഷം ആണ് കിട്ടുന്നത്.അപ്പോഴേയ്ക്കും എന്ത് കൊണ്ട് ഒരുക്കം ഭംഗിയായി പൂർത്തി യാക്കാൻ കഴിയുന്നില്ല? കോഴിക്കോട് മേയറും മന്ത്രിയും എം.എൽ.എ. യും തമ്മിൽ നടന്ന അടിയും .അവസാന നിമിഷം വേദി കണ്ടു പിടിയ്ക്കാൻ പെട്ട പാടും എല്ലാവരും കണ്ടതാണല്ലോ.

പണം ഈ മത്സരങ്ങളുടെ ഒരു ഭാഗം ആയി മാറിക്കഴിഞ്ഞു.അതായത് പണക്കാർക്ക് മാത്രം ഉള്ള ഒരു മത്സരം ആയി ഇത് മാറി. ഏതാണ്ട് മൂന്ന്,നാല് ലക്ഷം രൂപ ചിലവാകും ഒരു സംസ്ഥാന നൃത്ത-കഥകളി-ഒപ്പന തുടങ്ങിയ   മത്സരത്തിന്. പരിശീലനം, ജില്ല  ലെവൽ മത്സരം, വസ്ത്ര- ആഭരണ-ചമയങ്ങളുടെ ചെലവ് എല്ലാം കൂടിയാണ് ഇത്രയും. പിന്നെ ഗ്രേഡ് കിട്ടാൻ കോഴ കൊടുക്കേണ്ട പണം വേറെ. താള വാദ്യവും പാട്ടും ലൈവ് ഒഴിവാക്കി റിക്കോർഡ് ചെയ്ത സി.ഡി. ആക്കി. അല്ലെങ്കിൽ അതിനും വേണ്ടി വന്നേനെ മറ്റു കുറെ ആയിരങ്ങൾ. അതിനാൽ നല്ല കലാകാരന്മാരായ പാവപ്പെട്ട  വിദ്യാർഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാൻ കഴിയാതെ വരുന്നു. കല പുറത്തും  പണം മത്സരത്തിനും എന്നൊരവസ്ഥ ആണ് ഇവിടെ ഉണ്ടാകുന്നത്.


മത്സരത്തിൻറെ വീറും വാശിയും അതിര് കടക്കാതിരിയ്ക്കാനും ആരോഗ്യകരമായിരിയ്ക്കാനും  ആണ് ആദ്യം ശ്രദ്ധിക്കേണ്ടത്. ഒരു ഇൻഡ്യ- പാകിസ്ഥാൻ ക്രിക്കറ്റ് മത്സരം പോലെ ഇതിനെ ആക്കാതിരിയ്ക്കാൻ അധികാരികൾ ഉൾപ്പടെ എല്ലാവരും ശ്രദ്ധിക്കണം.അത് പോലെ പണക്കൊഴുപ്പും ആർഭാടവും കുറയ്ക്കുക. ജില്ലയ്ക്കു കൊടുക്കുന്ന കിരീടം നിർത്തലാക്കുക. ജില്ല ഇതിനു വേണ്ടി എന്ത് ചെയ്തു? വിജയത്തിൻറെ അംഗീകാരം വിദ്യാർത്ഥികൾക്കു മാത്രം നൽകുക. സ്കൂളിന് പോലും അതിന് അർഹതയില്ല.ഒരു സ്കൂളിലും കലാദ്ധ്യാപകർ ഇല്ലല്ലോ.അതിനുള്ള പീരിയഡും ഇല്ല. കായിക മത്സരങ്ങൾ പോലെ അല്ല ഇത്. ഓരോ കുട്ടിയും സ്വന്തം ചിലവിലും അധ്വാനതിലും ആണ് പഠിയ്ക്കുന്നത്. പിന്നെ സ്കൂളിനും ജില്ലയ്ക്കും എങ്ങിനെ ക്രെഡിറ്റ് കൊടുക്കും? നിലവാരം ഇല്ലാത്ത ജഡ്ജ് മാരാണ് ഈ ഉത്സവത്തിന്റെ ഏറ്റവും വലിയ അപചയം.   വിധി കർത്താക്കൾ ആകാൻ തയ്യാറുള്ളവരിൽ നിന്നും നേരത്തെ അപേക്ഷ വാങ്ങി അവരുടെ യോഗ്യതയും,കഴിവും, സത്യ സന്ധതയും മുൻ കാല ചരിത്രവും നോക്കി  മാത്രം നിയമിയ്ക്കുക. അഴിമതി കണ്ടു പിടിച്ചാൽ ക്രിമിനൽ കുറ്റം ചുമത്താനുള്ള വകുപ്പ് ഉണ്ടാക്കുക. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരും വിധി നിർണയത്തിൽ കള്ളക്കളി നടത്തുന്നുണ്ട്. അതിന് മന്ത്രി ഒരു അന്വേഷണവും പ്രഖ്യാപിച്ചു കഴിഞ്ഞു. ഫലം ഒന്നും വരാൻ പോകുന്നില്ല എന്ന് കേരളത്തിലെ ജനങ്ങൾക്ക്‌ അറിയാം. ഈ ഉദ്യോഗസ്ഥരുടെ ഒത്താശയും കള്ളക്കളിയും അവസാനിപ്പിയ്ക്കണം.

ഇത്രയെങ്കിലും ചെയ്‌താൽ വരും വർഷം കുറേക്കൂടി മാന്യമായി ഈ മത്സരം നടത്താൻ കഴിയും.


2015, ജനുവരി 20, ചൊവ്വാഴ്ച

അടിമകൾ

രണ്ട് കറുത്ത രൂപങ്ങൾ.  അരണ്ട വെളിച്ചത്തിൽ പതിയെ അടുത്തു 
വരുന്നു.   രാത്രിയേക്കാൾ കറുപ്പ്. സ്ത്രീ രൂപങ്ങൾ. തല മുതൽ പാദം വരെ, മുഖവും, കയ്യും എല്ലാം  നീണ്ട  കറുപ്പ് വസ്ത്രം  കൊണ്ട് പൂർണമായും മൂടിയിരിയ്ക്കുന്നു. തൂക്കു മരത്തിലേക്ക് കൊണ്ട് പോകുന്ന ആളുകളുടെ ശിരോവസ്ത്രം പോലെയുള്ളതിൽ കണ്ണുകളുടെ  ഭാഗത്ത്‌ ഫാന്റത്തിന്റെ മുഖംമൂടിയിലെ  കണ്ണാടി യുടെ   അതേ ആകൃതിയിൽ ഒരു നീണ്ട വിള്ളൽ മാത്രം. അതിലൂടെ  പുറത്തേയ്ക്ക്  നോക്കുന്ന  നാല് കണ്ണുകൾ ..........

                         *****                                                         *****

11 ഹിന്ദു കുട്ടികൾ ഒരു മദ്രസ്സയിൽ പഠിയ്ക്കുന്നു. ഉത്തർ പ്രദേശിലെ രാംപൂരിൽ മദ്രസ ജമീ അത്ഉൾ അൻസാറിൽ ആണ് ഈ കുട്ടികൾ പഠിയ്ക്കുന്നത്.ഉർദുവും പഠിയ്ക്കുന്നു.മറ്റു കുട്ടികളോടൊപ്പം പ്രഭാത പ്രാർഥനയും നടത്തുന്നു.

140 മുസ്ലിം കുട്ടികൾ ആണ് അതേ രാംപൂരിൽ ആർ.എസ്.എസ്.നടത്തുന്ന സ്കൂൾ ആയ വിദ്യാ മന്ദിർ ഇന്റർ  കോളേജിൽ പഠിയ്ക്കുന്നത്. മറ്റു കുട്ടികളോടൊപ്പം സുര്യ നമസ്കാരവും മറ്റും ചെയ്ത് അവർ കഴിയുന്നു.

സാധാരണ ഗതിയിൽ ഒട്ടും പ്രാധാന്യം ഉണ്ടാകേണ്ട വാർത്തകൾ അല്ല ഇതൊന്നും. മാതാ പിതാക്കൾ അവരുടെ സൌകര്യവും താൽപ്പര്യവും അനുസരിച്ച് അവരുടെ കുട്ടികളെ ഓരോ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ  അയയ്ക്കുന്നു. അത്ര തന്നെ.

പിന്നെ ഇത് വാർത്ത ആകുന്നതു എന്തു കൊണ്ടാണ് എന്ന് എല്ലാവർക്കും അറിയാം. മുതിർന്നവർ മതത്തിൻറെ അടിസ്ഥാനത്തിൽ തമ്മിൽ തല്ലുന്നത് കൊണ്ട്. അവർ അവരുടെ താൽപ്പര്യങ്ങൾക്ക് അനുയോജ്യമായി മാത്രം കാര്യങ്ങൾ ചെയ്യുന്നത് കൊണ്ട്.

                  *****                                                             *****

ആ രണ്ട്  കറുത്ത സ്ത്രീ  രൂപങ്ങളോടൊപ്പം മുന്ന് കുട്ടി കറുപ്പുകളും ഉണ്ട്. മൂന്ന്,നാല്,അഞ്ച് വയസ്സ് ഉള്ളവർ. ദേഹം മുഴുവൻ കറുപ്പ് തുണി മൂടിയ അവരുടെ  തലയും കഴുത്തും മറ്റൊരു  തുണി കൊണ്ട്  മൂടി കെട്ടിയിരിയ്ക്കുന്നു. മുഖം മാത്രം ഒഴിവാക്കിയിട്ടുണ്ട്. അഞ്ചു രൂപങ്ങളും   വലതു വശത്തുള്ള മേശയിൽ സ്ഥാനം പിടിച്ചു. 

തിരുവനന്തപുരത്തുള്ള ഒരു റെസ്റ്റാരന്റ് ആണ് സ്ഥലം. ഇന്നലെ.കുട്ടികൾ അസ്വസ്ഥരായി  മുറുകെ കെട്ടിയ തല വസ്ത്രം അഴിച്ചു കളയാൻ ശ്രമിയ്ക്കുന്നു. സ്ത്രീകൾ,അമ്മമാർ  ബലം പ്രയോഗിച്ച് അത്  തടയുന്നു.   കുട്ടികളെ  ശാസിയ്ക്കുന്നു.മലയാളം തന്നെ.

അതാ വരുന്നു ഇതിന്റെയൊക്കെ നാഥൻ.  രണ്ടു സ്ത്രീകളുടെയും ഒരേ ഒരു  ഭർത്താവ്. അത് നിഷിദ്ധം  അല്ലല്ലൊ. പാൻറും ഇറക്കമേറിയ ഷർട്ടും വേഷം. തലയിൽ കെട്ട് ഒന്നുമില്ല. താടി സ്റ്റൈലിൽ വെട്ടി നിറുത്തിയിരിക്കുന്നു. സുന്ദരൻ. ശരീരമാസകലം കറുപ്പണിഞ്ഞ ഭാര്യമാർ. മുഖം മാത്രം പുറത്തു കാട്ടുന്ന കുട്ടികൾ. അണിഞ്ഞൊരുങ്ങി സുന്ദര കുട്ടപ്പൻ ആയ  ഭർത്താവ്.

2015, ജനുവരി 18, ഞായറാഴ്‌ച

മലയാള സിനിമ

ഒരു പാട്ട് രംഗം ചിത്രീകരിയ്ക്കാൻ 1  കോടി രൂപ! ഇതങ്ങ് ബോളിവുഡിലല്ല. ഹോളിവുഡിലും  അല്ല. ഇവിടെ നമ്മുടെ മലയാളം സിനിമയിൽ ആണ്. അത് പോലെ ഏതോ ഒരു   സിനിമ  പിടിയ്ക്കാൻ വേണ്ടി കോടികൾ മുടക്കി തമിഴ് നാട്ടിൽ സ്ഥലം വാങ്ങി ഒരു സെറ്റ് ഉണ്ടാക്കുകയാണ് മറ്റേതോ മലയാളം സിനിമാക്കാരൻ.

 ഇട്ടാ വട്ടത്തിൽ കിടക്കുന്ന ഈ  കൊച്ചു കേരളത്തിലെ ജനങ്ങൾക്ക്‌ വേണ്ടിയാണ്  ഇത്രയും പണം മുടക്കി ഈ ആളുകൾ ഇങ്ങിനെ സിനിമ  പിടിയ്ക്കുന്നത്. ഈ പണമെല്ലാം എവിടന്ന് തിരിച്ചു  കിട്ടും?  പാവം നമ്മൾ തന്നെ കൊടുക്കണം. ആകെ 3 കോടി ജനങ്ങൾ. അവരാണ് ഈ കോടികൾ തിരിച്ചു നൽകേണ്ടത്.

ഹോളിവുഡിൽ  സിനിമ നിർമിയ്ക്കുന്നത് നൂറു കണക്കിന് കോടികൾ മുടക്കിയാണ്.  ഇന്നേവരെ ഇറങ്ങിയതിൽ ഏറ്റവും ചിലവേറിയ സിനിമ 2011ൽ  ഇറങ്ങിയ  Pirates of the Caribbean- On Stranger Tides ആണ്. ആ  സിനിമയുടെ നിർമാണ ചെലവ് എത്രയെന്നറിയാമോ 2400 കോടി രൂപ! നമ്മളെല്ലാം കണ്ട അവതാർ സിനിമയ്ക്ക്  1600 കോടി.ടൈറ്റാനിക് ന് 1800 കോടി. ആ ഇംഗ്ലീഷ് സിനിമകൾ ലോകം മൊത്തം കാണുകയാണ്. എത്ര ചിലവാക്കിയാലും അതിൻറെ പല മടങ്ങ്‌ തിരിച്ചു കിട്ടും. 2400 കോടി രൂപ മുതൽ മുടക്കിയ  Pirates of the Caribbean- On Stranger Tides  സിനിമ കളക്റ്റ് ചെയ്തത്  6000 കോടി രൂപ!

ഇതൊക്കെ കണ്ടു കൊണ്ടാണോ ഇവിടത്തെ സിനിമാക്കാർ പോകുന്നത് എന്ന് സംശയം. അങ്ങിനെയെങ്കിൽ  പഴഞ്ചൊല്ലിൽ പറയുന്നതു പോലെ ആന പിണ്ടം ഇടുന്നത് കണ്ട് ശുനകൻ യത്നിക്കുന്നത് പോലെ ആകും. ഹോളിവുഡ് പോലാണോ കൊച്ചു കേരളത്തിൻറെ സ്ഥിതി. സിനിമ കാണുന്ന ഒരു ചെറിയ സമൂഹം. അവരിൽ നിന്നും ആണ്  ഈ പണം മുഴുവൻ ഉണ്ടാക്കേണ്ടത്. സാറ്റലൈറ്റ് റൈറ്റ് എന്നൊരു സാധനം പ്രതീക്ഷിച്ചാണ് ഇവന്മാരൊക്കെ ഇത്രയും പണം മുടക്കി പടം പിടിയ്ക്കുന്നത്.ടി.വി.യിൽ. കാണിയ്ക്കാൻ ആണീ സാറ്റലൈറ്റ് റൈറ്റ് കൊടുക്കുന്നത്.അത് ചിലപ്പോൾ രണ്ടോ മൂന്നോ കോടികൾ കിട്ടും.  ടി.വി ക്കാരാകട്ടെ ഒരു പടം തന്നെ ആഴ്ചയിൽ 7 ദിവസം കാണിച്ച് മനസ്സ് മടുപ്പിയ്ക്കുന്നു. അതിൻറെ ഇടയിൽ കിട്ടുന്ന പരസ്യത്തിൻറെ പണം ആണ്   അവരുടെ വരുമാനം.

 പുത്തൻ പണക്കാർ ആണ് ഇത്തരം പടങ്ങളുടെ നിർമാതാക്കൾ ആയി വരുന്നത്. സിനിമയുടെ ഗ്ലാമറും സിനിമാ നടിമാരുടെ ഗ്ലാമറും ആണ് ഈ മണ്ടന്മാരെ ഇങ്ങോട്ട് ആകർഷിയ്ക്കുന്നത്. നടിമാരുടെ കാര്യം മിയ്ക്കവാറും നടക്കുകയും ചെയ്യും. നടിമാരുടെ മനോഭാവവും ഇപ്പോൾ അതു പോലെയൊക്കെ   ആണ്. ഇതെന്താ തേഞ്ഞു പോകുമോ?  തേഞ്ഞു പോകുന്നതിന്റെ നേർ വിപരീതമാണ് സത്യത്തിൽ സംഭവിയ്ക്കുന്നത്. ഇടയ്ക്കിടെയുള്ള സിനിമാക്കാരുടെ വിദേശ-ഗൾഫ് പ്രോഗ്രാമുകൾ ആണ് പ്രവാസി പണക്കാരെ നിർമാണ ഫീൽഡിലേയ്ക്ക് ആകർഷിയ്ക്കുന്നത്. 1 ലക്ഷം നാട്ടിൽ കിട്ടുന്ന നടിക്കാണെങ്കിൽ  ഗൾഫിൽ ഒരു 25000.  പക്ഷെ സംഭവം ദിറംസ് ആണ്.  25000 ഗുണം 16.78 സമം 419500.   ഗുണം 3 ലക്ഷത്തി ചില്ല്വാനം. കാര്യം ഒരേ പരിപാടി.  ഇതൊക്കെ കണ്ടും കേട്ടും ചെയ്തും നടക്കുന്ന പണക്കാർ  ഈ വലയത്തിൽ പെട്ടു  സിനിമാ നിർമാതാവ് ആകുന്നു.  ഇവർക്ക് സിനിമയെ പറ്റി ഒരുചുക്കും ചുണ്ണാമ്പും അറിഞ്ഞു കൂടാ.കഥ വേണ്ട, തിരക്കഥ വേണ്ട  സംവിധാനം എങ്ങിനെയെങ്കിലും. അതാണ്‌   ഈ കോടികൾ അടിച്ചു പൊളിയ്ക്കുന്ന പുത്തൻ സിനിമകൾ. ഈ പുതിയ നിർമാതാക്കളെ ചാക്കിടാൻ കഥയും തിരക്കഥയും ആയി പുതു സംവിധായകർ ഓടി നടക്കുകയാണ്.

പഴയ കാല നിർമാതാക്കൾ സിനിമയെ ക്കുറിച്ച് നല്ല വിവരം ഉള്ളവരും നല്ല സിനിമ ഉണ്ടാക്കണമെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചവരും അതിന് വേണ്ടി പണം മുടക്കിയവരും ത്യാഗം അനുഭവിച്ചവരും ആണ്. അന്ന് സിനിമ കച്ചവടത്തേക്കാൾ കല ആയിരുന്നു. കുഞ്ചാക്കോ,   സുബ്രമണ്യം,  എം.ഓ. ജോസഫ്,  ഹരി പോത്തൻ, ടി.ഇ. വാസുദേവൻ,കെ.പി. കൊട്ടാരക്കര,  എസ്. കെ.നായർ, ശ്രീകുമാരൻ തമ്പി, ശോഭന പരമേശ്വരൻ നായർ,ശശി കുമാർ, അരോമ മണി, ടി.കെ.ബാലചന്ദ്രൻ,ആർ. എസ്. പ്രഭു, അച്ചാണി രവി  തുടങ്ങിയ  സിനിമാ നിർമാതാക്കളെ ഇന്നും മലയാള സിനിമാ ചരിത്രം  ഒർമിയ്ക്കുന്നത് അവർ വെറും 'പണം മുടക്കുകാർ' മാത്രം അല്ലാതിരുന്നത് കൊണ്ടാണ്. അവർ പ്രഗൽഭർ ആയിരുന്നു.  നല്ല കലാ ഹൃദയം ഉള്ളവർ. സിനിമയെപ്പറ്റി നല്ല ബോധം ഉള്ളവർ. സിനിമയുടെ  ഓരോ കാര്യത്തെ പറ്റിയും വിവരം ഉള്ളവർ, അതിൽ ഗുണ പരമായി ഇട പെടുന്നവർ.   ഇന്നോ നിർമാതാക്കൾ "പണം മുടക്കികൾ"    മാത്രമായി മാറിയിരിയ്ക്കുന്നു.കലാ ബോധം ഇല്ലാത്തവർ  സിനിമയിലൂടെ കുറെ ലൌകിക സുഖങ്ങൾ ആസ്വദിയ്ക്കുക,  പണം ഉണ്ടാക്കുക, പ്രശസ്തി നേടുക, ഇതിനൊക്കെ വേണ്ടിയാണ്  അവർ ഇന്ന് സിനിമ നിർമാതാക്കൾ ആയത്.

ഇതേ ജനുസ്സിൽ പെട്ടവർ തന്നെയാണ് ഇന്നത്തെ സംവിധായകരും. സിനിമ എലിയാണോ പാമ്പാണോ എന്നറിയാത്ത ഒരു  വർഗം. കുറെ ഫോറിൻ സിനിമ കണ്ടിട്ട് അത് കോപ്പി അടിച്ച് സിനിമ ഉണ്ടാക്കുകയാണ് ഒരു കൂട്ടർ.അതിന് പ്രശസ്ത സംവിധായകൻ  പ്രിയദർശൻ  മാർഗ ദർശകൻ ആയി അവരുടെ മുന്നിൽ ഉണ്ട് താനും. ഒട്ടും  തല പുകയുകയും അധ്വാനിയ്ക്കുകയും  ഒന്നും വേണ്ട. അത് കോപ്പി അടിച്ച് അത് പോലെ ഒന്ന് തട്ടിക്കൂട്ടുക. അത്ര തന്നെ. കോപ്പി അടിയ്ക്കാതെ സ്വന്തം ആയി ആണെങ്കിൽ  ഇതേ നിലവാരമുള്ള പുതു മുഖ  തിരകഥാകൃത്ത്‌ക്കൾ നിലവാരം ഇല്ലാത്ത തിരക്കഥയുമായി റെഡി ആണ്. കഥ ഒന്നും കാണുകില്ല. വല്ല കോളേജ് പ്രണയമോ,കഞ്ചാവ് കച്ചവടമോ,കൊച്ചിയിലെ അധോലോകമോ.  അതിൽ ഏതെങ്കിലും ഒന്നെടുത്ത് എന്തെങ്കിലും ഒക്കെ കാട്ടിക്കൂട്ടി രംഗത്ത് ഇറക്കുക. തെറിയും ദ്വയാർത്ഥ പ്രയോഗവും സംഭാഷണം എഴുതുന്നവൻറെ കൂടെപ്പിറപ്പാണ്.  പിന്നെ പാട്ട്.ഉപകരണങ്ങളുടെ അലറി വിളിയിൽ പാട്ട് കേൾക്കാൻ  കഴിയില്ല. അത് ഒന്ന് നോക്കുകയാണെങ്കിൽ നല്ലത് തന്നെ. കാരണം അതിൽ പാട്ടോ കവിതയോ ഒന്നും ഇല്ലല്ലോ. സംഗീതവും തഥൈവ. വല്ലവന്റെയും പണം അല്ലേ? പിന്നെ എങ്ങിനെ ആയാൽ എന്താ? പണം മുടക്കുന്നവന് ഒട്ടു വിവരവും ഇല്ല.

ഒരു പാട്ടിന് ഒരു കോടി മുടക്കിയ കാര്യം നോക്കാം.എന്തിനാണ് ആ പാട്ട്?കഥയിൽ ആ പാട്ടിന് എന്തെങ്കിലും പ്രാധാന്യമുണ്ടോ? എന്തെങ്കിലും സ്ഥാനമുണ്ടോ? ആ പാട്ട് ഒന്ന് എടുത്തു മാറ്റി നോക്കൂ.കഥയ്ക്ക്‌ ഒരു വ്യത്യാസവും വരുകില്ല. ചിലപ്പോൾ അത്രയും നന്നാകാനും മതി. അഞ്ഞൂറോ ആയിരമോ പേരെ നിരത്തി, അവർക്ക് തുണിയും മണിയും പിന്നെ സെറ്റിന്റെയും മറ്റു ചിലവുകൾ.അങ്ങിനെയായിരിയ്ക്കും ഒരു കോടി ചിലവായത്.  അഥവാ ആ പാട്ട്  വേണമെന്ന് തന്നെയെങ്കിൽ ഒരു പത്ത് പേരെ വച്ച് എടുത്തു കൂടായിരുന്നോ? പണം കുറേയേറെ കുറഞ്ഞേനെയല്ലോ. ഇനി ഗിന്നസ് ബുക്കിൽ കേറാൻ ആണോ ഈ പാട്ട് എടുത്തത്‌?   ആവശ്യമില്ലാതെ നിർമാതാവിന്റെ പോക്കറ്റ് കാലിയാക്കണം എന്നാണോ സംവിധായകൻറെ ഉദ്ദേശം? നിർമാതാവാകട്ടെ കുറെ നാൾ ഇതിന്റെ കഥയും പറഞ്ഞ് ഗമ അടിച്ചു നടക്കും. പോക്കറ്റ് കീറി അവസാനം എത്തുമ്പോഴാണ് കഥ മനസ്സിലാകുന്നത്‌. അപ്പോഴേയ്ക്കും ആരെങ്കിലും ഒരു കുത്തു പാള സംഘടിപ്പിച്ചു കൊടുക്കും.

"അല്ലിയാമ്പൽ കടവിൽ ",  "താമസമെന്തേ വരുവാൻ", ആയിരം പാദസരങ്ങൾ" "ഉത്തരാ സ്വയംവരം" ഇങ്ങിനെ ആയിരക്കണക്കിന് പാട്ടുകൾ ഇന്നും നില നിൽക്കുന്നത്  കോടി രൂപ  മുടക്കിയത് കൊണ്ടാണോ എന്ന് ഈ പുതു സംവിധായകർ ഒന്ന് ചിന്തിയ്ക്കണം. ( ചിന്താ ശക്തി ഉണ്ടോ ഇവർക്ക്).

ഒരു പാട്ടിന് ഒരു കോടിയ്ക്ക് പുറകെ ഒരു സിനിമ സെറ്റിനു 1 കോടി മുടക്കിയ മറ്റൊരു കഥയും ഉണ്ട്. പൊള്ളാച്ചിയിൽ വസ്തു വാങ്ങി സെറ്റ് ഇട്ട് ആണ് ആ മണ്ടൻ 1 കോടി രൂപ തുലച്ചത്‌.  അത്രയും സെറ്റ് ആവശ്യമാണെന്ന് ആണ് അങ്ങേര് പറയുന്നത്.

ഇതൊക്കെ കഴിവു കെട്ട സംവിധായകരെ ആണ് കാണിയ്ക്കുന്നത്. നല്ലൊരു സിനിമ സവിധാനം ചെയ്യാൻ അവർക്ക് കഴിവില്ല.അവർക്ക് സിനിമ എടുക്കണമെങ്കിൽ,പാട്ട്,സെറ്റ്  അങ്ങിനെ കുറെ കാര്യങ്ങളുടെ സഹായം വേണം. ഒരു സിനിമയിൽ കഥയെ സപ്പോർട്ട് ചെയ്യാനാണ് ചുറ്റുപാടുകൾ വേണ്ടത്.പകരം കഴിവില്ലാത്തവർ സെറ്റിനു പ്രാധാന്യം നൽകി സിനിമ എടുക്കുന്നു. കഥാ പാത്രങ്ങൾക്കാണ് പ്രാധാന്യം വേണ്ടത്. അവരെ ചുറ്റി പ്പറ്റി കഥ വികസിയ്ക്കുന്നു. ഇന്നും പല സിനിമകളും നമ്മുടെ മനസ്സിൽ മായാതെ നിൽക്കുന്നത് ആ കഥ നമ്മുടെ ഉള്ളിൽ തട്ടിയത് കൊണ്ടാണ്. ആ കഥാപാത്രങ്ങളുടെ അഭിനയം കൊണ്ടാണ്.അല്ലാതെ സെറ്റ് കൊണ്ടല്ല. ഒരു കോടിയുടെ പാട്ടും കൊണ്ടല്ല. ഇവന്മാരെല്ലാം കൂടി മലയാള സിനിമ നശിപ്പിയ്ക്കുകയാണ്.

ഇത്തരം സിനിമകൾ ഇങ്ങിനെ ധാരാളമായി ഇറങ്ങുന്നതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും ജനങ്ങൾക്കും   ഒഴിയാനാവില്ല.  കിഴട്ടു തന്തമാർക്ക് ഫാൻസ്‌ അസോസിയേഷനും ഉണ്ടാക്കി തിയേറ്റർ നിരങ്ങുന്ന കുറെ പൊട്ടൻ മാരായ ഫാൻസ്‌. പിന്നെ  എന്ത് തറ പ്പടം ആയാലും തിയേറ്ററിൽ ഇടിച്ചു കയറുന്ന കാണികൾ.  അവർ  തന്നെ ഈ കൂതറ പടങ്ങൾ ജന്മം കൊള്ളുന്നതിന്റെ   പ്രധാന ഉത്തരവാദികൾ. 

ഒരു കപ്പൽ വാങ്ങിയാണോ ഐസൻസ്റ്റൈൻ, "ബാറ്റിൽ ഷിപ്പ് പോറ്റെംകിൻ" എടുത്തത്‌? ലോക വിപ്ലവ ചരിത്രത്തെ സംഗ്രഹിയ്ക്കുകയാണ് അതിലൂടെ  ചെയ്തത്. അങ്ങിനെ എത്രയെത്ര സംവിധായകർ.  ചിട്ടപ്പെടുത്തിയ പശ്ചാത്തല സംഗീതമില്ലാതെ അടൂർ ഗോപാലകൃഷ്ണൻ "കൊടിയേറ്റം" എത്ര ഭംഗിയായിഅവതരിപ്പിച്ചു. ഹംഗേറിയൻ  സംവിധായകൻ മിക് ലോസ്‌ ജാങ്ക്സോ കിളികളുടെയും കാറ്റിന്റെയും  ശബ്ദം മാത്രം ആണ്  തന്റെ സിനിമകൾക്ക് കൊടുത്തത്. അത് പോലെ കുറച്ചു മാത്രം സംഗീതം തൻറെ സിനിമകളിൽ ഉപയോഗിച്ചു സത്യജിത്  റായ്. 

സംവിധായകൻ പരാജയപ്പെടുന്നിടത്താണ് സംഗീതത്തിൻറെ ആവശ്യമെന്നു നമ്മുടെ സത്യജിത്  റായ് പറഞ്ഞതാണ് ശരി.

2015, ജനുവരി 15, വ്യാഴാഴ്‌ച

വോട്ടവകാശം.

പ്രവാസി കൾക്ക് ഒരു പുതു വത്സര സമ്മാനമായി, നാടിൻറെ ഭരണത്തിൽ ഭാഗ ഭാക്ക് ആകാനുള്ള അവസരം ലഭിച്ചിരിയ്ക്കുന്നു. ജന്മ നാടിൻറെ ഭാഗധേയം നിർണയിയ്ക്കാൻ നടക്കുന്ന തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള അവസരം ആണ് പ്രവാസിയ്ക്ക് ലഭിച്ചിരിയ്ക്കുന്നത്. വളരെ നാളത്തെ ശക്തിയായ ആവശ്യപ്പെടലിനു ശേഷമാണ് ഇത് ലഭിച്ചത്. അതും സുപ്രീം കോടതി ഇട പെടൽ കൊണ്ടു മാത്രം.

പതിനായിരക്കണക്കിന് കോടി രൂപയാണ്  കേരളത്തിലേയ്ക്ക് പ്രതി വർഷം  വിദേശ മലയാളികൾ അയയ്ക്കുന്നത്. കേരളത്തിൻറെ സാമ്പത്തിക മേഖലയിൽ വളരെ ഗണ്യമായ ഒരു തുകയാണിത്. പ്രവാസികളുടെ ഇന്നേ വരെയുള്ള പണം നിക്ഷേപം കേരളത്തിൻറെ വാർഷിക ബട്ജറ്റിനേക്കാൾ അധികമായിരിയ്ക്കും. കേരളത്തിൻറെ സമ്പത്ത് ഘടനയിൽ വളരെയേറെ സ്വാധീനം ചെലുത്തുന്ന ദശ  ലക്ഷക്കണക്കിന്‌  മലയാളികൾക്ക് ആണ് കേരളം ആര് ഭരിയ്ക്കണമെന്ന് തീരുമാനിയ്ക്കാൻ, തങ്ങളുടെ അഭിപ്രായം കൂടി പറയാൻ അവസരം ലഭിയ്ക്കുന്നതു്.

കേരളത്തിൻറെ ഇതേ വരെയുള്ള ചരിത്രം പരിശോധിച്ചാൽ ഇടതും കോണ്‍ഗ്രസ്സും മാറി മാറി ഓരോ അഞ്ചു വർഷവും ഭരിയ്ക്കുകയാണ്. ജനാധിപത്യത്തിൽ ജനങ്ങളാണ് വലുത്, ജനങ്ങൾ നിശ്ചയിക്കുന്നത് പോലെയാണ് ഭരണം എന്നൊക്കെ മേനി പറയാമെങ്കിലും ഇവിടെ അതൊന്നുമല്ല നടക്കുന്നത്.ജനാധിപത്യത്തിന്റെ ചില പാളിച്ചകൾ മുതലെടുത്ത്‌ കൊണ്ട് ഇവർ മാറി മാറി ഭരിച്ചു മുടിയ്ക്കുന്നു. മറ്റൊരു വഴി ഇല്ലാതെ  ജനങ്ങൾ വലയുന്നു. വോട്ട് ചെയ്തില്ലെങ്കിലും പ്രയോജനമില്ല. ഒരു വോട്ട് കിട്ടുന്നയാളും ജയിയ്ക്കും, മറ്റു  മത്സരാർത്ഥിയ്ക്ക് ഒരു വോട്ടും കിട്ടിയില്ലെങ്കിൽ. അതാണ്‌ ജനാധിപത്യം. 

എന്നിരുന്നാലും പ്രവാസികൾക്ക് പ്രദേശികളെ ക്കാൾ കൂടുതൽ ചെയ്യാൻ കഴിയും.  ഇടതിനെയും കോണ്‍ഗ്രസ്സിനെയും എതിർക്കുന്ന ആളുകൾക്ക് ഒത്തൊരുമ ഇല്ലാത്തതിനാൽ വോട്ട് വിഭജിച്ച്‌ ഇടതോ കോണ്‍ഗ്രസ്സോ  ജയിയ്ക്കും. ഇവിടെയാണ്‌ പ്രവാസിയ്ക്ക് പലതും ചെയ്യാൻ കഴിയുന്നത്‌. അവർക്ക് പൊതുവായുള്ള ഒരു കാര്യം 'പ്രവാസം'  തന്നെ. അവിടെ ജാതി, മതം ,രാഷ്ട്രീയം   എന്നതിനേക്കാൾ ഏറ്റവും പ്രധാനവും മുൻപിൽ നിൽക്കുന്നതും അവരുടെ പൊതുവായ പ്രവാസം തന്നെ. അപ്പോൾ അവർക്ക് കൂടുതൽ യോജിപ്പ് കാണും.അവരുടെ കാര്യങ്ങൾ നോക്കാൻ തയാറുള്ള ആളെ, അവരുടെ നാട് നന്നാക്കാൻ തയ്യാറുള്ള ഒരു സ്ഥാനാർഥിയെ ജയിപ്പിയ്ക്കാൻ അവർ ഒന്നിച്ചുനിൽക്കുന്നത് കൊണ്ട്  കഴിയും. 

കുറച്ചു വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ആണ് എല്ലാ മണ്ഡലത്തിലും ജയിയ്ക്കുന്നത്. ആ ഭൂരി പക്ഷം നിയന്ത്രിയ്ക്കാൻ ഒത്തൊരുമ ഉള്ളത് കൊണ്ട് പ്രവാസിയ്ക്ക് കഴിയും. ഈ വിവരം നന്നായി അറിയുന്ന രാഷ്ട്രീയ പാർട്ടികളും,അവരുടെ നിയന്ത്രണത്തിൽ ഉള്ള   മത സംഘടന കളും വിദേശത്തേയ്ക്ക് വോട്ട് പിടിയ്ക്കാൻ ഇറങ്ങാൻ സമയമായി. ജാതി,മതം,ഇവയാണ് എന്നും രാഷ്ട്രീയ പാർട്ടികളുടെ ആശ്രയം. ആ തുറുപ്പു ചീട്ട് അവർ ഇറക്കും. അതിന് അതീതരാകാൻ വിദേശ മലയാളികൾക്ക് മാത്രമേ കഴിയൂ. ആ കഴിവ് അവർ നന്നായി,നീതി യുക്തമായി ഉപയോഗിച്ചാൽ നമ്മുടെ നാട്ടിൽ ഒരു മാറ്റം വരും.

വിദേശത്ത് കഷ്ട്ടപ്പെട്ട് ഉണ്ടാക്കുന്ന പണം ഭാവിയിലെയ്ക്കൊരു താങ്ങായി ഉപയോഗിയ്ക്കാൻ പറ്റിയ ഒരു നിക്ഷേപ സാധ്യത ഉണ്ടാക്കി ത്തരാൻ ഇത് വരെയുള്ള സർക്കാരുകൾക്ക് കഴിഞ്ഞോ? ഇല്ല.ബാങ്കിൽ ഇടുക എന്നൊരു വഴി മാത്രം. കൃഷി, വ്യവസായം തുടങ്ങി പല മേഖലയിലും സർക്കാരിന് ഈ പണം നിക്ഷേപിച്ച് അതിൻറെ ലാഭ വിഹിതം നിക്ഷേപകർക്ക് കൊടുക്കാമല്ലോ. ജോലി നഷ്ട്ടപ്പെട്ട് തിരിച്ചു വരുന്നവരെ പുനരധിവസിപ്പിയ്ക്കാൻ എന്തെങ്കിലും പദ്ധതി ഈ സർക്കാരുകൾ ഉണ്ടാക്കിയിട്ടുണ്ടോ? ലിബിയയിൽ മരണത്തിൻറെ പിടിയിൽ നിന്നും രക്ഷപ്പെട്ടു വന്ന പാവം നഴ്‌സുമാർ പലരും വീണ്ടും ഭീകരാവസ്ഥ തളം കെട്ടി ക്കിടക്കുന്നിടങ്ങളിലേക്ക്   തിരിച്ചു പോകാൻ നിർബ്ബന്ധിതർ ആയത് എന്ത് കൊണ്ടാണ്?  കേരളത്തിൽ ജീവിയ്ക്കാൻ ഒരു വഴിയും ഇല്ലാത്തതു കൊണ്ട്. അതാണ്‌ ബഹു ഭൂരിപക്ഷം പ്രവാസികളുടെയും സ്ഥിതി.

സോഷ്യൽ മീഡിയ കൂടുതൽ  ഉപയോഗിയ്ക്കുന്നത് പ്രവാസി മലയാളികൾ ആണ്. അത് അവർക്ക് നല്ലൊരു കൂട്ടായ്മയും ആണ്. അത് ശരിയായി പ്രയോജനപ്പെടുത്തി പ്രവാസിയ്ക്ക് ആവശ്യമായ കാര്യങ്ങളിൽ ശക്തമായ വില പേശൽ നടത്താൻ അവർക്ക് കഴിയും. ഈ കിട്ടിയ അവസരം പ്രവാസികൾ തങ്ങൾക്കനുകൂലമായി നന്നായി മുതലെടുക്കണം.     . മുതലെടുപ്പാണല്ലോ  ഈ രാഷ്ട്രീയക്കാർ എന്നും ചെയ്തു കൊണ്ടിരിയ്ക്കുന്നതും. പ്രവാസി ക്കാര്യം മാത്രമല്ല  നമ്മുടെ നാട്ടിൻറെ ആകെ വികസനത്തിനും നന്മയ്ക്കും കൂടി വേണ്ടി പ്രവർത്തിയ്ക്കാൻ ഈ രാഷ്ട്രീയക്കാരെ നിർബ്ബന്ധിതർ ആക്കണം. അങ്ങിനെ ഈ വോട്ടവകാശത്തെ   അനുകൂലമാക്കാൻ പ്രവാസികൾ ഒറ്റക്കെട്ടായി നിൽക്കണം. അവിടെ സങ്കുചിതമായ ചിന്തകൾ മാറ്റി നിർത്തണം. പ്രാവാസി എന്ന ഒരേ ഒരു മതം  മാത്രമേ ആകാവൂ. 

2015, ജനുവരി 14, ബുധനാഴ്‌ച

വിഴിഞ്ഞം തുറമുഖം

വിഴിഞ്ഞം പദ്ധതി നടപ്പാകണമെങ്കിൽ ഹിന്ദു സമൂഹം മുന്നോട്ട് വരണം എന്ന് നടൻ സുരേഷ് ഗോപി പറഞ്ഞിരിയ്ക്കുന്നു. 

കേൾക്കുമ്പോൾ അൽപ്പം അസ്വസ്ഥത തോന്നുന്ന ഒരു പ്രഖ്യാപനം. അൽപ്പം പ്രകോപന പരം ആണോ എന്ന് കൂടി തോന്നും. ഒരു സങ്കുചിത ചിന്തയോ എന്നും. പക്ഷേ വിഴിഞ്ഞത്ത് നടക്കുന്നത് എന്താണെന്ന് അറിയുമ്പോൾ സുരേഷ് ഗോപിയുടെ പ്രസ്താവനയുടെ സാംഗത്യം മനസ്സിലാകും.

25 വർഷം മുൻപ് തുടങ്ങി വച്ച ഒരു സംരഭം ആണ് വിഴിഞ്ഞം കണ്ടൈനർ ട്രാൻഷിപ്പ്മെൻറ് ടെർമിനൽ പോർട്ട്‌. കെ.കരുണാകരൻ മുഖ്യ മന്ത്രി ആയിരുന്ന കാലത്ത് ആന്ധ്രയിലെ കുമാർ ഗ്രൂപ്പുമായി ഒരു MOU ഒപ്പ് വച്ചതും ആണ്. ആ വിഴിഞ്ഞം പോർട്ട്‌ ആണ് ഒരു ഇഞ്ച്‌ പോലും മുന്നോട്ടു പോകാതെ ഇന്നും ഇങ്ങിനെ നിൽക്കുന്നത്. അതിനർത്ഥം ഈ പോർട്ടിനെതിരെ ശക്തമായ ഒരു ലോബി പ്രവർത്തിയ്ക്കുന്നു,അവർ ശക്തമായി ഭരണത്തിൽ ഇടപെട്ട് ഇത് തകർക്കാൻ ശ്രമിയ്ക്കുന്നു.

 മീൻ പിടുത്ത തുറമുഖത്തിന് 3 കിലോ മീറ്റർ മാറിയാണ് പുതിയ പോർട്ട്‌ വരുന്നത്. അതു കൊണ്ട് ഇതവരെ ബാധിയ്ക്കുന്നില്ല. ഇടയ്ക്കിടെയുള്ള മണ്ണ് മാറ്റൽ ആവശ്യമില്ലാത്ത 24 മീറ്റർ ആഴമുള്ള സ്വാഭാവിക തുറമുഖമാണ് വിഴിഞ്ഞം. വല്ലാർപാടം ആഴം 14 മീറ്റർ മാത്രം. കേരളത്തിന്റെ വളർച്ചയ്ക്ക് വളരെയേറെ സാധ്യതകൾ നൽകുന്നതാണീ തുറമുഖം.

ഈ തുറമുഖം പ്രാവർത്തികമായാൽ. ദുബൈ,കൊളംബോ എന്നീ തുറമുഖങ്ങളുടെ പ്രാധാന്യം നഷ്ട്ടപ്പെടും.   അതാണ്‌ ഇന്റർ -നാഷണൽ ലോബി ഇതിനെ എതിർക്കുന്നത്. ഇതിനു ചുറ്റുമുള്ള റിസോർട്ട് ലോബി ആണ്   ഇതിനെ എതിർക്കുന്ന പ്രാദേശിക ലോബി. മിയ്ക്കവാറും എല്ലാ റിസോർട്ടുകളും തീര ദേശ സംരക്ഷണ നിയമം ലംഘിച്ച് കടൽ തീരം കയ്യേറി ആണ് റിസോർട്ടുകൾ ഉണ്ടാക്കിയിട്ടുള്ളത്. ഈ പോർട്ട്‌ വന്നാൽ റിസോർട്ട് കാർ ഔട്ട്‌ ആകും.അതാണ്‌ അവരിതിനെ എതിർക്കുന്നത്. പണം ധാരാളം ഇറക്കി അവർ കേരളത്തിലെ ഭരണ കൂടങ്ങളെ , ഇടതും കോണ്‍ഗ്രസ്സും, വിലയ്ക്ക് വാങ്ങുന്നു. ഇന്റർ നാഷണൽ ലോബിയും ഈ പോർട്ട്‌ തടയാൻ പണം  ഒഴുക്കുന്നു.

ക്രിസ്ത്യൻ- മുസ്ലിം സമുദായങ്ങളാണ് വിഴിഞ്ഞത്തെ മീൻ പിടുത്ത മേഖലയിലെ താമസക്കാർ. കാര്യ വിവരം വലുതായില്ലാത്ത ആ പാവങ്ങളെ ഉപയോഗിച്ചാണ് ലോബി കളുടെ കളി. ക്രിസ്ത്യൻ പള്ളികൾ ഇതിൽ വലിയ പങ്ക് വഹിയ്ക്കുന്നു. പുതിയ തുറമുഖത്തിന് എതിരെ ഒരു ആട്ടോ ഡ്രൈവർ സുപ്രീം കോടതിയിൽ വരെ പോയി.  എവിടുന്നാണ് ഇതിനൊക്കെ പണവും സഹായവുമൊക്കെ?  അടുത്തിടെ ഈ കേസിന് പോയ ആളെ കണ്ടിരുന്നു ചാനലുകാർ. ആ പാവം മനുഷ്യന് ഒന്നും അറിഞ്ഞു കൂടാ.പള്ളിയിലെ അച്ചനും മറ്റും വന്നു കുറെ പേപ്പർ ഒപ്പിട്ടു വാങ്ങി ക്കൊണ്ട് പോയി. താമസ സ്ഥലം നഷ്ട്ടപ്പെടാതിരിയ്ക്കാൻ ആണ് ഈ പേപ്പർ ഒക്കെ ഒപ്പിടുന്നത് എന്നാണ് ആ പാവത്തിനെ പറഞ്ഞു ധരിപ്പിച്ചത് എന്നാണ് അയാൾ പറഞ്ഞത്. രണ്ട് മത്സ്യ തൊഴിലാളികൾ, വിൽഫ്രെഡ്, മേരി ദാസൻ, ഈ പദ്ധതിയ്ക്കെതിരെ     ഡൽഹി നാഷണൽ  ഗ്രീൻ ട്രിബ്യുണലിൽ കേസ് കൊടുത്തു. മെഹ്ദാദ്,എലിസബത്ത്‌ ആന്റണി എന്ന രണ്ട് മത്സ്യ തൊഴിലാളികൾ കൂടി.

ഇപ്പം മനസ്സിലായല്ലോ സുരേഷ് ഗോപി പറഞ്ഞതിൻറെ പൊരുൾ.

ഏലിയാസ് ജോണ്‍ (NTV) എന്നൊരു പത്ര പ്രവർത്തകൻ വിഴിഞ്ഞം തുറമുഖത്തിന് വേണ്ടി വളരെ ശക്തിയായി പോരാടിയിരുന്നു. വിഴിഞ്ഞം തുറമുഖം ഒഴിവാക്കാൻ സർക്കാരിന് കഴിയാതെ പോയത് തന്നെ  ഏലിയാസ് ജോണ്‍ തുടങ്ങി വച്ച സമരം കൊണ്ടാണ്. 






കരി ഓയിൽ

ഒരു സർക്കാർ ഉദ്യോഗസ്ഥനെ ഓഫീസിൽ കയറി ജോലി തടസ്സപ്പെടുത്തുകയും മുഖത്തും ദേഹത്തും കരി ഓയിൽ ഒഴിയ്ക്കുകയും ചെയ്ത ആളുകൾക്കെതിരെ പോലീസ് എടുത്ത കേസ് പിൻ വലിയ്ക്കാൻ മുഖ്യ മന്ത്രി തീരുമാനിച്ചിരിയ്ക്കുന്നു.

കേശവേന്ദ്ര കുമാർ എന്ന ഐ.എ.എസ് കാരൻറെ മുഖത്തും ദേഹത്തും ആണ് കെ.എസ.യു.ക്കാർ കരി ഓയിൽ ഒഴിച്ചത്.  2012 ഫെബ്രുവരി യിൽ,അദ്ദേഹം ഹയർ സെക്കണ്ടറി ഡയറക്ടർ ആയിരുന്ന കാലത്ത് ആണ് ഓഫീസിൽ ഇരുന്ന ആ പാവത്തിന്റെ തലയിൽ കരി ഓയിൽ ഒഴിച്ചത്. 

ആ കേസ് ആണ് ഇരു ചെവി അറിയാതെ ഉമ്മൻ ചാണ്ടി പിൻ വലിയ്ക്കാൻ തീരുമാനിച്ച്  കോടതിയിൽ സമർപ്പിയ്ക്കാൻ പറഞ്ഞത്. കാരണം കാണിയ്ക്കുന്നത് ഈ ഒഴിച്ച ആൾക്കാർ ഭരണ പാർട്ടിയുടെ യുവജന വിഭാഗം ആണെന്ന് ആണ് പറയപ്പെടുന്നത്‌.

ചെന്നിത്തലയോട് ചോദിച്ചപ്പോൾ പുള്ളി ഇതൊന്നും അറിഞ്ഞിട്ടില്ല എന്നും പഴയ ആഭ്യന്തരൻ ആണ് ഇത് സപ്പോർട്ട് ചെയ്തതും  എന്നാണ്. തിരുവഞ്ചൂർ. അത് ശരിയായിരിയ്ക്കും. കാരണം ശാലു മേനോനിലും സരിതയിലും എല്ലാം ചാണ്ടിയും തിരുവഞ്ചൂരും വലിയ കുലാന്മാർ ആയിരുന്നല്ലോ.എടുത്തു? 

ഇങ്ങിനെ കേസ് പിൻ വലിച്ചാൽ ഇവിടെ എന്ത് പോക്രിത്തരവും കാണിയ്ക്കാമല്ലൊ. ഭരണ പാർട്ടിയുടെ ആളായാൽ മതിയല്ലോ. ഇനി പ്രതി പക്ഷം ആയാലും കുഴപ്പമില്ല. അവർ ഭരണ പക്ഷം ആകുമ്പോൾ കേസ് പിൻ വലിയ്ക്കാമല്ലൊ.

ചാണ്ടി പറയുന്നത് ബിന്ദു കൃഷ്ണ ( മഹിള കോണ്‍ഗ്രസ്) യും പിന്നെ പ്രതികളുടെ മാതാ പിതാക്കളും അഭ്യർത്തിച്ചു എന്നാണ്. പലരും കുറ്റക്കാർ അല്ലെന്നും. പിന്നെ എന്തിന് പോലീസ് അവരുടെ പേരിൽ കേസ് എടുത്തു? നേരത്തെ  ചാനലുകാരെ വിളിച്ചു   കൂട്ടി ആണ് ഇവർ കരി ഓയിൽ പ്രകടനം നടത്തിയത്. കൂടാതെ ആ വീഡിയോ യിൽ എല്ലാം വിശദമായിക്കാണുകയും ചെയ്യാം.

ഈ ഐ.എ.എസ്. കാർ പ്രതികരിക്കുകയും ഒന്നും ഇല്ല. താങ്ങി നിന്നാൽ വല്ലതും കിട്ടും. ടി.ഓ. സൂരജിനെ നമ്മൾ കണ്ടതാണല്ലോ. അൽപ്പം കരി ഓയിൽ വീണാലും കാശ് കിട്ടിയാൽ മതിയല്ലോ. പക്ഷെ ഈ പുതിയ പയ്യൻ സ്ട്രോങ്ങ്‌ ആണെന്ന് തോന്നുന്നു.

ഇന്നലെ ഒരു ചാനൽ ചർച്ചയിൽ ഏതോ ഒരു അൽപ്പൻ ഇരുന്ന് ഈ കേശവേന്ദ്ര കുമാറിനെ പറ്റി തട്ടി വിടുന്നത് കേട്ടു. പാവമാണ്.ബാക്ക് വേർഡ് ആണ്. അങ്ങിനെയൊക്കെ. അതിനിവിടെ എന്ത് പ്രസക്തി?  ബാക്ക് വേർഡ് ആയാലും ഫോർ വേർഡ് ആയാലും കരി ഓയിൽ ഒഴിച്ചാൽ തുല്യമല്ലേ?

ഏതായാലും ചാണ്ടി പതിയെ തല ഊരിയിരിയ്ക്കുകയാണ്. കേസ് പിൻ വലിയ്ക്കില്ല എന്ന്. കാണിച്ച പോക്രിത്തരത്തിന് പരിഹാരമല്ലല്ലോ അത്.

2015, ജനുവരി 13, ചൊവ്വാഴ്ച

വിവേകാനന്ദ ജയന്തി

സ്വാമി വിവേകാനന്ദന്റെ 152 ജയന്തി കോണ്‍ഗ്രസ് ആഘോഷിയ്ക്കുന്നത് കാണുമ്പോൾ ചിരിയാണ് വരുന്നത്.  ഒപ്പം  കോണ്‍ഗ്രസ്സിനോട്‌ സഹതാപവും അതിലേറെ പുശ്ചവും.  വിവേകാനന്ദന്റെ    ജന്മ ദിനമായ ജനുവരി 12 ന് തിരുവനന്തപുരത്ത്  കവടിയാറിൽ ഉള്ള അദ്ദേഹത്തിൻറെ പ്രതിമയിൽ കെ.പി.സി.സി. പ്രസിഡന്റ്   സുധീരന്റെ വകയായി ഒരു പുഷ്പാർച്ചന. പിന്നീട് കെ.പി.സി.സി. ആസ്ഥാനത്ത് ഒരു അനുസ്മരണ സമ്മേളനം. അവിടെ അദ്ദേഹത്തിന്റെ ഒരു  ഛായാ ചിത്രം   ഉമ്മൻ  ചാണ്ടി അനാശ്ചാദനം നടത്തുന്നു. ഉമ്മൻ ചാണ്ടിയുടെയും സുധീരന്റെയും എല്ലാം പ്രസംഗങ്ങളും.

എന്താണ് പെട്ടെന്ന് വിവേകാനന്ദനോട്‌ കോണ്‍ഗ്രസ്സിന് ഒരു സ്നേഹം തോന്നിയത്? ഇതേ വരെ വിവേകാനന്ദൻറെ പേര് പോലും ഈ നേതാക്കൾ ഉച്ചരിച്ചു കേട്ടിട്ടില്ല. ഈ 152 ജന്മ ദിനങ്ങളിൽ ഒന്ന് പോലും അവർ ഇത് വരെ ആഘോഷിച്ചിട്ടുമില്ല. എന്തിനേറെ, വിവേകാനന്ദന്റെ ഒരു ചിത്രം പോലും കോണ്‍ഗ്രസ്സ് ഓഫീസിൽ   ഈ കോണ്‍ഗ്രസ്സ്കാർ  ഇതേ വരെ വച്ചിട്ടില്ല. അപ്പോൾ ഇതിൻറെ അർത്ഥംഎന്താണ്?   ഈ  കാണിച്ച പുഷ്പ്പാഭിഷേകവും ഹാരാർപ്പണവും ചിത്രം അനാശ്ചാദനവും എല്ലാം വെറും പ്രകടനങ്ങൾ മാത്രമായിരുന്നു എന്നല്ലേ?.

നെഹ്‌റു കുടുംബത്തിന്റെ പേരിൽ ജനങ്ങളെ ചൂഷണം ചെയ്യുകയും മുതലെടുക്കുകയും ആയിരുന്നു കോണ്‍ഗ്രസ്സ് ചെയ്തു കൊണ്ടിരുന്നത്. നെഹ്രുവിനെ, അദ്ദേഹത്തിന്റെ പുത്രി ഇന്ദിരാ ഗാന്ധിയെ, അവരുടെ മകൻ രാജീവ് ഗാന്ധിയെ, അദ്ദേഹത്തിൻറെ വിധവ  സോണിയയെ എന്നിവരെ മുൻ നിർത്തി ആയിരുന്നു കോണ്‍ഗ്രസ്സിന്റെ കളികൾ.അധികാരം പങ്കിടുക എന്ന ലക്‌ഷ്യം മാത്രം. സോണിയയുടെ   മക്കൾ രാഹുൽ, പ്രിയങ്ക എന്നിവരെ നേതാക്കൾ ആക്കി വീണ്ടും അധികാരത്തിൽ എത്താൻ അവർ ശ്രമിച്ചു.   പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വാദ്ര യെ പ്പോലും  നേതൃ സ്ഥാനത്ത് അവരോധിയ്ക്കാൻ ഈ കോണ്‍ഗ്രസ്സ് കാർക്ക് മടിയില്ല.അധികാരം കിട്ടിയാൽ   മാത്രം മതി.

അധികാരത്തിനു വേണ്ടിയുള്ള ഈ വൃത്തികെട്ട കളികൾക്കിടയിൽ ഭാരതത്തിൻറെ സ്വാതന്ത്ര്യത്തിനു വേണ്ടി പട പൊരുതിയ അസംഖ്യം ധീര സേനാനികളെയും വീര നേതാക്കളെയും അവർ സൗകര്യ പൂർവ്വം മറന്നു. നെഹ്രുവിന്റെ അതെ കാലയളവിൽ, ഭാരതത്തിൻറെ ഐക്യം ഊട്ടി ഉറപ്പിച്ച സർദാർ വല്ലഭായി പട്ടേലിനെ അവർ മറന്നു. ബാല ഗംഗാധര തിലക്കിനെ മറന്നു. ലാലാ ലജ്പത് റായ്, ഗോപാല കൃഷ്ണ ഗോഖലെഅങ്ങിനെ പലരെയും. എന്തിന്  നാല് തവണ ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റ് ആയിരുന്ന മദൻ  മോഹൻ മാളവ്യ യെയും. അടുത്തിടെ മോദി സർക്കാർ ഭാരത രത്നം നൽകിയപ്പോൾ ആയിരിയ്ക്കും മാളവ്യ എന്ന ആളിനെ പറ്റി കോണ്‍ഗ്രസ്സുകാർ കേട്ടത്.

ഇങ്ങിനെഓർമ  ശക്തി കുറഞ്ഞ കോണ്‍ഗ്രസ്സുകാർക്ക് വിവേകാനന്ദനെ പെട്ടെന്ന് ഓർമ വന്നതിൻറെ കാര്യം എല്ലാവർക്കും അറിയാം. ഭാരതീയ ജനതാ പാർട്ടി വിവേകാനന്ദനെ ആദരിയ്ക്കുകയും അദ്ദേഹത്തിന്റെ മഹത് വചനങ്ങൾ ഉൾക്കൊള്ളുകയും പ്രചരിപ്പിയ്ക്കുകയും കാലങ്ങളായി ചെയ്തു പോകുന്നു. ജനങ്ങൾ അത് അംഗീകരിയ്ക്കുകയും ചെയ്യുന്നു. അതാണ്‌ പെട്ടെന്ന് ഇവർക്ക് ഇങ്ങിനെ തോന്നിയത്. ഇന്നലെ അവിടെ കൂടിയ ആരെങ്കിലും വിവേകാനന്ദന്റെ പ്രസംഗങ്ങൾ കേട്ടിട്ടുണ്ടോ? അദ്ദേഹം എന്താണ് പറഞ്ഞത് എന്ന് അറിയാമോ? ഒന്നും ഇല്ല. ഒരു ഫോട്ടോ വച്ചു. എന്തൊക്കെയോ പ്രസംഗിച്ചു. അത്ര തന്നെ. അടുത്ത കാലത്തായി   വല്ലഭായി പട്ടേലിനെയും ഇവർ  ഓർമിച്ചു തുടങ്ങി. എപ്പോൾ? ബി.ജെ.പി. അദ്ദേഹത്തിന്റെ സ്മരണയ്ക്ക് വേണ്ടി ആഘോഷങ്ങൾ സംഘടിപ്പിച്ചപ്പോൾ. അവർ ഇത്രയും കൂടി പറയുകയുണ്ടായി. പട്ടേൽ കോണ്‍ഗ്രസ്സ് നേതാവായിരുന്നു എന്ന്. അതായത് അവകാശം അവർക്കാണെന്ന്.  എന്നിട്ട് എന്തേ ബി.ജെ.പി. പറയുന്നത് വരെ കോണ്‍ഗ്രസ്സ്  അദ്ദേഹത്തെ  മറന്നു പോയി.

തെരഞ്ഞെടുപ്പ് അടുത്ത് വരുന്നത് കൊണ്ട് വേവലാതി പ്പെട്ട് കോണ്‍ഗ്രസ്സ് കാണിയ്ക്കുന്ന ലജാകരമായ നാടകങ്ങൾ ആണ് ഇതെല്ലാം.

2015, ജനുവരി 12, തിങ്കളാഴ്‌ച

കട ബാധ്യത

നമ്മുടെ ഇന്ത്യാ മഹാരാജ്യത്ത് ഏറ്റവും കൂടുതൽ കടക്കാരാകുന്നത് മലയാളികൾ. കടക്കാർ എന്നാൽ കടയുള്ളവരല്ല.കടം ഉള്ളവർ. കേരളത്തിലെ 50 ശതമാനം കുടുംബങ്ങളും കട ബാധ്യതയിൽ പെട്ടവർ ആണ്.നാഷണൽ സാമ്പിൾ സർവേ ഓഫീസ് നടത്തിയ ഒരു സർവെയിൽ ആണ് ഇക്കാര്യം കണ്ടുപിടിച്ചത്. ഓരോ 10 വർഷം കൂടുമ്പോഴും നടത്തുന്നതാണ്  ഈ സർവേ.  2012 ജൂണ്‍ 30  ആണ് ഇപ്പോഴത്തെ സർവേയുടെ അടിസ്ഥാന തീയതി. ഓരോ കേരളീയ കുടുംബവും ശരാശരി ഒന്നര ലക്ഷം രൂപ കട ബാധ്യത ഉള്ളവർ.

ഫ്ലാറ്റ്, വാഹനം,  വസ്തു, തുടങ്ങി എന്തെല്ലാം സാധനങ്ങൾ ആണ് നമ്മൾ വാങ്ങി കൂട്ടുന്നത്‌? ആവശ്യം ഉണ്ടോ എന്ന് ചിന്തിയ്ക്കാറില്ല.  ആവശ്യം വരുമ്പോൾ അല്ല അടുത്തത് വാങ്ങുന്നത്.പുതിയ മോഡൽ ഇറങ്ങുമ്പോൾ.  അതാണ്‌ മാനദണ്ഡം. കഴിഞ്ഞ ഒരു വർഷത്തിൽ  എത്ര മൊബൈൽ ഫോണ്‍ ആണ് ഓരോരുത്തരും  പുതുതായി വാങ്ങിയത്? അങ്ങിനെ ഓരോ സാധനനവും. പൊങ്ങച്ചം അതാണ്‌ ഒരു കാരണം.  മറ്റുള്ളവരെ കാണിയ്ക്കാൻ.

കേരളത്തിൽ ഇത് തുടങ്ങി വച്ചത് ഗൾഫുകാരാണ്. എണ്ണ പ്പണം കൊണ്ട്  പട പണ്ടാരം പോലുള്ള വീടുകൾ കെട്ടിയിട്ടു. കാർ വാങ്ങി.ഇതെല്ലാം ഒരു "സ്റ്റാറ്റസ് സിംബൽ" ആക്കി കൊണ്ട് നടന്നു. അതിനെ അനുകരിയ്ക്കാൻ ശ്രമിച്ച നാട്ടിലെ പാവങ്ങളായ പൊങ്ങച്ചക്കാർക്കു  സഹായവുമായി ബാങ്കുകൾ വന്നു. ചൂഷകരായ ബ്ലേഡ് മാഫിയകൾ വന്നു. വീട് കെട്ടാനും, കാറ് വാങ്ങാനും അവർ ലോണ്‍ കൊടുത്തു.  ഫ്രിഡ്ജ് വാങ്ങാനും ടി.വി. വാങ്ങാനും കമ്പനിക്കാരും കടകളും ലോണ്‍ കൊടുത്തു. കയ്യിൽ ഒരു ചില്ലി ഇല്ലെങ്കിലും എന്തും വാങ്ങാം എന്നൊരു സ്ഥിതി വന്നു. എല്ലാവരും അങ്ങിനെ സാധനങ്ങൾ വാങ്ങിക്കൂട്ടി. ഒരു കാർ വാങ്ങാൻ എടുത്ത  5 ലക്ഷം ലോണ്‍ അടച്ചു തീരുമ്പോൾ 7 ലക്ഷം ആകുമെന്ന് ആരും നോക്കാറില്ല. അങ്ങിനെയാണ് കടം കയറുന്നത്.  

ഇങ്ങിനെ കേരളത്തെ എത്തിച്ചതിൽ പ്രമുഖ പങ്ക് ഇവിടം ഭരിച്ച സർക്കാരുകൾക്ക് ആണ്.  കാർഷിക  മേഖലയെയും മറ്റു ഉൽപ്പാദന മേഖലയെയും തഴഞ്ഞു. കച്ചവടത്തിന് അവർ  പ്രാമുഖ്യം നൽകി.  എളുപ്പം കിട്ടുന്ന നികുതി ആയിരുന്നു സര്ക്കാരിന്റെ നോട്ടം. എല്ലാ വർഷവും നടത്തുന്ന 'ഗ്രാൻറ് കേരള ഷോപ്പിംഗ്‌ ഫെസ്റ്റിവൽ'  നോക്കൂ. സമ്മാനവും മറ്റും നൽകി  ജനങ്ങളെ സാധനങ്ങൾ വാങ്ങാൻ  പ്രോൽസാഹിപ്പിയ്ക്കുകയാണ്. നികുതി കിട്ടും എന്ന ഒരു ദുഷ് ചിന്ത കൊണ്ടാണ് ഇങ്ങിനെ സാധനങ്ങൾ വാങ്ങാൻ പ്രേരിപ്പിയ്ക്കുന്നത്. ഈ പരസ്യങ്ങളും സമ്മാന പ്പെരു മഴയും കണ്ട്ബുദ്ധിയില്ലാത്ത ജനം വാങ്ങൽ തുടർന്നു.

അങ്ങിനെ ഇന്ത്യയിലെ ഒന്നാമത്തെ കട ബാധ്യതക്കാർ നമ്മൾ. ഏതായാലും ഫസ്റ്റ് കിട്ടിയല്ലോ. അത് മതി. 

2015, ജനുവരി 10, ശനിയാഴ്‌ച

ബ്ലോഗ്‌

കഥ, കവിത, ലേഖനം, നിരൂപണം, നോവൽ,അനുഭവങ്ങൾ തുടങ്ങി എന്തും ഏതും സൗജന്യമായി  കിട്ടുന്ന സ്ഥലമാണ് ബ്ലോഗുലകം. ആർക്കും എഴുതാം എന്തും എഴുതാം. വെട്ടാനോ തിരുത്താനോ ചവറ്റു കുട്ടയിൽ വലിച്ചെറിയാനോ പത്രാധിപർ ഇല്ല. എഡിറ്റർ, കമ്പോസർ, പ്രിൻറർ എല്ലാം എഴുത്തുകാരൻ. പിന്നെ  അനുവാചകൻ എന്ന  പദവിയും. ചിലപ്പോൾ വായിയ്ക്കാൻ മറ്റാരുമില്ലാത്ത   സാഹചര്യത്തിൽ   എഴുത്തുകാരൻ  വായനക്കാരനും ആകേണ്ടി  വരുന്നു. ആസ്വാദകനും.

പറയാനുള്ളത് പുറത്തു പറയുക എന്ന കർമം ആണ് എഴുത്തുകാരൻ എഴുതുന്നതിലൂടെ നിർവഹിയ്ക്കുന്നത്.   അത് എഴുതി കഴിയുമ്പോൾ ഉള്ള ആത്മ സംതൃപ്തി. അത് ആളുകൾ വായിക്കുമ്പോൾ ആ സംതൃപ്തി പൂർണതയിലേയ്ക്ക് അടുക്കും. അത് നല്ലതാണെന്ന് വായനക്കാർ പറയുമ്പോൾ  പരി പൂർണ സംതൃപ്തി.

ബ്ലോഗ്‌ വലിയൊരു ലോകം ആണ്. പ്രവാസികൾ ആണ് ബ്ലോഗുലകത്തിൽ കൂടുതൽ ഉള്ളതെന്ന് തോന്നുന്നു. അവരുടെ സാഹചര്യം ആയിരിയ്ക്കാം കാരണം. ജോലി കഴിഞ്ഞു കിട്ടുന്ന ധാരാളം   സമയം. നാട്ടിലാണെങ്കിൽ അൽപ്പം പരദൂഷണം പറയാം.( അത് വിദേശത്തും നടക്കും. പക്ഷേ ആൾക്കാരെ  ഒന്നിച്ചു കിട്ടാൻ ബുദ്ധിമുട്ട് ആണ്), രാഷ്ട്രീയത്തിൽ അൽപ്പം കളിയ്ക്കാം. ബീവറെജസിൽ വരി നിൽക്കാം. അങ്ങിനെ പല കാര്യങ്ങൾ കൊണ്ട്  സമയം പോക്കാം. അന്യ നാട്ടിൽ നിൽക്കുമ്പോഴുള്ള ഒറ്റപ്പെടലിൽ(?) ഉളവാകുന്ന  മാനസികാവസ്ഥയും ബ്ലോഗിൽ വരാൻ പ്രവാസികളെ  പ്രേരിപ്പിച്ചിരിയ്ക്കാം.

അങ്ങിനെ നോക്കുമ്പോൾ ബ്ലോഗുലകത്തിലെ ഒരു പ്രബല ഗ്രൂപ്പ് ആണ്  പ്രവാസി ഗ്രൂപ്പ്. അതിനകത്ത്  ചെറിയ ഗ്രൂപ്പുകൾ ഉണ്ട്.   പിന്നെ പുറത്ത്  വേറെ ചെറിയ  ഗ്രൂപ്പുകൾ. പല പരിഗണനകളാലും താൽപ്പര്യങ്ങളാലും    രൂപപ്പെട്ട ഗ്രൂപ്പുകൾ. എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും സ്നേഹിച്ചും സഹായിച്ചും കഴിയുന്നു.  കൂട്ടിനായി   ഒരൽപ്പം അസൂയയും കുശുമ്പും. മേമ്പോടിയ്ക്ക് ഒരു കഴഞ്ച്  പൊങ്ങച്ചവും. .

ബ്ലോഗിലെ രചനകൾ. എഴുത്തുകാരൻ സ്വയം പത്രാധിപർ  ആകുമ്പോഴുള്ള നിലവാരക്കുറവു   പ്രശ്നങ്ങൾ സ്വാഭാവികം. ഇപ്പോൾ അച്ചടി പ്രസിദ്ധീകരണങ്ങളിലും മറ്റു പല പരിഗണനകളും ആണല്ലോ രചനകൾ തെരഞ്ഞെടുക്കുന്നതിന് കാണിയ്ക്കുന്നത്.വളരെ നല്ല നിലവാരമുള്ള എഴുത്തുകാരും രചനകളും ബ്ലോഗിൽ ഉണ്ട്.

അഭിപ്രായങ്ങൾ. പല ബ്ലോഗുകളിലും പറയുന്നുണ്ട്, "അഭിപ്രായം എന്തായാലും, നല്ലതായാലും മോശമായാലും, ഒന്ന് പറഞ്ഞിട്ട് പോകൂ" എന്ന്. ചില ബ്ലോഗിൽ  വ്യക്തമായി പറയുന്നുണ്ട്  "നല്ലത് പറഞ്ഞാൽ ഞാനും ആസ്വദിയ്ക്കും"എന്നും. അത് സത്യമായ പ്രസ്താവന.

അഭിപ്രായങ്ങൾ, അത് വായനക്കാരുടെ മനോനില അനുസരിച്ചായിരിയ്ക്കും.
എന്തിനാണ് പിണക്കുന്നത് എന്ന് കരുതി ഒരു "ഒത്തു തീർപ്പ്" അഭിപ്രായം പറയാം. ചില അഭിപ്രായങ്ങളിൽ അൽപ്പം ആക്ഷേപം കലർന്നിട്ടുണ്ടാകാം. അധിക്ഷേപിയ്ക്കുന്ന അഭിപ്രായങ്ങളും സുലഭം. ബഹു ജനം പല വിധം.

അസഹിഷ്ണുത പുലർത്തുന്നവരാണ് അധികം എഴുത്തുകാരും. നല്ലത് മാത്രം കേൾക്കാൻ താൽപ്പര്യം ഉള്ളവർ. വിമർശനം ഇഷ്ട്ടപ്പെടാത്തവർ. താൻ പറയുന്നതാണ്, അത് മാത്രമാണ് ശരി എന്ന് കരുതുന്നവർ. അങ്ങിനെ പോകുന്നു എഴുത്തുകാർ. അത് പോലെ വായനക്കാരും പെരുമാറുമ്പോൾ കാര്യം ഭംഗിയായി.

ഇതൊക്കെയാണ് ബ്ലോഗ്‌ ലോകം എന്ന് ഏഴെട്ടു വർഷം ഈ ബ്ലോഗുകൾ കണ്ടപ്പോൾ തോന്നിയതാണ്.

2015, ജനുവരി 9, വെള്ളിയാഴ്‌ച

പാമോയിൽ

കോടതികൾ മാത്രമാണ് ഇന്ന് ജനങ്ങളുടെ  രക്ഷയ്ക്ക് ഉള്ളത് എന്ന് വീണ്ടും വീണ്ടും തെളിഞ്ഞു കൊണ്ടിരിയ്ക്കുന്നു.

പാമോയിൽ കേസ് അവസാനിപ്പിയ്ക്കാൻ വേണ്ടി ഉമ്മൻ ചാണ്ടി  കൊടുത്ത ഹർജി കേരള ഹൈക്കോടതി തള്ളി ക്കളഞ്ഞിരിയ്ക്കുന്നു. ഇത് പിൻ വലിയ്ക്കുന്നത് പൊതു താൽപ്പര്യത്തിനാണെന്ന  സർക്കാർ വാദം കോടതി തള്ളി. പിൻ വലിയ്ക്കുന്നത്   പ്രതികളെ  സഹായിയ്ക്കാൻ മാത്രമേ പ്രയോജനപ്പെടൂ എന്നും ബഹു. കോടതി പറഞ്ഞു. അതു കൊണ്ട് കേസ് വിചാരണ തുടങ്ങണമെന്ന് കോടതി പറഞ്ഞു.

1991 ൽ കരുണാകരൻ മുഖ്യ മന്ത്രിയായിരുന്ന സമയത്ത് ആഗോള വിപണിയിൽ ടണ്ണിനു 392.25 ഡോളർ ഉണ്ടായിരുന്ന പാമോയിൽ 405 ഡോളറിന് 15000  ടണ്‍ ഇറക്കുമതി ചെയ്തു 2.32 കോടി ഖജനാവിന് നഷ്ട്ടം സംഭവിച്ചു എന്നതാണ് വിജിലൻസ് കേസ്. 

23 ആം സാക്ഷി ആയ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി വിചാരണ സമയത്ത് തെളിവുണ്ടെങ്കിൽ പ്രതി ആകുകയും ചെയ്യാം എന്നും കോടതി പറഞ്ഞു.

ഉദ്യോഗസ്ഥരെ രക്ഷിയ്ക്കാനെന്ന വ്യാജേനെയാണ് സർക്കാർ ഹർജി നൽകിയത്. പക്ഷെ ഉമ്മൻ ചാണ്ടിയ്ക്ക് ഈ കേസിൽ താൻ  പെട്ട് പൊകുമൊ എന്നൊരു   സംശയം ഉള്ളത് കൊണ്ടാണ് ഈ പിൻ വലിയ്ക്കൽ ഹർജി നൽകിയത് എന്ന് എല്ലാവർക്കും അറിയാം. 

ജിജി തോംസണ്‍ എന്ന ഐ.എ.എസ്.കാരൻ ഈ കേസിൽ പ്രതിയാണ്. അങ്ങേരെ കേന്ദ്രത്തിൽ നിന്നും വിളിച്ച് ഉമ്മൻ ചാണ്ടി കൊണ്ട് വന്നിരിയ്ക്കുകയാണ്. ചീഫ് സെക്രട്ടറി ആക്കാൻ. അതിന്റെ ചരടു വലിയും പബ്ലിസിറ്റിയും എല്ലാം കോണ്ട്രാക്റ്റ് എടുത്ത് എക്സ്ക്ലൂസീവ് ആയിട്ട് നടത്തിയത് മനോരമ പത്രം ആണ്. 

 പി.ജെ. തോമസ്‌ ഐ.എ.എസ്. ഇതേ കേസിൽ ഉൾപ്പെട്ട ആളായിരുന്നു. അത് കൊണ്ട് അങ്ങേരെ ചീഫ് വിജിലൻസ് കമ്മീഷണർ ആക്കേണ്ട എന്ന്   സുപ്രീം കോടതി ആണ് അന്ന് പറഞ്ഞത്.

പക്ഷേ എതു കോടതി പറഞ്ഞാലും ജിജി തോംസണ്‍ ആണ് ഇവിടെ ചീഫ് സെക്രട്ടറി ആകാൻ ഏറ്റവും അനുയോജ്യൻ. ഇവിടത്തെ മറ്റു ഉദ്യോഗസ്ഥരുടെ കാര്യം നോക്കാം. ടി.ഓ.സൂരജ് എന്ന സെക്രട്ടറി അഴിമതിയിൽ സസ്പെൻഷൻ. മറ്റൊരു അഴിമതി ക്കാരൻ ടോം തച്ചങ്കരി അഡീഷനൽ ഡി.ജി.പി.    മുഖ്യ മന്ത്രി ചാണ്ടി   സോളാർ, സരിത, ടൈറ്റാനിയം കേസുകളിൽ കുടുങ്ങി കിടക്കുന്നു. ധന മന്ത്രി  മാണി ഒരു കോടി അഴിമതി വിജിലൻസ് കേസിൽ പെട്ട് കിടക്കുന്നു. ആഭ്യന്തര മന്ത്രി ചെന്നിത്തലയും മദ്യ മന്ത്രി ബാബുവും ബാർ കോഴ വാങ്ങി എന്ന ആരോപണത്തിൽ മുങ്ങി കിടക്കുന്നു. പ്ലസ് റ്റു അഴിമതിയിൽ അബ്ദു റബ്ബ്. റോഡു പണി അഴിമതിയിൽ ഇബ്രാഹിം കുഞ്ഞ്. ഇങ്ങിനെ എല്ലാ മന്ത്രിമാരും അഴിമതി ക്കാർ. 

അപ്പോൾ പിന്നെ ഈ  അഴിമതി ഭരണത്തിൽ ചീഫ് സെക്രട്ടറി ആയി അഴിമതി ക്കേസ് പ്രതി ആയ ജിജി തോംസണ്‍ അല്ലേ വേണ്ടത്‌ ?

2015, ജനുവരി 8, വ്യാഴാഴ്‌ച

പാരീസ് ഭീകരാക്രമണം

ഭീകരാക്രമണത്തിന്റെ കഥ തുടരുകയാണ്. ഇന്നലെ പാരീസിലെ ചാർളീ ഹെബ്ഡോ പത്രത്തിന്റെ ഓഫീസിൽ കയറി 12 പേരെ വെടി വച്ച് കൊന്നു. പണ്ട് പ്രവാചകൻറെ ഒരു കാർടൂണ്‍ പ്രസിദ്ധീകരിച്ചതിനാണ് ഈ കൊലപാതകങ്ങൾ. വെടി ശബ്ദങ്ങൾക്കിടയിൽ അല്ലാഹു അക്ബർ എന്ന് അക്രമികൾ  വിളിച്ചു പറയുന്നുണ്ടായിരുന്നു . ഇതാണോ ദൈവത്തിൻറെ മഹത്വം? 

ഇവരെ വളർത്തുന്നതും അമേരിക്ക പോലുള്ള രാജ്യങ്ങൾ ആണ്. അവരുടെ താൽപ്പര്യങ്ങൾ സംരക്ഷിയ്ക്കാൻ വേണ്ടി തീവ്ര വാദികളെ ഉണ്ടാക്കുന്നു. അതിനു ശേഷം അവരെ ഒതുക്കാൻ ഈ രാജ്യങ്ങൾക്ക് കഴിയുന്നില്ല. അങ്ങിനെ തീവ്രവാദം വളരുന്നു. അമേരിക്ക പ്രോൽസാഹിപ്പിയ്ക്കുന്നതാണ്  പാകിസ്താന്റെ ഇന്ത്യയ്ക്ക് എതിരെ ഉള്ള ഭീകരാക്രമണം. അങ്ങിനെ അമേരിക്ക ക്ക് കുറെ ആയുധ വിൽപ്പന നടത്താം.കുറെ പ്പേർ ചത്താലെന്ത്?വിയറ്റ്നാം അത് പോലെ ഒരു യുദ്ധം ആയിരുന്നല്ലോ. അങ്ങിനെ പലതും.

പാരീസിലെ ഭീകരർ ഉപയോഗിച്ചത് കലാഷ് നി കോഫ് -AK  47- തോക്ക് ആണ്. ഇത് നിർമിയ്ക്കുന്നത് റഷ്യയിൽ.  വലിയ ആയുധ കള്ള ക്കച്ചവടക്കാർ ലോകത്തുണ്ട്. ലോകത്തിലെ ഏറ്റവും പണക്കാരനായ ഖഷൊഗി യെ പ്പോലുള്ളവർ. 1980 കളിൽ 40 ബില്ല്യൻ അമേരിക്കൻ ഡോളറിൻറെആസ്തി ഉണ്ടായിരുന്ന ആൾ. ഇവരൊക്കെ വാങ്ങുന്നത് അമേരിക്കയും റഷ്യയും ജർമ്മനിയും ഒക്കെ ഉണ്ടാക്കുന്ന ആയുധങ്ങൾ തന്നെ. ആ രാജ്യങ്ങളുടെ ഭരണാധികാരികളുടെ അറിവോടെ, പക്ഷെ രഹസ്യമായി,വാങ്ങി കൊള്ളക്കാർക്കും,കള്ളക്കടത്തു കാർക്കും, കലാപക്കാർക്കും,ഭീകര വാദികൾക്കും  മറ്റും മറിച്ചു വിൽക്കുന്നു.  അങ്ങിനെ ആണ് ആയുധം ഭീകരരുടെ കൈകളിൽ എത്തുന്നത്. പിന്നെ സൌഹൃദ രാജ്യങ്ങളിലൂടെ. സൗദി അമേരിക്കയിൽ നിന്നും പരസ്യമായി വാങ്ങി അനുകൂല ഭീകരർക്ക്‌ രഹസ്യമായി നൽകുന്നു. ഇതൊക്കെ തടയാൻ ഈ രാജ്യങ്ങൾക്ക് കഴിയും. പക്ഷെ രണ്ടു കാര്യങ്ങൾ. കിട്ടുന്ന  പണം. രണ്ടാമത് മറ്റു രാജ്യങ്ങളെ ഭീകരരിലൂടെ  തോല്പ്പിയ്ക്കാമെന്ന ഗുണം.

പിന്നെ നമ്മുടെ പിന്തുണയും ഉണ്ട്. പാകിസ്ഥാനിൽ മുസ്ലിങ്ങൾ കൊല്ലപ്പെട്ടാൽ ഉള്ളിൽ  സന്തോഷിയ്ക്കുന്ന ഹിന്ദു  . ഇന്ത്യയിൽ ഹിന്ദു കൊല്ലപ്പെട്ടാൽ  സന്തോഷിയ്ക്കുന്ന  മുസ്ലിങ്ങൾ. രണ്ടിലും രഹസ്യമായി സന്തോഷിയ്ക്കുന്ന ക്രിസ്ത്യാനികൾ.  പോരേ? ഈ മനസ്ഥിതി ഭീകര വാദം വളരാൻ പരോക്ഷമായി സഹായിയ്ക്കുന്നു. 




2015, ജനുവരി 7, ബുധനാഴ്‌ച

സുനന്ദ ശശി തരൂർ

സുനന്ദ പുഷ്ക്കറിന്റെ മരണം കൊലപാതകം ആണെന്ന് അവസാനം ഡൽഹി പോലീസ് സമ്മതിച്ചിരിയ്ക്കുന്നു. 1വർഷം ആകുമ്പോഴാണ് പോലീസ് കുറ്റ സമ്മതം നടത്തുന്നത്. 2014 ജനുവരി 17 ന് നടന്ന മരണം ആണ് ഇന്ന് IPC 302 വകുപ്പ് പ്രകാരം കൊലപാതക കേസ് രെജിസ്റ്റർ ചെയ്തത്. 

എന്തായിരുന്നു ഈ കാല താമസം? അസ്വാഭാവിക മരണം എന്ന് അന്നേ പോലീസ് പറഞ്ഞിരുന്നു. സുനന്ദയുടെ  ശരീരത്തിൽ 15 മുറിപ്പാടുകൾ ഉണ്ടായിരുന്നു. പിന്നെ അനേകം തെളിവുകൾ. പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട് കൊലപാതകത്തിലേയ്ക്ക് വിരൽ ചൂണ്ടുന്നു. AIIMS ലെ പോസ്റ്റ്‌ മോർട്ടം ചെയ്ത ഫോറൻസിക് മേധാവി  ഡോക്ടർ സുധീർ ഗുപ്ത,സ്വാഭാവിക മരണം എന്ന് റിപ്പോർട്ട് നൽകാൻ അന്നത്തെ ആരോഗ്യ മന്ത്രി ഗുലാം നബി ആസാദ് നിർബ്ബന്ധിച്ചിരുന്നതായി മാസങ്ങൾക്ക്   മുൻപ് വെളിപ്പെടുത്തിയിരുന്നു. 

ഇത്രയൊക്കെ തെളിവുകൾ പുറത്തു വന്നിട്ടും കേസ് എടുക്കാൻ പോലീസ് തയ്യാറായില്ല. ഡൽഹി പോലീസ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ കീഴിലാണ്. അതിൻറെ അർത്ഥം ഉന്നതങ്ങളിലെ ഇടപെടലുകൾ ആണ് കേസ് ഒതുക്കി ത്തീർക്കാനുള്ള ശ്രമങ്ങൾക്ക് പിന്നിൽ എന്ന് വ്യക്തമാകും.

സുനന്ദയുടെ ഭർത്താവ് ശശി തരൂർ കേന്ദ്ര മന്ത്രി ആയിരുന്നു. അതാണ്‌ കേസ് എടുക്കാതെ പോലീസ് മുന്നോട്ടു പോകാൻ കാരണം.

സുബ്രമണ്യൻ സ്വാമി എന്ന ഒറ്റ മനുഷ്യൻറെ നിരന്തരമായ പ്രവർത്തനങ്ങൾ ഒന്നു കൊണ്ടു  മാത്രമാണ് ഈ കൊലക്കേസ് രജിസ്റ്റർ  ചെയ്യാൻ പോലീസ് തയ്യാറായത്. ജയലളിതയുടെ കേസും ഇത് പോലെ ആയിരുന്നല്ലോ. അധികാരത്തിന്റെ ദുർവിനിയോഗം കൊണ്ട് മാത്രം നീതി ന്യായ വ്യവസ്ഥയെ നോക്കു കുത്തി  ആക്കിക്കൊണ്ടിരുന്ന ജയലളിതയെ  ശിക്ഷിപ്പിച്ചതും സുബ്രമണ്യ സ്വാമി എന്ന രാജ്യ സ്നേഹിയുടെ ഇടപെടലുകൾ കൊണ്ട് മാത്രമാണ്.

ശശി തരൂർ ഞെട്ടിയിരിയ്ക്കുന്നു. കൊലപാതക വാർത്ത കേട്ട്. ആ ഞെട്ടൽ ശരീരത്തിൽ ഏൽപിച്ച  ആഘാതം  മാറ്റാൻ ഇപ്പോൾ കിടക്കുന്ന സ്ഥലത്ത്  ആയൂർവേദ വിധി പ്രകാരമ പ്രകാരം  ശിരോ ധാരയോ, കിഴിയോ ചെയ്യുന്നത് നന്നായിരിയ്ക്കും.

ഇനി ഡൽഹി പോലീസിന്റെ അലംഭാവത്തിന്റെ കാര്യം. ഇത്രയും തെളിവുകൾ  ഉണ്ടായിട്ടും എന്ത് കൊണ്ട് കേസ് നേരത്തെ എടുത്തില്ല എന്നു തുടങ്ങി അനേകം ചോദ്യങ്ങൾക്ക് അവർ മറുപടി പറയേണ്ടി വരും. സുബ്രമണ്യൻ സ്വാമി അക്കാര്യം കൂടി ശ്രദ്ധിക്കേണ്ടി ഇരിയ്ക്കുന്നു.

ഈ കേസ് സി.ബി.ഐ.ഏറ്റെടുക്കുകയാണ് വേണ്ടത്. അത് പോലെ എല്ലാ വിരലുകളും തൻറെ നേർക്ക്‌ നീളുന്നത് കൊണ്ട് ശശി തരൂർ രാജി വയ്ക്കുകയും വേണം. കോണ്‍ഗ്രസ്സിന്റെ പാരമ്പര്യം അതല്ല എന്നറിയാം. അങ്ങിനെയെങ്കിൽ ഉമ്മൻ ചാണ്ടിയുടെ രാജിക്കത്തുകൾ കൊണ്ട് കേരളം നിറഞ്ഞേനെ.


Pictures of Sunanda Pushkar inside a five-star hotel room in New Delhi, available exclusively with the Headlines Today, show her lying on the bed with injury marks on her neck and wrist.


Pictures of Sunanda Pushkar inside a five-star hotel room in New Delhi,  show her lying on the bed with injury marks on her neck and wrist.



Sunanda Pushkar was found dead on January 17, 2013, a day after she and Tharoor checked in because their house was allegedly getting painted.

S unanda Pushkar was found dead on January 17, 2013, a day after she and Tharoor checked in because their house was allegedly getting painted.



A report submitted to the police by the three-member medical board on September 27 last year had concluded that the cause of death was poisoning.


A report submitted to the police by the three-member medical board on September 27 last year had concluded that the cause of death was poisoning.




The AIIMS medical board concluded that Pushkar

The AIIMS medical board concluded that Pushkar's vital organs like kidney, lungs and liver were functioning normally.






The hotel room where Sunanda Pushkar was found dead was revisited by police and forensic experts recently.


The hotel room where Sunanda Pushkar was found dead was revisited by police and forensic experts recently

2015, ജനുവരി 6, ചൊവ്വാഴ്ച

ഭീകരാക്രമണം.

പാകിസ്ഥാന്റെ ബോട്ട് കത്തിയതിന് പാകിസ്ഥാനെ ക്കാൾ കൂടുതൽ വിഷമം കോണ്‍ഗ്രസ്സിനാണ്.

പുതു വർഷ ത്തലേന്ന് അറബിക്കടലിൽ  പ്രത്യക്ഷപ്പെട്ട പാകിസ്ഥാനി മീൻ പിടുത്ത ബോട്ടിനെ സംശയകരമായി കണ്ടതിനാൽ ഇന്ത്യയുടെ കോസ്റ്റ് ഗാർഡ് പിന്തുടരുകയും ഒരു മണിക്കൂർ നീണ്ട ചേസിന് ഒടുവിൽ തടഞ്ഞു നിർത്തുകയും മുന്നറിയിപ്പ് വെടി വയ്പ്പ് നടത്തുകയും ആ ബോട്ട് സ്വയം പൊട്ടിത്തെറിച്ച് അവസാനിയ്ക്കുകയും ചെയ്തു. ഗുജറാത്തിലെ പോർബന്ധറിനു 350 കിലോ മീറ്റർ ദൂരത്താണിത് സംഭവിച്ചത്.





പഴയ മുംബൈ ആക്രമണം പോലെ ഒന്ന് നടത്താൻ പാകിസ്ഥാനിൽ നിന്നും  ആയുധങ്ങളും സ്ഫോടക വസ്തുക്കളും ആയി വന്ന ബോട്ട് ആണ് കോസ്റ്റ് ഗാർഡിന്റെ  ഇടപെടൽ മൂലം സ്വയം  സ്ഫോടനം നടത്തി അറബിക്കടലിൽ അവസാനിച്ചത്‌.

ഇതാണ് കോണ്‍ഗ്രസ്സിനെ വേദനിപ്പിച്ചത്. കോണ്‍ഗ്രസ്സിന്റെ വക്താവ്‌ അജയ് കുമാർ ഉടൻ രംഗത്ത് വന്നു. "ഒരു ഭീകരാക്രമണം തടഞ്ഞു എന്ന് എങ്ങിനെ പറയാൻ കഴിയും? ഇത്  ഭീകരരുടെ ബോട്ട് ആയിരുന്നു എന്ന് എങ്ങിനെ നിർണയിയ്ക്കാൻ കഴിഞ്ഞു? ഇതിനു യാതൊരു തെളിവും ഇല്ല."  ഇതായിരുന്നു കോണ്‍ഗ്രസ്സിന്റെ പ്രതികരണം.

നാഷണൽ ടെക്നിക്കൽ റിസേർച് ഓർഗനൈസേഷൻ എന്ന ഭാരതത്തിൻറെ ഇന്റലിജൻസ് ഏജൻസി ഈ ബോട്ടിനെ കുറിച്ചുള്ള വിവരങ്ങൾ പിടിച്ചെടുക്കുകയും ആ  വിവരങ്ങൾ  നമ്മുടെ  കോസ്റ്റ് ഗാർഡിന് കൈ മാറുകയും ചെയ്തു. അതാണ്‌   ഈ സ്ഫോടനത്തിൽ അവസാനിച്ചത്.  ഈ ബോട്ട് പാകിസ്ഥാനിലെ കറാച്ചി ക്കടുത്തുള്ള കേത്തി ബന്ദർ തുറമുഖം വിടുമ്പോൾ മുതൽ ടെക്നിക്കൽ ഇന്റലിജൻസ് ഏജൻസി അതിനെ ട്രാക്ക്  ചെയ്യുന്നുണ്ടായിരുന്നു. ഇതൊക്കെയാണ് സർക്കാർ പുറത്തു വിട്ട വിവരങ്ങൾ.

മറ്റൊരു 26/ 11 ൽ നിന്നും രക്ഷ പെട്ട ആശ്വാസത്തിലാണ് ജനങ്ങൾ. അപ്പോഴാണ്‌ കോണ്‍ഗ്രസ് ഇതിൽ സംശയവുമായി വരുന്നത്. 2008 ലെ മുംബൈ ഭീകരാക്രമണ ത്തിൻറെ വേദന ഇന്നും ഭാരതീയ മനസ്സുകളിൽ നിന്നും വിട്ടു മാറിയിട്ടില്ല. നാല് ദിവസം നീണ്ടു നിന്ന ആക്രമണം. 164 പേർ കൊല്ലപ്പെട്ടു. 370ൽ അധികം പേർക്ക് പരുക്ക്. ആ സംഭവം നടക്കുന്നത് ഇന്ന് വിമർശിയ്ക്കുന്ന കോണ്‍ഗ്രസ്സിന്റെ ഭരണ കാലത്ത്. ഇന്നവർ അനുകൂല നിലപാട് എടുക്കുന്നത് അന്ന് നമ്മളെ ആക്രമിച്ച അതേ ഭീകര രാഷ്ട്രം ആയ പാകിസ്ഥാനു വേണ്ടി. 

കോണ്‍ഗ്രസ് കേന്ദ്രത്തിൽ എന്തെങ്കിലും പറഞ്ഞാൽ അത് ഏറ്റു പാടാൻ ഇവിടത്തെ തത്തകളും വേണമല്ലോ. കോണ്‍ഗ്രസ്സിന്റെ നയം വ്യക്തമാക്കാൻ കേരളത്തിലും ചാനൽ ചർച്ചയിൽ അവർ പരമാവധി ശ്രമിച്ചു. യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് ലിജു ആണ് ഇവിടെ ചർച്ചയിൽ വന്നത്.എങ്ങിനെ രഹസ്യ വിവരങ്ങൾ കിട്ടി എന്ന് വെളിപ്പെടുത്താൻ കഴിയുമോ? അത് നമ്മുടെ സുരക്ഷയെ ബാധിയ്ക്കില്ലേ? ആ  ബോട്ടിന്റെ അവശിഷ്ടങ്ങൾ കിട്ടിയില്ല എന്നതാണ് അവർ ഉയർത്തുന്ന മറ്റൊന്ന്. 10 മാസം മുൻപ് കടലിൽ വീണ മലേഷ്യൻ എയർലൈൻസ്  വിമാനത്തിൻറെ ഒരു പൊടി പോലും ഇത് വരെ കിട്ടിയിട്ടില്ല.

ഇനി അഥവാ ഇതെല്ലാം കെട്ടിച്ചമച്ച കഥ എന്ന് കരുതുക. ആ ബോട്ട് ആരുടേത്? എന്തിനത് രക്ഷ പെടാൻ ശ്രമിച്ചു? ഇങ്ങിനെ ധാരാളം  കാര്യങ്ങൾ ഉണ്ടല്ലോ. ഇതിനെല്ലാം അപ്പുറം പ്രധാനപെട്ട ഒരു കാര്യം. പാകിസ്ഥാന്റെ ഒരു ബോട്ട് തകർത്തതിൽ കോണ്‍ഗ്രസ്സ് കാരും സന്തോഷിയ്ക്കുകയല്ലേ   വേണ്ടത്? പാകിസ്ഥാന് എതിരെ യുള്ള കാര്യങ്ങൾക്ക് രാജ്യം ഒന്നായി ഒരുമിച്ചു നിൽക്കുകയല്ലേ വേണ്ടത്? അതിനു പകരം കോണ്‍ഗ്രസ്സ് എന്തിന് രാജ്യ വിരുദ്ധ നിലപാട് എടുക്കുന്നു?





2015, ജനുവരി 4, ഞായറാഴ്‌ച

സ്വർണം കൊണ്ട് തുലാഭാരം

ഒരാഴ്ചത്തെ വരുമാനം 11 കോടി രൂപ. 3 കിലോ സ്വർണം, 16 കിലോ വെള്ളി. ഒരു ദൈവത്തിൻറെതാണീ വരുമാനം. ഷിർദിയിലെ സായി ബാബ ക്ഷേത്രത്തിൽ ആണ് ഈ ഡിസംബർ 25 മുതൽ ഒരാഴ്ച ഇത്രയും പണവും സ്വർണവും വെള്ളിയും കിട്ടിയത്. ഇതെല്ലാം ഭക്ത ജനങ്ങൾ കൊണ്ടു ക്കൊടുത്തതാണ് .

എന്താണ് നമ്മുടെ ഭക്ത ജനങ്ങൾ ചെയ്യുന്നത് ? ഒരു നേരത്തെ ആഹാരത്തിനു വകയില്ലാത്ത ഒരു മനുഷ്യന് നമ്മൾ ഒന്നും കൊടുക്കില്ല. ഉടു തുണി ഇല്ലാത്തവന് ഒന്നും കൊടുക്കില്ല. കാശ് നമ്മളുടെ സുഖ ജീവിതത്തിന് ചിലവഴിയ്ക്കും. ബാക്കി ഒന്നും ആവശ്യമില്ലാത്ത ദൈവങ്ങൾക്ക് കൊടുക്കും.

ഇവിടെ ജാതിയും മതവും ഇല്ല. എല്ലാ ഭക്തരും ഒരേ  തരക്കാർ. അതിനായി ഓരോ മതത്തിലും പള്ളിയും അമ്പലങ്ങളും കെട്ടി കുറെ മിടുക്കന്മാർ ദൈവങ്ങളെ മുന്നിൽ നിറുത്തി ഭക്ത ജനങ്ങൾക്കായി കാത്തിരിയ്ക്കുന്നു.

സർക്കാർ ആശുപത്രികളുടെ മുന്നിലും അകത്തും തടിച്ചു കൂടുന്ന  രോഗികളുടെയും ബന്ധുക്കളുടെയും  മുഖം ശ്രദ്ധിച്ചിട്ടുണ്ടോ? എത്ര ദയനീയം. പണം. ചികിത്സയ്ക്ക്,മരുന്നു വാങ്ങാനും. രോഗത്തേക്കാൾ ഏറെ അവരെ ബാധിയ്ക്കുന്നത് പണമില്ലായ്മയാണ്. ജീവിതത്തോടുള്ള ആഗ്രഹം കൊണ്ട് ഒള്ളത് മുഴുവൻ എഴുതി വിറ്റ് സ്വകാര്യ ആശുപത്രി ഭീകരന്മാരുടെ അടുത്ത് പോകുന്നവർ വേറെ.  എല്ലായിടത്തും പണമില്ലാത്തവൻ കഷ്ട്ടപ്പെടുന്നു.

ഇവർക്കൊന്നും ഒന്നും ചെയ്യാൻ നമ്മൾ മനസ്സ് കാണിയ്ക്കാറില്ല. അതിനു പകരം നേരെ ദൈവത്തിനു സംഭാവന. ഈ കിട്ടുന്ന പണത്തിൽ ഒരു പൈസ പോലും ദൈവത്തിനു വേണ്ട. അതിൽ ഒരു പൈസ പോലും ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കോ പാവങ്ങൾക്കോ അവർ  നൽകുന്നില്ല.അമ്പലവും പള്ളിയും മോടി പിടിപ്പിയ്ക്കാനും,സ്വർണ ക്കൊടി മരം തീർക്കാനും ഉപയോഗിയ്ക്കുന്നു. കണ്ണിൽ പൊടിയിടാൻ. സിംഹ ഭാഗം  പണം മുഴുവൻ പോകുന്നത് നടത്തിപ്പ് കാരുടെ കീശയിലെയ്ക്ക്. അതറിയാവുന്ന ഭക്ത ജനങ്ങൾ തന്നെയാണ്  വീണ്ടും വീണ്ടും ദൈവത്തിനു സംഭാവന നൽകുന്നത്.. ശബരിമാലയിൽ 200 കോടി പിരിഞ്ഞു കിട്ടി എന്ന് പറയുന്നു. അരവണ മറ്റു ചിലവുകൾ കഴിഞ്ഞാലും കോടികൾ ബാക്കി. അതെങ്ങോട്ടു പോകുന്നു? അധികാരികൾ കയ്യിട്ടു വാരി തിന്നുന്നു. ഈ നടത്തിപ്പുകാരെല്ലാം മത സ്പർദ്ധ നില നിർത്താൻ ബദ്ധ ശ്രദ്ധ രാണ്. എന്നാലല്ലേ തമ്മിൽ മത്സരിച്ച് ഭക്തർ കൂടുതൽ സംഭാവന നൽകുകയുള്ളൂ.

മദ്യം വിറ്റ കൊള്ള ലാഭത്തിൽ നിന്നും ആണ് വിജയ മല്ല്യ എന്ന മദ്യ നിർമാതാവ് ശബരിമലയിൽ കൊടി മരം സ്വർണം പൂശി കൊടുത്തത്.

ആറ്റുകാൽ ക്ഷേത്രത്തിൻറെ വരുമാനം അറിയാമല്ലോ. പണം കുമിഞ്ഞു കൂടി കിടക്കുകയാണ്. അത് കൊണ്ട് ശ്രീ കൊവിലിന്റെ പുറം ഭിത്തി മുഴുവൻ സ്വർണ തകിട് ആക്കാൻ പോകുന്നു.

അടുത്തിടെ ക്രിസ്തുമസ്,നബി ദിനം എന്ന രണ്ട് ആഘോഷങ്ങൾ നടന്നു. രണ്ടും കരുണാമയനായ ദൈവത്തിന്റെ തിരു നാമത്തിൽ. രണ്ടും പാവപ്പെട്ടവർക്ക് ദാനം ചെയ്യണം എന്ന് ഉദ്ഘോഷിച്ചു കൊണ്ടുള്ള ആഘോഷങ്ങൾ. എത്ര പാവപ്പെട്ടവർക്ക് നമ്മൾ ഒരു നേരത്തെ ആഹാരം കൊടുത്തു?

സ്വർണവും പണവും ക്ഷേത്രങ്ങളിലെ ഭാണ്ടാരപ്പെട്ടിയിൽ ഇടാനുള്ളതല്ല. പട്ടിണിക്കാരന് വിശപ്പടക്കാനുള്ളതാണ്. 

2015, ജനുവരി 3, ശനിയാഴ്‌ച

മാവോ ആക്രമണം

രാഷ്ട്രീയക്കാരും മത മേലാവികളും കൂടി ഒരുപാട് വൃത്തികേടുകൾ കാണിച്ച ഒരു വർഷമാണ്‌ കടന്നു പോയത്.

അതിന്റെയൊക്കെ പരിണിത ഫലം ആണ് മാവോയിസ്റ്റ് കളുടെ ഉദയവും അവരുടെ പ്രവർത്തനത്തിന്റെ വ്യാപനവും. കേരളത്തിലെ ആഭ്യന്തര മന്ത്രിയ്ക്ക് രൂപേഷ് എന്ന  മാവോ വാദി പരസ്യമായി കത്തെഴുതിയിരിയ്ക്കുന്നു. ഇവിടെ നടക്കുന്ന അഴിമതിയും സ്വജന പക്ഷ പാതവും ആണ് അവരെ പ്രകോപിച്ചത്. അതിനെതിരെ പ്രതികരിയ്ക്കും എന്ന് ആ കത്ത് വ്യക്തമാക്കുന്നു.

ഇതിനെ ലാഘവ ത്തോടെ തള്ളിക്കളയാനാണ് ആഭ്യന്തര മന്ത്രിയുടെ താൽപ്പര്യം.കണ്ണടച്ച് ഇരുട്ടാക്കൽ. പല ആക്രമണം നടന്നപ്പോഴും അത് മാവോയിസ്റ്റ് അല്ലെന്ന് ചെന്നിത്തല പറയും.പോലീസ് മറിച്ച് പറയും. രണ്ടു നാൾ കഴിഞ്ഞ് ചെന്നിത്തലയും പോലീസ് ഭാഷ്യം ആവർത്തിയ്ക്കും. ഒരു ആഭ്യന്തര മന്ത്രിയ്ക്ക് ശരിയായ വിവരം പോലീസ് നൽകില്ലേ? അതറിഞ്ഞിട്ടു  പോരേ പ്രസ്താവന ഇറക്കുന്നത്? അപ്പോൾ അതല്ല കാര്യം.പുള്ളിയ്ക്ക് നാട് നന്നാക്കുനതിനേക്കാൾ താൽപ്പര്യം വേറെ സ്വന്തം നില നിൽപ്പിന്റെ കാര്യങ്ങൾക്കാണ്.

ഇതിനിടെ  മാവോകളുടെ താവളമായ വയനാട്ടിൽ  ഒരു രാത്രി മുഴുവൻ ചെന്നിത്തല ധൈര്യ പൂർവ്വം കഴിഞ്ഞു.എന്തൊരു ധൈര്യം. പണ്ടൊരു പേടിത്തൂറി പറഞ്ഞതാണ് ഓർമ വരുന്നത്. " എനിയ്ക്ക് പേടിയേ ഇല്ല. ഈ പാതിരാത്രിയിൽ  100 പേർക്ക് കൂട്ടു  പോകാൻ തയ്യാർ". അത് പോലെയാണ് പേടിയില്ലാതെ ഒരു രാത്രി വനത്തിൽ ചെന്നിത്തല തങ്ങിയത്. കണ്ണൂർ , കാസർകോട്,വയനാട് ജില്ലകളിലെ മുഴുവൻ പോലീസുകാരുടെയും,പ്രത്യേക സേന തണ്ടർ    മധ്യത്തിൽ ഒരു പേടിയുമില്ലാതെ കഴിഞ്ഞു എന്നത് ചെന്നിത്തലയുടെ ധൈര്യം ആണ് കാണിയ്ക്കുന്നത്.

ഇതാ വീണ്ടും ഒരു മാവോ ആക്രമണം. കണ്ണൂർ പെരാവൂരിലെ ക്വാറി ഓഫീസ് ആണ് ആക്രമിച്ചത്.

ജനങ്ങളുടെ നേരെയുള്ള പോലീസ്,ഫോറസ്റ്റ് കടന്നാക്രമണങ്ങൾ നിർത്തുക, വെള്ളത്തിന്റെയും, മണ്ണിന്റെയും കാടിന്റെയും അവകാശം സ്ഥാപിയ്ക്കുക, സായുധ കാർഷിക   വിപ്ലവം ഇതൊക്കെയാണ് അവരുടെ പോസ്ടറിൽ പറയുന്നത്.

ജനങ്ങളുടെ പ്രശ്നങ്ങൾ ആണ് ,ജനങ്ങളെ പണക്കാർ രാഷ്ട്രീയ ക്കാരുടെ സഹായത്തോടെ ചൂഷണം ചെയ്യുന്നതിന് എതിരെ ആണ് മാവോ വാദികൾ പ്രതികരിയ്ക്കുന്നത് എന്നത് കൊണ്ട് ജനങ്ങളുടെ പിന്തുണ നേടുമെന്നുള്ളതിനാണ് ചാൻസ്. പോലീസ് വലയത്തിനകത്തു എത്ര നാൾ കഴിയും എന്ന് കണ്ടറിയാം.

2015, ജനുവരി 1, വ്യാഴാഴ്‌ച

happy new year

എല്ലാവർക്കും 

പുതു ത്സരാശം