2015, ജനുവരി 7, ബുധനാഴ്‌ച

സുനന്ദ ശശി തരൂർ

സുനന്ദ പുഷ്ക്കറിന്റെ മരണം കൊലപാതകം ആണെന്ന് അവസാനം ഡൽഹി പോലീസ് സമ്മതിച്ചിരിയ്ക്കുന്നു. 1വർഷം ആകുമ്പോഴാണ് പോലീസ് കുറ്റ സമ്മതം നടത്തുന്നത്. 2014 ജനുവരി 17 ന് നടന്ന മരണം ആണ് ഇന്ന് IPC 302 വകുപ്പ് പ്രകാരം കൊലപാതക കേസ് രെജിസ്റ്റർ ചെയ്തത്. 

എന്തായിരുന്നു ഈ കാല താമസം? അസ്വാഭാവിക മരണം എന്ന് അന്നേ പോലീസ് പറഞ്ഞിരുന്നു. സുനന്ദയുടെ  ശരീരത്തിൽ 15 മുറിപ്പാടുകൾ ഉണ്ടായിരുന്നു. പിന്നെ അനേകം തെളിവുകൾ. പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട് കൊലപാതകത്തിലേയ്ക്ക് വിരൽ ചൂണ്ടുന്നു. AIIMS ലെ പോസ്റ്റ്‌ മോർട്ടം ചെയ്ത ഫോറൻസിക് മേധാവി  ഡോക്ടർ സുധീർ ഗുപ്ത,സ്വാഭാവിക മരണം എന്ന് റിപ്പോർട്ട് നൽകാൻ അന്നത്തെ ആരോഗ്യ മന്ത്രി ഗുലാം നബി ആസാദ് നിർബ്ബന്ധിച്ചിരുന്നതായി മാസങ്ങൾക്ക്   മുൻപ് വെളിപ്പെടുത്തിയിരുന്നു. 

ഇത്രയൊക്കെ തെളിവുകൾ പുറത്തു വന്നിട്ടും കേസ് എടുക്കാൻ പോലീസ് തയ്യാറായില്ല. ഡൽഹി പോലീസ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ കീഴിലാണ്. അതിൻറെ അർത്ഥം ഉന്നതങ്ങളിലെ ഇടപെടലുകൾ ആണ് കേസ് ഒതുക്കി ത്തീർക്കാനുള്ള ശ്രമങ്ങൾക്ക് പിന്നിൽ എന്ന് വ്യക്തമാകും.

സുനന്ദയുടെ ഭർത്താവ് ശശി തരൂർ കേന്ദ്ര മന്ത്രി ആയിരുന്നു. അതാണ്‌ കേസ് എടുക്കാതെ പോലീസ് മുന്നോട്ടു പോകാൻ കാരണം.

സുബ്രമണ്യൻ സ്വാമി എന്ന ഒറ്റ മനുഷ്യൻറെ നിരന്തരമായ പ്രവർത്തനങ്ങൾ ഒന്നു കൊണ്ടു  മാത്രമാണ് ഈ കൊലക്കേസ് രജിസ്റ്റർ  ചെയ്യാൻ പോലീസ് തയ്യാറായത്. ജയലളിതയുടെ കേസും ഇത് പോലെ ആയിരുന്നല്ലോ. അധികാരത്തിന്റെ ദുർവിനിയോഗം കൊണ്ട് മാത്രം നീതി ന്യായ വ്യവസ്ഥയെ നോക്കു കുത്തി  ആക്കിക്കൊണ്ടിരുന്ന ജയലളിതയെ  ശിക്ഷിപ്പിച്ചതും സുബ്രമണ്യ സ്വാമി എന്ന രാജ്യ സ്നേഹിയുടെ ഇടപെടലുകൾ കൊണ്ട് മാത്രമാണ്.

ശശി തരൂർ ഞെട്ടിയിരിയ്ക്കുന്നു. കൊലപാതക വാർത്ത കേട്ട്. ആ ഞെട്ടൽ ശരീരത്തിൽ ഏൽപിച്ച  ആഘാതം  മാറ്റാൻ ഇപ്പോൾ കിടക്കുന്ന സ്ഥലത്ത്  ആയൂർവേദ വിധി പ്രകാരമ പ്രകാരം  ശിരോ ധാരയോ, കിഴിയോ ചെയ്യുന്നത് നന്നായിരിയ്ക്കും.

ഇനി ഡൽഹി പോലീസിന്റെ അലംഭാവത്തിന്റെ കാര്യം. ഇത്രയും തെളിവുകൾ  ഉണ്ടായിട്ടും എന്ത് കൊണ്ട് കേസ് നേരത്തെ എടുത്തില്ല എന്നു തുടങ്ങി അനേകം ചോദ്യങ്ങൾക്ക് അവർ മറുപടി പറയേണ്ടി വരും. സുബ്രമണ്യൻ സ്വാമി അക്കാര്യം കൂടി ശ്രദ്ധിക്കേണ്ടി ഇരിയ്ക്കുന്നു.

ഈ കേസ് സി.ബി.ഐ.ഏറ്റെടുക്കുകയാണ് വേണ്ടത്. അത് പോലെ എല്ലാ വിരലുകളും തൻറെ നേർക്ക്‌ നീളുന്നത് കൊണ്ട് ശശി തരൂർ രാജി വയ്ക്കുകയും വേണം. കോണ്‍ഗ്രസ്സിന്റെ പാരമ്പര്യം അതല്ല എന്നറിയാം. അങ്ങിനെയെങ്കിൽ ഉമ്മൻ ചാണ്ടിയുടെ രാജിക്കത്തുകൾ കൊണ്ട് കേരളം നിറഞ്ഞേനെ.


Pictures of Sunanda Pushkar inside a five-star hotel room in New Delhi, available exclusively with the Headlines Today, show her lying on the bed with injury marks on her neck and wrist.


Pictures of Sunanda Pushkar inside a five-star hotel room in New Delhi,  show her lying on the bed with injury marks on her neck and wrist.



Sunanda Pushkar was found dead on January 17, 2013, a day after she and Tharoor checked in because their house was allegedly getting painted.

S unanda Pushkar was found dead on January 17, 2013, a day after she and Tharoor checked in because their house was allegedly getting painted.



A report submitted to the police by the three-member medical board on September 27 last year had concluded that the cause of death was poisoning.


A report submitted to the police by the three-member medical board on September 27 last year had concluded that the cause of death was poisoning.




The AIIMS medical board concluded that Pushkar

The AIIMS medical board concluded that Pushkar's vital organs like kidney, lungs and liver were functioning normally.






The hotel room where Sunanda Pushkar was found dead was revisited by police and forensic experts recently.


The hotel room where Sunanda Pushkar was found dead was revisited by police and forensic experts recently

4 അഭിപ്രായങ്ങൾ:

  1. സത്യം എന്നായാലും പുറത്തു വരും എന്ന് പ്രതീക്ഷിക്കാം !!.. സ്വാമിയുടെ കോമഡിയെ പറ്റി ഒന്നും പറയാനില്ല

    മറുപടിഇല്ലാതാക്കൂ
  2. അതെ ഫൈസൽ ബാബു. സ്വാമി ഒരു നിമിത്തം.

    മറുപടിഇല്ലാതാക്കൂ
  3. ഉമ്മൻ ചാണ്ടിയുടെ രാജിക്കത്തുകൾ കൊണ്ട് കേരളം എങ്ങനെ നിറയും? ഒരു തവണയല്ലേ രാജി വയ്ക്കാൻ പറ്റൂ?

    സ്വാമി എന്തെല്ലാം സത്യങ്ങൾ വിളിച്ചു പറയുന്നു. ആരുണ്ടിതൊക്കെ കേൾക്കാൻ? (ആരെങ്കിലും കേട്ടെങ്കിൽ നന്നാായിരുന്നു; എങ്കിൽ ഇന്ത്യാ ചരിത്രം അപ്പാടെ തന്നെ മാറിപ്പോകും. അതൊക്കെ കോൺഗ്രസ്സുകാർക്ക് പിടിക്കുമോ ആവോ?)

    മറുപടിഇല്ലാതാക്കൂ
  4. അത് അൽപ്പം ആലങ്കാരികമായി പറഞ്ഞതാ.

    മറുപടിഇല്ലാതാക്കൂ