2015, ജനുവരി 3, ശനിയാഴ്‌ച

മാവോ ആക്രമണം

രാഷ്ട്രീയക്കാരും മത മേലാവികളും കൂടി ഒരുപാട് വൃത്തികേടുകൾ കാണിച്ച ഒരു വർഷമാണ്‌ കടന്നു പോയത്.

അതിന്റെയൊക്കെ പരിണിത ഫലം ആണ് മാവോയിസ്റ്റ് കളുടെ ഉദയവും അവരുടെ പ്രവർത്തനത്തിന്റെ വ്യാപനവും. കേരളത്തിലെ ആഭ്യന്തര മന്ത്രിയ്ക്ക് രൂപേഷ് എന്ന  മാവോ വാദി പരസ്യമായി കത്തെഴുതിയിരിയ്ക്കുന്നു. ഇവിടെ നടക്കുന്ന അഴിമതിയും സ്വജന പക്ഷ പാതവും ആണ് അവരെ പ്രകോപിച്ചത്. അതിനെതിരെ പ്രതികരിയ്ക്കും എന്ന് ആ കത്ത് വ്യക്തമാക്കുന്നു.

ഇതിനെ ലാഘവ ത്തോടെ തള്ളിക്കളയാനാണ് ആഭ്യന്തര മന്ത്രിയുടെ താൽപ്പര്യം.കണ്ണടച്ച് ഇരുട്ടാക്കൽ. പല ആക്രമണം നടന്നപ്പോഴും അത് മാവോയിസ്റ്റ് അല്ലെന്ന് ചെന്നിത്തല പറയും.പോലീസ് മറിച്ച് പറയും. രണ്ടു നാൾ കഴിഞ്ഞ് ചെന്നിത്തലയും പോലീസ് ഭാഷ്യം ആവർത്തിയ്ക്കും. ഒരു ആഭ്യന്തര മന്ത്രിയ്ക്ക് ശരിയായ വിവരം പോലീസ് നൽകില്ലേ? അതറിഞ്ഞിട്ടു  പോരേ പ്രസ്താവന ഇറക്കുന്നത്? അപ്പോൾ അതല്ല കാര്യം.പുള്ളിയ്ക്ക് നാട് നന്നാക്കുനതിനേക്കാൾ താൽപ്പര്യം വേറെ സ്വന്തം നില നിൽപ്പിന്റെ കാര്യങ്ങൾക്കാണ്.

ഇതിനിടെ  മാവോകളുടെ താവളമായ വയനാട്ടിൽ  ഒരു രാത്രി മുഴുവൻ ചെന്നിത്തല ധൈര്യ പൂർവ്വം കഴിഞ്ഞു.എന്തൊരു ധൈര്യം. പണ്ടൊരു പേടിത്തൂറി പറഞ്ഞതാണ് ഓർമ വരുന്നത്. " എനിയ്ക്ക് പേടിയേ ഇല്ല. ഈ പാതിരാത്രിയിൽ  100 പേർക്ക് കൂട്ടു  പോകാൻ തയ്യാർ". അത് പോലെയാണ് പേടിയില്ലാതെ ഒരു രാത്രി വനത്തിൽ ചെന്നിത്തല തങ്ങിയത്. കണ്ണൂർ , കാസർകോട്,വയനാട് ജില്ലകളിലെ മുഴുവൻ പോലീസുകാരുടെയും,പ്രത്യേക സേന തണ്ടർ    മധ്യത്തിൽ ഒരു പേടിയുമില്ലാതെ കഴിഞ്ഞു എന്നത് ചെന്നിത്തലയുടെ ധൈര്യം ആണ് കാണിയ്ക്കുന്നത്.

ഇതാ വീണ്ടും ഒരു മാവോ ആക്രമണം. കണ്ണൂർ പെരാവൂരിലെ ക്വാറി ഓഫീസ് ആണ് ആക്രമിച്ചത്.

ജനങ്ങളുടെ നേരെയുള്ള പോലീസ്,ഫോറസ്റ്റ് കടന്നാക്രമണങ്ങൾ നിർത്തുക, വെള്ളത്തിന്റെയും, മണ്ണിന്റെയും കാടിന്റെയും അവകാശം സ്ഥാപിയ്ക്കുക, സായുധ കാർഷിക   വിപ്ലവം ഇതൊക്കെയാണ് അവരുടെ പോസ്ടറിൽ പറയുന്നത്.

ജനങ്ങളുടെ പ്രശ്നങ്ങൾ ആണ് ,ജനങ്ങളെ പണക്കാർ രാഷ്ട്രീയ ക്കാരുടെ സഹായത്തോടെ ചൂഷണം ചെയ്യുന്നതിന് എതിരെ ആണ് മാവോ വാദികൾ പ്രതികരിയ്ക്കുന്നത് എന്നത് കൊണ്ട് ജനങ്ങളുടെ പിന്തുണ നേടുമെന്നുള്ളതിനാണ് ചാൻസ്. പോലീസ് വലയത്തിനകത്തു എത്ര നാൾ കഴിയും എന്ന് കണ്ടറിയാം.

4 അഭിപ്രായങ്ങൾ:

  1. യഥാർത്ഥത്തിൽ ഇടതുപക്ഷം കോർപ്പറേറ്റ് ആയപ്പോൾ അവിടെ തീവ്ര ഇടത് കടന്നിരുന്നതല്ലേ ? കാലികപ്രശസക്തിയുള്ള കുറിപ്പ്.

    മറുപടിഇല്ലാതാക്കൂ
  2. ശശി കുമാർ.... എല്ലാ പക്ഷവും ജന പക്ഷത്തിനു എതിരായപ്പോൾ ഉരുത്തിരിഞ്ഞ ഒരു സംഭവം. ജനങ്ങളുടെ പൂർണ പിന്തുണ ഉണ്ടെന്നാണ് മന്ത്രിയും പോലീസും പറയുന്നത്.

    മറുപടിഇല്ലാതാക്കൂ
  3. എവിടെയൊക്കെ ജനങ്ങൾ
    അടിച്ചമർത്ത പെടുന്നുവോ ,
    അവിടങ്ങളിൽ പിന്നീട് വിപ്ലവകരമായ / മാവൊ പ്രവർത്തനങ്ങൽ ഉടലെടുക്കും...!

    മറുപടിഇല്ലാതാക്കൂ
  4. മുരളീ മുകുന്ദൻ, അത് ദോഷകരം ആകാത്തിടത്തോളം ജനങ്ങൾ സപ്പോർട്ട് ചെയ്യും. പിന്നെ മാവോകളും അധികാര മോഹികൾ ആകും.

    മറുപടിഇല്ലാതാക്കൂ