ക്വിസ്സ്. ( വലിയ ഇംഗ്ലീഷ് കാരെ പ്പോലെ അങ്ങിനെ 'ക്വിസ്സ്' എന്നൊന്നും പറയാൻ നമുക്കറിയില്ല. ഞങ്ങള് അതിനെ കിസ്സ് എന്നാണ് പറയുന്നത്.) ഒരു കാലത്ത് ടി.വി. ചാനലുകാരുടെ ഇഷ്ട്ട വിഷയം ആയിരുന്നു ഈ കിസ്സ്. പൊതു ക്വിസ്സ് , ശാസ്ത്രീയ ക്വിസ് അങ്ങിനെ പല പല വിഷയങ്ങളിൽ പലതും വന്നു . റിയാലിറ്റി ഷോ എന്ന സാധനം കണ്ടു പിടിച്ചതോടെ റ്റി വി ക്കാർ ക്വിസ്സിനെ കൈ വിട്ടു. പിന്നെ എല്ലാം റിയാലിറ്റി ഷോ ആയി. കവിതയ്ക്ക്, പാട്ടിന് ,ഡാൻസിന്, നാടകത്തിന്, മിമിക്രിയ്ക്ക്, പിള്ളേര് കളിയ്ക്ക്, പിള്ളേരുടെ അമ്മമാരുടെ കളിയ്ക്ക്, അമ്മൂമ്മമാരുടെ കളിയ്ക്ക്, റ്റിവി, ചാനൽ അഭിനേതാക്കളുടെയും അവതാരകരുടെയും കളിയ്ക്ക്. അങ്ങിനെ തുടങ്ങി എല്ലാറ്റിനും റിയാലിറ്റി ഷോ ആയി. സരിത വരെ വന്നു. സീസണ്‍ ഒന്ന് രണ്ട് മൂന്ന് തുടങ്ങി വർഷങ്ങളോളം ആയി ഈ ഷോകൾ ഇപ്പോഴും വിജയശ്രീ ലാളിതമായി ഓടിക്കൊണ്ടിരിയ്ക്കുന്നു.
ആകെ ഒരേ ഒരു സാധനത്തിനു മാത്രം റിയാലിറ്റി ഷോ വന്നിട്ടില്ല. കിസ്സിനും ( മറ്റേ KISS) അനുബന്ധ കാര്യങ്ങൾക്കും. ഈ ചുംബന സമരം വന്നപ്പോൾ ചുംബനത്തിന് എങ്കിലും ഒരു റിയാലിറ്റി ഷോ പ്രതീക്ഷിച്ചു. ഫലം നിരാശ. ചുംബന സമരക്കാരുമായി ഉള്ള ഇന്റർവ്യു യിൽ ചാനലുകാർ കാര്യങ്ങൾ അവസാനിപ്പിച്ചു. കശ്മലന്മാർ. അത്തരം ഒരു സാധ്യത പൂർണമായും തള്ളിക്കളയേണ്ട. ഏതെങ്കിലും സംവിധായകന്റെ തലയിൽ അത് പൂർണത പ്രാപിയ്ക്കുന്നുണ്ടാകാം.
എക്കാലവും പിൻപേ പറക്കുന്ന പക്ഷി ആയ ദൂരദർശൻ മാത്രം ഇപ്പോഴും ക്വിസ്സ് അവതരിപ്പിയ്ക്കുന്നുണ്ട്. അവർക്കും ചില റിയാലിറ്റി ഷോകൾ ഉണ്ട്. അവരുടെ പാട്ടിന്റെ ( അതോ ഡാൻസിന്റെയോ? അറിയില്ല) ഒരു റിയാലിറ്റി ഷോ കണ്ടു. ഇത്രയും മോശപ്പെട്ട ഒരു സെറ്റ് ജീവിതത്തിൽ കണ്ടിട്ടില്ല. യാതൊരു കലാ ബോധവും ഇല്ലാത്ത ആരൊക്കെയോ ചേർന്ന് കുറെ നിറങ്ങൾ കോരി ഒഴിച്ച് വൃത്തി കേടാക്കിയ ഒരു സെറ്റ്. മത്സരാർത്ഥി കളെ തിരിച്ചറിയാൻ പോലും പറ്റാത്ത നിറ വിന്യാസ മാണ് സെറ്റിന്. തറയിലും പെയിന്റ് അടിച്ചിട്ടുണ്ട് എന്ന് തോന്നുന്നു. പിന്നെ കുറെ കളർ ലൈറ്റുകൾ. ഇതിനിടയിൽ നിന്നാൽ കുട്ടികൾക്ക് പാട്ട് വരില്ല. ഛർദ്ദി ആണ് വരുന്നത്. ഈ ദൂരദർശൻ ഇനി എന്ന് നന്നാകുമോ എന്തോ.
ദൂരദർശനിൽ ഇപ്പോൾ നടത്തുന്നത് സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ക്വിസ്സ് ആണ്. Q -20 എന്നോ മറ്റോ പേര്. ഇപ്പോൾ എന്ത് നടത്തിയാലും ഒരു ക്രിക്കറ്റ് റ്റച്ച് പേരിടുന്നതാണല്ലോ ഫാഷൻ. ഒരു ക്വിസ് മാസ്റർ. ശ്രീ ദത്ത് എസ് പിള്ള. പിന്നെ മറ്റൊരാൾ കൂടി വരും. ആ ആൾ ഇപ്പോഴും സീരിയലിൽ അഭിനയിക്കുകയും ചില പ്രോഗ്രാമുകൾ അവതരിപ്പിയ്ക്കുകയും ചെയ്യുന്ന ആൾ. ഇവർ മാറി മാറി വരും. ഇങ്ങിനെ തനിച്ചു ഓരോ മാസ്റ്ററും വരുമ്പോൾ വലിയ കുഴപ്പമില്ല.
പൊതുവേ ഈ ക്വിസ്സ് മാസ്റർമാർക്ക് എല്ലാം ഒരു അഹങ്കാര മുഖ ഭാവം ആണ്. എല്ലാം അറിയാമെന്ന ഭാവം. ഒരു പുച്ഛ ഭാവം. തൻറെ മുന്നിൽ ഇരിയ്ക്കുന്ന പരീക്ഷാർത്ഥികൾ എല്ലാം മണ്ടന്മാർ ആണെന്നും തനിയ്ക്ക് എല്ലാം അറിയാമെന്നും ഉള്ള ഭാവം. അമിതാഭ് ബച്ചൻ തുടങ്ങി 'ദേ പോയി ദാ വന്ന' സുരേഷ് ഗോപി വരെ ഇതേ മുഖ ഭാവക്കാർ. ഈ ചോദ്യങ്ങളുടെ ഒരു ശതമാനത്തിൻറെ പോലും ഉത്തരങ്ങൾ ഈ മണ്ടന്മാർക്ക് അറിയില്ല എന്നതാണ് സത്യം. ചോദ്യങ്ങൾ തയ്യാറാക്കിയവർ എഴുതി ക്കൊടുത്ത ഉത്തരങ്ങളും കയ്യിൽ വച്ചാണ് ഈ ക്വിസ്സ് മാസ്റർമാർ മിടുക്ക് കാണിയ്ക്കുന്നത്.
ഇനി ദൂരദർശന്റെ ക്വിസ്സ് നോക്കാം. മത്സരങ്ങൾ,സെമി ഫൈനൽ ഒക്കെ കടന്ന് ഫൈനൽ. 29.1.2015. ഫൈനലിൽ ഈ രണ്ടു മാസ്റ്റർ മാരും ഒന്നിച്ചു വന്നു. രണ്ടു കുട്ടികൾ വീതം രണ്ട് ടീമുകൾ. എട്ടിലോ -ഒൻപതിലോ ഒക്കെ പഠിയ്ക്കുന്ന കൊച്ചു കുട്ടികൾ. രണ്ടു മാസ്റ്റർ മാർ ഒന്നിച്ചു വന്നപ്പോൾ ഇവരുടെ നിറം മാറി. കുട്ടികളെ ചെറുതായി കളിയാക്കാനൊക്കെ തുടങ്ങി. ഏത് മത്സരത്തിൽ പങ്കെടുക്കുംപോഴും മത്സരാർത്ഥികൾക്ക് മാനസിക പിരി മുറുക്കം ഉണ്ടാകും. അത് കൂട്ടുവാനല്ല മാസ്റ്റെർസ് ശ്രമിയ്ക്കേണ്ടത്. ഇവിടെ അവരെ ആകെ ചിന്താക്കുഴപ്പത്തിൽ ആക്കുകയാണ് മാസ്റ്റർമാർ ചെയ്തത്. ആകെ ഒരു കളി മായം ആക്കി അതിൻറെ ഗൌരവം കളഞ്ഞത് മറ്റൊരു കാര്യം. എല്ലായ്പ്പോഴും കളി തമാശ പറഞ്ഞു കൊണ്ടിരുന്നാൽ കുട്ടികൾ എങ്ങിനെ പഠിച്ചത് ഓർമിച്ചെടുക്കും? എങ്ങിനെ ഉത്തരം ആലോചിയ്ക്കും?
ഏറ്റവും വലിയ ദുരന്തം ഫൈനൽ മത്സരത്തിൽ ക്വിസ്സ് മുഴുവൻ നടത്തിയില്ല എന്നതാണ്. കാരണം പറഞ്ഞത് എന്താണെന്നോ? മറ്റേ ടീമിന് ഇത്ര മാർക്കുണ്ട്. ഇനി ആകെ 5 ചോദ്യം ഉണ്ട്.അത് മുഴുവൻ ശരിയായി പറഞ്ഞാലും നിങ്ങൾക്ക് അത്രയും മാർക്ക് കിട്ടില്ല. പിന്നെ എന്തിനു ചോദിയ്ക്കണം? അതു കൊണ്ട് ബാക്കി ചോദ്യം ചോദിയ്ക്കുന്നില്ല.നിങ്ങൾക്ക് പോകാം.ആദ്യത്തെ ടീം ജയിച്ചു.
എങ്ങിനെയുണ്ട് ദൂരദർശൻ ക്വിസ്സ്?

ഇതുന്തിട്ട് കിസ്സ് , അതൊക്കെ ഇവിടത്തെ കിസ്സ്...ഹായ്..
മറുപടിഇല്ലാതാക്കൂഞങ്ങൾക്ക് നാടൻ കിസ്സ്
ഇല്ലാതാക്കൂഏറ്റവും വലിയ ദുരന്തം ഫൈനൽ മത്സരത്തിൽ ക്വിസ്സ് മുഴുവൻ നടത്തിയില്ല എന്നതാണ്. കാരണം പറഞ്ഞത് എന്താണെന്നോ? മറ്റേ ടീമിന് ഇത്ര മാർക്കുണ്ട്. ഇനി ആകെ 5 ചോദ്യം ഉണ്ട്.അത് മുഴുവൻ ശരിയായി പറഞ്ഞാലും നിങ്ങൾക്ക് അത്രയും മാർക്ക് കിട്ടില്ല. പിന്നെ എന്തിനു ചോദിയ്ക്കണം?
മറുപടിഇല്ലാതാക്കൂഅതു കലക്കി!പ്രേക്ഷകനു കൂടി വേണ്ടിയാണ് ഈ പരിപാടി എന്നു ഇവന്മാരൊക്കെ എന്നാണാവോ ഓർക്കുന്നത് !
ആ കുട്ടികളുടെ മാനസികാവസ്ഥയോ ജ്യുവൽ ?
ഇല്ലാതാക്കൂദൂർദർശനിൽ പണ്ട് കാണുമായിരുന്ന സിദ്ധാർത്ഥ ബസുവിന്റെ പ്രോഗ്രാമും,സുരഭിയും മറ്റും പെട്ടെന്ന് തിക്കിത്തിരക്കി വരുമ്പോലെ !!
മറുപടിഇല്ലാതാക്കൂശരിയാണ്.
ഇല്ലാതാക്കൂസത്യം ശശി കുമാർ പറഞ്ഞത് നേരാ
മറുപടിഇല്ലാതാക്കൂപ്രസാർ ഭാരതി എന്ന പേരും പറഞ്ഞു നശിപ്പിക്കാ പൊതു പ്രക്ഷേപണ സംവിധാനങ്ങൾ പക്ഷെ എന്നാലും പല ക്ലാസ്സിക് കലകളും കുറച്ചു കലാകാരന മാരും ദൂരദർശൻ ഉള്ളത് കൊണ്ട് കഞ്ഞി കുടിച്ചു കഴിയുന്നുണ്ട്
സത്യമാണ്ബൈ ജൂ, എല്ലാ സർക്കാർ സംവിധാനങ്ങളിലും എന്ന പോലെ പ്രസാർ ഭാരതിയിലും തട്ടിപ്പ് ഉണ്ട്.എന്നിരുന്നാലും കമെർഷിയൽ താൽപ്പര്യങ്ങൾക്ക് പൂർണമായും അടിയറവു പറഞ്ഞിട്ടില്ല എന്നൊരു നന്മ ദൂര ദർശന് ഉണ്ട്.
ഇല്ലാതാക്കൂ